LGS പരീക്ഷയിൽ കൂടുതൽ മാർക്ക് നേടാൻ ഈ ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും.. തീർച്ച.. 👍👍
1. ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏത്?
പാക്ക് കടലിടുക്ക്.
2. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത?
ദേവികാ റാണി റോറിച്ച്
3. 'ഇന്ത്യൻ സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
ദാദാസാഹിബ് ഫാൽക്കെ
4. കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ഏത്?
എം വി റാണി പത്മിനി
5. 'കേരളത്തിലെ എബ്രഹാം ലിങ്കൺ' എന്നറിയപ്പെടുന്നതാര്?
പണ്ഡിറ്റ് കെ. പി. കറുപ്പൻ.
6. വിമോചനസമരത്തിന്റെ ഭാഗമായി ജീവശിഖ ജാഥ നയിച്ചതാര്?
മന്നത്ത് പത്മനാഭൻ.
(അങ്കമാലി മുതൽ തിരുവനന്തപുരം വരെ)
7. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?
വയനാട്
എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലയാണ്?
അമ്പുകുത്തിമല
8. അപൂർവ്വയിനം പക്ഷികളെ കാണാനാവുന്ന വയനാട്ടിലെ 'പക്ഷിപാതാളം' സ്ഥിതി ചെയ്യുന്ന മലനിര?
ബ്രഹ്മഗിരി മലനിരകൾ
9. ഇന്ത്യയുടെ ദേശീയ കായിക വിനോദം?
ഹോക്കി
10. 'ഇന്ത്യൻ ഹോക്കിയുടെ മാന്ത്രികൻ', 'ഹോക്കി ഇതിഹാസം' എന്നൊക്കെ അറിയപ്പെടുന്നതാര്?
ധ്യാൻചന്ദ്
11. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ കായിക ദിനമായി ആചരിക്കുന്നത്?
ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ
12. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം ഏത്?
എഡ്യൂസാറ്റ്
💥 ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏതായിരുന്നു?
ആര്യഭട്ട
13. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം 'ആര്യഭട്ട' വിക്ഷേപിച്ച വർഷം?
1975
14. നാരായണി ബസു രചിച്ച "ദ് അൺസങ് ആർക്കിടെക്‌ട് ഓഫ് മോഡേൺ ഇന്ത്യ' എന്ന പുസ്തകം ആരെ കുറിച്ചുള്ളതാണ്?
വി.പി.മേനോൻ
15. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ആര്?
ആർ ശങ്കരനാരായണൻ തമ്പി
16. പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ ആര്?
അഭിലാഷ് ടോമി
17. ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചനയേത്?
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്.
18. ബ്രഹ്മസമാജ സ്ഥാപകനാര്?
രാജാറാം മോഹൻ റോയ്
💥 ആര്യസമാജ സ്ഥാപകനാര്?
സ്വാമി ദയാനന്ദ സരസ്വതി
19. ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം?
കാലടി
20. കേരളത്തിൽ കളിമണ്ണ് നിക്ഷേപം ഏറ്റവും കൂടുതലുള്ള സ്ഥലം?
കുണ്ടറ
( കൊല്ലം ജില്ല )
21. കേരളത്തിൽ ഇൽമനൈറ്റിന്റെയും മോണോസൈറ്റിന്റയും നിക്ഷേപം ഏറ്റവും കൂടുതൽ കാണുന്ന ജില്ല?
കൊല്ലം ജില്ല
22. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം ഏത്?
പ്ലാസ്സി യുദ്ധം. (1757)
23. പ്ലാസി യുദ്ധത്തിനു കാരണമായ സംഭവം ഏത്?
ഇരുട്ടറ ദുരന്തം
24. ഭാരതരത്നം ലഭിക്കുന്ന ആദ്യ കായിക താരം?
സച്ചിൻ തെണ്ടുൽക്കർ
💥 ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിൻ
25. ജി എസ് ടി ( ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) നിലവിൽ വന്നതെന്ന്?
2017 ജൂലൈ 1 ന്
26. ലോക്സഭയിൽ അംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം?
25 വയസ്സ്
💥 രാജ്യസഭയിൽ അംഗമാകാൻ കുറഞ്ഞ പ്രായം 30 വയസ്സ്,
💥 രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരാകാനുള്ള കുറഞ്ഞ പ്രായം 35 വയസ്സ്
27. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?
സുപ്രീം കോടതി
28. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന കമ്മീഷൻ അദ്ധ്യക്ഷൻ ആര്?
ഫസൽ അലി
29. സംസ്ഥാന പുനസംഘടന കമ്മീഷനിലെ മലയാളി അംഗം ആര്?
കെ എം പണിക്കർ
30. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏത്?
കിസാൻ മസ്ദൂർ ശക്തി സംഘതൻ.
💥 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കുന്നതിന് കാരണമായ സംഘടനയും
31. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാഭേദഗതിയേത്?
42 ഭരണഘടന ഭേദഗതി, 1976
32. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത?
ദീപക് സന്ധു
33. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി?
വജാഹത് ഹബീബുള്ള
34. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്ന വർഷം?
2006
💥 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാർലമെൻറ് പാസാക്കിയത് 2005 ൽ
35. ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോൾ?
10 വർഷം
36. പാർലമൻ്റിൻ്റെ ഇരു സഭകളും പാസാക്കിയ ബില്ലിന്മേൽ ഒരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യൻ രാഷ്ട്രപതി തീരുമാനിക്കുമ്പോൾ, അത് അറിപ്പെടുന്നത്?
പോക്കറ്റ് വീറ്റോ
37. കൂടംകുളം ആണവനിലയത്തിന് സാങ്കേതിക സഹായം നൽകിയ രാജ്യം?
റഷ്യ
💥 കൂടംകുളം ആറ്റമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
തമിഴ്നാട്
38. ഇന്ത്യക്ക് പുറത്ത് ആദ്യമായി ഇന്ത്യൻ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ?
അന്റാർട്ടിക്കയിൽ
39. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചതാര്?
ആർ കെ ഷണ്മുഖം ചെട്ടി
💥 ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയായിരുന്നു ആർ കെ ഷണ്മുഖം ചെട്ടി
40. പദാർത്ഥങ്ങളിൽ തുളച്ചു കയറാനുള്ള ശേഷി ഏറ്റവും കുറഞ്ഞ വികിരണം?
ആൽഫാ വികിരണം
💥 എന്നാൽ പദാർത്ഥങ്ങളിൽ തുളച്ചു കയറാനുള്ള ശേഷി ഏറ്റവും കൂടിയ വികിരണം?
ഗാമാ വികിരണം
41. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?
ഹൈഡ്രജൻ
💥 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
ഹീലിയം
42. കേന്ദ്ര ഗവൺമെന്റിന്റെ നയപ്രഖ്യാപനം പാർലമെൻറിൽ വായിക്കുന്നതാര്?
പ്രസിഡണ്ട്
💥 അതുപോലെ സംസ്ഥാന ഗവൺമെന്റിന്റെ നയപ്രഖ്യാപനം സംസ്ഥാന നിയമസഭയിൽ വായിക്കുന്നത്?
ഗവർണർ
43. 'ബീഹാർ ഗാന്ധി' എന്നറിയപ്പെടുന്ന മുൻ രാഷ്ട്രപതിയാര്?
ഡോ: രാജേന്ദ്ര പ്രസാദ്
44. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?
ഹംപി
( കർണാടക )
45. നന്തനാർ ആരുടെ തൂലികാനാമമാണ്?
പി സി ഗോപാലൻ
46. കേരളത്തിലെ തനത് കലാരൂപം എന്നറിയപ്പെടുന്നത്?
കഥകളി
💥 എന്നാൽ കേരളത്തിന്റെ തനത് ലാസ്യ നൃത്തരൂപം എന്നറിയപ്പെടുന്നത്?
മോഹിനിയാട്ടം
47. 'മഹാത്മാ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
രവീന്ദ്രനാഥ ടാഗോർ
💥 ഗുരുദേവ് എന്ന് ടാഗോറിനെ തിരിച്ച് വിശേഷിപ്പിച്ചത്?
ഗാന്ധിജി
48. കേരള കായിക ദിനം ഒക്ടോബർ 13 ആരുടെ ജന്മദിനമാണ്?
ജി വി രാജയുടെ
49. 'പറങ്കികൾ' എന്ന പേരിൽ അറിയപ്പെടുന്ന വിദേശ ശക്തി?
പോർച്ചുഗീസുകാർ
50. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?
ഇന്ദുലേഖ
💥 'ഇന്ദുലേഖ'യുടെ കർത്താവാര്?
ഒ ചന്തുമേനോൻ
51. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ എന്ന് പരിഗണിക്കപ്പെടുന്നത്?
വൈകുണ്ഠസ്വാമികളെ
52. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം എത്ര?
943 : 1000
53. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം ഏത്?
ഉത്തർപ്രദേശ്
( ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം? സിക്കിം)
54. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആരായിരുന്നു?
മൗണ്ട് ബാറ്റൺ പ്രഭു
55. സ്വതന്ത്ര ഇന്ത്യയുടെ അവസാന ഗവർണർ ജനറലും ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറലും ആരായിരുന്നു?
സി. രാജഗോപാലാചാരി
56. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച വേളയിൽ ആരു നടത്തിയ വിഖ്യാതമായ പ്രസംഗമാണ് 'വിധിയുമായുള്ള കൂടിക്കാഴ്‌ച' (Tryst with Destiny)?
ജവാഹർലാൽ നെഹ്റു
57. 1947 ഓഗസ്‌റ്റ് 14നു കോൺസ്‌റ്റിറ്റ്യുവന്റ്റ് അസംബ്ലിയിൽ നടന്ന യോഗത്തിനു തുടക്കം കുറിച്ചുകൊണ്ട് "വന്ദേമാതരം...' ആലപിച്ചത് ആരായിരുന്നു?
സുചേതാ കൃപലാനി
58.സ്വാതന്ത്ര്യദിന പുലരിയിൽ ഇന്ത്യയിലെ വനിതകളെ പ്രതിനിധീകരിച്ചുകൊണ്ട് രാജ്യത്തിൻ്റെ ത്രിവർണ പതാക ഡോ. രാജേന്ദ്രപ്രസാദിനു കൈമാറിയത് ആരായിരുന്നു?
ഹൻസ മേത്ത
59. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ സർദാർ വല്ലഭ്ഭായി പട്ടേലിനെ സഹായിച്ച മലയാളി ആര്?
വി. പി. മേനോൻ
60. 'ദ് ട്രാൻസ്‌ഫർ ഓഫ് പവർ ഇൻ ഇന്ത്യ', 'ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്‌റ്റേറ്റ്സ്' എന്നീ കൃതികൾ ആരുടേതാണ്?
വി. പി. മേനോൻ
61. ഒരു ഇന്ത്യൻ സംസ്‌ഥാനത്തു ഗവർണർ പദവിയിലെത്തിയ ആദ്യ മലയാളിയാണു വി.പി. മേനോൻ. ഏതു സംസ്‌ഥാനത്തിന്റെ ഗവർണ റായിരുന്നു അദ്ദേഹം?
ഒഡീഷ
62. ഇന്ത്യയുടെയും പാക്കിസ്‌ഥാന്റെയും അതിർത്തിരേഖ നിർണയിച്ച ബ്രിട്ടിഷ് അഭിഭാഷകൻ ആരാണ് ?
സിറിൽ റാഡ്‌ക്ലിഫ്
63. ജനഹിത പരിശോധനയിലൂടെ ഇന്ത്യൻ യൂണിയൻ്റെ ഭാഗമായി മാറിയ നാട്ടുരാജ്യം?
ജുനഗഡ്
64. ഹൈദരാബാദിൽ നടന്ന പ്രക്ഷോഭങ്ങളെ ഏത് അർധസൈനിക വിഭാഗത്തെ ഉപയോഗിച്ചാണു നൈസാം അടിച്ചമർത്താൻ ശ്രമിച്ചത്?
റസാക്കർമാർ
65. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയൻ്റെ ഭാഗമാക്കാൻ ഇന്ത്യാ ഗവൺമെൻ്റ് നടത്തിയ സൈനികനീക്കത്തിനു നൽകിയ പേരെന്ത്?
ഓപ്പറേഷൻ പോളോ
66. ഇന്ത്യൻ യൂണിയനുമായി 'ഇൻസ്ട്രുമെന്റ്റ് ഓഫ് അസെഷനി'ൽ ഒപ്പുവച്ച ബോധചന്ദ്രസിങ് ഏതു നാട്ടുരാജ്യത്തെ മഹാരാജാവായിരുന്നു?
മണിപ്പുർ
67. സ്വാതന്ത്ര്യലബ്‌ധിയുടെ സമയത്തു കശ്മീർ ഭരണാധികാരി ആരായിരുന്നു ?
മഹാരാജ ഹരിസിങ്
68. കശ്മീർ ഇന്ത്യൻ യൂണിയൻ്റെ ഭാഗമായത് എന്നാണ്?
1947 ഒക്ടോബർ 26
69. സ്വാതന്ത്ര്യലബ്‌ധിയുടെ സമയത്ത് ഹിതപരി ശോധനയിലൂടെ കിഴക്കൻ പാക്കിസ്ഥാനിലേക്കു ചേർക്കപ്പെട്ട ജില്ല?
സിൽഹറ്റ്
70. സാർവത്രിക വോട്ടവകാശ തത്വത്തിലൂടെ 1948ൽ ഇന്ത്യയിൽ ആദ്യം തിരഞ്ഞെടുപ്പു നടന്ന പ്രദേശം?
മണിപ്പുർ
71. സ്വാതന്ത്ര്യ പ്രാപ്‌തിക്കു ശേഷവും ഇന്ത്യയിൽ അധിനിവേശപ്രദേശങ്ങൾ ഉണ്ടായിരുന്ന യൂറോപ്യൻ രാജ്യങ്ങൾ ഏതെല്ലാമാണ്?
പോർച്ചുഗൽ, ഫ്രാൻസ്
72. ഫ്രഞ്ച് അധിനിവേശ പ്രദേശങ്ങളായിരുന്ന മാഹി, യാനം, കാരക്കൽ, പോണ്ടിച്ചേരി എന്നിവ ഇന്ത്യൻ യൂണിയൻ്റെ ഭാഗമായത് ഏതു വർഷം?
1954
73. പോർച്ചുഗീസ് അധീനപ്രദേശങ്ങളായിരുന്ന ഗോവ, ദാമൻ, ദിയു എന്നിവ ഇന്ത്യൻ യൂണിയന്റെ ഭാഗമായ വർഷം?
1961
74. മഹാത്മാഗാന്ധിയെ വധിച്ച കുറ്റത്തിന് നാഥുറാം വിനായക ഗോഡ്‌സെയോടൊപ്പം തൂക്കിലേറ്റപ്പെട്ടത് ആരാണ്?
നാരായൺ ആപ്‌തെ
75. ഇന്ത്യാവിഭജനത്തെ 'ആധ്യാത്മിക ദുരന്തം' എന്നു വിശേഷിപ്പിച്ചത് ആര്?
മഹാത്മാഗാന്ധി
76. 1947 ഓഗസ്‌റ്റ് 15നു രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ മഹാത്മാഗാന്ധി മത-സൗഹാർദത്തിനുള്ള പരിശ്രമങ്ങളിൽ മുഴുകിയത് എവിടെയായിരുന്നു?
കൊൽക്കത്തെയിൽ
77. 1947 ഓഗസ്‌റ്റ് 15നു ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായി അധികാരമേറ്റ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രി ആരായിരുന്നു?
സർദാർ വല്ലഭായി പട്ടേൽ
78. സ്വതന്ത്ര ഇന്ത്യയിൽ രാജിവച്ച ആദ്യ കേന്ദ്ര ക്യാബിനറ്റ് മന്ത്രി?
ആർ. കെ. ഷണ്മുഖം ചെട്ടി
79. സ്വതന്ത്ര ഇന്ത്യയിൽ കേന്ദ്രമന്ത്രിയായ ആദ്യ മലയാളിയായ ആരാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ മലയാളി?
ജോൺ മത്തായി
80. ഇന്ത്യൻ ഭരണഘടനാ നിർമാണ സമിതി പുതിയ ഭരണഘടനയെ അംഗീകരിച്ചത് എന്ന്?
1949 നവംബർ 26
81. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിലവിൽ വന്നതെന്ന്?
1950 ജനുവരി 25
82. 1951 ഒക്ടോബർ 25ന് ആരംഭിച്ച ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് അവസാനിച്ചത് എന്നാണ്?
1952 ഫെബ്രുവരി 11
83. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ട് രേഖപ്പെടുത്തിയത് ഹിമാചൽ പ്രദേശിലെ കിന്നർ ജില്ലയിലാണ്. ആരായിരുന്നു ആദ്യ വോട്ടർ?
ശ്യാം ശരൺ നേഗി
84. ഇന്ത്യയിലെ ആദ്യ-പൊതു തിരഞ്ഞെടുപ്പിനു നേതൃത്വം കൊടുത്ത മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ആരായിരുന്നു?
സുകുമാർ സെൻ
85. ആദ്യ പൊതു തിരഞ്ഞെടുപ്പിൽ എത്ര സീറ്റ് നേടിയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്?
364
86. ആദ്യ പൊതുതിരഞ്ഞെടുപ്പിൽ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ഏതു പാർട്ടിയാണ്?
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (16 സീറ്റ്)
87. സ്വതന്ത്ര ഇന്ത്യയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി?
ആർ.കെ.ഷണ്മുഖം ചെട്ടി
88. 1963ൽ നാഗാലാൻഡും പിന്നീട് മേഘാലയ, മിസോറം, അരുണാചൽ പ്രദേശ് എന്നീ സംസ്‌ഥാനങ്ങളും രൂപംകൊണ്ടത് ഏതു സംസ്ഥാനം വിഭജിച്ചാണ്?
അസം
89. സംസ്ഥാന പുനസംഘടനയ്ക്കുശേഷം ഇന്ത്യ യിൽ രൂപംകൊണ്ട ആദ്യ സംസ്‌ഥാനമാണു ഗുജറാത്ത്. ഏതു സംസ്‌ഥാനം വിഭജിച്ചാണു ഗുജറാത്ത് നിലവിൽ വന്നത്?
ബോംബെ
90. ആന്ധ്ര സംസ്‌ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് നിരാഹാരം കിടന്ന് മരണത്തിനു കീഴടങ്ങിയ സ്വാതന്ത്ര്യ സമരസേനാനി ആര്?
പോറ്റി ശ്രീരാമലു
91. ഇന്ത്യയിൽ ഭാഷാടിസ്‌ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്‌ഥാനം ഏത്?
ആന്ധ്ര
92. 1956ലെ സംസ്‌ഥാന പുനഃസംഘടനാ നിയമപ്രകാരം എത്ര സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണു നിലവിൽ വന്നത്?
14 സംസ്‌ഥാനങ്ങളും & 6 കേന്ദ്ര ഭരണ പ്രദേശങ്ങളും
93. ദേശീയ ആസൂത്രണ കമ്മിഷൻ നിലവിൽ വന്നതെന്ന്?
1950 മാർച്ച് 15 ന്
94. ജവാഹർലാൽ നെഹ്റു ആദ്യ അദ്ധ്യക്ഷനായി നിലവിൽ വന്ന ആസൂത്രണ കമ്മിഷന്റെ ആദ്യ വൈസ് ചെയർമാൻ ആരായിരുന്നു?
ഗുൽസാരിലാൽ നന്ദ
95. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്?
1951-1956
96. ഇന്ത്യയുടെ ഏതു പഞ്ചവത്സര പദ്ധതിയാണ് 'ഹരോഡ് ഡോമർ മാതൃക'യുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയത്?
ഒന്നാം പഞ്ചവത്സര പദ്ധതി
97. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയാറാക്കിയ മലയാളി?
കെ.എൻ.രാജ്
98. ഒന്നാം പഞ്ചവത്സര പദ്ധതി കൈവരിച്ച വളർച്ചാനിരക്ക് എത്രയായിരുന്നു?
3.6%
99. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് സ്ഥാപിതമായ യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്സ് കമ്മിഷൻ്റെ ആദ്യ ചെയർപഴ്സൻ?
ശാന്തി സ്വരൂപ് ഭട്‌നഗർ
100. 'ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ' എന്നു ജവാഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് എന്തിനെയാണ്?
അണക്കെട്ടുകൾ
0 Comments