Mock Test 46 | 10th Preliminary | LGS | VFA | LDC വിശകലനം വിജയത്തിലേക്ക് മോക്ക് ടെസ്റ്റ്



Mock Test 32 | 10th Preliminary | LGS | VFA | LDC

Mock Test 23 | 10th Preliminary | LGS | VFA | LDC


             
(1)
താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കെ പി കറുപ്പൻ സ്ഥാപിച്ച പ്രസ്ഥാനം?
A) സഹോദര പ്രസ്ഥാനം
B) അരയ സമാജം
C) യോഗക്ഷേമസഭ
D) ഐക്യകേരള പ്രസ്ഥാനം
Extra-Points:
■ അരയ സമാജം, കൊച്ചിൻ പുലയ മഹാസഭ, കല്യാണിദായിനി സഭ, ജ്ഞാനോദയം സഭ എന്നിവ സ്ഥാപിച്ചത് - പണ്ഡിറ്റ് കെ പി കറുപ്പൻ.
■ കേരളത്തിലെ എബ്രഹാം ലിങ്കൺ, കവി തിലകൻ, സാഹിത്യ നിപുണൻ, വിദ്വാൻ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ഉള്ളത് - പണ്ഡിറ്റ് കറുപ്പന്.
(2)
ചിന്നാർ വന്യജീവി സങ്കേതം ഏതു ജില്ലയിൽ?
A) ഇടുക്കി
B) പാലക്കാട്
C) വയനാട്
D) കൊല്ലം
Extra-Points:
■ ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദിയാണ്? പാമ്പാർ.
■ കേരളത്തിലെ മഴനിഴൽ പ്രദേശം? ചിന്നാർ.
(3)
കേരളത്തിൽ ആദ്യമായ് തീവണ്ടി ഓടിയത് താഴെപ്പറയുന്നവയിൽ ഏത് റൂട്ടിൽ?
A) കൊല്ലം - പുനലൂർ
B) ഒലവക്കോട് - പൊള്ളാച്ചി
C) തിരൂർ - ബേപ്പൂർ
D) പാലക്കാട് - ഷോർണൂർ
Extra-Points:
■ കേരളത്തിലെ ആദ്യമായി ട്രെയിൻ ഓടിയത് തിരൂർ-ബേപ്പൂർ റൂട്ടിൽ, 1861 ൽ.
■ കേരളത്തിൽ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം - 2000
(4)
ചാമ്പ്യൻസ് ട്രോഫി ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) ഫുട്ബോൾ
B) ക്രിക്കറ്റ്
C) വള്ളംകളി
D) അമ്പെയ്ത്ത്
Extra-Points:
■ ICC ചാമ്പ്യൻസ് ട്രോഫി
(5)
താഴെപ്പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത്?
A) മത്സ്യബന്ധനം
B) കന്നുകാലി വളർത്തൽ
C) വന പരിപാലനം
D) വ്യാപാരം
Extra-Points:
■ കൃഷി , ഖനനം, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം തുടങ്ങിയവയാണ് പ്രാഥമിക മേഖലയിൽ വരുന്നത്. കൃഷിയാണ് പ്രാഥമിക മേഖലയുടെ അടിത്തറ
■ ദ്വിതീയ മേഖലയുടെ അടിത്തറയാണ് വ്യവസായം. സാധനസാമഗ്രികളുടെ ഉൽപ്പാദനം നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയാണ് ദ്വിതീയ മേഖലയിൽ വരുന്നത്
■ സേവന മേഖലയാണ് തൃതീയ മേഖല: ബാങ്കിംഗ് വാണിജ്യം ഗതാഗതം ഉദാഹരണങ്ങൾ
(6)
കേരളത്തിന്റെ കിഴക്കൻ അതിർത്തിയിലെ പർവ്വത നിര ഏത്?
A) പൂർവ്വഘട്ടം
B) സാത്പുര
C) പശ്ചിമഘട്ടം
D) വിന്ധ്യ പർവ്വതം
Extra-Points:
■ കേരളത്തിന്റെ കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലുമാണ്.
(7)
ബൊക്കാറോ ഉരുക്ക് ശാല ഏത് സംസ്ഥാനത്ത്?
A) ജാർഖണ്ഡ്
B) ബീഹാർ
C) മധ്യപ്രദേശ്
D) പശ്ചിമബംഗാൾ
Extra-Points:
■ ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യാവസായിക നഗരമായ ജാംഷഡ്പൂർ ? ജാർഖണ്ഡിലാണ്.
■ ഇന്ത്യയുടെ പിറ്റ്സ് ബർഗ് എന്നറിയപ്പെടുന്ന സ്ഥലവും ജാംഷഡ്പൂർ തന്നെ.
■ ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാന്റായ ടാറ്റാ സ്റ്റീൽ പ്ലാൻറ് സ്ഥിതിചെയ്യുന്ന സ്ഥലം - ജാംഷഡ്പൂർ
■ യുറേനിയം, മൈക്ക എന്നിവയുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് - ഝാർഖണ്ഡ്
■ ഇന്ത്യയുടെ കൽക്കരി നഗരം, ഖനികളുടെ നഗരം എന്നൊക്കെ അറിയപ്പെടുന്ന ധൻബാദ് ? ജാർഖണ്ഡിലാണ്.
(8)
ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം?
A) തിരുവനന്തപുരം
B) ചെന്നൈ
C) കൊൽക്കത്ത
D) നെടുമ്പാശ്ശേരി
Extra-Points:
■ പൊതു സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം - നെടുമ്പാശ്ശേരി.
■ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മറ്റൊരു പേരാണ് - കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് or CIAL
(9)
ചോട്ടാ നാഗ്പൂർ എന്നത് താഴെ പറയുന്നവയിൽ ഏതാണ്?
A) പർവ്വതം
B) പട്ടണം
C) നദി
D) പീഠഭൂമി
Extra-Points:
■ ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയാണ്? ഛോട്ടാ നാഗ്പൂർ പീഠഭൂമി
■ ചോട്ടാനാഗ്പൂർ പീഠഭൂമിയുടെ ഏറ്റവും ഉയർന്ന ഭാഗം ഏത്? പരേഷ്നാഥ് കുന്നുകൾ
■ ചോട്ടാനാഗ്പൂർ പീഠഭൂമി യിലൂടെ ഒഴുകുന്ന പ്രധാന നദി ഏത്? ദാമോദർ നദി
(10)
ഇന്ത്യയുടെ തെക്ക്-വടക്ക് നീളം?
A) 4123 Km
B) 2413 Km
C) 3214 Km
D) 4312 Km
(11)
കേരളത്തിന്റെ ആദ്യ നിയമസഭാ സ്പീക്കർ ഇവരിൽ ആരായിരുന്നു?
A) ജോസഫ് മുണ്ടശ്ശേരി
B) ആർ ശങ്കരനാരായണൻ തമ്പി
C) ആർ ശങ്കർ
D) വർക്കല രാധാകൃഷ്ണൻ
(12)
തിരുവിതാംകൂറിൽ വിദ്യാഭ്യാസം സർക്കാർ ചെലവിൽ നൽകണമെന്ന് വിളംബരം ചെയ്ത മഹാറാണി ആര്?
A) റാണി ഗൗരി ലക്ഷ്മി ഭായ്
B) റാണി സേതുലക്ഷ്മി ഭായി
C) റാണി ഗൗരി പാർവ്വതി ഭായി
D) ഉമയമ്മറാണി
(13)
എലിപ്പനിക്ക് കാരണമായ രോഗകാരി?
A) വൈറസ്
B) ഫംഗസ്
C) ബാക്ടീരിയ
D) പ്രോട്ടോസോവ
(14)
'നിശ്ശബ്ദനായ കൊലയാളി' എന്നറിയപ്പെടുന്ന രോഗം?
A) എയ്ഡ്സ്
B) മഞ്ഞപ്പിത്തം
C) പ്രമേഹം
D) രക്തസമ്മർദ്ദം
(15)
മരങ്ങളുടെ സംരക്ഷണവുമായ് ബന്ധപ്പെട്ട് 1983 ൽ കർണാടകയിൽ ആരംഭിച്ച പ്രസ്ഥാനം?
A) അപ്പിക്കോ പ്രസ്ഥാനം
B) ചിപ്കോ പ്രസ്ഥാനം
C) നർമ്മദാ ബച്ചാവോ
D) സർവോദയ പ്രസ്ഥാനം
(16)
ശരീരത്തിന്റെ തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം?
A) മെഡുല്ല ഒബ്ലാം ഗേറ്റ
B) ഹൈപ്പോതലാമസ്
C) സെറിബ്രം
D) സെറിബെല്ലം
(17)
മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തെ നിരക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന്റെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം?
A) ഗുരുത്വാകർഷണബലം
B) ഘർഷണബലം
C) പ്രതലബലം
D) ഇലാസ്തിക ബലം
(18)
ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത എത്ര?
A) 3 x 10⁵ km /s
B) 3 x 10³ km / s
C) 3 x 10⁴ km / s
D) 3000 km / s
(19)
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?
A) നാഡീകോശം
B) പുംബീജം
C) അണ്ഡം
D) രക്തകോശം
(20)
വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു?
A) 610
B) 613
C) 603
D) 614
Extra-Points:
■ അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സമരം - വൈക്കം സത്യാഗ്രഹം( 1924)
Result:
 

Post a Comment

0 Comments