Mock Test 38 | 10th Preliminary | LGS | VFA | LDC വിശകലനം വിജയത്തിലേക്ക് മോക്ക് ടെസ്റ്റ്



LGS Mock Test,VFA Mock Test,LDC Mock Test,റാങ്ക് നേടാൻ Quiz,10 പ്രാഥമിക പരീക്ഷ Mock,

Mock Test 38 | 10th Preliminary | LGS | VFA | LDC വിശകലനം വിജയത്തിലേക്ക് മോക്ക് ടെസ്റ്റ്


             
(1)
'തുലിഹാൽ എയർപോർട്ട്' ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
A) മേഘാലയ
B) മണിപ്പൂർ 
C) ഉത്തരാഖണ്ഡ്
D) ഉത്തർ പ്രദേശ്
(2)
'രാസ വ്യവസായത്തിലെ ഹിരോഷിമ' എന്ന് ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന?
A) ഗ്രീൻപീസ്
B) ഐക്യരാഷ്ട്ര സംഘടന
C) വേൾഡ് വൈഡ് ഫണ്ട്
D) ഗ്രീൻ ക്രോസ്
(3)
അലക്കുകാരത്തിന്റെ രാസനാമം?
A) സോഡിയം ക്ലോറൈഡ്
B) സോഡിയം ബൈകാർബണേറ്റ്
C) സോഡിയം കാർബണേറ്റ്
D) മഗ്നീഷ്യം കാർബണേറ്റ്
Extra-Points:
■ എന്നാൽ അപ്പക്കാരം അഥവാ ബേക്കിംഗ് പൗഡർ ന്റെ രാസനാമം? സോഡിയം ബൈകാർബണേറ്റ്
● ബ്ലീച്ചിങ് പൗഡറിന്റെ രാസനാമം? കാൽസ്യം hypochlorite
(4)
പാകമായ ഫലങ്ങളും പഴങ്ങളും കൊഴിയുന്നതിന് സഹായകമായ ഹോർമോൺ?
A) ഗിബറലിൻ
B) സൈറ്റോകിനിൻ
C) അബ്സിസിക് ആസിഡ്
D) എഥിലിൻ
Extra-Points:
● കായകൾ പാകമാകാനും ഇലകൾ പഴുക്കാനും കൊഴിയാനും സഹായിക്കുന്ന ഹോർമോണാണ് എഥിലിൻ
● വാതക രൂപത്തിലുള്ള ഒരേയൊരു സസ്യഹോർമോൺ ഏത്? എത്തിലിൻ
(5)
ശബ്ദം ഉപയോഗിച്ച് ദൂരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
A) റഡാർ
B) പൈറോ മീറ്റർ
C) സോണാർ
D) ഓഡോമീറ്റർ
Extra-Points:
● Sonar stands for SOund Navigation And Ranging
■ ശബ്ദം ഉപയോഗിച്ച് വസ്തുക്കളുടെ, ദൂരം, അതിന്റെ സ്ഥാനം എന്നിവ നിർണയിക്കുന്നതിനുള്ള ഉപകരണമാണ് - സോണാർ
● സമുദ്രത്തിന്റെ അടിത്തട്ടിന്റെ ആഴം അളക്കുന്നതിനുവേണ്ടിയും മത്സ്യ കൂട്ടങ്ങളെ കണ്ടെത്തുന്നതിനു വേണ്ടിയും സോണർ ഉപയോഗിക്കുന്നു
(6)
താഴെപ്പറയുന്നവയിൽ ഊർജ്ജത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത്?
A) കലോറി
B) ജൂൾ
C) കിലോവാട്ട് അവർ
D) വാട്ട്
Extra-Points:
● വാട്ട് - പവറിന്റെ യൂണിറ്റ് ആണ്
(7)
നേത്ര ഗോളത്തിന്റെ മർദ്ദ വർദ്ധനവ് മൂലം ഉണ്ടാകുന്ന രോഗം?
A) തിമിരം
B) കോങ്കണ്ണ്
C) ഗ്ലൂക്കോമ
D) ഹ്രസ്വദൃഷ്ടി
Extra-Points:
● കൃഷ്ണമണി ഈർപ്പവും അധികാരവുമായി തീരുന്ന അവസ്ഥയാണ്? സിറോഫ്താൽമിയ
● മങ്ങിയ വെളിച്ചത്തിൽ കണ്ണ് കാണാൻ കഴിയാത്ത അവസ്ഥയാണ് നിശാന്ധത
● സിറോഫ്താൽമിയ, നിശാന്ധത രോഗങ്ങൾക്ക് കാരണം? ജീവകം എ യുടെ അപര്യാപ്തത
● കണ്ണിൻറെ പ്രവർത്തനത്തിന് ഏറ്റവും ആവശ്യമായ വൈറ്റമിൻ ആണ്? വൈറ്റമിൻ A
(8)
ത്വക്കിലൂടെ ശ്വസനം നടത്തുന്ന ജീവി?
A) മണ്ണിര
B) പാമ്പ്
C) തവള
D) മത്സ്യം
Extra-Points:
● മത്സ്യത്തിന്റെ ശ്വസനാവയവം ആണ് ചെകിള പൂക്കൾ, or gills. വാൽമാക്രി, ചെമ്മീൻ എന്നിവയുടെയും ശ്വാസനാവയവം ഗിൽസ് തന്നെ.
● ഈച്ച, പാറ്റ എന്നിവയുടെ ശ്വാസനാവയവങ്ങളാണ് - ട്രക്കിയ.
● തേൾ, എട്ടുകാലി എന്നിവയുടെ ശ്വാസനാവയവം ആണ്? ബുക്ക് ലംങ്സ്
(9)
തെക്ക് കോവളം മുതൽ വടക്ക് കാസർഗോഡ് വരെ സമാന്തരമായി നീങ്ങുന്ന പ്രധാന ജലപാത?
A) കൊങ്കൺ പാത
B) മലബാർ പാത
C) വെസ്റ്റ് കോസ്റ്റ് കനാൽ
D) കൊച്ചി കായൽ
(10)
കോയമ്പത്തൂരിനെ പാലക്കാടുമായി ബന്ധിപ്പിക്കുന്ന ചുരം?
A) കോയമ്പത്തൂർ ചുരം
B) പാലക്കാട് ചുരം
C) ആര്യങ്കാവ് ചുരം
D) പേരമ്പാടി ചുരം
Extra-Points:
● കേരളത്തിലെ ഏറ്റവും വലിയ ചുരം ഏത്? പാലക്കാട് ചുരം.
കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം ആണ് - പാലക്കാട് ചുരം
● കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം ആണ് ആര്യങ്കാവ് ചുരം( കൊല്ലം ചെങ്കോട്ട റെയിൽ പാത കടന്നു പോകുന്നത് ആര്യങ്കാവ് ചുരത്തിലൂടെയാണ്)
● കോഴിക്കോടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം? താമരശ്ശേരി ചുരം
(11)
പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത്?
A) കല്ലറകളിൽ
B) ശവകുടീരങ്ങളിൽ
C) നന്നങ്ങാടികളിൽ
D) മമ്മികളിൽ
(12)
ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം?
A) 1
B) 5
C) 8
D) 7
Extra-Points:
■ ഇന്ത്യയുടെ അയൽ രാജ്യങ്ങൾ: (പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ) + (ചൈന, ഭൂട്ടാൻ, നേപ്പാൾ) + ബംഗ്ലാദേശ്, മ്യാൻമാർ
■ ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം ബംഗ്ലാദേശ്
ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയുള്ള രാജ്യം അഫ്ഗാനിസ്ഥാനും ആണ്
(13)
അഴിമതി തടയുന്നതിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം?
A) ലോക്പാൽ
B) ലോകായുക്ത
C) വിവരാവകാശ കമ്മീഷൻ
D) ആസൂത്രണ കമ്മീഷൻ
Extra-Points:
■ എന്നാൽ അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഏത്? ലോകായുക്ത
(14)
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
A) ഇടമലയാർ
B) പമ്പ
C) കല്ലട
D) മൂവാറ്റുപുഴ
Extra-Points:
■ കല്ലട ജലസേചന പദ്ധതി ഏത് ജില്ലയിൽ? കൊല്ലം ജില്ലയിൽ
■ കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന പദ്ധതിയാണ്? തെന്മല ( കൊല്ലം ജില്ല)
■ ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തെന്മല കൊല്ലം ജില്ലയിൽ
(15)
1907 ൽ, ഇന്ത്യൻ ദേശീയ പതാക ജർമനിയിൽ ഉയർത്തിയ വനിത ആര്?
A) ആനി ബസന്ത്
B) മാഡം കാമ
C) സരോജിനി നായിഡു
D) വിജയലക്ഷ്മി പണ്ഡിറ്റ്
Extra-Points:
● ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ആര്? മാഡം കാമ
(16)
ഒരു വ്യക്തിയുടെ ജീവത്യാഗത്തിലൂടെ രൂപീകൃതമായ ഇന്ത്യൻ സംസ്ഥാനം?
A) ആന്ധ്രാ
B) ഒറീസ്സാ
C) കേരളം
D) തമിഴ്നാട്
Extra-Points:
■ ഇന്ത്യൻ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനമാണ് ആന്ധ്ര
■ ആന്ധ്ര സംസ്ഥാനം രൂപം കൊണ്ടത് 1953 ൽ
● ആന്ധ്ര സംസ്ഥാനത്തിന് ആയി ജീവത്യാഗം ചെയ്ത വ്യക്തിയാണ് പോറ്റി ശ്രീരാമലു,
അമരജീവി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആണ് പോറ്റി ശ്രീരാമലു
(17)
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മലയാളി?
A) വി കെ കൃഷ്ണമേനോൻ
B) വി പി മേനോൻ
C) എൻ എസ് മാധവൻ
D) കെ ആർ നാരായണൻ
Extra-Points:
● നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച മലയാളിയാണ് വി പി മേനോൻ
■ നാട്ടുരാജ്യങ്ങളെ ഏകീകരിക്കുതിനായി രൂപംകൊണ്ട ഡിപ്പാർട്ട്മെൻറ് ഓഫ് സ്റ്റേറ്റ്സിന്റെ തലവനായിരുന്ന മലയാളി ആര്? വി പി മേനോൻ
(18)
ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏതായിരുന്നു?
A) സ്വദേശി പ്രസ്ഥാനം
B) നിസ്സഹകരണ പ്രസ്ഥാനം
C) ക്വിറ്റ് ഇന്ത്യാ സമരം
D) സൈമൺ കമ്മീഷനെതിരെയുള്ള സമരം
Extra-Points:
■ ക്വിറ്റ് ഇന്ത്യയുടെ വർഷം 1942
■ ക്വിറ്റ് ഇന്ത്യ സമര നായിക ആര്? അരുണ ആസഫലി
■ ക്വിറ്റ് ഇന്ത്യ ദിനം എന്ന്? ആഗസ്റ്റ് 9
(19)
ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
A) പി എൻ പണിക്കർ
B) എഴുത്തച്ഛൻ
C) കുഞ്ഞുണ്ണി മാഷ്
D) തകഴി
Extra-Points:
■ കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പി എൻ പണിക്കർ
(20)
ഭൂതത്താൻകെട്ട് ഏത് ജില്ലയിലാണ്?
A) ഇടുക്കി
B) പത്തനംതിട്ട
C) എറണാകുളം
D) വയനാട്
Extra-Points:
■ തട്ടേക്കാട് പക്ഷിസങ്കേതം ഭൂതത്താൻകെട്ടും ഏകദേശ അടുത്താണ്(7-8 km)
■ തട്ടേക്കാട് പക്ഷിസങ്കേതം കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ പക്ഷിസങ്കേതം, സ്ഥിതിചെയ്യുന്നത് എറണാകുളം ജില്ലയിൽ
■ പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരിലാണ് തട്ടേക്കാട് പക്ഷി സങ്കേതം അറിയപ്പെടുന്നത്
(21)
ഏതു സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി?
A) വിജയനഗരം
B) മുഗൾ
C) മൈസൂർ
D) മറാത്ത
Extra-Points:
■ വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ കർണാടകയിലെ പ്രദേശമാണ്? ഹംപി
● വിജയനഗര സാമ്രാജ്യത്തിലെ പ്രമുഖ രാജാവ് ആര് കൃഷ്ണദേവരായർ, തുളുവ വംശത്തിലെ രാജാവ്
(22)
1947-നു മുൻപ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു?
A) അശോക ചക്രം
B) ചർക്ക
C) തീപ്പന്തം
D) അശോകസ്തംഭം
Extra-Points:
● ഇപ്പോൾ ചർക്കേടെ സ്ഥാനത്ത് അശോകചക്രം ആണ്
● ഇന്ത്യൻ ദേശീയ പതാക രൂപകൽപന ചെയ്തതാര്? പിങ്കലി വെങ്കയ്യ
● ദേശീയ പതാകയുടെ നീളം വീതി അംശബന്ധം = 3:2
● ഹൂബ്ലിയിലാണ് ദേശീയപതാകകൾ നിർമിക്കപ്പെടുന്നത്
(23)
തെന്മല അണക്കെട്ട് ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു?
A) പരപ്പാർ
B) കുളത്തൂപ്പുഴയാർ
C) കഴുതുരുട്ടിയാർ
D) ശെന്തുരുണിയാർ
(24)
ലോക കാലാവസ്ഥാ ദിനം എന്ന്?
A) മാർച്ച് 22
B) മാർച്ച് 23
C) മാർച്ച് 21
D) മാർച്ച് 24
Extra-Points:
● മാർച്ച് 22 നാണ് ലോക ജലദിനം
● മാർച്ച് 8 ലോക വനിതാ ദിനം.
(25)
വാർധാ വിദ്യാഭ്യാസപദ്ധതിയുടെ അടിസ്ഥാനമെന്ത്?
A) പ്രാഥമിക വിദ്യാഭ്യാസം
B) തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
C) കോളേജ് വിദ്യാഭ്യാസം
D) ഉന്നത വിദ്യാഭ്യാസം
Result:
 

Post a Comment

0 Comments