Mock Test 36 | 10th Preliminary | LGS | VFA | LDC വിശകലനം വിജയത്തിലേക്ക് മോക്ക് ടെസ്റ്റ്



Mock Test 32 | 10th Preliminary | LGS | VFA | LDC

Mock Test 36 | 10th Preliminary | LGS | VFA | LDC വിശകലനം വിജയത്തിലേക്ക്


(1)
'ചൂർണി' എന്ന് അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്ന നദി?
A) ഭാരതപ്പുഴ
B) ചാലിയാർ
C) പമ്പ
D) പെരിയാർ
Extra-Points:● ശങ്കരാചാര്യർ പൂർണ എന്നും അർത്ഥശാസ്ത്രത്തിൽ ചൂർണ്ണി എന്നും എന്നും പരാമർശമുള്ള നദി പെരിയാർ
● കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി, നീളം - 244 km (എന്നാൽ കേരളത്തിലെ ഏറ്റവും ചെറിയ നദി മഞ്ചേശ്വരം പുഴ, 16 km)
● ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
● ഏറ്റവും കൂടുതൽ അണക്കെട്ടുകൾ, ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി - പെരിയാർ
● അതുകൊണ്ടുതന്നെ, കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി പെരിയാർ...
■ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല? ഇടുക്കി
● ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി, ആദിശങ്കര കീർത്തിസ്തംഭം മണ്ഡപം, മലയാറ്റൂർ തീർത്ഥാടന കേന്ദ്രം, എന്നിവ പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു
(2)
പെരിയാറിന്റെ പോഷകനദി അല്ലാത്തത്?
A) ചാലിയാർ
B) കട്ടപ്പനയാർ
C) മുതിരപ്പുഴ
D) പെരുന്തുറയാർ
Extra-Points:● പെരിയാറിന്റെ പോഷകനദികൾ: മുല്ലയാർ, മുതിരപ്പുഴ, കട്ടപ്പന, ചെറുതോണി, പെരുന്തുറയാറ്
● പെരിയാർ നദി - മംഗലപ്പുഴ, മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം - ആലുവ
● ആലുവ പുഴ, കാലടി പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദിയും പെരിയാർ തന്നെ
(3)
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
A) പള്ളിവാസൽ(1940)
B) ചെങ്കുളം
C) പന്നിയാർ
D) നേര്യമംഗലം
Extra-Points:● കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി? ചെങ്കുളം
● രണ്ടും സ്ഥിതിചെയ്യുന്നത് പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയിൽ
(4)
കേരളത്തിലെ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള നദി?
A) പെരിയാർ
B) ഭാരതപ്പുഴ
C) പമ്പ
D) ചാലിയാർ
Extra-Points:● കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള ജില്ല - പാലക്കാട്
● കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ അണക്കെട്ട് സ്ഥിതിചെയ്യുന്നത്? പാലക്കാട് ജില്ലയിൽ
● ഭാരതപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ അണക്കെട്ട്? മലമ്പുഴ ഡാം ( ഭാരതപ്പുഴയുടെ പോഷക നദിയായ മലമ്പുഴ നദിയിൽ)
● കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി - 
ഭാരതപ്പുഴ.
● കേരളത്തിന്റെ നൈൽ, പൊന്നാനി പുഴ, ശോകനാശിനി പുഴ, നിള, പേരാർ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നത് - ഭാരതപ്പുഴ
(5)
ഭാരതപ്പുഴയെ 'ശോകനാശിനിപ്പുഴ' എന്ന് വിശേഷിപ്പിച്ചതാര്?
A) വള്ളത്തോൾ
B) കുമാരനാശാൻ
C) എഴുത്തച്ഛൻ
D) ഇ വി രാമസ്വാമി നായ്ക്കർ
(6)
കേരളത്തിലെ ആദ്യ കോൺക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി?
A) പെരിയാർ
B) ഭാരതപ്പുഴ
C) പമ്പ
D) ചാലിയാർ
Extra-Points:● കേരളത്തിലെ ആദ്യത്തെ അണക്കെട്ട് - മുല്ലപ്പെരിയാർ (1895)
● മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്നത് പെരിയാറിന്റെയും മുല്ലയാറിന്റെയും സംഗമ ഭാഗത്ത്.
(7)
കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദികളിൽ ഏറ്റവും വലിയ നദി?
A) കാവേരി
B) ഭവാനി
C) കബനി
D) പാമ്പാർ
Extra-Points:● കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ നദി? പാമ്പാർ
● കബനി, ഭവാനി, പാമ്പാർ നദി കൾ കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്നു
● 3 ഉം കാവേരിയുടെ പോഷക നദികൾ
(8)
'തലയാർ' എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന നദി ഏത്?
A) കാവേരി
B) ഭവാനി
C) കബനി
D) പാമ്പാർ
Extra-Points:● തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? പാമ്പാർ നദി ( ഇടുക്കി ജില്ല)
● തൂവാനം, തൊമ്മൻകുത്ത് വെള്ളച്ചാട്ടങ്ങൾ ഇടുക്കി ജില്ലയിലാണ്
(9)
കേരളത്തിൽ പ്രകൃത്യാലുള്ള ഏക ഓക്സ്ബോ തടാകം, വൈന്തല തടാകം സ്ഥിതിചെയ്യുന്ന നദി?
A) പെരിയാർ
B) ഭാരതപ്പുഴ
C) ചാലക്കുടിപ്പുഴ
D) ചാലിയാർ
Extra-Points:● സ്ഥിതിചെയ്യുന്നത് തൃശ്ശൂർ ജില്ലയിൽ.
(10)
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
A) പെരിയാർ
B) ഭാരതപ്പുഴ
C) ചാലക്കുടിപ്പുഴ
D) ചാലിയാർ
Extra-Points:● ആതിരപ്പള്ളി, വാഴച്ചാൽ, പെരിങ്ങൽകുത്ത് വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത് ചാലക്കുടിപ്പുഴയിൽ, തൃശ്ശൂർ ജില്ലയിൽ
(11)
'തലപ്പാടി പുഴ' എന്നറിയപ്പെടുന്ന പുഴ ഏത്?
A) പെരിയാർ
B) മഞ്ചേശ്വരം പുഴ
C) ചാലക്കുടിപ്പുഴ
D) പാമ്പാർ
Extra-Points:( തലയാർ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന നദി പാമ്പാർ ആണ്)
● ഏറ്റവും ചെറിയ നദി, കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ നദി - മഞ്ചേശ്വരം പുഴ.
● എന്നാൽ കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദിയാണ്? നെയ്യാർ
● ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഏത് നദിയുടെ തീരത്താണ്? നെയ്യാർ
(12)
തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?
A) കോഴിക്കോട്
B) വയനാട്
C) തൃശ്ശൂർ
D) മലപ്പുറം
Extra-Points:● തുഷാരഗിരി, അരിപ്പാറ വെള്ളച്ചാട്ടങ്ങൾ കോഴിക്കോട് ജില്ലയിൽ.
● സൂചിപ്പാറ വെള്ളച്ചാട്ടം വയനാട് ജില്ലയിൽ.
(13)
തട്ടേക്കാട് പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്ന നദി?
A) പെരിയാർ
B) ഭാരതപ്പുഴ
C) ചാലക്കുടിപ്പുഴ
D) പാമ്പാർ
Extra-Points:● തട്ടേക്കാട് പക്ഷിസങ്കേതം, ഭൂതത്താൻകെട്ട് - എറണാകുളം ജില്ലയിൽ, പെരിയാർ നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
(14)
കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?
A) പെരിയാർ
B) ഭാരതപ്പുഴ
C) ചാലക്കുടിപ്പുഴ
D) ചാലിയാർ
Extra-Points:● മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തുള്ള നദി ചാലിയാർ ആണ്, എന്നാൽ കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി കുന്തിപ്പുഴ.
● കേരളത്തിൽ വായു ജലമലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ചാലിയാർ പ്രക്ഷോഭം.
● കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി ചാലിയാർ, ചാലിയാറിന്റെ ഉത്ഭവം? ഇളമ്പലേരിക്കുന്ന് വയനാട്.
(15)
കേരളത്തിലെ ഏക കന്യാവനമായ സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദി ഏത്?
A) കുന്തിപ്പുഴ
B) ഭാരതപ്പുഴ
C) ചാലക്കുടിപ്പുഴ
D) പാമ്പാർ
Extra-Points:● പരിശുദ്ധമായ സൈലൻറ് വാലിയിലൂടെ ഒഴുകുന്ന പരിശുദ്ധമായ നദിയാണ് കുന്തിപ്പുഴ
● സൈലൻറ് വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി? തൂതപ്പുഴ ( തൂതപ്പുഴ ഭാരതപ്പുഴയുടെ പോഷകനദിയാണ്)
● ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഉൽഭവിക്കുന്ന നദി? കുറുമാലിപ്പുഴ
(16)
പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി ഏത്?
A) പെരിയാർ
B) ഭാരതപ്പുഴ
C) പമ്പ
D) ചാലിയാർ
Extra-Points:● ആനമലയിൽ നിന്നും ഉൽഭവിച്ച പാലക്കാട് ചുരത്തിലൂടെ ഒഴുകുന്നു
● 12 വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ (മലപ്പുറം ജില്ല) വെച്ച് നടന്നിരുന്നു ഉത്സവമായിരുന്നു മാമാങ്കം (28 ദിവസത്തെ ഉത്സവം.)
(17)
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?
A) അമേരിക്ക
B) ചൈന
C) ഫ്രാൻസ്
D) കാനഡ
Extra-Points:● കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇടുക്കി ജലവൈദ്യുത പദ്ധതി.
● ഇന്ത്യയിലെ അല്ലെങ്കിൽ ഏഷ്യയിലെ തന്നെ ആദ്യത്തെ ആർച്ച് ഡാം ഇടുക്കി.
(18)
കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
A) കുത്തുങ്കൽ
B) മണിയാർ
C) കുറ്റ്യാടി
D) ഉറുമി
Extra-Points:■ കുത്തുങ്കൽ (ഇടുക്കി ജില്ല)
● എന്നാൽ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി ആണ് മണിയാർ, (പത്തനംതിട്ട ജില്ല)
(19)
മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
A) കുറ്റ്യാടി
B) ഉറുമി
C) പോത്തുണ്ടി
D) പഴശ്ശി
(20)
കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതികൾക്ക് സഹായം നൽകിയ രാജ്യം?
A) അമേരിക്ക
B) ചൈന
C) ഫ്രാൻസ്
D) കാനഡ
(21)
കേരളത്തിൽ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ ജില്ല?
A) കോഴിക്കോട്
B) പാലക്കാട്
C) തൃശ്ശൂർ
D) മലപ്പുറം
(22)
ഇന്ത്യയിൽ ആദ്യമായി വൈദ്യുതോല്പാദനം തുടങ്ങിയ ഗ്രാമപഞ്ചായത്ത് ഏത്?
A) വട്ടവട
B) മറയൂർ
C) പാമ്പാടുംപാറ
D) മാങ്കുളം
(23)
മീൻവല്ലം ജലവൈദ്യുത പദ്ധതി ഏത് ജില്ലാ പഞ്ചായത്തിൻറെ കീഴിലാണ്?
A) പാലക്കാട്
B) തൃശ്ശൂർ
C) കോഴിക്കോട്
D) വയനാട്
Extra-Points:● കേരളത്തിലെ ഒരു ജില്ലാ പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതിയാണ് - മീൻവല്ലം.
● വൈദ്യുതി ഉത്പാദിപ്പിച്ചു KSEB വൈദ്യുതി ഗ്രിഡിലേക്ക് വിൽക്കുന്ന ആദ്യത്തെ ജില്ലാ പഞ്ചായത്ത്? പാലക്കാട് ജില്ലാ പഞ്ചായത്ത്
(24)
കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന ഏക മുനിസിപ്പൽ കോർപ്പറേഷൻ ഏത്?
A) കണ്ണൂർ
B) തൃശ്ശൂർ
C) കോഴിക്കോട്
D) കൊച്ചി
(25)
ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ട് ബാണാസുരസാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി?
A) കാവേരി
B) ഭവാനി
C) കബനി 
D) പാമ്പാർ
Extra-Points:● കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട്.
● കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ആയ കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നതും കബനി നദിയിൽ ആണ്
● കുറുവ ദ്വീപും, ബാണാസുര സാഗർ ഡാമും സ്ഥിതി ചെയ്യുന്നത്? വയനാട് ജില്ലയിൽ
(26)
കാസർകോട് പട്ടണത്തെ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി?
A) നീലേശ്വരം പുഴ
B) കാര്യങ്കോട് പുഴ
C) മഞ്ചേശ്വരം പുഴ
D) ചന്ദ്രഗിരിപ്പുഴ
Extra-Points:● കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ (12 എണ്ണം) ഒഴുകുന്ന ജില്ല.
● മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ പേരിൽ അറിയപ്പെടുന്ന നദി.
● കാസർകോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ചന്ദ്രഗിരിപ്പുഴ.
(27)
ഇരവികുളം, മറയൂർ, ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി?
A) പെരിയാർ
B) പാമ്പാർ
C) കുറുമാലിപ്പുഴ
D) ചാലിയാർ
Extra-Points:● ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി? ചിങ്കണ്ണിപ്പുഴ.
● നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി? ചാലിയാർ.
(28)
ഇടുക്കി പുളിച്ചി മലയിൽ നിന്ന് ഉൽഭവിച്ച് വേമ്പനാട്ടുകായലിൽ പതിക്കുന്ന കേരളത്തിലെ നദി?
A) ചീങ്കണ്ണി പുഴ
B) ചാലിയാർ പുഴ
C) ചാലിപ്പുഴ
D) പമ്പാനദി
Extra-Points:● പ്രാചീന കാലത്ത് ബാരിസ് എന്നും ദക്ഷിണ ഭാഗീരഥി എന്നും തിരുവിതാംകൂറിന്റെ ജീവനാഡി എന്നും അറിയപ്പെടുന്ന നദി? പമ്പാനദി
● കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി - പമ്പ after പെരിയാർ, ഭാരതപ്പുഴ
(29)
ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?
A) മലപ്പുറം
B) തൃശ്ശൂർ
C) കോഴിക്കോട്
D) വയനാട്
Extra-Points:● ധോണി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് പാലക്കാട് ജില്ലയിൽ
(30)
കൊല്ലം ജില്ലയിലെ പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
A) ഭാരതപ്പുഴ
B) കല്ലടയാർ
C) ഭവാനി നദി
D) നെയ്യാർ
(31)
അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി ഏത്?
A) പാമ്പാർ
B) കല്ലടയാർ
C) ഭവാനി നദി
D) ശിരുവാണി
Extra-Points:● കോയമ്പത്തൂർ പട്ടണത്തിലേക്ക് ജലവിതരണം നടത്താനായി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി - ശിരുവാണി നദി.
(32)
ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി?
A) മയ്യഴിപ്പുഴ
B) പയസ്വിനി നദി
C) മഞ്ചേശ്വരം പുഴ
D) വളപട്ടണം നദി
Extra-Points:● തലശ്ശേരിയേയും മാഹിയേയും തമ്മിൽ വേർതിരിക്കുന്ന നദി? മയ്യഴിപ്പുഴ
(33)
കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന പദ്ധതി?
A) കല്ലട
B) തെന്മല
C) പീച്ചി
D) കുറ്റ്യാടി
Extra-Points:● കേരളത്തിലെ ഏറ്റവും വലതും ആദ്യത്തേതുമായ ജലസേചന പദ്ധതി? കല്ലട ജലസേചന പദ്ധതി (കൊല്ലം ജില്ല)
(34)
കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം?
A) ഭാരതപ്പുഴ
B) മയ്യഴിപ്പുഴ
C) പെരിയാർ
D) പമ്പ
Extra-Points:● നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്? എംടി വാസുദേവൻ നായർ ● നിളയുടെ കവി എന്നറിയപ്പെടുന്നത്? പി കുഞ്ഞിരാമൻ നായർ
(35)
ശബരി ഡാം, കക്കി ഡാം, കക്കാട് ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി?
A) ഭാരതപ്പുഴ
B) മയ്യഴിപ്പുഴ
C) പെരിയാർ
D) പമ്പ
Extra-Points:● എന്നാൽ കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി കുറ്റ്യാടി നദി
(36)
കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി?
A) പെരിയാർ
B) കുറ്റ്യാടിപ്പുഴ
C) ഭാരതപ്പുഴ
D) മയ്യഴിപ്പുഴ
Extra-Points:● മുരാട് പുഴ എന്നറിയപ്പെടുന്നതും കുറ്റ്യാടിപ്പുഴ തന്നെ
(37)
പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി?
A) മയ്യഴിപ്പുഴ
B) പയസ്വിനി നദി
C) മഞ്ചേശ്വരം പുഴ
D) വളപട്ടണം നദി
Extra-Points:● പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന ജില്ല? കണ്ണൂർ
● കർണാടകത്തിൽ ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന പ്രമുഖ നദിയാണ് വളപട്ടണം നദി
(38)
കൽപ്പാത്തി പുഴ ഏത് നദിയുടെ പോഷകനദിയാണ്?
A) പെരിയാർ
B) ഭാരതപ്പുഴ
C) പമ്പ
D) ചാലിയാർ
Extra-Points:● കണ്ണാടിപ്പുഴ, തൂതപ്പുഴ, ഗായത്രിപ്പുഴ, കൽപ്പാത്തിപ്പുഴ എന്നിവയാണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ
Result:

Post a Comment

0 Comments