Mock Test | Indian Constitution part - 1

 

10th Preliminary Question Paper VFA | LDC | LGS Mock Test - 3

Mock Test | Indian Constitution part - 1| 10th Preliminary | LGS | VFA | LDC


 
    Result:
   
1)
ഭരണഘടന നിയമനിർമ്മാണ സഭയുടെ പ്രസിഡന്റ് താഴെപ്പറയുന്നവരിൽ ആരാണ്?
സർദാർ വല്ലഭായി പട്ടേൽ
പട്ടാഭി സീതാരാമയ്യ
നന്ദലാൽ ബോസ്
രാജേന്ദ്ര പ്രസാദ്
2)
ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ആരാണ്?
ജെ. ബി. കൃപാലിനി
ഡോ: സച്ചിദാനന്ദ സിൻഹ
ബി. എൻ. റാവു
ഡോ: രാജേന്ദ്രപ്രസാദ്
3)
ഭരണഘടന നിർമ്മാണം പൂർത്തിയാക്കുവാൻ എടുത്ത സമയം?
2 വർഷം 9 മാസം 10 ദിവസം
2 വർഷം 11 മാസം 18 ദിവസം
2 വർഷം 10 മാസം 18 ദിവസം
2 വർഷം 11 മാസം 16 ദിവസം
4)
1950 ജനുവരി 24 എന്ന ദിവസത്തിന്റെ പ്രത്യേകത?
ദേശീയ നിയമ ദിനം ആയി ആചരിക്കുന്നു.
ഇന്ത്യൻ ഭരണഘടന നിലവിൽവന്നു
ദേശീയഗാനം , ദേശീയഗീതം എന്നിവയെ അംഗീകരിച്ചു
ഭരണഘടന അംഗീകരിച്ചുകൊണ്ട് ഡോ. രാജേന്ദ്ര പ്രസാദ് ഒപ്പുവെച്ചു.
5)
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യുമ്പോൾ രാഷ്ട്രപതി ആരായിരുന്നു?
നീലം സഞ്ജീവ റെഡ്ഡി
വി. വി. ഗിരി
ഫക്രുദ്ദീൻ അലി അഹമ്മദ്
ഗ്യാനി സെയിൽ സിംഗ്
6)
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കടം കൊണ്ടിരിക്കുന്നത് ഏതു രാജ്യത്ത് നിന്ന്?
റഷ്യ
ബ്രിട്ടൻ
അമേരിക്ക
അയർലൻഡ്
7)
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ "ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്ന് വിശേഷിപ്പിച്ച വ്യക്തി ആര്?
ജവഹർലാൽ നെഹ്റു
കെ. എം. മുൻഷി
രാജേന്ദ്ര പ്രസാദ്
എൻ. എ. പാൽക്കിവാല
8)
ഇന്ത്യ ഏക പൗരത്വം എന്ന ആശയം കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?
റഷ്യ
അമേരിക്ക
ബ്രിട്ടൻ
ഫ്രാൻസ്
9)
ഒരു വിദേശിക്ക് എത്ര വർഷം ഇന്ത്യയിൽ താമസിച്ച ശേഷം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം?
3 വർഷം
8 വർഷം
10 വർഷം
5 വർഷം
10)
മൗലികാവകാശം ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗം?
ഭാഗം 2
ഭാഗം 3
ഭാഗം 4
ഇവയൊന്നുമല്ല
11)
സമത്വത്തിനുള്ള അവകാശം പ്രതിപാദിക്കുന്ന അനുച്ഛേദം?
അനുഛേദം 14 -18
അനുഛേദം 19-22
അനുഛേദം 25-28
അനുഛേദം 29-30
12)
ഭരണഘടനാ ദിനം എന്ന്?
നവംബർ 26
നവംബർ 28
നവംബർ 6
നവംബർ 24
13)
അടിയന്തരാവസ്ഥക്കാലത്ത് എടുത്തുകളയാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ പ്രതിപാതിക്കുന്ന ഭരണഘടനാ വകുപ്പുകൾ?
അനുച്ഛേദം 2, 21
അനുച്ഛേദം 60, 21
അനുച്ഛേദം 21, 22
ഇവയൊന്നുമല്ല
14)
"ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും" എന്ന് അംബേദ്കർ വിശേഷിപ്പിച്ചത് ________ എന്തിനെയാണ്?
ആർട്ടിക്കിൾ 35
ആർട്ടിക്കിൾ 22
ആർട്ടിക്കിൾ 30
ആർട്ടിക്കിൾ 32
15)
ആജ്ഞ, കൽപ്പന എന്നിങ്ങനെ അർത്ഥം വരുന്ന റിട്ട്?
ഹേബിയസ് കോർപ്പസ്
മാൻഡമസ്
പ്രൊഹിബിഷൻ
സെർഷ്യോററി
16)
കീഴ്ക്കോടതിയിൽ നിന്ന് ഒരു കേസ് മേൽ കോടതിയിലേക്ക് മാറ്റുവാനുള്ള റിട്ട്?
കൊവാറൻ്റോ
പ്രൊഹിബിഷൻ
ഹേബിയസ് കോർപ്പസ്
സെർഷ്യോററി
17)
കൂട്ടത്തിൽ പെടാത്തത് ഏത്?
കുടിൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക.
ഗ്രാമീണ സ്വയംഭരണത്തിന് ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം.
ഒരു വ്യക്തിയുടെ ജീവനും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കുക.
സ്വന്തമായി ജീവിതമാർഗ്ഗം കണ്ടെത്താനുള്ള  അവകാശം ഉറപ്പിക്കുക.
18)
മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി ആരാണ്?
രാജീവ് ഗാന്ധി
വി. പി. സിംഗ്
മൊറാർജി ദേശായി
ഇന്ദിരാഗാന്ധി
19)
അനുഛേദം 19 നെ "ഇന്ത്യൻ ഭരണ ഘടനയുടെ നട്ടെല്ല്" എന്ന് വിശേഷിപ്പിച്ചത് ആര്?
ബി. എൻ. റാവു
ജവഹർലാൽ നെഹ്റു
ബി. ആർ. അംബേദ്കർ
ഡോ: രാജേന്ദ്രപ്രസാദ്
20)
അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് താഴെപ്പറയുന്നവയിൽ ഏതാണ്?
അനുച്ഛേദം 28
അനുച്ഛേദം 60
അനുച്ഛേദം 23
അനുച്ഛേദം 35
21)
'ഇന്ത്യയിലെ ആധുനിക തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആരാണ്?
ഡഫറിൻ പ്രഭു
റിപ്പൺ പ്രഭു
വെല്ലിങ്ടൺ പ്രഭു
മൗണ്ട് ബാറ്റൻ
22)
പഞ്ചായത്തീരാജ് ഏത് ലിസ്റ്റിലാണ് ഉൾപ്പെടുന്നത്?
യൂണിയൻ ലിസ്റ്റ്
കൺകറൻറ് ലിസ്റ്റ്
സംസ്ഥാന ലിസ്റ്റ്
ഇവയൊന്നുമല്ല
23)
പഞ്ചായത്തീരാജിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്?
വി. കെ. റാവു
ബൽവന്ത്റായ്‌ മേത്ത
അശോക് മേത്ത
ഇവരാരുമല്ല
24)
പഞ്ചായത്തുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം (ആർട്ടിക്കിൾ) ഏതാണ്?
അനുച്ഛേദം 45
അനുച്ഛേദം 40
അനുച്ഛേദം 42
അനുച്ഛേദം 48
25)
പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത് എന്നാണ്?
1996 ജൂൺ 22
1999 ജനുവരി 1
1994 മെയ് 30
1993 ഏപ്രിൽ 24
26)
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക?
തനത് ഫണ്ട് ഇല്ലാത്ത സ്ഥാപനങ്ങളാണ് ഗ്രാമപഞ്ചായത്തുകൾ.
21 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാം.
കേരള നിയമസഭ പഞ്ചായത്ത് രാജ് നിയമം പാസാക്കിയത് 1994 ഏപ്രിൽ 23 നാണ്
ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ മേൽനോട്ടം ജില്ലാ പഞ്ചായത്തിലാണ്.
27)
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് ഏത്?
കുമളി
ചെറുകുളത്തൂർ
വെങ്ങാനൂർ
ചമ്രവട്ടം
28)
ഏത് ഭരണഘടന ഭേദഗതി പ്രകാരമാണ് സ്വത്തവകാശം മൗലികാവകാശം അല്ലാതാക്കി മാറ്റിയത്?
91- ഭേദഗതി
52- ഭേദഗതി
32 - ഭേദഗതി
44- ഭേദഗതി
29)
വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരം?
86- ഭേദഗതി
36 - ഭേദഗതി
76- ഭേദഗതി
91- ഭേദഗതി
30)
ജി. എസ്. ടി. ഭരണഘടനയിൽ ഏർപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്?
97 - ഭേദഗതി
102 - ഭേദഗതി
101 - ഭേദഗതി
98 - ഭേദഗതി
     

Post a Comment

0 Comments