Kerala PSC GK Confusing Facts Most Important


 Most Confusing Facts

📢 “ജാതി ഒന്ന്‌, മതം ഒന്ന്‌, കുലം ഒന്ന്‌ ദൈവം ഒന്ന്‌” എന്ന സന്ദേശം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവാണ്‌ വൈകുണ്ഠ സ്വാമികള്‍.
🦋 ഇന്ത ഉലകിലേ ഒരേ ഒരു ജാതി താന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍ താന്‍ എന്ന തൈക്കാട്‌ അയ്യയുടെ വചനത്തിന്റെ മലയാള പരിഭാഷയായ ഒരു ജാതി ഒരു മതം ഒരു ദൈവം പ്രസിദ്ധമാക്കിയത്‌ ശ്രീനാരായണഗുരുവാണ്‌.

📢 “കേരളത്തിലെ പക്ഷിഗ്രാമം” എന്നറിയ പ്പെടുന്നത്‌ ആലപ്പുഴ ജില്ലയിലെ നൂറനാട്‌.
🦋 എന്നാല്‍, പക്ഷിപാതാളം വയനാട്‌ ജില്ലയിലാണ്‌.

📢പുലയന്‍ അയ്യപ്പന്‍ എന്നു വിളിക്കപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ സഹോദരന്‍ അയ്യപ്പന്‍.
👉 പുലയന്‍ മത്തായി എന്നു വിളിച്ചത്‌ കുമാരഗുരുദേവനെ (പൊയ്കയില്‍ യോഹന്നാന്‍)യാണ്‌.

📢പൂര്‍വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ്‌ ആന്ധ്രപ്രദേശില ജിന്ധാഗഡ (1690 മീ.)
👉 പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ്‌ കേരളത്തിലെ ആനമുടി (2695 മീ.).

📢അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന ഗാനം രചിച്ചത്‌ പന്തളം കെ. പി. രാമന്‍പിള്ളയാണ്‌.
👉 ദൈവേമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്ന ഗാനം രചിച്ചത്‌ പന്തളം കേരള വര്‍മയാണ്‌.


📢 "ബീഹാര്‍ ഗാന്ധി" യെന്നറിയപ്പെട്ടത്‌ ഡോ: രാജേന്ദ്രപ്രസാദാണ്‌.
👉 ആധുനിക ഗാന്ധി ബാബാം ആതെ.

📢'മഹര്‍ഷി' എന്നറിയപ്പെട്ട ഭാരതരത്നമാണ്‌ ഡി. കെ. കാര്‍വേ.
👉 “രാജര്‍ഷി” എന്നറിയപ്പെട്ടത്‌ പുരുഷോത്തംദാസ്‌ ഠണ്ഡന്‍.

📢മിസൈല്‍ മാന്‍ ഓഫ്‌ ഇന്ത്യ” = ഡോ. എ. പി. ജെ. അബ്ദുള്‍ കലാമാണ്‌.
👉 മിസൈല്‍ വിമന്‍ ഓഫ്‌ ഇന്ത്യ = ടെസ്സി തോമസ്.

📢 നളചരിതം ആട്ടക്കഥ ഉണ്ണായിവാര്യരുടെ രചനയാണ്‌.
👉 കുഞ്ചന്‍ നമ്പ്യാരാണ്‌ നളചരിതം തുള്ളല്‍ രചിച്ചത്‌.

📢 വിന്ധ്യാമലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ്‌ അമര്‍കാണ്ടക്‌ (1048 മീ.)
👉 സാത്പുര മലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ്‌ ധുപ്ഗഡ്‌ (1350 മീ.).

📢 കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ലകളില്‍ ഏറ്റവും വിസ്തീര്‍ണം കൂടിയത്‌ മലപ്പുറമാണ്‌ (3550 ച.കി.മീ). 👉 എന്നാല്‍, കടല്‍ത്തീരം ഏറ്റവും കൂടുതല്‍ കണ്ണൂരിനാണ്‌.

📢 ജാര്‍ഖണണ്ഡിനായി നിര്‍ദ്ദേശിക്കപ്പെട്ട മറ്റൊരു പേരാണ്‌ വനാഞ്ചല്‍.
👉 ഉത്തരാഖണ്ഡിന്റെ പഴയ പേരാണ്‌ ഉത്തരാഞ്ചല്‍.

📢 ലോകത്തിലെ ആദ്യത്തെ ആന്റി സെപ്‌റ്റിക്കാണ്‌ ഫിനോള്‍.

👉 ആദ്യത്തെ ആന്റി ബയോട്ടിക്‌ പെൻസിലിന്‍.

📢 നായര്‍ ഭൃത്യജനസംഘം എന്ന പേരു നിര്‍ദ്ദേശിച്ചത്‌ കപ്പന കണ്ണന്‍ മേനോനായിരുന്നു.
👉 നായര്‍ സര്‍വീസ്‌ സൊസൈറ്റി എന്ന പേരിന്റെ ഉപജ്ഞാതാവ്‌ കെ. പരമുപിള്ളയായിരുന്നു.

📢 നാരങ്ങയിലിടങ്ങിയിരിക്കുന്ന വിറ്റാമിനായ വിറ്റാമിന്‍ സി യുടെ രാസനാമം അസ്കോര്‍ബിക്‌ ആസിഡ്‌
👉 എന്നാല്‍, നാരങ്ങയിലുള്ള ആസിഡ് ഏതെന്ന്‌ ചോദിച്ചാല്‍ ഉത്തരം സിട്രിക്‌ ആസിഡ്‌.

📢 നാളന്ദ സര്‍വകലാശാല പുനരുദ്ധരിക്കണമെന്ന നിര്‍ദ്ദേശം ആദ്യമായി മുന്നോട്ടുവച്ചത്‌ എ.പി.ജെ. അബ്ദുള്‍ കലാം.
📢 അതിനു നേതൃത്വം നല്‍കാന്‍ ഗവണ്‍മെന്റ്‌ നിയോഗിച്ചത്‌ അമര്‍ത്യാ സെന്നിനെയാണ്‌.

📢 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ സിദ്ധ ചെന്നൈയിലാണ്‌.
👉  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ യുനാനി മെഡിസിന്‍ ബാംഗ്ലൂരിലാണ്‌.

📢 നാഷണല്‍ പൊലീസ്‌ അക്കാദമി ഹൈദരാബാദിലാണ്‌.
👉 എന്നാല്‍, ഇവിടേക്ക്‌ മാറ്റുന്നതിനുമുമ്പ്‌ അത്‌ മൗണ്ട്‌ അബുവിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌.

📢 നാഷണല്‍ ഡയറി ഡെവലപ്മെന്റ്‌ ബോര്‍ഡിന്റെ ആസ്ഥാനം ഗുജറാത്തിലെ ആനന്ദ്‌ ആണ്‌.
👉  എന്നാല്‍, നാഷണല്‍ ഡയറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഹരിയാനയിലെ കര്‍ണാലില്‍ ആണ്‌.

📢 നാഷണല്‍ ഡിഫന്‍സ്‌ കോളേജ്‌ ന്യൂഡല്‍ഹിയിലാണ്‌.
👉 നാഷണല്‍ ഡിഫന്‍സ്‌ അക്കാദമി സ്ഥിതി ചെയ്യുന്നത്‌ മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത്‌ ഖഡക് വാസ്‌ലയിലാണ്‌.

📢 നാഗാര്‍ജുനസാഗര്‍ അണക്കെട്ട്‌ കൃഷ്‌ണ നദിയിലാണ്‌.
👉 എന്നാല്‍, കൃഷ്ണ രാജസാഗര്‍ കാവേരിയിലാണ്‌.

📢 നിലവിലുള്ളവയില്‍വച്ച്‌ ഏറ്റവും പഴക്കമുള്ള പരമാധികാര രാഷ്ട്രം എന്ന വിശേഷണം സാന്‍ മാറിനോയ്ക്ക്‌ സ്വന്തം

📢 പത്ര പ്രവര്‍ത്തനരംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്നത്‌ പുലിറ്റ്സർ സമ്മാനം.
👉 കായിക രംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്നത്‌ ലോറിയസ്‌ സ്പോര്‍ടസ്‌ അവാര്‍ഡ്‌.

📢 പച്ച ഗ്രഹം എന്നറിയപ്പെടുന്നത്‌ യൂറാനസാണ്‌.
👉 നീലഗ്രഹം എന്ന്‌ ഭൂമിയെ വിളിക്കാന്‍ കാരണം ജലത്തിന്റെ സാന്നി ധ്യംമൂലം നീലനിറത്തില്‍ കാണപ്പെടുന്ന തുകൊണ്ടാണ്‌.

📢 ന്യൂമറോളജി സാംഖ്യകളെക്കുറിച്ചുള്ള പഠനമാണ്‌.
👉 ന്യൂറോളജി നാഡീവ്യൂഹത്തെ ക്കുറിച്ചുള്ള പഠനമാണ്‌.

📢 ന്യൂട്രോണ്‍ കണ്ടുപിടിച്ചത്‌ ജെയിംസ്‌ ചാ ഡ്വിക്ക്‌.
👉 എന്നാല്‍, ന്യൂട്രോണ്‍ ബോംബ്‌ കണ്ടുപിടിച്ചത്‌ സാമുവല്‍ കോഹന്‍.

📢 നദികളെക്കുറിച്ചുള്ള പഠനമാണ്‌ പോട്ടമോളജി.
👉 പര്‍വതങ്ങളെക്കുറിച്ചുള്ള പഠനമാണ്‌ ഓറോളജി.

📢 പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യമാണ്‌ മെക്സിക്കോ.
👉 എയ്ഡ്‌സ്‌ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്‌ അമേരിക്കന്‍ ഐക്യനാടുകളിലാണ്‌.

📢 പക്ഷികള്‍ വഴിയുള്ള പരാഗണമാണ്‌ ഓര്‍ണിത്തോഫിലി.
👉 എന്നാല്‍, ജന്തുക്കള്‍വഴിയുള്ളത്‌ സൂഫിലി.

📢 പല്ലവന്‍മാരുടെ തലസ്ഥാനമായിരുന്ന തും പട്ടുവ്യവസായത്തിനു പേരു കേട്ട തുമായ നഗരമാണ്‌ കാഞ്ചീപുരം.
👉 എന്നാല്‍ പാണ്ഡ്യന്‍മാരുടെ തലസ്ഥാനം മധുരയും ചോളന്‍മാരുടെത്‌ തഞ്ചാവൂരും ആയിരുന്നു.

📢 പരമവീര ചക്രത്തിനു സമാനമായി സ മാധാനകാലത്തെ ധീരതയ്ക്ക്‌ രാഷ്ട്രം നല്‍കുന്ന ബഹുമതിയാണ്‌ അശോക ച്രകം.

📢 പരിസ്ഥിതി നൊബേല്‍ എന്നറിയപ്പെടുന്നത്‌ Goldman Prize.
👉 ഗണിതത്തിലെ നൊബേല്‍ എന്നറിയപ്പെടുന്നത്‌ Abel Prize.

📢 പഴങ്ങളുടെ രാജാവ്‌ മാമ്പഴമാണ്‌.
👉 എന്നാല്‍, പഴങ്ങളുടെ റാണിയാണ്‌ മാങ്കോ HOTA.

📢 പഹാരി ഭാഷ ഏതു സംസ്ഥാനത്താണ്‌ ഉപയോഗത്തിലുള്ളത്‌? ഹിമാചല്‍ പ്രദേ ശിൽ.
👉 എന്നാല്‍, ഹിമാചല്‍ പ്രദേശിലെ പ്രധാനഭാഷ ഹിന്ദിയാണ്‌.

📢 പാകിസ്താന്റെ രാഷ്ട്രപിതാവ്‌ മുഹമ്മദലി ജിന്നയാണ്‌.
👉 മുഹമ്മദലി ജിന്നയാണ്‌ പാകിസ്താന്റെ ആദ്യ ഗവര്‍ണര്‍ ജനറല്‍.
👉 പാകിസ്താന്റെ ആദ്യ പ്രസിഡന്റ്‌ ഇസ്‌കന്ദർ മിര്‍സ ആയിരുന്നു.
👉 പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രി ലിയാഖത്ത്‌ അലി ഖാന്‍ ആയിരുന്നു.

📢 പുലിറ്റ്സർ സമ്മാനം നേടിയ ആദ്യ ഇ ന്ത്യക്കാരനാണ്‌ Gobind Behari Lal

📢 പാര്‍ലമെന്റുകളുടെ മാതാവ്‌ ബ്രിട്ടണിലേത്‌.
👉 എന്നാല്‍, ലോകത്തിലെ ഏറ്റവും അംഗബലമുള്ള പാര്‍ലമെന്റ്‌ ചൈനയി ലേത്‌.

📢 പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ലാക്ടോസ്‌.
👉 എന്നാല്‍, പാലില്‍ അടങ്ങിയിരിക്കുന്ന മാംസ്യം കേസീന്‍.

📢 പാവങ്ങളുടെ താജ്മഹല്‍ എന്നറിയപ്പെടുന്നത്‌ ഓറംഗബാദിലെ ബീബീകാ മഖ്ബരാ.
👉 ഇരുപതാം നൂറ്റാണ്ടിലെ താജ്‌മഹല്‍ എന്നറിയപ്പെടുന്നത്‌ ഡല്‍ഹിയിലെ ലോട്ടസ്‌ ടെമ്പിള്‍.

📢 പാകിസ്താനിലെ സിന്ധ്‌ പ്രവിശ്യയിലെ ലാര്‍ഖാന ജില്ലയിലാണ്‌ മൊഹന്‍ജൊദാരൊ.
👉 എന്നാല്‍, സഹിവാള്‍ ജില്ലയിലാണ്‌ ഹാരപ്പ.

📢 പാകിസ്താന്‍ ദേശീയതയുടെ പിതാമഹന്‍ എന്നറിയപ്പെടുന്നത്‌ റഹ്മത്ത്‌ അലിയാണ്‌.
👉 ഇന്ത്യന്‍ ദേശീയതയുടെ പിതാമഹന്‍ എന്നറിയപ്പെടുന്നത്‌ രാജ്‌നാരായണ്‍ ബോസ്‌ ആണ്‌.

📢 പദ്മവിഭൂഷണ്‍ ബഹുമതിക്ക്‌ അര്‍ഹനായ ആദ്യത്തെ കേരളീയന്‍ വി. കെ. കൃഷ്ണമേനോനാണ്‌ (1954).
👉 പദ്മഭൂഷണ്‍ നേടിയ ആദ്യ മലയാളി വള്ളത്തോള്‍ നാരായണമേനോനാണ്‌ (1954).

📢 ഡോ. പ്രകാശ്‌ വര്‍ഗീസ്‌ ബഞ്ചമിൻ ആണ്‌ പദ്മശ്രീ ബഹുമതി നേടിയ ആദ്യ മലയാളി (1955).
👉 ഫാല്‍ക്കേ അവാര്‍ഡും (1984) ഭാരത രത്നവും (1992) നേടിയ ആദ്യ വൃക്തി സത്യജിത്‌ റേ ആണ്‌.
👉 ഇതു രണ്ടും നേടിയ ഏക വനിത ലതാ മങ്കേഷ്കർ ആണ്‌.


📢 ബനാറസ്‌ ഹിന്ദു സര്‍വകലാശാലയുടെ ഉദ്ഘാടനമാണ്‌ ഗാന്ധിജി ഇന്ത്യയില്‍ മടങ്ങിയെത്തിയശേഷം പങ്കെടുത്ത ആ ദ്യത്തെ പൊതുചടങ്ങ്‌.
👉 ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ സത്യാഗ്രഹമാണ്‌ ചമ്പാരന്‍ സത്യാഗ്രഹം (1917).
👉 ഗാന്ധിജി ഇന്ത്യയില്‍ ആദ്യമായി നിരാഹാരസമരം അനുഷ്ഠിച്ച അഹമ്മദാബാദ്‌ മില്‍സമരം നടന്നത്‌ 1918-ലാണ്‌.
👉 സത്യാഗ്രഹ സമരത്തിന്റെ ജന്മഭൂമി എന്നറിയപ്പെടുന്നത്‌ ദക്ഷിണാഫ്രിക്കയാണ്‌.

📢 ബഹിരാകാശത്തുപോയ ആദ്യ ജീവി നായയാണ്‌.
👉 എന്നാല്‍, ബഹിരാകാശത്തു ജന്മമെടുത്ത ആദ്യ ജീവി പാറ്റയാണ്‌.

📢 ഭൂമിയുടെ പലായന പ്രവേഗം 11.2 കി. മീ. /സെക്കന്റും ചന്ദ്രന്റേത്‌ 2.4 കി.മീ./ സെക്കന്റും ആണ്‌.

📢 ഭൂമിശാസ്ത്രപരമായി റഷ്യയുടെ 77% ഏഷ്യയിലാണ്‌.
👉 എന്നാല്‍, തലസ്ഥാനമായ മോസ്‌കോയും ജനസംഖ്യയുടെ 74%  യൂറോപ്പിലാണ്‌.

📢 ബയോളജിയുടെ പിതാവ്‌ അരിസ്റ്റോട്ടിൽ ആണ്‌.
👉 എന്നാല്‍, ബയോളജി എന്ന വാക്ക്‌ രൂപവത്കരിച്ചത്‌ ജീന്‍ ലാമാർക്ക്‌.

📢 ബംഗ്ലാദേശുമായിട്ടാണ്‌ ഇന്ത്യക്ക്‌ ഏറ്റ വും കൂടുതല്‍ അതിര്‍ത്തിയുള്ളത്‌.
👉 ഏറ്റവും കുറവ്‌ അതിര്‍ത്തി പങ്കിടുന്ന രാജ്യം അഫ്ഗാനിസ്താനാണ്‌. എന്നാല്‍, ഈ അതിര്‍ത്തിഭാഗം പാക്‌ അധിനിവേശ കാശ്മീരിലാണ്‌ ഉള്‍പ്പെടുന്നത്‌.

📢 ഭരണഘടനയുടെ 32-ാം അനുച്ഛേദം സു പ്രീം കോടതിയില്‍ റിട്ട് പെറ്റീഷന്‍ സ മര്‍പ്പിക്കുന്നതിനെപ്പറ്റിയും
👉 226-ാംഅനുച്ഛേദം ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ സമര്‍പ്പിക്കുന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നു.

📢ഭരണഘടനാ നിര്‍മാണസഭയുടെ താത്‌കാലിക അധ്യക്ഷനായിരുന്നത്‌ സച്ചിദാനന്ദ സിന്‍ഹ.
👉 സ്ഥിരം അധ്യക്ഷനായത്‌ ഡോ.രാജേന്ദ്രപ്രസാദ്‌.

📢 പ്രസിഡന്റിനെ സംഭാവന ചെയ്ത ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനം തമിഴ്‌ നാടാണ്‌ (ഡോ.രാധാകൃഷ്ണന്‍).
👉 എന്നാല്‍, പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും (നീലം സഞ്ജീവ റെഡ്ഡി, പി. വി. നരസിംഹറാവു) സംഭാവന ചെയ്‌ത ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനം - ആന്ധ്രാപ്രദേശാണ്‌.

📢 പ്രകാശത്തിന്‌ ഏറ്റവും വേഗം കൂടുതല്‍ ശൂന്യതയിലും ഏറ്റവും കുറവ്‌ വ്രജത്തിലുമാണ്‌.
👉 എന്നാല്‍, ശബ്ദത്തിന്‌ ശൂന്യതയിലൂടെ സഞ്ചരിക്കാനേ സാധ്യമല്ല.

📢 പ്രകാശത്തിന്റെ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ്‌ ഐസക്‌ ന്യൂട്ടണ്‍.
👉 എന്നാല്‍, പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ക്രിസ്ത്യന്‍ ഹൈജന്‍സ് ആണ്‌ രൂപപ്പെടുത്തിയത്‌.

📢പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി കാക്ക.
👉 കാട്ടിലെ തോട്ടി കഴുത പുലിയാണ്‌.


📢ബ്രിട്ടീഷ് ആര്‍മിയില്‍ ലഫ്റ്റനന്റ്‌ കേണലായിരുന്ന റോബര്‍ട്ട ബേഡന്‍ പവല്‍ ആണ്‌ 1907-ല്‍ സ്കൗട്ട് പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്‌.
👉 പെണ്‍കുട്ടികള്‍ക്കായുള്ള ഗൈഡ്‌ പ്രസ്ഥാനം ആരംഭിച്ചത്‌ 1910-ല്‍ ആണ്‌.

📢 ബ്രിട്ടീഷ്‌ ഇന്ത്യയിലെ ഗവര്‍ണര്‍ ജന റല്‍മാരില്‍ ഏറ്റവും കൂടുതല്‍കാലം ആ പദവി വഹിച്ചത്‌ - വാറന്‍ ഹേസ്റ്റിങ്സ്‌ ആണ്‌ (1773-85).
👉 ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ തുടര്‍ന്ന വൈസ്രോയി - ലിന്‍ലിത്ഗോ പ്രഭുവാണ്‌ (1936-43).

📢ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കല്‍ ക്കട്ടയില്‍നിന്ന്‌ ഡല്‍ഹിയിലേക്ക്‌ മാറ്റു ന്നതായി 1911-ല്‍ ജോര്‍ജ്‌ അഞ്ചാമന്‍ രാജാവ്‌ ഡല്‍ഹി ദര്‍ബാറില്‍ പ്രഖ്യാപിക്കുകയും 1912-ല്‍ അത്‌ നടപ്പാകുകയും ചെയ്തു.

📢ബ്രിട്ടീഷ്‌ രാജാവിന്റെ ഓദ്യോഗിക വ സതിയാണ്‌ ബക്കിംഗ്ഹാം കൊട്ടാരം.
👉 ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്‌ 10 ഡൌണിങ് സ്‌ ട്രീറ്റ്‌

Post a Comment

0 Comments