Basic GK for LGS |LDC | VFA & 10th Preliminary Exam

Basic GK for LGS & 10th Prelims Exam

Basic GK for LGS |LDC | VFA & 10th Prelims Exam

സുപ്രധാന നിയമങ്ങൾ : വിവരാവകാശ നിയമം, ഉപഭോക്തൃ സംരക്ഷണ നിയമം,  ന്യൂനപക്ഷ പട്ടികജാതി പട്ടികവർഗ്ഗ നിയമങ്ങൾ, വനിതാ ശിശുക്ഷേമം

1. വിവരാവകാശ നിയമം പാസാക്കാൻ കാരണമായ മസ്ദൂർ കിസാൻ ശക്തി സംഘടൻ സ്ഥാപിക്കപ്പെട്ടതെവിടെ?  സ്ഥാപിച്ചതാര്?

     📚 രാജസ്ഥാൻ,  അരുണാ റോയ്


2. വിവരാവകാശ നിയമവുമായി  ബന്ധപ്പെട്ടിരിക്കുന്ന മൗലികാവകാശം?

     📚 അഭിപ്രായ സ്വാതന്ത്ര്യം.


3. വിവരാവകാശ നിയമ അപേക്ഷ ടെലിഫോണിലൂടെ സമർപ്പിക്കുന്നതിനുള്ള സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

     📚 ഉത്തർപ്രദേശ്.

4. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം?

     📚 2005 ഒക്ടോബർ 12.


5.ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് എന്നാണ്?

     📚 1986.


6. ലോക ഉപഭോക്തൃ ദിനം?

     📚 മാർച്ച് 15.

7. കാർഷിക വന ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഉപയോഗിക്കുന്ന ചിഹ്നം?

     📚 അഗ്മാർക്ക്.

8. 1986 ലെ ഉപഭോക്തൃ അവകാശനിയമത്തിന് പകരമായി കൊണ്ടുവന്ന പുതിയ നിയമം?

     📚 ഉപഭോക്തൃ അവകാശ നിയമം 2019


9. പൗരവകാശ നിയമത്തിന് അടിസ്ഥാനമായ ഭരണഘടനാ അനുച്ഛേദം?

     📚 ആർട്ടിക്കിൾ 17.


10. പൗരാവകാശ സംരക്ഷണനിയമത്തിന്റെ ആദ്യരൂപം?

     📚 തൊട്ടുകൂടായ്മ നിരോധന നിയമം(1955)


11. ദേശീയ പട്ടികജാതി കമ്മീഷന്റെ ആസ്ഥാനം?

     📚 ലോക് നായക് ഭവൻ.

12. ദേശീയ മനുഷ്യാവകാശനിയമം നിലവിൽ വന്നത് എന്ന്?

     📚 1993 സെപ്റ്റംബർ 28


13. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഭേദഗതിചെയ്ത വർഷങ്ങൾ?

     📚 2006, 2019


14. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം നിലവിൽ വന്ന വർഷം?

     📚 2007


15 സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വർഷം?

     📚 1961

16. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്ന്?

     📚 1992 ജനുവരി 31.


17 . പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസ് നിലവിൽ വന്ന വർഷം?

     📚 2012.


18. ദേശീയ ബാലാവകാശ നിയമം നിലവിൽ വന്ന വർഷം?

     📚 2005.

19. കുട്ടികൾക്കു നേരെയുള്ള ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് വധശിക്ഷ നൽകത്തക്ക വിധം പോക്സോ നിയമം ഭേദഗതി ചെയ്ത വർഷം?

     📚 2019


20.POCSO-e-box പദ്ധതി ഉദ്ഘാടനം ചെയ്തത് ആര്?

     📚 മനേക ഗാന്ധി


21. ബാല വേലക്കെതിരെ ബച്പൻ ബചാവോ ആന്ദോളൻ എന്ന സംഘടന രൂപീകരിച്ചതാര്?

     📚 കൈലാഷ് സത്യാർത്ഥി.


22. ചൈൽഡ് ലേബർ പ്രൊഹിബിഷൻ & റഗുലേഷൻ ആക്ട് നിലവിൽ വന്നവർഷം?

     📚 1986.

23. ഗാർഹിക പീഡന നിരോധന നിയമപ്രകാരം കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി?

     📚 30 days.


24. മുത്തലാഖ് നിയമം മുൻകാലപ്രാബല്യത്തോടെ നിലവിൽ വന്നതെന്ന്

     📚 2018 സെപ്റ്റംബർ 19.


25. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ആദ്യ  ചെയർപേഴ്സൺ?

     📚 നീല ഗംഗാധരൻ.


26. ഇന്ത്യൻ പാർലമെൻറ് ആദ്യമായി ജോയിന്റ് സിറ്റിംഗ് നടപ്പിലാക്കിയത്?

     📚 സ്ത്രീധന നിരോധനനിയമം പാസാക്കുന്നതിനുവേണ്ടി

27. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗസംഖ്യ?

     📚 6.


28. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മതങ്ങളുടെ എണ്ണം?

     📚 6.


29. പട്ടികജാതി വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികസനത്തെപ്പറ്റിയും തൊട്ടുകൂടായ്മയെപ്പറ്റിയും പഠിക്കുന്നതിനായി 1965 ൽ ഇന്ത്യൻ ഗവൺമെൻറ് നിയമിച്ച കമ്മിറ്റി?

     📚 ഇളയ പെരുമാൾ കമ്മിറ്റി.


30. വിവരാവകാശ നിയമപ്രകാരം അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ ലഭിച്ചാൽ മറുപടി നൽകേണ്ട കാലയളവ്?

     📚 35 ഡേയ്സ്

Post a Comment

0 Comments