BALAGANGADHARA THILAK ബാലഗംഗാധര തിലകൻ psc

 

BALAGANGADHARA THILAK ബാലഗംഗാധര തിലകൻ psc

BALAGANGADHARA THILAK 

ബാലഗംഗാധര തിലകൻ


ജനനം: 1856 ജൂലൈ 23  (മഹാരാഷ്ട്രയിലെ ചിഖളി)

മരണം: 1920 ഓഗസ്റ്റ് 1. ( മുംബൈ )


       ബാലഗംഗാധര തിലക് : സ്വാതന്ത്ര്യസമര സേനാനി, സാമൂഹിക പരിഷ്കർത്താവ്, ദേശീയനേതാവ്, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ ഭാരതത്തിലെ ഒരു നേതാവ്.  ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ മഹാത്മാഗാന്ധി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ച ഇന്ത്യൻ ദേശീയവാദി.

      ബ്രിട്ടീഷ് അധികാരികൾ "ഇന്ത്യൻ അശാന്തിയുടെ പിതാവ്" എന്നും ജനങ്ങൾ "ലോകമാന്യ" എന്നും മഹാത്മാഗാന്ധി "ആധുനിക ഇന്ത്യയുടെ നിർമ്മാതാവ്" എന്നും ബാലഗംഗാധര തിലകനെ വിളിച്ചു
.  

കേരളാ PSC എല്ലായ്പ്പോഴും ആവർത്തിക്കുന്ന ചോദ്യങ്ങൾ



1. 'ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ്',  'ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്' എന്നിങ്ങനെ അറിയപ്പെടുന്നത്?

       ✅ ബാലഗംഗാധര തിലക്.


 

2.  മഹാരാഷ്ട്രയിൽ ശിവജി ഉത്സവവും ഗണേശോത്സവവും ആരംഭിച്ചത് ആരാണ്?

       ✅ ബാലഗംഗാധര തിലകൻ.


 



3. ബാലഗംഗാധരതിലക് ഹോംറൂൾ മൂവ്മെൻറ് പൂനെയിൽ ആരംഭിച്ചതെന്ന്?

       ✅ 1916 ൽ.






4.  കോൺഗ്രസും മുസ്ലിം ലീഗും സ്വാതന്ത്ര്യ സമരത്തിൽ ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച ഉടമ്പടി?

       ✅ 1916 ലെ ലഖ്നൗ ഉടമ്പടി.




5.  ബാലഗംഗാധര തിലകൻ പൂനെയിൽ ആരംഭിച്ച സ്കൂൾ?

       ✅ ന്യൂ ഇംഗ്ലീഷ് സ്കൂൾ.




6. ബാലഗംഗാധര തിലകനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചതെങ്ങനെ?

       ✅ ഇന്ത്യൻ അശാന്തിയുടെ പിതാവ് or ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്.




7. ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിൽ മഹാത്മാഗാന്ധി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ച നേതാവാര്?

       ✅ ബാലഗംഗാധര തിലകൻ.


 

8. ബാലഗംഗാധര തിലകനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ ഏത്?

       ✅ മാൻഡല ജയിൽ.




9. കോൺഗ്രസിന്റെ വാർഷിക സമ്മേളനങ്ങളെ 'അവധിക്കാല വിനോദ പരിപാടി' എന്ന് കളിയാക്കിയതാര്?

       ✅ ബാലഗംഗാധര തിലകൻ.




10. 'ഇന്ത്യൻ അൺറെസ്റ്റ്' എന്ന പുസ്തകം രചിച്ചതാര്?

       ✅ വാലന്റൈൻ ഷിറോൺ.




11.  'ഗീതാരഹസ്യം', 'ആർട്ടിക് ഹോം ഇൻ ദി വേദാസ്' എന്നീ കൃതികളുടെ രചയിതാവ്?

       ✅ ബാലഗംഗാധര തിലകൻ.


 

12. "സ്വരാജ്യം എന്റെ ജന്മാവകാശമാണ്, ഞാനത് നേടുക തന്നെ ചെയ്യും." എന്ന് പ്രഖ്യാപിച്ചതാര്?

       ✅ ബാലഗംഗാധര തിലകൻ.




13. 'ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ' എന്നറിയപ്പെടുന്നതാര്?

       ✅ ബാലഗംഗാധര തിലകൻ.




14. "മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമല്ലാത്ത ഭരണമാണ്." എന്ന് അഭിപ്രായപ്പെട്ടതാര്?

       ✅ ബാലഗംഗാധര തിലക്.




15. ബാലഗംഗാധര തിലകൻ ആരംഭിച്ച പ്രമുഖ പ്രസിദ്ധീകരണങ്ങൾ?

       ✅ കേസരി (മറാത്ത പത്രം) & മറാത്ത (ഇംഗ്ലീഷ് പത്രം).


 

16. മഹാരാഷ്ട്രയിൽ നികുതി നിസ്സഹകരണ സമരം നടത്തിയ നേതാവ്?

       ✅ ബാലഗംഗാധര തിലകൻ.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments