Kerala PSC Science Questions

Kerala PSC Science Questions


1. ഹരിത വിപ്ലവത്തിന്റെ പിതാവ്?

       ✅ നോർമൻ ബോർലോഗ്.
2. ഹരിതകമുള്ള ഒരു ജന്തു?

       ✅ യുഗ്ലീന.


 3. ഹാൻസ് രോഗം എന്നറിയപ്പെടുന്നത്?

       ✅ കുഷ്ഠം.


4. ഹണ്ടിംഗ്ടൺസ് രോഗം (Huntington's disease) ബാധിക്കുന്ന അവയവം?

       ✅ മസ്തിഷ്കം.
5. ഹേമറ്റൂറിയ എന്നാൽ എന്താണ്?

       ✅ മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ.
6.  ഹരിത വിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ വിളവുണ്ടായ ധാന്യം?

       ✅ ഗോതമ്പ്.
7. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

       ✅ മഗ്നീഷ്യം.
8. ബാഷ്പീകരണ ലീനതാപം ഏറ്റവും കൂടിയ ദ്രാവകം?

       ✅ ജലം.
9. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു?

       ✅ കെവ് ലാർ.
10.  ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം?

       ✅ കാണ്ഡം.
11.  ജീൻ എന്ന വാക്കിന്റെ ഉപജ്ഞാതാവാര്?

       ✅ വില്യം ജൊഹാൻസൺ.
12.  സൂര്യന്റെ താപനില അളക്കുന്ന ഉപകരണം?

       ✅ പൈറോ ഹീലിയോ മീറ്റർ.
13. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?

       ✅ അസെറ്റിക് ആസിഡ്.
14.  രക്തത്തിലുള്ള ഹീമോഗ്ലോബിനിലുള്ള ലോഹം?

       ✅ ഇരുമ്പ്.
15. ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം?

       ✅ മുതല.
16. ഹൃദയ വാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം?

       ✅ വാതപ്പനി.
17. ഭാരത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷവായുവിന്റെ എത്ര ശതമാനമാണ് നൈട്രജൻ?

       ✅ 75.5%.
18. ക്രൂഡ് ഓയിലിൽ നിന്ന് വിവിധ പെട്രോളിയം ഉൽപ്പന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

       ✅ ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ.
19.  നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

       ✅ ബസുമതി.
20. ഹൃദയത്തിന്റെ ആവരണമാണ്?

       ✅ പെരികാർഡിയം.21.  ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി?

       ✅ നീലത്തിമിംഗലം.
22.  വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

       ✅ ക്ഷയം.
23. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

       ✅ കരിമണ്ണ്.
24. ഭൂഗുരുത്വ സിദ്ധാന്തം ആവിഷ്കരിച്ചതാര്?

       ✅ സർ ഐസക് ന്യൂട്ടൺ.
25.  പ്രകാശത്തിന്റെ വേഗം എത്ര ലക്ഷം മൈൽ ആണ്?

       ✅ 1.86 .
26. ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം?

       ✅ അലൂമിനിയം.
27. എന്തിന്റെ അയിരാണ് മാഗ്നറ്റൈറ്റ്?

       ✅   ഇരുമ്പ്.
28. വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മത്സ്യം?

       ✅ ഈൽ.
29. ഹൈപ്പർ മെട്രോപ്പിയ ഏത് അവയവത്തെ ബാധിക്കുന്ന ന്യൂനതയാണ്?

       ✅ കണ്ണ്.
30. അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയതാര്?

       ✅ ജോസഫ് ലിസ്റ്റർ.
31. ഹ്യൂമൻ ജിനോം പ്രൊജക്റ്റ് എന്ന ആശയത്തിന് 1985 ൽ രൂപം നൽകിയ ശാസ്ത്രജ്ഞൻ?

       ✅ വാൾട്ടർ സിൻഷീമർ.
32.  ചലിപ്പിക്കാൻ കഴിയുന്ന മുഖത്തെ ഏക അസ്ഥി?

       ✅ കീഴ്ത്താടിയെല്ല്.
33.  നവജാതശിശുവിന്റെ ഹൃദയസ്പന്ദന നിരക്ക്?

       ✅ മിനുട്ടിൽ 130 തവണ.
34. നവജാത ശിശുവിന്റെ അസ്ഥികളുടെ എണ്ണം?

       ✅ 300.
35. അറ്റോമിക സംഖ്യ 100 ഉള്ള മൂലകം?

       ✅ ഫെർമിയം.
36. കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന എസ്റ്റർ?

       ✅ ഈഥൈൽ ബ്യൂട്ടറേറ്റ്.
37. ഒരു ഔൺസ് എത്ര ഗ്രാം?

       ✅ 28.35 ഗ്രാം.
38. മദ്യദുരന്തത്തിന് കാരണമാകുന്ന വസ്തു?

       ✅ മീഥൈൽ ആൽക്കഹോൾ. (മെഥനോൾ).
39. 'ആധുനിക രസതന്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?

       ✅ ലാവോസിയർ.
40. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

       ✅ സ്കർവി.☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments