Kerala PSC Human Body General Awareness Part 1 Quiz

Kerala PSC Human Body General Awareness Part 1 Quiz

മനുഷ്യ ശരീരം പൊതു അറിവ് പ്രധാന വസ്തുതകൾ


1. കോശത്തെ കുറിച്ചുള്ള പഠനമാണ്?

       ✅ സൈറ്റോളജി.


 

2. കോശം കണ്ടുപിടിച്ചതാര്?  

       ✅ റോബർട്ട് ഹുക്ക്.


 



3. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയതാര്?

       ✅ എം. ജെ. ഷ്ളീഡൻ.






4. ജീവന്റെ അടിസ്ഥാന ഘടകം?

       ✅ ജീവദ്രവ്യം (പ്രോട്ടോപ്ലാസം).


5. മനുഷ്യ ശരീരത്തിൽ പുതുതായി കണ്ടെത്തിയ കോശത്തിന്റെ ആകൃതി?  

       ✅ സ്കുട്ടോയ്ഡ്.




6. കോശത്തിൽ മാംസ്യസംശ്ലേഷണം നടക്കുന്ന ഭാഗമേത്?

       ✅ റൈബോസോം.




മൈറ്റോകോൺഡ്രിയ

7. ഓക്സിജനെയും പോഷക ഘടകങ്ങളെയും ഊർജ്ജമാക്കി മാറ്റുന്ന കോശാംഗം?


       ✅ മൈറ്റോകോൺഡ്രിയ


 

8. മൈറ്റോകോൺട്രിയയിൽ ഊർജ്ജം സംഭരിക്കുന്നത്?

       ✅ ATP തന്മാത്രകളായി.




9. കോശത്തിൽ പ്രവേശിക്കുന്ന അന്യവസ്തുക്കളെ നശിപ്പിക്കാൻ വേണ്ട ദഹനരസങ്ങൾ അടങ്ങിയിരിക്കുന്ന കോശാംഗം?  

       ✅ ലൈസോസോം ( Lysosome).




10. 'ആത്മഹത്യാ സഞ്ചികൾ', Digestive Bag, Demolition Squad എന്നിങ്ങനെ അറിയപ്പെടുന്നത്?

       ✅ ലൈസോസോം.




11. രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്മരസം തുടങ്ങിയ കോശ സ്രവങ്ങളെ ചെറുസ്തര സഞ്ചികളിലാക്കുന്ന കോശാംഗം?

       ✅ ഗോൾഗി കോംപ്ലക്സ്.


 

12. കോശത്തിലെ പ്രവൃത്തിയെടുക്കുന്ന കുതിരകൾ?

       ✅ പ്രോട്ടീൻ.




13. കോശത്തിനുള്ളിൽ പദാർത്ഥങ്ങൾ വിവിധഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത്?

       ✅ അന്തർദ്രവ്യ ജാലികയിലൂടെ. (Endoplasmic Reticulam).




14. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം?

       ✅ അണ്ഡം.




15. ഏറ്റവും നീളമേറിയതും കൂടുതൽ ആയുസ്സുള്ളതുമായ കോശം? 

       ✅ നാഡീകോശം


കണ്ണ്

16. കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളി? 


       ✅ ദൃഢപടലം. (സ്ക്ലീറ).




17. കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രദാനം ചെയ്യുന്ന കണ്ണിലെ പാളി?

       ✅ രക്തപടലം (Choroid).




18. പ്രകാശ ഗ്രാഹികൾ കാണപ്പെടുന്ന കണ്ണിലെ ആന്തര പാളി?

       ✅ ദൃഷ്ടിപടലം. (റെറ്റിന).




19. കണ്ണിലെ ലെൻസ്?

       ✅ കോൺവെക്സ് ലെൻസ്.


 

20. പ്രകാശ രശ്മികളെ കണ്ണിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഗം?

       ✅ കോർണിയ.




21. നേത്ര ലെൻസിന്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശികൾ?

       ✅ സീലിയറി പേശികൾ.


 

💥കണ്ണിലെ പ്രകാശ ഗ്രാഹീ കോശങ്ങളാണ്: റോഡ്, കോൺ കോശങ്ങൾ💥

22. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ പ്രകാശ ഗ്രാഹി കോശങ്ങൾ?

       ✅ റോഡ് കോശങ്ങൾ




23. നിറങ്ങൾ തിരിച്ചറിയുകയും തീവ്ര പ്രകാശത്തിൽ കാഴ്ച സാധ്യമാക്കുകയും ചെയ്യുന്ന കണ്ണിലെ കോശങ്ങൾ?

       ✅ കോൺ കോശങ്ങൾ.


 

24. മൂങ്ങയ്ക്ക് പകൽവെളിച്ചത്തിൽ കാഴ്ച കുറയാൻ കാരണം?

       ✅ പകൽ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കോൺ കോശങ്ങളുടെ അപര്യാപ്തത.




25. റോഡ് കോശങ്ങളിലെ വർണ്ണവസ്തു?

       ✅ റൊഡോപ്സിൻ.




26. കോൺ കോശങ്ങളിലെ വർണ്ണവസ്തുവേത്?

       ✅ അയഡോപ്സിൻ.




27. റെറ്റിനയിൽ പ്രകാശഗ്രാഹീ കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം?

       ✅ പീതബിന്ദു (Yellow Spot).


28. ചെറിയ വസ്തുക്കളെ സൂക്ഷിച്ചു നോക്കുമ്പോൾ പ്രതിബിംബം രൂപംകൊള്ളുന്നുതെവിടെ?

       ✅ പീത ബിന്ദുവിൽ.




29. കണ്ണുനീർ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?

       ✅ ലാക്രിമൽ ഗ്രന്ഥി.




30. രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണുനീരിൽ അടങ്ങിയിട്ടുള്ള എൻസൈം?

       ✅ Lysozyme (ലൈസോസൈം).




31. കണ്ണിന്റെ തിളക്കത്തിന് കാരണമായ കണ്ണുനീരിൽ കാണുന്ന ലോഹം?

       ✅ സിങ്ക്.


 

32. വ്യക്തമായ കാഴ്ചശക്തിയ്ക്കുള്ള ശരിയായ അകലം?

       ✅ 25 cm.




33. ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 s സമയത്തേക്ക് കണ്ണിൽ തന്നെ തങ്ങിനിൽക്കുന്ന പ്രതിഭാസം?

       ✅ വീക്ഷണ സ്ഥിരത. (Persistence of Vision).




34. കണ്ണിൽനിന്ന് വസ്തുവിലേക്കുള്ള ദൂരം അനുസരിച്ച് ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്തി പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവ്? 

       ✅ സമഞ്ജനക്ഷമത. (Power of Accommodation ).




35. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ?

       ✅ ഹ്രസ്വദൃഷ്ടി.


36. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ?

       ✅ ദീർഘദൃഷ്ടി.




37. ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ചു പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?

       ✅ ബൈഫോക്കൽ ലെൻസ്.




38. നേത്ര ലെൻസിന്റെ വക്രത മൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ?

       ✅ വിഷമദൃഷ്ടി. (അസ്റ്റിഗ്മാറ്റിസം).




39. നേത്ര ഗോളത്തിന്റെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥ?

       ✅ ഗ്ലോക്കോമ (Glaucoma).


 

40. കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായിത്തീരുന്ന അവസ്ഥയാണ്?

       ✅ സീറോഫ്താൽമിയ.





41. നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?

       ✅ വർണ്ണാന്ധത. ( ഡാൾട്ടണിസം).





42. ട്രക്കോമ രോഗം ബാധിക്കുന്ന അവയവം?

       ✅ കണ്ണ്.





43. പ്രായം കൂടുമ്പോൾ കണ്ണിന്റെ ഇലാസ്തികത കുറഞ്ഞു വരുന്ന അവസ്ഥ?

       ✅ പ്രസ്ബയോപ്പിയ ( വെള്ളെഴുത്ത്).






44. കണ്ണ് പുറത്തേക്കു തുറിച്ചു വരുന്ന അവസ്ഥ?

       ✅ എക്സോഫ്താൽമോസ്.






45. കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ?

       ✅ കെരാറ്റോ പ്ലാസ്റ്റി.






46. കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്നത്?

       ✅ സ്നെല്ലൻസ് ചാർട്ട്.




47. ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം?

       ✅ 1976.


 



48. കണ്ണിന്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

       ✅ ഓഫ്താൽമോസ്കോപ്പ്.



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments