കലയും സാഹിത്യവും Kalayum Saahithyavum Art and Literature

കലയും സാഹിത്യവും Kalayum Saahithyavum Art and Literature

കലയും സാഹിത്യവും

1. ഡാനിയേല്‍ ക്രേഗ്‌ അവസാനമായി അഭിനയിക്കുന്നത്‌ ജെയിംസ്‌ ബോണ്ട്‌ ചിത്രങ്ങളിലെ 25 -ാമത് സിനിമയിലാണ്‌. ഏതാണ്‌ ചിത്രം?    നോ ടൈം റ്റു ഡൈ.


2. തന്റെ ക്രിക്കറ്റ്‌ ലോകത്തെ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം രവി ശാസ്ത്രി തയ്യാറാക്കിയ പുതിയ പുസ്തകം? 
Ans: സ്റ്റാര്‍ഗെയിസിങ്‌ ദ പ്ലെയേഴ്‌സ്‌ ഇന്‍ മൈ ലൈഫ്‌.

3. 'പാശ്ചാത്യ നവോത്ഥാനത്തിന്റെ പിതാവ്‌' എന്നറിപ്പെട്ട ഇറ്റാലിയന്‍ സാഹിത്യകാരന്‍ ആര്‌?
Ans:  പെട്രാർക്ക്.

4. “മാഫിയ” എന്ന വാക്ക്‌ ഏത്‌ ഭാഷയില്‍നിന്നാണ്‌ ഉണ്ടായത്‌?
Ans:  ഇറ്റാലിയന്‍.

5. 2020 ലെ നൊബേല്‍ സമ്മാനജേതാവായ ലൂയിസ്‌ ഗ്ലീക്കിന്‌ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിക്കൊടുത്ത പ്രശസ്ത കൃതി?
Ans: ദി വൈല്‍ഡ്‌ ഐറിസ്‌.

6. ഏറ്റവും മഹാനും ഏറ്റവും ശോകാകുലനുമായ കലാകാരന്‍' എന്ന്‌ വിശേഷിക്കപ്പെട്ടത്‌ ആര്?
Ans: മൈക്കലാഞ്ചലോ.

7. ഇംഗ്ലണ്ടിലെ ആദ്യത്തെ ആസ്ഥാന കവി? 
Ans: ജോണ്‍ ഡ്രൈഡന്‍.

8. “ഹിമാലയം' നോവല്‍ ആരുടെ രചനയാണ്‌?
Ans: കോവിലന്‍.

9. ദൈവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച 1956 ലെ വിഖ്യാതചിത്രമായ "ഏഴാം മുദ്ര'' (ദ സെവെന്ത് സീല്‍) എന്ന ചിത്രത്തിന്റെ സംവിധായകനാര്? 
Ans:  ഇന്‍ഗ്മര്‍ ബര്‍ഗ്മാന്‍.

10. ഇറോസ്‌ ആണ് ഗ്രീക്ക്‌ പുരാണത്തിലെ പ്രണയത്തിന്റെ ദേവന്‍. പ്രണയത്തിന്റെ റോമന്‍ ദേവന്‍ ആരാണ്‌?
Ans: ക്യുപിഡ്‌.

11. 'കഥാസരിത്‌ സാഗരം' എഴുതിയതാര്‌?
Ans: സോമദേവഭട്ടന്‍.

12. നൊബേല്‍ പുരസ്‌കാരം നേടിയ ആദ്യ അമേരിക്കന്‍ എഴുത്തുകാരി?
Ans:  ടോണി മോറിസണ്‍.

13. "സ്ട്രെയിറ്റ്‌ ഫ്രം ദ ഹാര്‍ട്ട്‌" ആരുടെ ആത്മകഥയാണ്‌?
Ans: കപില്‍ദേവ്‌.

14. 1961ല്‍ ഉഷാ പ്രിയംവദ രചിച്ച നോവല്‍ അറുപത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഡെയ്‌സി റോക്ക്‌ വെല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു. കാലികപ്രസക്തിയുള്ള ഈ നോവലിന്‌ വിവര്‍ത്തക നല്‍കിയിരിക്കുന്ന പേര്?
Ans: ഫിഫ്റ്റി ഫൈവ്‌ പില്ലാര്‍സ്‌, റെഡ്‌ വാള്‍സ്‌ (Fifty Five Pillars, Red Walls)

15, മലയാള സിനിമയില്‍ നവതരംഗം ആദ്യമായി ദൃശ്യമായ ചിത്രമാണ്‌ “ഓളവും തീരവും”. ആരാണ്‌ സംവിധായകന്‍?
Ans: പി. എന്‍. മേനോന്‍.

16. 'ദ ത്രീ സിസ്റ്റേഴ്‌സ്‌” എഴുതിയത്‌?
Ans: ആന്റന്‍ ചെക്കോവ്‌.

17. വയലിന്‍ വിദ്വാനായ ചൗഡയ്യ ഏത്‌ സംസ്ഥാനക്കാരനാണ്‌?
Ans: കര്‍ണ്ണാടക.

18. 1948 ല്‍ ബോംബെ പ്രോഗ്രസീവ്‌ ആര്‍ട്ടിസ്റ്റ്‌സ്‌ ഗ്രൂപ്പ്‌ സ്ഥാപിച്ചത്?
Ans: ഫ്രാന്‍സിസ്‌ ന്യൂട്ടണ്‍ സൂസ.

19. മ്യൂസിയം ഓഫ്‌ മോഡേണ്‍ ആര്‍ട്ട്‌ സ്ഥിതിചെയ്യുന്നത്‌ ഏതു നഗരത്തില്‍?
Ans: ന്യൂയോര്‍ക്ക്‌.

20. റൈറ്റ്സ്‌ ഓഫ്‌ പാസേജ്‌ (Rites of Passage) എഴുതിയ പ്രശസ്ത ആംഗലേയ സാഹിത്യകാരന്‍? 
Ans: വില്ല്യം ഗോള്‍ഡിങ്‌.

21. റുവാണ്ടന്‍ വംശഹത്യയെ രേഖപ്പെടുത്തുന്ന “റണ്ണിങ്‌ ദ റിഫ്റ്റ്‌” എന്ന പുസ്തകം രചിച്ച സാമൂഹ്യപ്രവര്‍ത്തക?
Ans:  നവോമി ബെനിറോണ്‍.

22. സാമൂഹ്യപരിഷ്കര്‍ത്താവും കവിയുമായ സുബ്രഹ്‌മണ്യ ഭാരതിയുടെ ജീവചരിത്രം രചിച്ചത്‌ - വി. രംഗ സ്വാമി അയ്യങ്കാറാണ്‌. പുസ്തകത്തിന്റെ പേരെന്താണ്‌?
Ans: മഹാകവി ഭാരതിയാര്‍.

23. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാന്‍?
Ans: സി. ജെ. യേശുദാസന്‍.

24 ഹോളി ആഘോഷസമയത്ത്‌ ആനകളെ അലങ്കരിച്ച്‌ എഴുന്നള്ളിക്കുന്ന ഗജമേള സംഘടിപ്പിക്കുന്ന രാജസ്ഥാനിലെ നഗരം?
Ans:  ജയ്പൂര്‍.

25. ഏത്‌ വിഖ്യാത പോളിഷ്‌ ചലചിത്രകാരന്‍ ഒരുക്കിയ സിനിമയാണ്‌ ' ഈഥര്‍?
Ans: ക്രിസ്റ്റോഫ്‌ സനൂസി.

26. തിരക്കഥയ്ക്ക്‌ ദേശീയ അവാര്‍ഡ്‌ നേടിയ ആദ്യ മലയാളി?
Ans:  എസ്‌. എല്‍. പുരം സദാനന്ദന്‍.

27.  “ചിന്തകന്‍” (The Thinker) എന്ന പ്രശസ്ത ശില്പം നിര്‍മ്മിച്ച ഫ്രഞ്ച്‌ ശില്പി? 
Ans: ഒഗസ്തെ റൊദോങ്.

28. ഗായകന്‍ കിഷോര്‍ കുമാറിന്റെ യഥാര്‍ത്ഥ പേര്?
Ans: അബ്ബാസ്‌ കുമാര്‍ ഗാംഗുലി.

29. കേശവ്‌ ദേശിരാജു എഴുതിയ എം. എസ്‌. സുബ്ബുലക്ഷ്മിയുടെ ജീവചരിത്രം?
Ans: ഓഫ്‌ ഗിഫ്റ്റഡ്‌ വോയ്‌സ്‌: ദ ലൈഫ്‌ ആന്റ്‌ ആര്‍ട്ട്‌ ഓഫ്‌ എം. എസ്‌. സുബ്ബലക്ഷ്മി.

30. 1870 ലെ ഫ്രാങ്കോ-പ്രഷ്വ്യന്‍ യുദ്ധത്തില്‍ 29 -ാം വയസ്സില്‍ അന്തരിച്ച ഫ്രഞ്ച്‌ ചിത്രകാരന്‍ ആരാണ്‌? ഫ്രഡറിക്‌ ബാസിലി.

31. "സ്വപ്നങ്ങളുടെ വ്യാഖ്യാനം" (Interpretations of Dreams) എന്ന മനശാസ്രത്രഗ്രന്ഥം രചിച്ചതാര്?  സിഗ്മണ്ട് ഫ്രോയ്ഡ്.

32. ഭാരതീയ ഭാഷകളില്‍ ആദ്യത്തെ മഹാകാവ്യം രൂപം കൊണ്ടത്‌ ഏത്‌ ഭാഷയിലാണ്‌? സംസ്കൃതം.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments