10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz - 6

Kerala PSC VFA | LGS | LDC | Important Previous GK Quiz

10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz

1. കേരളത്തിലെ ആദ്യത്തെ പ്രിന്റിംഗ് പ്രസ്സ് ഏത്?

       Ans: സി. എം. എസ്. പ്രസ്സ്, കോട്ടയം.

2. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരം ഏത്?

       Ans: എഴുത്തച്ഛൻ പുരസ്കാരം.

 
 


3. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: ജെ. സി. ഡാനിയേൽ.



 

4. ശിലകളുടെ മാതാവ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ശില?    

       Ans: ആഗ്നേയശില.

5. സംസ്ഥാന ആരോഗ്യ വകുപ്പ്‌ നടപ്പാക്കുന്ന 'അശ്വമേധം' പദ്ധതി ഏത്‌ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? 

       Ans: കുഷ്ഠരോഗം.


6. ശരീരത്തിലെ ഒരേ ഒരു ന്യൂറോക്രൈന്‍ ഗ്രന്ഥി ഏത്‌?  

       Ans: ഹൈപ്പോതലാമസ്‌.  


7. 1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്?

       Ans: കഴ്സൺ പ്രഭുവിന്.

8. കേരളത്തിൽ രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം?

       Ans: പയ്യന്നൂർ.


9. ഒന്നാം കേരള മന്ത്രിസഭയെ പിരിച്ചുവിട്ട വർഷം?

       Ans: 1959 ജൂലൈ 31ന്.


10. കേരളത്തിലെ ആദ്യ വനിതാ ഗവർണർ ആര്?

       Ans: ജ്യോതി വെങ്കിടാചലം.


11. മനുഷ്യ ഹൃദയത്തിന്റെ ഭാരം?  

       Ans: 250 - 300 ഗ്രാം.

12. ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം? 

       Ans: ഇന്ത്യ.


13. ഓട്ടോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്? 

       Ans: ചെവിയെ കുറിച്ചുള്ള പഠനം.



14. കണ്ണിന് ഏറ്റവും സുഖകരമായ നിറം?  

       Ans: മഞ്ഞ.


15. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ചിഹ്നം? 

       Ans: ഭീമൻ പാണ്ഡ.

16. ഇന്ത്യാക്കാർക്ക് ആയുധം കൈവശം വയ്ക്കാൻ ലൈസൻസ് വേണമെന്ന ആയുധനിയമം ഇന്ത്യയിൽ നടപ്പിലാക്കിയ വൈസ്രോയി?

       Ans: ലിട്ടൺ പ്രഭു.


17. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത് ആര്?

       Ans: മേയോ പ്രഭു. (1872).


18. 1857 കലാപത്തിന്റെ നൂറാം വാർഷികം പ്രമാണിച്ച് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട സ്മാരകം?

       Ans: പാളയം രക്തസാക്ഷി മണ്ഡപം.


19. ബംഗാൾ വിഭജനകാലത്ത് ടാഗോർ രചിച്ച കവിത?

       Ans: അമർ സോനാർ ബംഗ്ലാ.
[Note: നിലവിൽ ബംഗ്ലാദേശിന്റെ ദേശീയ ഗാനം.]


20. 'വൈക്കം ഹീറോ', 'പെരിയോർ' എന്നിങ്ങനെ അറിയപ്പെടുന്നതാര്?

       Ans: ഇ. വി. രാമസ്വാമി നായ്ക്കർ.


21. ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകാൻ കാരണമായ സത്യാഗ്രഹം?

       Ans: ചമ്പാരൻ സത്യാഗ്രഹം.


22. ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയതാര്?

       Ans: ഗാന്ധിജി.


23. ഇന്ത്യൻ സ്വാതന്ത്ര ചരിത്രത്തിൽ 'ആഗസ്റ്റ് വിപ്ലവം' എന്നുകൂടി അറിയപ്പെടുന്ന സമരം?

       Ans: ക്വിറ്റിന്ത്യാ സമരം.

24. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം?

       Ans: രണ്ടാം വട്ടമേശ സമ്മേളനം.


25. സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം?

       Ans: 1953.


26. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ആര്?

       Ans: ശ്യാംശരൺ നേഗി.


27. ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? 

       Ans: മില്ലികൻ.

28. ആറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യമായുള്ള ആറ്റം? 

       Ans: ഹൈഡ്രജൻ.


29. ആംനെസ്റ്റി ഇൻറർനാഷണലിന്റെ ആസ്ഥാനം എവിടെ?

       Ans: ലണ്ടൻ.


30. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത്?

       Ans: ട്രോപോസ്ഫിയർ.


31. തടാകങ്ങളെ പറ്റിയുള്ള ശാസ്ത്രീയ പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: ലിംനോളജി.

32. 'മൺസൂൺ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്?

       Ans: അറബി.


33. ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവ്?

       Ans: മെർക്കാറ്റർ.


34. സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ്?

       Ans: ഫാത്തം.
        
1 ഫാത്തം = 1.8 മീറ്റർ



35. ഭൂമിയുടെ കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

       Ans: അന്റാർട്ടിക്ക.

36. 'ആധുനിക മൈസൂരിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

       Ans: എം. വിശ്വേശ്വരയ്യ.


37. 'ലോകത്തിന്റെ മേൽക്കൂര' എന്ന് വിശേഷിപ്പിക്കുന്ന പീഠഭൂമി ഏത്?

       Ans: പാമീർ പീഠഭൂമി.


38. ഡൽഹി, ആഗ്ര എന്നീ പട്ടണങ്ങൾ സ്ഥിതി ചെയ്യുന്ന നദീതീരം?

       Ans: യമുന.


39. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡാമുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ള നദി?

       Ans: നർമ്മദാ നദി.

40. ഉത്കൽ സമതലം എന്നറിയപ്പെടുന്ന തീരപ്രദേശം ഏത് സംസ്ഥാനത്തിന്റെ?

       Ans: ഒഡീഷയുടെ.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments