Kerala PSC Plus Two Main LDC Main Exams 2022 Important GK Quiz

Kerala PSC LGS Main LDC Main Exams Important GK Quiz

Plus Two Main / LDC Main Exams 2022 Important GK Quiz


1. ഏതു വർഷമാണ് ആറ്റിങ്ങൽ കലാപം നടന്നത്?

       Ans: 1721.


2. ശ്രീനാരായണഗുരു എസ്. എൻ. ഡി. പി. സ്ഥാപിച്ചത് ആരുടെ പ്രേരണയാൽ?

       Ans: ഡോ: പൽപ്പു.

 
 


3. ഏറ്റവും അവസാനമായി മലബാർ ജില്ലാ കോൺഗ്രസിന്റെ സമ്മേളനം നടന്ന സ്ഥലം?

       Ans: മഞ്ചേരി.



 

4. 1941 ൽ ഏത് ജില്ലയിലാണ് കയ്യൂർ സമരം നടന്നത്?

       Ans: കാസർഗോഡ്.


5. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം ഏത്?

       Ans: കടയ്ക്കൽ പ്രക്ഷോഭം.


6. കേരള നിയമസഭയിലെ അവസാനത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ആര്?

       Ans: ജോൺ ഫെർണാണ്ടസ്.  


7. കേരള ഗവർണറായി സേവനം നടത്തിയ ഇന്ത്യൻ രാഷ്ട്രപതി ആര്?

       Ans: വി. വി. ഗിരി.


8. 1939-ല്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ഗാന്ധിജി ആരെയാണ്‌ പിന്തുണച്ചത്‌? 

Ans: പട്ടാഭി സീതാരാമയ്യ


9. കേരള സര്‍ക്കാര്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വാഴുവേലില്‍ തറവാട്‌ ആരുടെ ജന്മഗൃഹമാണ്‌?  

       Ans:  സുഗതകുമാരിയുടെ.


10. സാമന്ത ഏകകീയ നയം നടപ്പിലാക്കിയതാര്?

       Ans: ഹേസ്റ്റിംഗ്സ് പ്രഭു.


11. 1915 ലെ 'ഡിഫൻസ് ഓഫ് ഇന്ത്യാ ആക്ട്' പാസാക്കിയ വൈസ്രോയി?

       Ans: ഹാർഡിഞ്ച് II.


12. കോൺഗ്രസ് പ്രസിഡണ്ടായ രണ്ടാമത്തെ വിദേശ വനിത ആര്?

       Ans: നെല്ലിസെൻ ഗുപ്ത.


13. 'ഗാർഡൻ ഓഫ് റിമംബറൻസ്' ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?

       Ans: ആനി ബസന്റ്.


14. ബംഗാളിലെ നീലം കർഷകർ അനുഭവിച്ച കൊടും ചൂഷണം പ്രമേയമാക്കി 'നീൽദർപ്പൺ' എന്ന നോവൽ രചിച്ചതാര്?

       Ans: ദീനബന്ധു മിത്ര.


15. ഏത് ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് 1932 ൽ കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചത്?

       Ans: റംസേ മക്ഡൊണാൾഡ്.


16. 1927 ൽ ബട്ട്ലർ കമ്മിറ്റിയെ നിയമിച്ച വൈസ്രോയി ആര്?

       Ans: ഇർവിൻ പ്രഭു.


17. അധഃസ്ഥിതർക്ക് പ്രത്യേക നിയോജക മണ്ഡലം വേണമെന്ന് വട്ടമേശ സമ്മേളനങ്ങളിൽ വാദിച്ചതാര്?

       Ans: ഡോ: ബി. ആർ. അംബേദ്കർ.


18. ഏതു വർഷമാണ് ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചത്?

       Ans: 1946.


19. ജുനഗഡ് എന്ന നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത രീതി?

       Ans: ജനഹിതപരിശോധന.


20. ഇന്ത്യയിൽ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര?

       Ans: 3.



21. ലോക്സഭയില്‍ പട്ടികവര്‍ഗ്ഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള മണ്ഡലങ്ങള്‍ എത്ര? 

       Ans:  47.


22. അന്തര്‍ദ്ദേശിയ യോഗാ ദിനം എന്ന്‌? 

       Ans:  ജൂണ്‍ 21.


23. മറയൂര്‍ കാടുകളിലൂടെ ഒഴുകുന്ന നദി ഏത്‌?  

        Ans:  പാമ്പാർ.


24. ഭൂമിക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗത അനുഭവപ്പെടുന്നത്?

       Ans: ഭൂമധ്യരേഖയിൽ.


25. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള യുദ്ധ ഭൂമി സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: സിയാച്ചിൻ ഗ്ലേസിയറിൽ.



26. റഫറന്‍സ്‌ പ്രോട്ടീന്‍ എന്നറിയപ്പെടുന്നതേത്‌?  

       Ans: മുട്ട


27. ഭാരവും കാഠിന്യവും കുറവായ തരം ശിലകളാണ്‌...........   

       Ans: അവസാദ ശിലകള്‍.


28. '
പത്ത്‌ സിദ്ധാന്തങ്ങള്‍' ഏത്‌ പ്രസ്ഥാനവു മായി ബന്ധ്പെട്ടിരിക്കുന്നു? 

       Ans:  ആര്യസമാജം.


29. അന്താരാഷ്ട്ര സമുദ്ര ദിനം എന്ന്?

       Ans: ജൂൺ 8.


30. ഭൗമാന്തരീക്ഷ പിണ്ഡത്തിന്റെ 80% വും കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം?   

       Ans:  ട്രോപ്പോസ്ഫിയര്‍.



31. ലോകത്ത് ഹരിത വിപ്ലവം ആരംഭിച്ച രാജ്യം?

       Ans: മെക്സിക്കോ.


32. 
കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കുന്ന 'സമത്വ സമാജം' സ്ഥാപിതമായ വര്‍ഷം? 

       Ans:  1836.


33. ലോകത്തിൽ ചണം ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം?

       Ans: ഇന്ത്യ.


34. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ ഏത്?

       Ans: ബംഗളൂരു.


35. 
താഴെ തന്നിട്ടുള്ളവരില്‍ ആരുടെ ജന്മഗൃഹമാണ്‌ പ്ലാവത്തറ വീട്‌? 

       Ans:  അയ്യങ്കാളി.



36. ഇന്ത്യയിലാദ്യമായി നിയമസഭ രൂപീകരിക്കപ്പെട്ട കേന്ദ്ര ഭരണ പ്രദേശം?

       Ans: പുതുച്ചേരി.


37. 'തീൻ ബിഘാ ഇടനാഴി' സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

       Ans: പശ്ചിമബംഗാൾ.


38. ഓംകാരേശ്വർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

       Ans: മധ്യപ്രദേശ്.


39. 'അപ്പികോ' എന്ന പരിസ്ഥിതി പ്രസ്ഥാനം രൂപം കൊണ്ട സംസ്ഥാനം?

       Ans: കർണാടക.


40. ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസർവായ 'ബോർ' സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

       Ans: മഹാരാഷ്ട്ര.


  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments