10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz - 5

Kerala PSC VFA | LGS | LDC | Important Previous GK Quiz

10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz

1. കേരളത്തിലെ ആദ്യത്തെ ഗതാഗത-തൊഴില്‍ വകുപ്പു മന്ത്രി?  

       Ans: ടി. വി. തോമസ്‌.

2. 'പാലിയം സത്യാഗ്രഹം' നടന്ന വര്‍ഷം?   

       Ans: 1947-48.

 
 


3. ജന്മി കുടിയാൻ വിളംബരം അറിയപ്പെടുന്ന മറ്റൊരു പേര്?

       Ans: കാണപ്പാട്ട വിളംബരം. 

4. 1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം?

       Ans: ഉത്തരവാദ ഭരണ പ്രക്ഷോഭം.

5. ഇന്ത്യയിൽ അയിത്തത്തിനെതിരെ നടന്ന ആദ്യ സംഘടിത സമരം?

       Ans: വൈക്കം സത്യാഗ്രഹം.


6. മലബാർ മാനുവൽ എന്ന ഗ്രന്ഥം എഴുതിയതാര്?

       Ans: വില്യം ലോഗൻ.  


7. മലബാറിൽ നടന്ന കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ. ബി. മേനോന് കത്തെഴുതിയ ദേശീയ നേതാവ്?

       Ans: സുഭാഷ് ചന്ദ്രബോസ്.

8. കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്ന ദിവസം?

       Ans: 1957 ഏപ്രിൽ 5.


9. 19 ാം നൂറ്റാണ്ടിൽ ജനിച്ച ഏക കേരളാ മുഖ്യമന്ത്രി?

       Ans: പട്ടം താണുപിള്ള.
      (ജനനം 1885 ജൂലൈ 15.)10. വിദ്യാർഥികളുടെ ബോട്ട് കടത്തുകൂലി വർദ്ധനവിനെതിരെ 'ഒരണ സമരം' നടന്ന ജില്ല?

       Ans: ആലപ്പുഴ. (1957).


11. മയ്യഴിയുടെ മോചനത്തിനു നേതൃത്വം നല്‍കിയതാര്? 

       Ans: ഐ.കെ.കുമാരന്‍.

12. ഇൻഡ്യയിലാദ്യമായി ഇലക്ട്രോണിക്‌ വോട്ടിങ് മെഷീന്‍ ഉപയോഗിച്ച മണ്ഡലം?  

       Ans: പറവൂര്‍.


13. റോക്ക്‌ ഫോര്‍ട്ട്‌ സിറ്റി എന്നറിയപ്പെടുന്ന നഗരം?  

       Ans: തിരുച്ചിറപ്പള്ളി.


14. 'ബ്രിട്ടീഷ് ഇന്ത്യയുടെ അക്ബർ' എന്നറിയപ്പെടുന്നതാര്?

       Ans: റിച്ചാർഡ് വെല്ലസ്ലി.


15. 1932 ൽ റാംസെ മക്ഡൊണാൾഡ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ വൈസ്രോയി?

       Ans: വെല്ലിങ്ടൺ പ്രഭു.

16. ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി എന്നറിയപ്പെടുന്നതാര്?

       Ans: പ്രീതിലതാ വഡേദാർ.


17. "കലാപകാരികൾക്കിടയിലെ ഒരേ ഒരു പുരുഷൻ" എന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചതാര്?

       Ans: സർ ഹ്യൂഗ്റോസ്.


18. കോൺഗ്രസിന്റെ പേരിനോടൊപ്പം 'നാഷണൽ' എന്ന പദം കൂട്ടിച്ചേർത്ത പ്രസിഡന്റാര്?

       Ans: പി. അനന്ത ചാർലു.


19. ആര്യ സമാജത്തിന്റെ സ്ഥാപകനാര്?

       Ans: ദയാനന്ദ സരസ്വതി.

20. 'സംവാദ് കൗമുദി' എന്ന പത്രം പ്രസിദ്ധീകരിച്ചതാര്?

       Ans: രാജാറാം മോഹൻ റോയ്.21. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാനുള്ള തീരുമാനത്തെ 'ദേശീയ ദുരന്തം' എന്ന് വിശേഷിപ്പിച്ച നേതാവാര്?

       Ans: സുഭാഷ് ചന്ദ്രബോസ്.


22. സിവിൽ നിയമലംഘന പ്രസ്ഥാനത്തോനോടനുബന്ധിച്ച് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പാർപ്പിച്ച ജയിൽ?

       Ans: യെർവാദ ജയിൽ. (പൂനെ.)


23. സുഭാഷ് ചന്ദ്രബോസ് 'ആസാദ് ഹിന്ദ് ഗവൺമെന്റ്' സ്ഥാപിച്ച രാജ്യം?

       Ans: സിംഗപ്പൂർ.

24. "ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്" എന്ന് അഭിപ്രായപ്പെട്ടതാര്?

       Ans: ഗാന്ധിജി.25. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം?

       Ans: ആര്യഭട്ട. (1975.)


26. ഏതു പ്രധാനമന്ത്രിയാണ് 'റോളിങ് പ്ലാൻ' നടപ്പാക്കിയത്?

       Ans: മൊറാർജി ദേശായി.


27. സ്വത്രന്ത ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ വളം നിര്‍മ്മാണ ഫാക്ടറി?  

       Ans: സിന്ധ്രി.

28. '1928 ലെ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ വിജയത്തിലേക്ക്‌ നയിച്ച ക്യാപ്റ്റന്‍?

       Ans: ജയ്പാല്‍ സിങ്ങ്‌ മുണ്ട.


29. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?

       Ans: ജനീവ.


30. ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയ്ക്ക്‌ ഉത്തരവാദിയായ മൈക്കിള്‍ ഒ. ഡയറിനെ വെടി വെച്ചുകൊന്ന ദേശസ്‌നേഹി?  

       Ans: ഉദ്ദം സിങ്‌.


31. 'പ്രാഥമിക ശില', 'പിതൃ ശില' എന്നിങ്ങനെ അറിയപ്പെടുന്ന ശില?

       Ans: ആഗ്നേയശില.


32. ഭൂമിയുടെ എത്ര ശതമാനമാണ് മരുഭൂമികൾ?

       Ans: 33%.


33. ഇന്ത്യയിൽ സുനാമി ദുരന്തം ആദ്യമായി ഉണ്ടായ വർഷം?

       Ans: 2004.


34. രണ്ടു വിഷുവങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം എത്ര?

       Ans: 6 മാസം.


35. രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്ന തെവിടെ?  

       Ans: ഹൈദരാബാദ്‌.


36. മുണ്ട കലാപത്തിന്‌ വേദിയായ ഇന്ത്യന്‍ സംസ്ഥാനം?  

       Ans: ജാര്‍ഖണ്ഡ്‌.


37. 'ലൂഷായ് ഹിൽസ്' എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

       Ans: മിസോറാം.


38. ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

       Ans: കൊൽക്കത്ത.


39. 'ഹിമാലയത്തിൻറെ നട്ടെല്ല്' എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവത നിര?

       Ans: ഹിമാദ്രി.


40. സിന്ധു നദീതട സംസ്കാരത്തിലെ ഒരു കേന്ദ്രമായ ഹാരപ്പാ നിലനിന്നിരുന്ന നദീതീരം?

       Ans: രവി നദീതീരം.

Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments