Special 2021 Tokyo Olympics Quiz

Special 2021 Tokyo Olympics Quiz


LGS / LDC / VFA / 10th Level Prelims & All Exams
Special 2021 Tokyo Olympics Quiz

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. എത്രാമത് ഒളിമ്പിക്സാണ് 2021 ൽ നടന്ന ടോക്കിയോ ഒളിമ്പിക്സ്?

       Ans: 32 മത്.


2. മുപ്പത്തിരണ്ടാമത് ടോക്കിയോ ഒളിമ്പിക്സിന് ദീപം തെളിയിച്ചതാര്?

       Ans: നവോമി ഒസാക്ക (ജപ്പാൻ ടെന്നീസ് താരം).

 


3. മുപ്പത്തിരണ്ടാമത് ടോക്യോ ഒളിമ്പിക്സിലെ ആകെ മത്സരയിനങ്ങളുടെ എണ്ണം?

       Ans: 33.




4. ടോക്യോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം?

       Ans: മിറൈതോവ.


5. ഒളിമ്പിക്സിന്റെ മുദ്രാവാക്യത്തിൽ 2021 ൽ കൂട്ടിച്ചേർത്ത വാക്ക്?

       Ans: ഒരുമിച്ച് (together).


6. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?

       Ans: തോമസ് ബാച്ച്.  


7. ഇന്ത്യൻ ഒളിമ്പിക്സ് കമ്മിറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?

       Ans: നരീന്ദർ ബത്ര.


8. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ തീം സോങ് ഏതായിരുന്നു?

       Ans: 'ലക്ഷ്യ തേരാ സാമ്നാ ഹെ.'
                   ✅ By മോഹിത് ചൗഹാൻ.



9. ഇന്ത്യൻ ഒളിമ്പിക്സ് ടീമിന്റെ ഗുഡ്‌വിൽ അംബാസഡർ ആരായിരുന്നു?

       Ans: സൗരവ് ഗാംഗുലി.


10. കേരള ഒളിമ്പിക്സ് ടീമിന്റെ ഗുഡ്‌വിൽ അംബാസഡർ?

       Ans: മോഹൻലാൽ.


11. 2021 ടോക്കിയോ ഒളിമ്പിക്സിന്റെ ദീപശിഖ രൂപകല്പന ചെയ്തിരിക്കുന്നത് ഏത് പുഷ്പത്തിന്റെ ആകൃതിയിൽ?

       Ans: ചെറി ബ്ലോസം.


12. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ വിലക്ക് മൂലം ഒളിമ്പിക്സിൽ പങ്കെടുക്കാനാവാത്ത പ്രമുഖ രാജ്യം?

       Ans: റഷ്യ.


13. വെങ്കല മെഡൽ നേടിയ 2021 ടോക്കിയോ ഒളിമ്പിക്സിന്റെ ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ആര്?

       Ans: മൻപ്രീത് സിങ്.
✅ പരിശീലകൻ : ഗ്രഹാം റെയ്ഡ്.



14. 2021 ടോക്കിയോ ഒളിമ്പിക്സിന്റെ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ?

       Ans: റാണി രാംപാൽ.


15. ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരങ്ങൾ?

       Ans: മേരി കോം & മൻപ്രീത് സിംഗ്.


16. 2021 ടോക്കിയോ ഒളിമ്പിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയതാര്?

       Ans: ബജ്റംഗ് പൂനിയ.


17. ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി താരങ്ങളുടെ എണ്ണം?

       Ans: 9.


18. 2021 ഒളിമ്പിക്സിൽ ബാഡ്മിന്റൺ മത്സരം നിയന്ത്രിച്ച ആദ്യ മലയാളി?

       Ans: ഫൈൻ സി. ദത്തൻ.


19. ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെള്ളിമെഡൽ നേടിയ താരം?

       Ans: രവികുമാർ ദഹിയ.


20. 2021 ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ താരം?

       Ans: ബജ്രംഗ് പൂനിയ.


21. 2024 ഒളിംപിക്സ് (33rd Olympics) വേദി?

       Ans: പാരീസ്, ഫ്രാൻസ്.


22. 2028 ലെ ഒളിമ്പിക്സ് (34th Olympics) വേദി?

       Ans: ലോസ് ആഞ്ചലസ്.


23. 2032 ലെ ഒളിമ്പിക്സ് (35th Olympics) വേദി?

       Ans: ബ്രിസ്ബ്രെയ്ൻ, ഓസ്ട്രേലിയ.


24. ചരിത്രത്തിലാദ്യമായി ഏതു ഒളിമ്പിക്സിലാണ് ആദ്യദിനംതന്നെ ഭാരതം ഒരു മെഡൽ സ്വന്തമാക്കിയത്?

       Ans: 2021 ടോക്യോ ഒളിമ്പിക്സിൽ.
✅ ടോക്കിയോ ഒളിമ്പിക്സിൽ ഭാരതത്തിന് ഒരു വെള്ളിമെഡൽ നേടിത്തന്നത് - മീരാഭായി ചാനു.



25. 2021 ടോക്കിയോ ഒളിമ്പിക്സ് ജപ്പാൻ ബിഡ് ടീമിന്റെ മുദ്രാവാക്യം?

       Ans: ഡിസ്കവർ ടുമോറോ (Discover Tomorrow).


26. ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിച്ച ക്യാമ്പയിനിന്റെ പേര്?

       Ans: ചിയർ ഫോർ ഇന്ത്യ.


27. തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ?

       Ans: സുശീൽ കുമാർ (ഗുസ്തിയിൽ).


28. തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?

       Ans: പി. വി. സിന്ധു.
✅ [ഇന്ത്യൻ ബാഡ്മിന്റൺ പ്ലേയർ, 1916 റിയോ & 2021 ടോക്കിയോ ഒളിമ്പിക്സുകളിൽ).



29. 2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

       Ans: 48.


30. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ലഭിച്ച മെഡലുകളുടെ എണ്ണം?

       Ans: 7
✅ (1 സ്വർണ്ണം +2 വെള്ളി +4 വെങ്കലം ).



31. 2021 ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം?

       Ans: അമേരിക്ക (2nd -  ചൈന, 3rd - ജപ്പാൻ).


32. 2021 ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ?

       Ans: പി. ആർ. ശ്രീജേഷ്.


33. 2021 ടോക്കിയോ ഒളിമ്പിക്സിൽ ഏറ്റവും വേഗമേറിയ താരം?

       Ans: ലമോണ്ട് മാർസെൽ ജേക്കബ്സ്.


34. 2020 ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ വനിതാ താരം?

       Ans: എലൈൻ തോംസൺ.


35. 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയതാര്?

       Ans: മീരാഭായ് ചാനു (മണിപ്പൂർ) (ഭാരോദ്വഹനം).


36. ഒളിമ്പിക്സിൽ പി. വി. സിന്ധുവിന് ശേഷം വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ആര്?

       Ans: മീരാഭായ് ചാനു.


37. കർണം മല്ലേശ്വരിയ്ക്ക്ശേഷം ഒളിമ്പിക്സ് വെയ്റ്റ് ലിഫ്റ്റിങിൽ  മെഡൽ നേടുന്ന ആദ്യ വനിതാ താരം?

       Ans: മീരാഭായി ചാനു.


38. 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ഏക സ്വർണം നേടിയതാര്?

       Ans: നീരജ് ചോപ്ര.


39. ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം?

       Ans: നീരജ് ചോപ്ര.
✅ ആദ്യത്തെയാൾ അഭിനവ് ബിന്ദ്ര.



40. 2021 ടോക്യോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ നീരജ് ചോപ്രയുടെ മത്സരയിനം?

       Ans: ജാവലിൻ ത്രോ.



41. ഏത് സംസ്ഥാനക്കാരനാണ് 2021 ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്ര?

       Ans: ഹരിയാന.



42. 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ലൗലീന ബോർഗോഹെയ്ൻ വെങ്കലമെഡൽ നേടിയത് ഏതിനത്തിൽ?

       Ans: ബോക്സിങിൽ.



43. 2021 ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ രവികുമാർ ദഹിയയുടെ മത്സരയിനം?

       Ans: ഗുസ്തി.




44. 2021 ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ബജ്റംഗ് പൂനിയയുടെ മത്സരയിനം?

       Ans: ഗുസ്തി.




45. 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ഏതിനത്തിലാണ് വെങ്കല മെഡലും വെള്ളിമെഡലും ലഭിച്ചത്?

       Ans: ഗുസ്തിയിൽ.



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments