LGS Main 2021 / LDC Main 2021 Previous Expected GK മുൻവർഷ ചോദ്യങ്ങൾ Quiz - 5

LGS Main 2021 / LDC Main 2021 Previous Expected GK മുൻവർഷ ചോദ്യങ്ങൾ Quiz - 5
LGS Main / LDC Main GK Quiz - 5 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


1. വന മഹോത്സവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: കെ. എം. മുൻഷി.


2. മൃഗങ്ങൾക്ക് വ്യക്തിഗത പദവി നൽകാനുള്ള ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി?

       Ans: ഉത്തരാഖണ്ഡ് ഹൈക്കോടതി.

 


3. മേദിനി പുരസ്കാരം ബന്ധപ്പെട്ടിരിക്കുന്ന മേഖല?

       Ans: പരിസ്ഥിതി.
4. ശുദ്ധജലത്തിലെ ഓക്സിജന്റെ അളവെത്ര?

       Ans: 89%.


5. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്?

       Ans: പിണ്ഡം.


6. ഏതുതരം ജഡത്വത്തിന് ഉദാഹരണമാണ് സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാൻ അല്പസമയത്തേക്ക് കൂടി കറങ്ങുന്നത്?

       Ans: ചലന ജഡത്വം.  


7. ശബ്ദ തീവ്രതയുടെ യൂണിറ്റ് ഏത്?

       Ans: ഡെസിബെൽ.


8. ലെൻസിന്റെ പവർ അളക്കുന്നതിനുള്ള യൂണിറ്റ്?

       Ans: ഡയോപ്റ്റർ.


9. ഷേവിങ് മിററിൽ ഉപയോഗിച്ചിരിക്കുന്ന ദർപ്പണം?

       Ans: കോൺകേവ് ദർപ്പണം.


10. പലായന പ്രവേഗം ഏറ്റവും കുറവുള്ള ഗ്രഹം?

       Ans: ബുധൻ.


11. ഏതു ഗ്രഹത്തിന്റെ ധ്രുവപ്രദേശങ്ങളാണ് സൂര്യനഭിമുഖമായി വരുന്നത്?

       Ans: യുറാനസ്.


12. 'ഫോസിൽ പ്ലാനറ്റ്' എന്നറിയപ്പെടുന്ന ആകാശഗോളം?

       Ans: ചന്ദ്രൻ.


13. ആറ് മൗലിക സ്വാതന്ത്ര്യങ്ങളേകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം?

       Ans: അനുച്ഛേദം 19(1).


14. ഏതു പഞ്ചവത്സര പദ്ധതിയാണ് 'മൻമോഹൻ മോഡൽ' എന്നറിയപ്പെടുന്നത്?

       Ans: എട്ടാം പഞ്ചവത്സര പദ്ധതി.


15. 'ആധുനിക ബംഗാളി ഗദ്യ സാഹിത്യത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?

       Ans: ഈശ്വര ചന്ദ്ര വിദ്യാസാഗർ.


16. 'ക്വിറ്റിന്ത്യാ സമരനായിക' എന്ന് അരുണാ ആസഫലിയെ വിശേഷിപ്പിച്ചതാര്?

       Ans: മഹാത്മാഗാന്ധി.


17. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത?

       Ans: ദീപക് സന്ധു.


18. വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം?

       Ans:   മുംബൈ.


19.  'പ്ലേയിംഗ് ഇറ്റ് മൈ വേ' എന്നത് ഏത് കായിക താരത്തിന്റെ ആത്മകഥയാണ്?

       Ans: സച്ചിൻ തെണ്ടുൽക്കർ.


20. മലബാറിൽ നടന്ന കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തി ആര്?

       Ans:   ഡോ: കെ. ബി. മേനോൻ.


21. കേരളത്തിലെ സ്കൂൾ ഓഫ് ഡ്രാമ യുടെ ആസ്ഥാനം?

       Ans: തൃശ്ശൂർ.


22. 'അടച്ചു തുറ' ഏതു മതവുമായി ബന്ധപ്പെട്ട വിവാഹ ചടങ്ങാണ്?

       Ans: ക്രിസ്തുമതം.


23.  ഏറ്റവും കുറഞ്ഞ തോതിൽ മാത്രം ദ്രവിക്കലിന് വിധേയമാകുന്ന ലോഹം?

       Ans: ഇറിഡിയം.


24. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേയറ്റവും തെക്കേയറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത്?

       Ans: 30°.


25. ഏത് ഹിമാലയൻ നിരയിലാണ് ഡെറാഡൂൺ സ്ഥിതി ചെയ്യുന്നത്?

       Ans: സിവാലിക്.


26. ഗാന്ധിജി വെങ്ങാനൂരെത്തി അയ്യങ്കാളിയെ സന്ദർശിച്ച വർഷം?

       Ans: 1937.


27. 'തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ' എന്നു തുടങ്ങുന്ന വരികൾ കുമാരനാശാന്റെ ഏത് കൃതിയിലാണ്?

       Ans: ദുരവസ്ഥ.


28. താഴ്ന്ന താപനിലയിൽ ദ്രാവകങ്ങൾ ഭൂഗുരുത്വബലത്തിനെതിരെ സഞ്ചരിക്കുന്ന പ്രതിഭാസത്തിന് പറയുന്ന പേര്?

       Ans: അതിദ്രവത്വം (സൂപ്പർഫ്ലൂയിഡിറ്റി).


29. 1 കലോറി എത്ര ജൂൾ ആണ്?

       Ans: 4.2 ജൂൾ.


30. പ്രഷർ കുക്കറിൽ ജലം തിളക്കുന്ന താപനില?

       Ans: 120°C.


31. ഒരു ഓസോൺ തന്മാത്രയിൽ എത്ര ഓക്സിജൻ ആറ്റങ്ങളാണുള്ളത്?

       Ans: 3.


32. സ്വദേശി പ്രസ്ഥാനം ഉദയം ചെയ്തത് ഏത് വൈസ്രോയിയുടെ കാലത്ത്?

       Ans: കഴ്സൺ പ്രഭു.


33.  പെരിയാർ ലീസ് എഗ്രിമെന്റ് 1970 ൽ പുതുക്കി നൽകിയ കേരള മുഖ്യമന്ത്രി?

       Ans: സി. അച്യുതമേനോൻ.


34. കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം സ്ഥിതി ചെയ്യുന്ന ജില്ല?

       Ans: പാലക്കാട് (കഞ്ചിക്കോട്.)


35. എ. ആർ. നേപ്പ് അന്വേഷണ കമ്മീഷൻ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans:   1921ലെ വാഗൺ ട്രാജഡി.


36. കേരളത്തിലെ വീര പുത്രൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്?

       Ans: മുഹമ്മദ് അബ്ദുറഹ്മാൻ.


37.  അയ്യങ്കാളിയുടെ നേതൃത്വത്തിൽ തൊണ്ണൂറാമാണ്ട് ലഹള നടന്ന വർഷം?

       Ans: 1915.


38. നിശബ്ദനായ കാഴ്ചശക്തി അപഹരി എന്നറിയപ്പെടുന്ന രോഗം?

       Ans: ഗ്ലൂക്കോമ.


39.  കണ്ണിൻറെ തിളക്കത്തിന് കാരണമായി കണ്ണുനീരിൽ കാണുന്ന ലോഹം?

       Ans: സിങ്ക്.


40. ശരീരത്തിന്റെ തുലനനിലയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം?

       Ans: സെറിബെല്ലം.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments