LGS Main 2021 / LDC Main 2021 Previous Expected GK Questions Quiz - 4

LGS Main 2021 / LDC Main 2021 Previous Expected GK Questions  Quiz - 4

LGS Main / LDC Main GK Quiz - 3

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


1. ബാണാസുരസാഗർ ഡാം നിർമ്മിച്ചിരിക്കുന്ന കരമനതോട് ഏതു നദിയുടെ പോഷകനദിയാണ്?

       Ans: കബനി നദിയുടെ.


2. പ്രാചീന ഭാരതത്തിൽ അയസ് എന്നറിയപ്പെട്ട ലോഹം?

       Ans: ചെമ്പ്.

 


3. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയൻ ആര്?

       Ans: ദാദാഭായി നവറോജി.




4. ഇ. എസ്. എ. എന്നതിന്റെ പൂർണ്ണരൂപം?

       Ans: ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ.


5. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനം ആയി ആചരിക്കുന്ന ജൂലൈ 1 ആരുടെ ജന്മദിനമാണ്?

       Ans: ഡോ: ബി. സി.  റോയ് യുടെ.


6. ഇന്ത്യയിൽ ആദ്യമായി ചിക്കൻ ഗുനിയ റിപ്പോർട്ട് ചെയ്തതെവിടെ?

       Ans: കൊൽക്കത്ത.  


7. ഏറ്റവും ചെറിയ സസ്തനം ഏത്?

       Ans: വവ്വാൽ. (ബംബിൾബീ ബാറ്റ്).


8. കേരളത്തിൽ കയർ ബോർഡ് ന്റെ ആസ്ഥാനം എവിടെ?

       Ans: ആലപ്പുഴ.


9. 'ത്യാഗത്തിനു പ്രതിഫലം' എന്നത് ആരുടെ ആദ്യനോവലാണ്?

       Ans: തകഴി ശിവശങ്കരപ്പിള്ള.


10. കേരളത്തിൽ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചതെവിടെ?

       Ans: ബാണാസുര സാഗർ ഡാം.


11. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി അന്താരാഷ്ട്ര വിമാനത്താവള പദവി ലഭിച്ച വിമാനത്താവളം?

       Ans: അഹമ്മദാബാദ്.


12. "നിരപരാധികൾ കൊല്ലപ്പെടുന്ന തിനേക്കാൾ നല്ലത് ഇന്ത്യയെ വിഭജിക്കുകയാണ്." എന്ന് അഭിപ്രായപ്പെട്ടതാര്?

       Ans: ജവഹർലാൽ നെഹ്റു.


13. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ആര്?

       Ans: മൊറാർജി ദേശായി.


14. അമേരിക്കൻ മോഡൽ ഭരണ സംവിധാനം വിഭാവനം ചെയ്ത തിരുവിതാംകൂർ ദിവാൻ ആര്?

       Ans: സി. പി. രാമസ്വാമി അയ്യർ.


15. യൂണിഫോം സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

       Ans: ഗോവ.


16. ഇന്ത്യൻ ഭരണഘടനയിൽ ബാലവേല നിരോധിക്കുന്ന അനുച്ഛേദം ഏത്?

       Ans: അനുച്ഛേദം 24.


17. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിസ്തീർണത്തിൽ കൃഷിചെയ്യപ്പെടുന്ന വിള?

       Ans: നെല്ല്.


18. എല്ലാവർക്കും നൽകാവുന്ന രക്ത ഗ്രൂപ്പ് ഏത്?

       Ans: 'ഒ' ഗ്രൂപ്പ്.


19. ഏതു പദാർത്ഥത്തിന്റെ ഖരാവസ്ഥയാണ് 'ഡ്രൈ ഐസ്'?

       Ans: കാർബൺ ഡയോക്സൈഡ്.


20. ഏതു ഭാഷയിലെ പദമാണ് 'ഹേബിയസ് കോർപ്പസ്'?

       Ans: ലാറ്റിൻ.


21. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന കേരളത്തിലെ ജില്ല?

       Ans: പാലക്കാട്.


22. കാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കാൻ സഹായകമായ കുർക്കുമിൻ അടങ്ങിയിട്ടുള്ള വസ്തു?

       Ans: മഞ്ഞൾ.


23. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ ആര്?

       Ans: എ. കെ. ഗോപാലൻ.


24. ജയിലിൽ 9 ആഴ്ചയോളം നിരാഹാരം അനുഷ്ഠിച്ച് മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി?

       Ans: ജതിൻ ദാസ്.


25. 'ജൈവ വർഗ്ഗീകരണ ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

       Ans:   കാൾ ലിനെസ്സ്.


26. തലച്ചോറിനേക്കാൾ വലിപ്പമുള്ള കണ്ണുള്ള പക്ഷി?

       Ans: ഒട്ടകപക്ഷി.


27. ഇന്ത്യയിലെ ആദ്യത്തെ ധനതത്വശാസ്ത്ര ചിന്തകൻ എന്നറിയപ്പെടുന്നതാര്?

       Ans: ദാദാഭായ് നവറോജി.


28. ലോകത്താദ്യമായി ആന്റി സെപ്റ്റിക് സർജറി നടത്തിയതാര്?

       Ans: ജോസഫ് ലിസ്റ്റർ.


29. ഇന്ത്യൻ നാഷണൽ കോൺഗ്രസും മുസ്ലിം ലീഗും ലഖ്നൗ കരാറിൽ ഏർപ്പെട്ട വർഷം?

       Ans: 1916.


30. ക്രൂസ്ഫെൽറ്റ്-ജേക്കബ് രോഗത്തിന്റെ മറ്റൊരു പേര്?

       Ans: ഭ്രാന്തിപ്പശു രോഗം.


31.  മാനവേദൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം?

       Ans:   കൃഷ്ണനാട്ടം.


32. മനുഷ്യവാസമുള്ള വൻകരകളിൽ ഉഷ്ണമേഖലാ പ്രദേശത്തിന് വെളിയിൽ സ്ഥിതിചെയ്യുന്ന ഏക വൻകര?

       Ans: യൂറോപ്പ്.


33. ഗ്ലൂക്കോമ രോഗം ബാധിക്കുന്ന അവയവം?

       Ans: കണ്ണ്.


34. ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമ്മാണശാല ഏത്?

       Ans: വിശാഖപട്ടണം.


35. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?

       Ans: യുറാനസ്.


36. 'ഇന്ത്യ ഡിവൈഡഡ്' എന്ന കൃതി രചിച്ചതാര്?

       Ans: ഡോ: രാജേന്ദ്രപ്രസാദ്.


37. ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയതാര്?

       Ans: ഡോ: പി. വേണുഗോപാൽ.


38. ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ ആദ്യ ഏകദിന ക്രിക്കറ്റ് മാച്ച് കളിച്ചത്?

       Ans: ഇംഗ്ലണ്ട്.


39. കടുക്ക, താന്നിക്ക, നെല്ലിക്ക ഇവ മൂന്നിനും കൂടിയുള്ള പേരാണ്?

       Ans: ത്രിഫല.


40. കൃത്രിമ മഴ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം?

       Ans: സിൽവർ അയഡൈഡ്.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments