LDC Main 2021 / LGS Main 2021 Previous Expected GK Questions Quiz - 3

LDC Main 2021 / LGS Main 2021 Previous Expected GK Questions  Quiz - 3

LGS Main / LDC MainGK Quiz - 3

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. ആദ്യത്തെ മലയാളി പത്രാധിപർ എന്നറിയപ്പെടുന്നതാര്?

       Ans: കല്ലൂർ ഉമ്മൻ ഫിലിപ്പോസ്.


2. ഏറ്റവും കൂടുതൽ ജില്ലകളിലൂടെ ഒഴുകുന്ന കേരളത്തിലെ നദിയേത്?

       Ans: മൂവാറ്റുപുഴയാർ.

 


3. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗമേത്?

       Ans:   ക്ഷയം.
4. ശരീരത്തിലെ മുറിവുകളിലൂടെ രോഗാണു അകത്തു പ്രവേശിച്ചുണ്ടാകുന്ന രോഗമേത്?

       Ans: ടെറ്റനസ്.


5. ഡക്കാൺ പീഠഭൂമിയിൽ വ്യാപകമായി കാണപ്പെടുന്ന മണ്ണിനം ഏത്?

       Ans: കറുത്ത മണ്ണ്.


6. ഭൂമിക്കു പുറമേ ഹരിതഗൃഹപ്രഭാവമുള്ള ഏക ഗ്രഹം?

       Ans: ശുക്രൻ.  


7. കേരളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ ഗ്രാമ പഞ്ചായത്ത് ഏത്?

       Ans: കുമളി (ഇടുക്കി ജില്ല).


8. സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം കാണപ്പെടുന്ന അവസ്ഥ?

       Ans: പ്ലാസ്മ.


9. 'അസമിന്റെ ദുഃഖം', 'ചുവന്ന നദി' എന്നിങ്ങനെ അറിയപ്പെടുന്ന നദി?

       Ans: ബ്രഹ്മപുത്ര.


10. ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത് ഏതു രാജ്യവുമായിട്ടാണ്?

       Ans: ബംഗ്ലാദേശ്.


11.  "നാം ഇന്ത്യയെ സ്വതന്ത്രമാക്കും അല്ലെങ്കിൽ ആ പരിശ്രമത്തിൽ മരിക്കും." ഏതു സമരത്തിന്റെ ഭാഗമായാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത്?

       Ans: ക്വിറ്റിന്ത്യാ സമരം (1942).


12. 'രാഷ്ട്ര ഗുരു' എന്നറിയപ്പെടുന്നതാര്?

       Ans: സുരേന്ദ്രനാഥ് ബാനർജി.


13.  ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ കണം?

       Ans:   ന്യൂട്രോൺ.


14. ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ, അംഗങ്ങൾ എന്നിവരുടെ കാലാവധി എത്ര?

       Ans: 3 വർഷം.


15. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം?

       Ans: ന്യൂഡൽഹി.


16. 'അഴുക്കുചാൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട്' എന്ന് ഗാന്ധിജി പരാമർശിച്ച പുസ്തകം ഏത്?

       Ans: കാതറീൻ മേയോയുടെ മദർ ഇന്ത്യ.


17. ഭാരതീയ റിസർവ് ബാങ്കിന്റെ ആദ്യ ഗവർണർ ആര്?

       Ans: ഓസ്ബോൺ സ്മിത്ത്.


18. ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

       Ans: പതിനൊന്നാം പഞ്ചവത്സര പദ്ധതി.


19. പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?

       Ans: 1909.


20. ഖുർജ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

       Ans: ഉത്തർപ്രദേശ്.


21. ഒരു മാധ്യമവും ആവശ്യമില്ലാത്ത താപ പ്രസരണ രീതി ഏത്?

       Ans: വികിരണം.


22. ഏത് സ്ഥലമാണ് ഗുൽഷാനാബാദ് എന്നറിയപ്പെട്ടിരുന്നത്?

       Ans: നാസിക്.


23. "സംഘടന ശക്തിയാണ് അതിന്റെ രഹസ്യം അച്ചടക്കത്തിലാണ്." ഇപ്രകാരം പറഞ്ഞതാര്?

       Ans: സ്വാമി വിവേകാനന്ദൻ.


24. സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?

       Ans:   ശനി.


25. ഒന്നാം കേരള നിയമസഭയിലെ നിയോജക മണ്ഡലങ്ങളുടെ എണ്ണം എത്ര?

       Ans: 114.


26. ലോകത്താദ്യമായി ആദിവാസി ഗോത്ര ഭാഷയിൽ നിർമ്മിക്കപ്പെട്ട സിനിമ ഏത്?

       Ans: നേതാജി.


27. ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്ന തുറമുഖം?

       Ans: മുംബൈ.


28. 'ഇന്ത്യയുടെ നെയ്ത്തു പട്ടണം' എന്ന അപര നാമധേയമുള്ള പട്ടണം?

       Ans:   പാനിപ്പട്ട്.


29. ഒരേ എണ്ണം ന്യൂട്രോണുകളുള്ള ആറ്റങ്ങൾക്ക് പറയുന്ന പേര്?

       Ans: ഐസോടോണുകൾ.


30. വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേര്?

       Ans: തൂവാല വിപ്ലവം.


31. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വനിത?

       Ans: ഷബ്നം (ഉത്തർപ്രദേശ്).


32. മസാല ബോണ്ട് ഇറക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

       Ans: കേരളം.


33. പ്രാചീനകാലത്ത് 'ഉത്കലം' എന്നറിയപ്പെട്ടിരുന്ന പ്രദേശം?

       Ans: ഒഡീഷ.


34. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചതാർക്ക്?

       Ans: നർഗീസ് ദത്തിന്.


35. ഇന്ത്യയുടെ പ്രഥമ അറ്റോണി ജനറൽ ആരായിരുന്നു?

       Ans: എം. സി. സെതൽവാദ്.


36. ഗീതാരഹസ്യം എന്ന കൃതി രചിച്ച സ്വാതന്ത്ര്യ സമര സേനാനി?

       Ans: ബാലഗംഗാധര തിലക്.


37. മരണാനന്തര ബഹുമതിയായി ആദ്യമായി ഭാരതരത്ന നേടിയ വനിത ആര്?

       Ans: അരുണാ അസഫലി.


38. വൃക്കയുടെ മുകളിൽ തൊപ്പി പോലെ കാണപ്പെടുന്ന അന്തസ്രാവിഗ്രന്ഥിയേത്?

       Ans: അഡ്രിനൽ ഗ്രന്ഥി.


39.  ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട് ബംഗാളിൽ വിലാപ ദിനമായി ആചരിച്ച ദിവസം?

       Ans: 1905 ഒക്ടോബർ 16.


40. 'മാർത്ത' എന്നത് ഏത് സ്ഥലത്തിന്റെ പഴയ പേരാണ്?

       Ans:   കരുനാഗപ്പള്ളി.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments