10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz - 7

Kerala PSC VFA | LGS | LDC | Important Previous GK Quiz



10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz - 7


1. മൂന്നാം നെപ്പോളിയൻ എന്നറിയപ്പെടുന്നതാര്?

       Ans: നാനാ സാഹിബ്.

2. ആര്യസമാജം സ്ഥാപിതമായ വർഷം?

       Ans: 1875.

 


3. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡന്റ്?

       Ans:   ആചാര്യ ജെ. ബി. കൃപലാനി.




4.  ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി സ്ഥാപിച്ചതാര്?

       Ans: സൂര്യാ സെൻ.

5. സൈമൺ കമ്മീഷനിലെ ആകെ അംഗങ്ങൾ?

       Ans: 7.


6. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ചതാര്?

       Ans:   ഇർവിൻ പ്രഭു.  


7. 'ബോംബെ സിംഹം' എന്നറിയപ്പെട്ടതാര്?

       Ans: ഫിറോസ് ഷാ മേത്ത.

8. ഇന്ത്യയിൽ അടിമത്തം നിർത്തലാക്കിയ ഗവർണർ ജനറൽ?

       Ans: എലൻബറോ പ്രഭു.


9. ജനഹിത പരിശോധന വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം?

       Ans: ജുനഗഡ്.


10. സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അദ്ധ്യക്ഷൻ ആരായിരുന്നു?

       Ans: ഫസൽ അലി.


11. ആകെ എത്ര തവണയാണ് ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?

       Ans: 3 തവണ (1962, 1971 & 1975).

12. ലോകത്തെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?

       Ans:   ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി. (IGNOU)


13. ആരോടൊപ്പമാണ് ഇന്ത്യയുടെ കൈലാഷ് സത്യാർത്ഥി നോബൽ സമ്മാനം പങ്കിട്ടത്?

       Ans: മലാല യൂസഫ് സായ്.


14. നമ്മുടെ ഭരണഘടനെ സംബന്ധിച്ച് 'സ്വാതന്ത്ര്യത്തിന്റെ വിളക്കുകൾ' എന്നറിയപ്പെടുന്നത്?

       Ans: മൗലികാവകാശങ്ങൾ.


15. സിയാച്ചിൻ ഹിമാനി നിയന്ത്രണത്തിലാക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ?

       Ans: ഓപ്പറേഷൻ മേഘദൂത് (1984).

16. ഋഗ്വേദത്തിൽ 'കൗശിക' എന്നറിയപ്പെട്ടിരുന്ന ഗംഗയുടെ പോഷക നദി?

       Ans: കോസി.


17. 'ഇന്റർവ്യൂ ദ്വീപുകൾ' സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ആൻഡമാൻ ദ്വീപുകളിൽ.


18. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം?

       Ans: ഹെമിസ് നാഷണൽ പാർക്ക്. (ലഡാക്ക്).


19. ഹരിത വിപ്ലവത്തിലൂടെ ഏറ്റവും കൂടുതൽ ഉൽപാദനമുണ്ടായ കാർഷിക വിള?

       Ans: ഗോതമ്പ്.

20. സ്ത്രീ-പുരുഷാനുപാതം കൂടിയ കേരളത്തിലെ ജില്ല?

       Ans: കണ്ണൂർ.


21. പ്രാചീന കാലത്ത് 'ബാരിസ്' എന്നറിയപ്പെട്ടിരുന്ന നദി?

       Ans: പമ്പ.


22. കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: അരൂർ.


23.  ഗിഫോർഡ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ആറ്റിങ്ങൽ കലാപം (1721).

24.  ജനനവും മരണവും അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുള്ള ഏക നവോത്ഥാനനായകൻ?

       Ans: ശ്രീനാരായണഗുരു.


25. 'മാവേലി നാടുവാണീടും കാലം' എന്ന കവിത രചിച്ചതാര്?

       Ans: സഹോദരൻ അയ്യപ്പൻ.


26. 'ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

       Ans:   വിക്രം സാരാഭായ്.


27. സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ?

       Ans: സി. പി. ഗോവിന്ദ പിള്ള.

28. പുരാതന ഒളിമ്പിക്സ് നടന്ന വർഷം?

       Ans: B. C. 776.


29. പൂർണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് ആരംഭിച്ച ആദ്യത്തെ ഇന്ത്യൻ ബാങ്ക്?

       Ans: പഞ്ചാബ് നാഷണൽ ബാങ്ക്.


30. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2021 നടക്കാൻ പോകുന്നത്?

       Ans: 8 -ാമത്.


31. കേരളത്തിലെ ആദ്യ ഫുഡ് പാർക്ക് നിലവിൽ വന്നതെവിടെ?

       Ans: കഞ്ചിക്കോട്, പാലക്കാട്.

32. കോശത്തിന്റെ എനർജി കറൻസി എന്നറിയപ്പെടുന്നത്?

       Ans: എ. ടി. പി.


33. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി?

       Ans: സയാറ്റിക് നാഡി.


34. കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഹോസ്പിറ്റൽ?

       Ans: മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം.


35. ശ്വസന വാതകങ്ങളുടെ സംവഹനവുമായി ബന്ധപ്പെട്ട രക്തകോശം ഏത്?

       Ans: അരുണരക്താണുക്കൾ.

36. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഹോർമോൺ?

       Ans: പാരാതോർമോൺ.


37. മനുഷ്യശരീരത്തിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഏക പേശി?

       Ans: ഹൃദയപേശി.


38. ഒരു വൃക്കയുടെ ഭാരം എത്ര?

       Ans: 150 ഗ്രാം.


39. ആഹാരവസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ല് ഏത്?

       Ans: ഉളിപ്പല്ല്.

40. ഏത് ജീവകത്തിന്റെ ശാസ്ത്രീയനാമമാണ് ടോക്കോഫെറോൾ?

       Ans: ജീവകം E.


☆☆☆☆☆☆☆☆
PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments