Kerala Psc notification 41 തസ്തികകളിലേയ്ക്ക് പി. എസ്. ‌സി. അപേക്ഷ ക്ഷണിച്ചു

Kerala Psc notification 41 തസ്തികകളിലേയ്ക്ക് പി. എസ്. ‌സി. അപേക്ഷ ക്ഷണിച്ചു


കേരളാ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 41 പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: September 8.

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) 

🔴 ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് III - ഫാക്ടറീസ് & ബോയിലേഴ്‌സ്
🔴 ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് I  - കേരള തുറമുഖ വകുപ്പ്.
🔴 ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II / ഓവര്‍സിയര്‍ ഗ്രേഡ് II  - ഇലക്ട്രിക്കല്‍ ഹാര്‍ബര്‍ & എന്‍ജിനിയറിങ് വകുപ്പ്.
🔴   ഫിഷറീസ് അസിസ്റ്റന്റ് - ഫിഷറീസ് വകുപ്പ്
🔴 പോലീസ് കോണ്‍സ്റ്റബിൾ (ടെലികമ്യുണിക്കേഷന്‍) - പോലീസ് 
🔴  ബോട്ട് ലാസ്‌കര്‍ - സംസ്ഥാന ജലഗതാഗത വകുപ്പ്
🔴 ടെക്‌നീഷ്യന്‍ ഗ്രേഡ് - കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്.

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

🔴 ആയുര്‍വേദ തെറാപ്പിസ്റ്റ് - ഭാരതീയ ചികിത്സാ വകുപ്പ്
🔴 എല്‍.ഡി. ടൈപ്പിസ്റ്റ് / ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടര്‍ക്ക് മാത്രം) - എന്‍. സി. സി. / സൈനികക്ഷേമം
🔴  ഇലക്ട്രീഷ്യന്‍ - മൃഗസംരക്ഷണം
🔴  ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്‌ - വിനോദസഞ്ചാരം
🔴  ലൈന്‍മാന്‍ - പൊതുമരാമത്ത്
🔴 ബൈന്‍ഡര്‍ ഗ്രേഡ് II - വിവിധം
🔴  സെക്യുരിറ്റി ഗാര്‍ഡ്‌ - ആരോഗ്യവകുപ്പ്
🔴 ലൈന്‍മാന്‍ ഗ്രേഡ് I - റവന്യൂ.

അസിസ്റ്റന്റ് ഗ്രേഡ് II - കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് ആന്‍ഡ് മാര്‍ക്കറ്റിങ്) കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ. ഒഴിവുകളുടെ എണ്ണം: 36. 3 ഒഴിവുകള്‍ ഭിന്നശേഷിയുള്ളവര്‍ക്കായി (ചലനവൈകല്യമുള്ളവര്‍)/സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍, ശ്രവണവൈകല്യമുള്ളവര്‍, കാഴ്ചക്കുറവുള്ളവര്‍) സംവരണം ചെയ്തിരിക്കുന്നു.

ഹൈസ്‌കൂള്‍ ടീച്ചര്‍ ( ഇംഗ്ലീഷ് ) - ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരം: 2, കൊല്ലം: 2, മലപ്പുറം: 5, വയനാട്: 1, കാസര്‍കോട്: 2.  പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ ഒഴിവുകൾ കണക്കാക്കപ്പെട്ടിട്ടില്ല.


ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) - ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരം: 9, എറണാകുളം: 1, പാലക്കാട്: 4, കോട്ടയം: 1, കണ്ണൂര്‍: 6.  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് കണക്കാക്കപ്പെട്ടിട്ടില്ല.

വിശദ വിവരങ്ങള്‍ക്ക് പിഎസ്‍സി വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Post a Comment

0 Comments