Indian Geography - Himalaya Everest Mount K2

Indian Geography - Himalaya Everest Mount K2

LDC Main 2021 / Degree Level Prelims 2021 Special - ഇന്ത്യൻ ഭൂപ്രകൃതി Quiz . 


ഇന്ത്യയുടെ ഭൂപ്രകൃതിയിലെ ഉത്തരപർവതമേഖലയെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു:- 
1) ട്രാൻസ്-ഹിമാലയൻ, 
2) ഹിമാലയൻ, 
3) കിഴക്കൻ മലനിരകൾ.


1. കാരക്കോറം, ലഡാക്ക്, സസ്കർ, കൈലാസം, ഹിന്ദുകുഷ് പർവ്വത നിരകൾ ഉൾപ്പെടുന്ന പർവ്വത മേഖല?

       Ans: ട്രാൻസ്-ഹിമാലയൻ.


2. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ്‌വിൻ ഓസ്റ്റിൻ (മൗണ്ട് K2) സ്ഥിതി ചെയ്യുന്ന പർവ്വതനിര?

       Ans: കാരക്കോറം.

 


3. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റമായ ഇന്ദിരാ കോൾ സ്ഥിതി ചെയ്യുന്ന മലനിര ഏത്?

       Ans: കാരക്കോറം പർവ്വത നിര.




4. ഏതു പർവ്വതനിരയാണ് കൃഷ്ണഗിരി എന്ന് സംസ്കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്നത്?

       Ans: കാരക്കോറം.


5. കാരക്കോറം പർവ്വതനിരയിലെ ഏറ്റവും നീളമേറിയ ഹിമാനി?

       Ans: സിയാച്ചിൻ.


6. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹിമ പീഠഭൂമി ഏത്?

       Ans: സിയാച്ചിൻ.  


7. സിയാച്ചിൻ ഹിമാനിയിൽ നിന്ന് ഉൽഭവിക്കുന്ന നദി?

       Ans: നുബ്ര നദി.


8. റുഡ്യാർഡ് കിപ്ലിംഗ് തന്റെ  കിം എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര?

       Ans: കാരക്കോറം പർവ്വത നിര.


9. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി ഏത്?

       Ans:   ലഡാക്ക്.


10. ലഡാക്കിന്റെ കവാടം എന്നറിയപ്പെ ടുന്ന പ്രദേശം?

       Ans: ദ്രാസ്സ്.


11. ഹിമാലയം എന്ന വാക്കിനർത്ഥം?

       Ans: മഞ്ഞിന്റെ വാസസ്ഥലം.


12. ഏതു തരം ശിലകൾ കൊണ്ടാണ് ഹിമാലയം നിർമ്മിച്ചിരിക്കുന്നത്?

       Ans: അവസാദ ശിലകൾ.


13. ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ എത്രയെണ്ണം?

       Ans: 7.


14. ഹിമാലയത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണമെത്ര?

       Ans: 11.


15. ഹിമാലയത്തിന്റെ ഭാഗമായ വരുന്ന കേന്ദ്ര ഭരണ പ്രദേശങ്ങൾ ഏതൊക്കെ?

       Ans: ജമ്മു & കാശ്മീർ and ലഡാക്ക്.


16. ഏത് ഇന്ത്യൻ സംസ്ഥാനത്താണ് ഹിമാലയം ഏറ്റവും കൂടുതലായി വ്യാപിച്ചുകിടക്കുന്നത്?

       Ans: അരുണാചൽപ്രദേശിൽ.✅


17. ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

       Ans: പശ്ചിമബംഗാൾ.✅




18. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏത്?

       Ans: ഹിമാദ്രി.


19. ഹിമാലയത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള പർവ്വതനിര?

       Ans: ഹിമാദ്രി.


20. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം?

       Ans: 8848 മീറ്റർ.


21. എവറസ്റ്റ് കൊടുമുടിയെ അപ്രകാരം നാമകരണം ചെയ്ത ബ്രിട്ടീഷ് സർവ്വേയർ ആര്?

       Ans: ആൻഡ്രുവോഗ്.


22. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

       Ans: മൗണ്ട് K2.


23. ലോകത്തെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയേത്?

       Ans: കാഞ്ചൻജംഗ.


24.  കൊടുമുടികളുടെ ശൃംഗത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവതാരോഹകരെ കയറ്റിവിടുന്ന കൊടുമുടിയാണ്?

       Ans: കാഞ്ചൻജംഗ.


25. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?

       Ans: നന്ദാദേവി. (ഉത്തരാഖണ്ഡ്.)


26. ലോകത്തിലെ ഏറ്റവും അപകടകാരിയായ പർവ്വതനിര ഏത്?

       Ans: അന്നപൂർണ. (നേപ്പാൾ.)


27. ഹിമാദ്രിക്കും സിവാലിക്കിനുമിടയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിര?

       Ans: ഹിമാചൽ.


28. ഹിമാചലിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ പർവ്വതനിര ഏത്?

       Ans: പീർ പാഞ്ചൽ.

 


29.  കാശ്മീർ, കുളു, കാംഗ്ര എന്നീ താഴ്‌വരകൾ സ്ഥിതി ചെയ്യുന്ന ഹിമാലയൻ പർവ്വത നിര?

       Ans: ഹിമാചൽ.


30.  പീർപാഞ്ചാൽ പർവ്വതനിരയ്ക്കും ഹിമാദ്രിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന താഴ്‌വര?

       Ans:   കാശ്മീർ താഴ്‌വര.


31. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന താഴ്‌വര?

       Ans: കുളു.


32. സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

       Ans: മസൂറി.


33. സിംല, മസൂറി, നൈനിറ്റാൾ, അൽമോറ, ഡാർജിലിങ് എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഹിമാലയൻ പർവ്വത നിര?

       Ans: ഹിമാചൽ.


34. ഹിമാലയ നിരകളിൽ ഏറ്റവും തെക്കു ഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വതനിരകൾ?

       Ans: സിവാലിക്.


35. സിവാലിക് മലനിരകൾക്ക് സമാന്തരമായി പാറക്കഷണളാൽ നിറഞ്ഞ ഇടുങ്ങിയ പ്രദേശം?

       Ans: ഭാബർ.


36. സിവാലിക് പർവ്വത നിരയ്ക്ക് ലംബമായി നീളമേറിയതും വിസ്തൃതവുമായ താഴ്‌വരയ്ക്ക് പറയുന്ന പേര്?

       Ans: ഡൂണുകൾ.


37. ഇന്ത്യയിൽ (ലോകത്ത് തന്നെ) ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?

       Ans: മൗസിൻറാം. (മേഘാലയ.)


38. ഭൂമിയിലെ ഏറ്റവും നനവുള്ള പ്രദേശം എന്ന് ആദ്യം വിശേഷണം ലഭിച്ച സ്ഥലം?

       Ans: ചിറാപുഞ്ചി. (മേഘാലയ.)


39.  ചിറാപുഞ്ചി, മൗസിൻറാം എന്നിവ സ്ഥിതി ചെയ്യുന്ന മലനിര ഏത്?

       Ans: ഖാസി മലനിര.


40. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്?

       Ans: അഗുംബേ. (കർണാടക.)



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments