Expected GK | LDC | LGS | Degree Prelims Quiz No - 52

സംഘകാലകൃതികളിൽ ഇന്ദ്രവിഴാ,


LDC Main 2021 / Degree Level Prelims 2021 Quiz - 52. 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


1. സംഘകാലകൃതികളിൽ 'ഇന്ദ്രവിഴാ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്സവം ഏത്?

       Ans: ഓണം.


2. കെ. എസ്. ഇ. ബി. യുടെ ആപ്തവാക്യം?

       Ans: കേരളത്തിന്റെ ഊർജ്ജം.

 


3. കേരളത്തിലെ ആദ്യ സമ്പൂർണ സൗരോർജ്ജ പഞ്ചായത്ത് ഏത്?

       Ans: പെരുമാട്ടി. (പാലക്കാട് ജില്ല.).
4. ഏറ്റവും കൂടിയ തിളനിലയും ഏറ്റവും കൂടിയ ദ്രവണാങ്കവുമുള്ള ലോഹം?

       Ans: ടങ്സ്റ്റൺ.


5. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

       Ans: അലൂമിനിയം.


6. ബ്ലാക്ക് ഫുട്ട് രോഗം ഏത് മൂലകവുമായി ബന്ധപ്പെട്ടിരി ക്കുന്നു?

       Ans: ആഴ്സനിക്.  


7. ലോഹ ഗുണം പ്രകടിപ്പിക്കുന്ന അലോഹ മൂലകം ഏത്?.

       Ans: ഹൈഡ്രജൻ.


8. കേരളാ ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന കണ്ണൂരിലെ സ്ഥലം?

       Ans: പയ്യന്നൂർ.


9. ഫോട്ടോ കോപ്പി യന്ത്രത്തിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന മൂലകമേത്?

       Ans: സെലീനിയം.


10. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറക്കുന്ന ഇന്ത്യൻ സംസ്ഥാനം?

       Ans: ഉത്തർപ്രദേശ്.


11. ഫലം പാകമാകുന്നതിന് സഹായിക്കുന്ന വാതകാവസ്ഥയിലുള്ള സസ്യ ഹോർമോൺ ഏത്?

       Ans: എഥിലിൻ.


12. സിറോഫ്താൽമിയ ഏത് വിറ്റാമിന്റെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗമാണ്?

       Ans: വിറ്റാമിൻ A.


13. പറങ്കിപ്പടയാളി എന്ന കൃതി രചിച്ചതാര്?

       Ans: സർദാർ കെ. എം. പണിക്കർ.


14. സാൻമാരീനോ എന്ന രാജ്യം സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്തിനുള്ളിലാണ്?

       Ans: ഇറ്റലി.


15. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?

       Ans: ലിഥിയം.


16. ബ്രിട്ടീഷ് ഗവൺമെന്റ് ഡൽഹി തലസ്ഥാനമാക്കിയ വർഷം?

       Ans: 1911.


17. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന വർണ്ണ വസ്തുവേത്?

       Ans: മെലാനിൻ.


18. മെനിഞ്ചസിനുണ്ടാകുന്ന അണുബാധയുടെ പേര്?

       Ans: മെനിഞ്ജൈറ്റിസ്.


19. മനുഷ്യരിൽ ആദ്യം വളരാൻ തുടങ്ങുന്ന ശരീരാവയവം?

       Ans: ഹൃദയം.


20. ഓപ്പൺഹാർട്ട് സർജറിയുടെ ഉപജ്ഞാതാവാര്?

       Ans: വാൾട്ടൺ ലില്ലിഹെയ്.


21. വൃക്കയിലെ കല്ല് രാസപരമായി എന്താണ്?

       Ans: കാത്സ്യം ഓക്സലേറ്റ്.


22. തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (VJT ഹാൾ) പണികഴിപ്പിച്ചതാര്?.

       Ans: ശ്രീമൂലം തിരുനാൾ.


23. അടിയന്തരാവസ്ഥ സമയങ്ങളിൽ പോലും റദ്ദ് ചെയ്യാൻ കഴിയാത്ത മൗലികാവകാശങ്ങൾ ഏതൊക്കെ?.

       Ans: അനുച്ഛേദം 20 & 21.


24. ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതി ഭരണം ഒരു സംസ്ഥാനത്ത് എത്ര വർഷം വരെ നീട്ടാം?

       Ans: 3 വർഷം വരെ.


25. വാസ്കോഡഗാമ രണ്ടാം തവണ ഇന്ത്യയിലെത്തിയ വർഷം?

       Ans: 1502.


26. കുഞ്ഞാലിമരക്കാരുടെ ആക്രമണം നേരിടുന്നതിനായി പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട ഏത്?

       Ans: ചാലിയം കോട്ട (കോഴിക്കോട്.).


27. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?

       Ans: രാജസ്ഥാൻ.


28. 1857 വിപ്ലവത്തിന്റെ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ ഉണ്ടായിരുന്ന ഇന്നത്തെ ഇന്ത്യൻ സംസ്ഥാനം?

       Ans: ഉത്തർപ്രദേശ്.


29. കേരള സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി എന്നറിയപ്പെടുന്നതാര്?

       Ans: വില്യം ബാർട്ടൻ.


30. സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏത്?

       Ans: കാസർഗോഡ്.


31. കേരളത്തിന്റെ പാരിസ് എന്നറിയപ്പെടുന്ന സ്ഥലം?

       Ans: തലശ്ശേരി.


32. പാവങ്ങളുടെ ഊട്ടി, പാലക്കാടൻ കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്നത്?

       Ans: നെല്ലിയാമ്പതി, (പാലക്കാട്).


33. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റോഫീസ് സ്ഥാപിതമായതെവിടെ?

       Ans: ന്യൂഡൽഹി.


34. വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ വ്യക്തി ആര്?

       Ans: കെ. കേളപ്പൻ.


35. മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: പരിസ്ഥിതി.


36. ജോർജ് വാഷിംഗ്ടൺഅമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപിതാവ്?

       Ans: ജോർജ് വാഷിംഗ്ടൺ.


37. റഷ്യൻ വിപ്ലവത്തിന് കാരണക്കാരനായ കപട സന്യാസി?

       Ans: റാസ്പുടിൻ.


38. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ?

       Ans: നെട്ടുകാൽത്തേരി, (കാട്ടാക്കട).


39. കേരളത്തിൽ അവസാനം രൂപംകൊണ്ട കോർപ്പറേഷൻ?

       Ans: കണ്ണൂർ.


40. ആക്ട് ഫോർ ദി ബെറ്റർ ഗവൺമെൻറ് ഓഫ് ഇന്ത്യ എന്നറിയപ്പെട്ട നിയമം?

       Ans: GOI - 1858.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments