Districts of Kerala - Palaghat District - പാലക്കാട് ജില്ല

Districts of Kerala - Palaghat District - പാലക്കാട് ജില്ല

പാലക്കാട് ജില്ല
👉 സാക്ഷരതയിൽ ഏറ്റവും പിന്നി   
  ൽ നിൽക്കുന്ന ജില്ല?  
          ➡️ പാലക്കാട്.
👉 പട്ടികജാതിക്കാർ ഏറ്റവും കൂടു
തലുള്ള കേരളത്തിലെ ജില്ല?
          ➡️ പാലക്കാട്
സ്ഥാപിതമായത്  1957 ജനുവരി 1
  കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് ➡️ പാലക്കാട്
ജനസാന്ദ്രത   627 ച.കി.മീ 
സ്ത്രീപുരുഷ അനുപാതം   1067 /1000
കടൽത്തീര ദൈർഘ്യം  ഇല്ല.
👉 കോർപ്പറേഷൻ   ഇല്ല.
👉 മുനിസിപ്പാലിറ്റി  7
👉 താലൂക്ക്  6
👉 ബ്ലോക്ക് പഞ്ചായത്ത്  13
👉 ഗ്രാമപഞ്ചായത്ത്  88
👉 നിയമസഭാ മണ്ഡലം  12
👉 ലോക്സഭാ മണ്ഡലം  2 (പാലക്കാട് & ആലത്തൂർ.)


1. സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്നത്?
🟥 പാലക്കാട്.
🔊 കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ലയും ➡️ പാലക്കാട് തന്നെ.

2. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വർഷം?
🟥 2006.
👉 പാലക്കാട് ജില്ലയ്ക്ക് മുൻപ് ഇടുക്കി ജില്ലയായിരുന്നു ഏറ്റവും വലിയ ജില്ല.

👉 കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല ➡️ പാലക്കാട്.

👉 കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല്, നിലക്കടല, കരിമ്പ് എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല ➡️ പാലക്കാട്.

👉 പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല ➡️ പാലക്കാട്.

👉 ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് കളക്ടറേറ്റ് ➡️ പാലക്കാട്.

👉 കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ➡️ പാലക്കാട്.

👉 ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്കിംഗ് ജില്ല ➡️ പാലക്കാട്.

👉 കേരളത്തിലെ ആദ്യത്തെ വിവര സാങ്കേതിക വിദ്യാ ജില്ല ➡️ പാലക്കാട്.

👉 കേരളത്തിലെ ആദ്യത്തെ IIT സ്ഥാപിതമായതെവിടെ ➡️ പാലക്കാട്.


3. കേരളത്തിൽ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല?
🟥 പാലക്കാട്.
🔊 കാരണം പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ മാത്രമാണ് പരുത്തി കൃഷിക്ക് അനുയോജ്യമായ ✅ കറുത്തമണ്ണ് കേരളത്തിൽ കാണപ്പെടുന്നത്.
🔊 പഴയ കാലത്ത് നാലുദേശം എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ➡️ ചിറ്റൂർ.

4. കേരളത്തിലെ ആദ്യ റെയിൽവേ ഡിവിഷനും കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷനും ➡️ പാലക്കാട് തന്നെ.
🔊 പാലക്കാട് റെയിൽവേ ഡിവിഷന്റെ പഴയപേര് ➡️ ഒലവക്കോട്.

5. റെയിൽ കോച്ച് ഫാക്ടറി സ്ഥാപിക്കുന്ന കേരളത്തിലെ സ്ഥലം?
🟥 കഞ്ചിക്കോട്. (പാലക്കാട് ജില്ല.)

6. പറമ്പിക്കുളം ആളിയാർ പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
🟥 പാലക്കാട് ജില്ല.
✅ ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന കേരളത്തിലെ ഡാം?
🟥 പറമ്പിക്കുളം ഡാം.

7. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ അണക്കെട്ട് സ്ഥിതിചെയ്യുന്നത്?
🟥 ഭാരതപുഴയിൽ ✅ പാലക്കാട് ജില്ലയിൽ.
✅ കേരളത്തിൻറെ വൃന്ദാവനം എന്നറിയപ്പെടുന്നത് ➡️ മലമ്പുഴ റോക്ക് ഗാർഡൻ.
✅ കേരളത്തിലെ ആദ്യത്തെ റോക്ക് ഗാർഡനാണ്  ➡️ മലമ്പുഴ.
✅ മലമ്പുഴ റോക്ക് ഗാർഡന്റെ ശില്പി ➡️ നെക്ക് ചന്ദ്.
മലമ്പുഴയിലെ യക്ഷി എന്ന പ്രസിദ്ധ ശിൽപം നിർമിച്ചതാര്?
🟥 കാനായി കുഞ്ഞിരാമൻ

8. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം?
🟥 പാലക്കാട് ചുരം.
✅ കേരളത്തിലെ ഏറ്റവും വലിയ ചുരമാണ് പാലക്കാട് ചുരം.

9. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മസ്ഥലം?
🟥 ചെമ്പൈ, പാലക്കാട്.
👉 ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?
✅ കോട്ടായി, (പാലക്കാട് ജില്ല.)

10. എം ടി വാസുദേവൻ നായരുടെ ജന്മസ്ഥലം?
✅ കൂടല്ലൂർ. (പാലക്കാട് ജില്ല.)

11. കുഞ്ചൻ നമ്പ്യാർ ജനിച്ചത്?
🟥 കലക്കത്ത് ഭവനം, കിള്ളിക്കുറിശ്ശിമംഗലം. (ഭാരതപ്പുഴയുടെ തീരത്ത്.)
✅ കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്?
🟥 കിള്ളിക്കുറിശ്ശിമംഗലം.
🔊 പാലക്കാട് ജില്ലയിലെ ലക്കിടി പേരൂർ പഞ്ചായത്തിലാണ് കിള്ളിക്കുറിശ്ശിമംഗലം സ്ഥിതിചെയ്യുന്നത്.

🔊 പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ നദിയാണ് ➡️ ഭാരതപ്പുഴ.

12. പാലക്കാട് ജില്ലയിലെ അനുഷ്ഠാനകലയാണ്?
✅ കണ്യാർകളി.
👉 പാലക്കാടൻ ഗ്രാമങ്ങളുടെ തനത് ആഘോഷമാണ്?
🟥 കാളപൂട്ട്.
👉 കേരളത്തിലെ പ്രധാന നാടൻ കലയായ മീനാക്ഷി കല്യാണം പ്രചാരത്തിലുള്ള ജില്ല? ➡️ പാലക്കാട്.

13. കേരളത്തിലാദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത്ത്?
✅ കണ്ണാടി ഗ്രാമ പഞ്ചായത്ത്. (പാലക്കാട് ജില്ല.)

14. പാലക്കാട് കോട്ട പണികഴിപ്പിച്ചതാര്?
✅ ഹൈദരലി.
👉  കേരളം ആക്രമിക്കാൻ ഹൈദരാലിയെ ക്ഷണിച്ച വിഡ്ഢിയായ ഭരണാധികാരി?
✅ പാലക്കാട് കോമി അച്ചൻ.

15. പാലക്കാട് ജില്ലയിൽ ഒലവക്കോട് സ്ഥിതിചെയ്യുന്ന പ്രശസ്ത ജൈന തീർത്ഥാടന കേന്ദ്രം?
🟥 ജൈനിമേട്.
👉 കുമാരനാശാൻ വീണപൂവ് രചിച്ച സ്ഥലമാണ് ➡️ ജൈനിമേട്.

16. കേശവൻപാറ സ്ഥിതി ചെയ്യുന്നതെവിടെ?
🔊 നെല്ലിയാമ്പതി. (പാലക്കാട് ജില്ല.)

17. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?
🟥 പാലക്കാട്.

18. വിവാദമായ പാത്രക്കടവ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ജില്ല?
🟥 പാലക്കാട് ജില്ല.

19. സീതാർകുണ്ഡ് വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
🟥 പാലക്കാട്.

20. ഇന്ത്യയിൽ വിഷ്ണുവിന്റെ സുദർശന ചക്രത്തെ ആരാധിക്കുന്ന ഏക ക്ഷേത്രം?
🟥 അഞ്ചുമൂർത്തി ക്ഷേത്രം. (പാലക്കാട്.)

21. പാലക്കാട് മണി അയ്യർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ മൃദംഗം.

22. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത താലൂക്ക് ഓഫീസ്?
🟥 ഒറ്റപ്പാലം.

23. കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥിതി ചെയ്യുന്നതെവിടെ?
🔊 അകത്തേത്തറ.

24. കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം സ്ഥാപിതമായ സ്ഥലം?
🟥 കഞ്ചിക്കോട്. (പാലക്കാട് ജില്ല.)

25. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്?
🟥 ഒറ്റപ്പാലം.

  സ്ഥാപനങ്ങളും ആസ്ഥാനങ്ങളും
പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രം പാലക്കാട്
പാലക്കാട് റെയിൽവേ ഡിവിഷൻ ഒലവക്കോട്
ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് കഞ്ചിക്കോട്
മലബാർ സിമന്റ്സ് വാളയാർ
   ഗവൺമെൻറ് ആട് ഫാം അട്ടപ്പാടി


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments