Districts of Kerala - Idukki District ഇടുക്കി ജില്ല

Districts of Kerala - Idukki District ഇടുക്കി ജില്ല, വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള കേരളത്തിലെ ജില്ല,

ഇടുക്കി ജില്ല
സ്ഥാപിതമായത് 1972 ജനുവരി 26 ന്.
ജനസാന്ദ്രത   254 ച.കി.മീ 
സ്ത്രീപുരുഷ അനുപാതം   106 /1000
കടൽത്തീര ദൈർഘ്യം  ഇല്ല.
ഇടുക്കി ജില്ലയ്ക്ക് സമുദ്രതീരവുമില്ല റെയിൽവേയും ഇല്ല.
👉 കോർപ്പറേഷൻ   ഇല്ല.
👉 മുനിസിപ്പാലിറ്റി  2
👉 താലൂക്ക്  5
👉 ബ്ലോക്ക് പഞ്ചായത്ത്  8
👉 ഗ്രാമപഞ്ചായത്ത്  52
👉 നിയമസഭാ മണ്ഡലം  5
👉 ലോക്സഭാ മണ്ഡലം  1 (ഇടുക്കി.)


1. ജനസാന്ദ്രതയിലും സ്ത്രീ പുരുഷ അനുപാതത്തിലും ഏറ്റവും പിന്നിൽ നിൽക്കുന്ന കേരള ജില്ല?
🟥 ഇടുക്കി.
🔊 കാരണം ✅ വനവിസ്തൃതി ഏറ്റവും കൂടുതലുള്ളതും ✅ ഏറ്റവും കൂടുതൽ മലയോര പ്രദേശങ്ങളുള്ളതുമായ കേരളത്തിലെ ജില്ല - ഇടുക്കി.

2.  വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള കേരളത്തിലെ ജില്ല?
🟥 ഇടുക്കി.
🔊 എറണാകുളം ജില്ലയോട് ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ വില്ലേജ് കൂട്ടി ചേർത്തപ്പോഴാണ് ഇടുക്കി ജില്ലയ്ക്ക് കേരളത്തിലെ ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം നഷ്ടമായതും പാലക്കാട് ജില്ല കേരളത്തിലെ ഏറ്റവും വലിയ ജില്ലയായതും.

3. കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്ന ഇടുക്കി ജില്ലയുടെ ആസ്ഥാനം?
🟥 പൈനാവ്.
🔊 ഇടുക്കി ജില്ലയുടെ വാണിജ്യ തലസ്ഥാനം - കട്ടപ്പന.

4. ഏറ്റവും കൂടുതൽ കുരുമുളക്, തേയില, ഏലം എന്നിവ ഉത്പാദിപ്പിക്കുന്ന ജില്ല?
🟥 ഇടുക്കി.
🔊 കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല - ഇടുക്കി.
🔊 കേരളത്തിന്റെ സുഗന്ധവ്യജ്ഞന കലവറ എന്നറിയപ്പെടുന്ന ജില്ല - ഇടുക്കി.

5. കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ്?
🟥 കുടയത്തൂർ (ഇടുക്കി.)
🔊 കേരളത്തിലെ ഏറ്റവും വലിയ വില്ലേജ്?
🟥 കണ്ണൻദേവൻ ഹിൽസ് (ഇടുക്കി.)

6. ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് (ആർച്ച് ഡാം) - ഇടുക്കി.
🔊 കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് - ഇടുക്കി.
🔊 കുറവൻ കുറത്തി മലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഡാം? ഇടുക്കി ഡാം.
🔊 എന്നാൽ പ്രത്യേകം ശ്രദ്ധിക്കുക: 
✅ കുറവൻ കുറത്തി ശിൽപം സ്ഥിതി ചെയ്യുന്നത്?
🟥 രാമക്കൽമേട്ടിൽ.
🔊 കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ പ്രദേശം?
🟥  രാമക്കൽമേട്.

7. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്?
🟥 ഇടമലക്കുടി (ഇടുക്കി.) [മൂന്നാർ പഞ്ചായത്ത്.]
🔊 ഇടമലക്കുടിയിലെ ആദിവാസി വിഭാഗം?
🟥 മുതുവാൻ.

8. കേരളത്തിലെ ജല വൈദ്യുതി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജില്ല?
🟥 ഇടുക്കി.
🔊 കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി പള്ളിവാസൽ സ്ഥിതിചെയ്യുന്നത് ✅ ഇടുക്കി ജില്ലയിൽ ✅ മുതിരപ്പുഴയിൽ.
🔊 പള്ളിവാസൽ പദ്ധതി നിർമ്മാണം പൂർത്തിയായ വർഷം? 1940.
🔊 ചെങ്കുളം ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്നതും മുതിരപ്പുഴയിൽ.

9. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഇരവികുളം സ്ഥിതിചെയ്യുന്നത്?
🟥 ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ.

10. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
🟥 തേക്കടി (പെരിയാർ) വന്യജീവി സങ്കേതം. (ഇടുക്കി ജില്ല.)
🔊 പെരിയാർ (തേക്കടി) വന്യജീവി സങ്കേതത്തിന്റെ ആദ്യകാല നാമമായിരുന്നു - നെല്ലിക്കാംപെട്ടി.
🔊 കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതവും - തേക്കടി തന്നെ.
🔊 തേക്കടിയുടെ കവാടം എന്നറിയപ്പെടുന്ന പ്രദേശം?
🟥 കുമളി.

11. കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
🟥 മയിലാടുംപാറ (ഇടുക്കി.)
🔊  എന്നാൽ കേരളാ ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
🟥 പാമ്പാടുംപാറ (ഇടുക്കി.)
🔊 ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം (ഏലം ലേല കേന്ദ്രം) സ്ഥിതി ചെയ്യുന്ന സ്ഥലം?
🟥 വണ്ടൻമേട് (ഇടുക്കി.)

12. ഏതു മലയുടെ താഴ്‌വാരത്തിലാണ് മൂലമറ്റം ജലവൈദ്യുതപദ്ധതി സ്ഥാപിച്ചിരിക്കുന്നത്?
🟥 നാടുകാണി.
🔊 കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതിയാണ് മൂലമറ്റം ജലവൈദ്യുത പദ്ധതി.

13. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടി സ്ഥിതി ചെയ്യുന്നത്?
🟥 ✅മൂന്നാർ പഞ്ചായത്തിൽ ✅ദേവികുളം താലൂക്കിൽ ✅ഇടുക്കി ജില്ലയിൽ.
🔊 ആനമുടിയുടെ ഉയരം? 2695 മീറ്റർ.

14. കേരളത്തിലെ ആദ്യ ജൈവ ഗ്രാമം ഏത്?
🟥 ഉടുമ്പന്നൂർ. (ഇടുക്കി ജില്ല.)

15. കേരളവും തമിഴ്നാടും തമ്മിൽ ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന ക്ഷേത്രം?
🟥 മംഗളാദേവി ക്ഷേത്രം.
🔊 ചിത്രാപൗർണമിയാണ് മംഗളാ ദേവി ക്ഷേത്രത്തിലെ പ്രധാന ഉത്സവം.

16. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ?
🟥 മൂന്നാർ ടൗൺ.
🔊 കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത് - മൂന്നാർ.
🔊 മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ നദികളുടെ സംഗമസ്ഥാനമാണ് - മൂന്നാർ.

17. ചന്ദന മരങ്ങളുടെ നാട്, മുനിയറകളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ പ്രദേശം?
🟥 മറയൂർ. (ഇടുക്കി ജില്ല.)

18. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത് ഏത്?
🟥 മാങ്കുളം. (ഇടുക്കി ജില്ല.)

19. കേരളത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിച്ച വ്യവസായസംരംഭം?
🟥 കണ്ണൻ ദേവൻ കമ്പനി.

20.  തേൻമാരികുത്ത്, തൊമ്മൻകുത്ത്, വാളറ, ചീയാപ്പാറ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല?
🟥 ഇടുക്കി ജില്ല.
🔊 ഇടുക്കി ജില്ലയിലെ മലങ്കര പദ്ധതി സ്ഥിതിചെയ്യുന്ന നദി?
✅ തൊടുപുഴയാർ.


പദ്ധതികളും സഹായിച്ച രാജ്യങ്ങളും
ഇടുക്കി അണക്കെട്ട്  കാനഡ
കൊച്ചിൻ ഷിപ്പിയാർഡ്  ജപ്പാൻ
കൊച്ചി എണ്ണ ശുദ്ധീകരണ ശാല  അമേരിക്ക
ഇന്ത്യൻ റെയർ എർത്ത്സ്, ചവറ  ഫ്രാൻസ്
നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്റ്റ്  നോർവേ
ക്യാറ്റിൾ ആൻഡ് ഫോഡർ ഡെവലപ്മെൻറ് പ്രോജക്ട്, മാട്ടുപ്പെട്ടി (ഇൻഡോ-സ്വിസ് പ്രോജക്ട്)  സ്വിറ്റ്സർലൻഡ്

മുല്ലപ്പെരിയാർ അണക്കെട്ട്

21. കേരളത്തിലെ ആദ്യത്തെ ഡാം, മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല?
🟥 ഇടുക്കി ജില്ല
🔊 മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത്?
🟥  പീരുമേട് താലൂക്കിൽ കുമളി പഞ്ചായത്തിൽ.
🔊 മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി - പെരിയാർ.
🔊 മുല്ലപ്പെരിയാർ ഡാം നിർമ്മാണം ആരംഭിച്ചത് 1887 ലും പണി പൂർത്തിയായത് 1895 ലുമാണ്.

22. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി എന്നറിയപ്പെടുന്നതാര്?
🟥 ജോൺ പെന്നി ക്വിക്ക്.
🔊 മുല്ലപ്പെരിയാർ അണക്കെട്ട് ഉദ്ഘാടനം ചെയ്തതാര്?
🟥 വെൻലോക്ക് പ്രഭു.

23. മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന മിശ്രിതം?
സുർക്കി മിശ്രിതം.

24. മുല്ലപ്പെരിയാറിലെ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ടി ഉണ്ടാക്കിയ കരാർ?
🟥 പെരിയാർ ലീസ് എഗ്രിമെന്റ്.
🔊 പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ച വർഷം - 1886.
🔊 പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?
🟥 ശ്രീമൂലം തിരുനാൾ.

25. പെരിയാർ ലീസ് എഗ്രിമെന്റിൽ ഒപ്പ് വെച്ചതാരൊക്കെ?
🟥 തിരുവിതാംകൂർ ദിവാനായ വി രാമയ്യങ്കാറും മദ്രാസ് സ്റ്റേറ്റ് സെക്രട്ടറിയായ ജെ. സി. ഹാനിങ്ടണും തമ്മിൽ.

26. പെരിയാർ ലീസ് എഗ്രിമെന്റ് പുതുക്കിയ വർഷം?
🟥 1970.
🔊 പെരിയാർ ലീസ് എഗ്രിമെന്റ് 1970 ൽ പുതുക്കി നൽകിയ കേരള മുഖ്യമന്ത്രി ആര്?
🔊 സി. അച്യുതമേനോൻ.

27. മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ചു വയ്ക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്?
🟥 വൈഗ അണക്കെട്ട്.

28. മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷയെ കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തലവൻ?
🟥 എ. എസ്. ആനന്ദ്.

29. നിലവിലുള്ള തീരുമാനപ്രകാരം മുല്ലപ്പെരിയാർ ഡാമിന്റെ പരമാവധി ജലനിരപ്പ്?
🟥 142 അടി.

30. 'ഡാം 999' എന്ന സിനിമ സംവിധാനം ചെയ്തതാര്?
✅ സോഹൻ റോയ്.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments