Districts of Kerala Ernakulam - എറണാകുളം ജില്ല

Districts of Kerala Ernakulam - എറണാകുളം ജില്ല


എറണാകുളം ജില്ല
സ്ഥാപിതമായത്  1958 ഏപ്രിൽ 1
ആസ്ഥാനം   കാക്കനാട് 
ജനസാന്ദ്രത   1069 ച.കി.മീ 
സ്ത്രീപുരുഷ അനുപാതം   1028 /1000
കടൽത്തീര ദൈർഘ്യം  46 KM.
👉 കോർപ്പറേഷൻ   കൊച്ചി.
👉 മുനിസിപ്പാലിറ്റി  13
ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളുള്ള ജില്ല? എറണാകുളം.
👉 താലൂക്ക്  7
👉 ബ്ലോക്ക് പഞ്ചായത്ത്  14
👉 ഗ്രാമപഞ്ചായത്ത്  82
👉 നിയമസഭാ മണ്ഡലം  14
👉 ലോക്സഭാ മണ്ഡലം  1 (എറണാകുളം.)

1. പ്രാചീന കാലത്ത് ഋഷിനാഗകുളം എന്നറിയപ്പെട്ടിരുന്നത്?
🟥 എറണാകുളം.

2. ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല?
🟥 എറണാകുളം ജില്ല.
🔊 എറണാകുളം ജില്ലയ്ക്ക് സമ്പൂർണ സാക്ഷരതാ പദവി ലഭിച്ച വർഷം?
🟥 1990.

3. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ജില്ല?
🟥 എറണാകുളം.

4. കൊച്ചി തുറമുഖത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?
🟥 റോബർട്ട് ബ്രിസ്റ്റോ.
🔊 വെല്ലിംഗ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത്?
🟥 റോബർട്ട് ബ്രിസ്റ്റോ.
🔊 കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
🟥 റോബർട്ട് ബ്രിസ്റ്റോ.

5. കൊച്ചി കപ്പൽ നിർമാണ ശാലയിൽ നിർമിച്ച ആദ്യ കപ്പൽ?
🟥 റാണി പദ്മിനി.
🔊 കൊച്ചിൻ കപ്പൽ നിർമ്മാണ ശാലയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച ജാപ്പനീസ് കമ്പനി?
🟥 മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്.
🔊 അതായത് കൊച്ചി തുറമുഖ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം?  ജപ്പാൻ.
🔊 എന്നാൽ കൊച്ചി എണ്ണ ശുദ്ധീകരണശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം? അമേരിക്ക.
🔊 കൊച്ചി എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്നതെവിടെ?
🟥 അമ്പലമുകൾ.

🔊 കേരളത്തിലെ ഏക മേജർ തുറമുഖമാണ് കൊച്ചി.
🔊 കൊച്ചി മേജർ തുറമുഖമായ വർഷം?
🟥 1936.

6. കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ വെള്ളപ്പൊക്കം പെരിയാറിൽ  ഉണ്ടായ വർഷം?
🟥 1341.

7. കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ് ഏത്?
🟥 വെല്ലിങ്ടൺ ദ്വീപ്.
🔊 വെല്ലിങ്ടൺ ദ്വീപ് നിർമ്മിക്കപ്പെട്ടത് - കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടാനായി കുഴിച്ചെടുത്ത മണ്ണ് നിക്ഷേപിച്ചുണ്ടായത്.

8. ഇടമലയാർ പദ്ധതി, ഭൂതത്താൻകെട്ട് അണക്കെട്ട്, തട്ടേക്കാട് പക്ഷിസങ്കേതം, മംഗളവനം പക്ഷിസങ്കേതം, ഗോശ്രീ പാലം എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല?
🟥 എറണാകുളം.
🔊 വല്ലാർപാടത്തെ എറണാകുളവുമായും വൈപ്പിൻ ദീപമായും ബന്ധിപ്പിക്കുന്നു ഗോശ്രീ പാലം.
🔊 ഗോശ്രീ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശമായിരുന്നു - കൊച്ചി.

9. കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം?
🟥 കാലിയമേനി.

10. കേരളത്തിലെ ഏക സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നതും കേരളത്തിലെ ആദ്യ മെട്രോ റെയിൽ നിലവിൽ വന്നതുമായ സ്ഥലം?
🟥 കൊച്ചി.

11. ബിനാലെയ്ക്ക് വേദിയായ ആദ്യ ഇന്ത്യൻ നഗരം?
🟥 കൊച്ചി.

12. കേരളത്തിലെ ആദ്യത്തെ ബാല പഞ്ചായത്ത്?
🟥 നെടുമ്പാശ്ശേരി.

13. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല?
🟥 എറണാകുളം.

14. കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള ജില്ല?
🟥 എറണാകുളം.
🔊 കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉല്പാദിപ്പിക്കുന്ന ജില്ല?
🟥 എറണാകുളം ജില്ല.

15. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ?
🟥 എറണാകുളം.

16. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
🟥 കൊച്ചി.

17. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല?
🟥 എറണാകുളം
🔊 ജൂതന്മാർ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല?
🟥 എറണാകുളം.

18. ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?
🟥 ഐരാപുരം. (എറണാകുളം ജില്ല.)

19. കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
🟥 ഇടപ്പള്ളി.
🔊 യൂറോപ്യൻ രേഖകളിൽ റിപ്പോളിൻ എന്ന പരാമർശിച്ചിരിക്കുന്ന കേരളത്തിലെ സ്ഥലമാണ് - ഇടപ്പള്ളി.

20. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം?
🟥 തൃപ്പൂണിത്തുറ ഹിൽ പാലസ്.

21. സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ടെലികോം സ്റ്റാർട്ടപ്പ് വില്ലേജ് സ്ഥിതി ചെയ്യുന്നതെവിടെ?
🟥 കളമശ്ശേരി.

22. കേരളത്തിലെ ആദ്യ മാതൃക മത്സ്യ ബന്ധന ഗ്രാമം?
🟥 കുമ്പളങ്ങി. (എറണാകുളം ജില്ല.)
🔊 കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം?
🟥 കുമ്പളങ്ങി തന്നെ.

23. ഓണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള പ്രസിദ്ധമായ അത്തച്ചമയം നടക്കുന്ന സ്ഥലം?
🟥 തൃപ്പൂണിത്തുറ.
🔊 കൊച്ചി രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു  - തൃപ്പൂണിത്തുറ.
🔊 പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം - കൊച്ചി രാജവംശം.

24. കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നതാര്?
🟥 ശക്തൻ തമ്പുരാൻ.
🔊 കൊച്ചി ഭരിച്ചിരുന്ന പ്രശസ്തനായ രാജാവായിരുന്നു - ശക്തൻ തമ്പുരാൻ.

25. കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം?
🟥 ചിത്രകൂടം.

26. കൊച്ചിയിലെ ആദ്യ ദിവാൻ കേണൽ മൺറോയും കൊച്ചിയിലെ അവസാന ദിവാൻ സി പി കരുണാകരമേനോനും ആണ്.

27. കൊച്ചി ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി?
🟥 റാണി ഗംഗാധര ലക്ഷ്മി.
🔊 കൊച്ചി രാജ്യത്ത് അടിമത്തം നിർത്തലാക്കിയ ദിവാൻ ആര്?
🟥 ശങ്കരവാര്യർ.

28. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നതെവിടെ?
🟥 ബ്രഹ്മപുരം. (എറണാകുളം ജില്ല.)

29. കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?
🟥 ഫോർട്ട് കൊച്ചി.

30. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചതാര്?
🟥 ആർ കെ ഷണ്മുഖം ചെട്ടി. (കൊച്ചി ദിവാൻ.)

31. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻസ്ഷിപ്മെന്റ് കണ്ടെയ്നർ ടെർമിനൽ സ്ഥാപിതമായതെവിടെ?
🟥 കൊച്ചിയിൽ. (വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ.)
🟥  വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഉദ്ഘാടനം ചെയ്തതാര്?
🟥 മൻമോഹൻസിംഗ്.

32. പൂർണമായും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം?
🟥 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) (സ്ഥിതിചെയ്യുന്നത് നെടുമ്പാശ്ശേരിയിൽ.)
🔊 കേരളത്തിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ വിമാനത്താവളമാണ് - നെടുമ്പാശ്ശേരി വിമാനത്താവളം.

33. യൂറോപ്യൻമാർ ഇന്ത്യയിൽ പണികഴിപ്പിച്ച ആദ്യത്തെ കൊട്ടാരം?
🟥 മട്ടാഞ്ചേരി പാലസ്.
🔊 ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്നത് കൊട്ടാരം?
🟥 മട്ടാഞ്ചേരി കൊട്ടാരം.
🔊 പതിനാറാം നൂറ്റാണ്ടിൽ കൊച്ചി രാജാവിന് പോർച്ചുഗീസുകാർ നിർമ്മിച്ച് സമ്മാനമായി നൽകിയതാണ് മട്ടാഞ്ചേരി കൊട്ടാരം. പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാർ കൊട്ടാരം നവീകരിച്ചതോടെ ഡച്ച് കൊട്ടാരം എന്നറിയപ്പെട്ടു.

34. കൊച്ചിയിലെ ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചതാര്?
🟥 ഡച്ചുകാർ
🔊 ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള ഡച്ച് കൊട്ടാരമാണ് ബോൾഗാട്ടി പാലസ്.
🔊 പെരുമ്പടപ്പ് എന്നറിയപ്പെടുന്ന കേരളത്തിലെ പ്രദേശം?
🟥 ബോൾഗാട്ടി ദ്വീപ്.

35. കോമൺവെൽത്ത് രാജ്യങ്ങളിലെ (or ഇന്ത്യയിലെ) ഏറ്റവും പഴയ ജൂതപ്പള്ളി?
🟥 മട്ടാഞ്ചേരി ജൂതപ്പള്ളി.
🔊 മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി സ്ഥാപിച്ചതാര്?
🟥 ജോസഫ് അസാർ.
🔊 മട്ടാഞ്ചേരി ജൂതപ്പള്ളി സ്ഥാപിതമായ വർഷം?
🟥 1568.

36. പരദേശി സിനഗോഗ് എന്നറിയപ്പെടുന്ന ജൂതപ്പള്ളി?
🟥 മട്ടാഞ്ചേരി ജൂതപ്പള്ളി.
🔊 ചരിത്ര പ്രശസ്തമായ ജൂതത്തെരുവ് ചെയ്യുന്നതെവിടെ?
🟥 മട്ടാഞ്ചേരി.

37. രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ ആദ്യ തീർത്ഥാടന കേന്ദ്രം?
🟥 മലയാറ്റൂർ കുരിശുമുടി.

38. പ്രസിദ്ധമായ ചോറ്റാനിക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
🟥 എറണാകുളം.

39. ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ?
🟥 കലൂർ. (കൊച്ചി.)

40. തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ?
✅ ജസ്റ്റിസ് പരീത് പിള്ള കമ്മീഷൻ.

41. കേരളത്തിലെ ആദ്യ സ്വകാര്യ ഐ. ടി. പാർക്ക് ഏത്?
✅ മുത്തൂറ്റ് ടെക്നോ പോളിസ്. (കൊച്ചി.)

42. ഇൻഫോപാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ?
🟥 കാക്കനാട്.

43. 2003 ൽ കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേദിയായ ആശുപത്രി?
🟥 മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ.
🔊 കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ?
🟥 ഡോ: ജോസ് ചാക്കോ പെരിയപ്പുറം.

44. കേരളത്തിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഹോസ്പിറ്റൽ?
🟥 അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.

45. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആസ്ഥാനം?
🟥 കാലടി.
🔊 അദ്വൈത ദർശനത്തിന്റെ ആചാര്യനായ ശ്രീ ശങ്കരാചാര്യരുടെ ജന്മ സ്ഥലമാണ് - കാലടി.
🔊 ആലുവ, കാലടി എന്നിവ സ്ഥിതി ചെയ്യുന്ന നദീതീരം - പെരിയാർ.

46. ഇന്ത്യയിലെ ആദ്യ ഫ്ലോട്ടിങ് എ. ടി. എം. സ്ഥാപിതമായതെവിടെ?
🟥 കൊച്ചി.
🔊 കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് എ. ടി. എം. സ്ഥാപിച്ച ബാങ്ക്?
🟥 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
🔊 ഫ്ലോട്ടിങ് എടിഎം സ്ഥാപിച്ചത് ജങ്കാർ ബോട്ടിൽ.

47. കേരളത്തിലെ ആദ്യ IPL ടീം?
🟥 കൊച്ചിൻ ടസ്കേഴ്സ് കേരള.
🔊 കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ടീം?
🟥 എഫ്. സി. കൊച്ചിൻ.

48. കേരളത്തിൽ ആന പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
🟥 കോടനാട്. (എറണാകുളം ജില്ല.)

49. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?
🟥 നേര്യമംഗലം (എറണാകുളം ജില്ല.)

50. വ്യവസായവൽക്കരണത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല?
🟥 എറണാകുളം.
🔊 എന്നാൽ വ്യവസായവൽക്കരണത്തിന്റെ കാര്യത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തുള്ള ജില്ല - പാലക്കാട് ജില്ല.



  സ്ഥാപനങ്ങളും ആസ്ഥാനങ്ങളും
കേരള ഹൈക്കോടതി   എറണാകുളം
കേരള സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ   കൊച്ചി
നാളികേര വികസന ബോർഡ്   കൊച്ചി
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ   കൊച്ചി
കേരളത്തിൽ CBI യുടെ ആസ്ഥാനം   കൊച്ചി
കേരള പ്രസ് അക്കാദമി   കൊച്ചി
കേരളത്തിലെ ദുർഗുണ പരിഹാര പാഠശാല   കാക്കനാട്
ഇൻഫോപാർക്ക്   കാക്കനാട്
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസ്   പനങ്ങാട്
   (കൊച്ചി)
ബാംബൂ കോർപ്പറേഷൻ   അങ്കമാലി
ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ്   കളമശ്ശേരി
കേരളത്തിലെ ഏക പുൽതൈല ഗവേഷണ കേന്ദ്രം   ഓടക്കാലി
കൊച്ചിൻ എണ്ണ ശുദ്ധീകരണ ശാല   അമ്പലമുകൾ
FCT    ഉദ്യോഗമണ്ഡൽ
     (ആലുവ.)
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്   ഉദ്യോഗമണ്ഡൽ
ദക്ഷിണമേഖലാ നേവൽ കമാൻഡ്    കൊച്ചി
കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ   അത്താണി
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments