Devaswom Board Exams ദേവസ്വം ബോർഡ് വിവിധ പരീക്ഷകൾ
1. ഘടോൽക്കചൻ ആരുടെ മകനാണ്?

       Ans: ഭീമന്റെ.


2. ശ്രീരാമന്റെ കൈയ്യിലുള്ള വില്ലിന്റെ പേരെന്ത്?

       Ans: കോദണ്ഡം.

 


3. പുഷ്പകവിമാനം രൂപകൽപ്പന ചെയ്തതാര്?

       Ans: വിശ്വകർമ്മാവ്.
4. ശിവാലയങ്ങളിൽ വ്രതനിഷ്ഠയോടെ ഒരു ദിവസം കൊണ്ട് ഓടിയെത്തി ദർശനം നടത്തുന്നു ഭക്തിനിർഭരമായ ചടങ്ങാണ്?

       Ans: ശിവാലയ ഓട്ടം.


5. സാമവേദത്തിന്റെ സാരമായ തത്വമസി എന്ന സംസ്കൃതപദത്തിന്റെ അർഥം?

       Ans: 'തത്-ത്വം-അസി' അഥവാ 'അത് നീ ആകുന്നു'.


6. ശിവ ഭഗവാന്റെ സംഹാരഭാവം ഏതാണ്?

       Ans: നടരാജ ഭാവം.  


7. ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്ന കാന്തള്ളൂർശാല കേരളത്തിൽ എവിടെ  സ്ഥിതി ചെയ്തിരുന്നു?

       Ans: തിരുവനന്തപുരത്ത്.


8. എതിരാളിയുടെ പകുതി ശക്തികൂടി ലഭിക്കുമെന്ന വരം ലഭിച്ച പുരാണകഥാപാത്രം?

       Ans: ബാലി.


9. ശിഖണ്ഡിയുടെ പേര്?

       Ans: അംബ.


10. കൃഷ്ണദ്വൈപായനന്‍ ആര്?

       Ans: വേദവ്യാസന്‍.


11. രാമകഥ നടന്നത് ഏത്  യുഗത്തിലാണ്?

       Ans: ത്രേതായുഗത്തിൽ.


12. രാവണന് ചന്ദ്രഹാസം എന്ന വാൾ സമ്മാനമായി നല്കിയതാര്?

       Ans: ശിവൻ.


13. മേഘനാഥൻ ആരുടെ പുത്രനാണ്?

       Ans: രാവണന്റെ.


14. ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചതാര്?

       Ans: അഗസ്ത്യമുനി.


15. രാവണന്റെ പത്നിയുടെ പേരെന്ത്?

       Ans: മണ്ഡോദരി.


16. അംഗരാജ്യത്ത് മഴപെയ്തത് ആരുടെ പാദ സ്പർശമേറ്റപ്പോഴാണ്?

       Ans: ഋഷ്യശൃംഗന്റെ.


17. രാവണന്റെ ഏറ്റവും ഇളയ പുത്രനായ അക്ഷകുമാരനെ വധിച്ചതാര്?

       Ans: ഹനുമാൻ.


18. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം എത്ര വർഷത്തിലൊരിക്കലാണ് ആഘോഷിച്ചിരുന്നത്?

       Ans: 6 വർഷത്തിലൊരിക്കൽ.


19. കഥാസരിത് സാഗരം എന്ന കൃതിയുടെ കർത്താവാര്?

       Ans: സോമദേവൻ.


20. അശ്വതി, മകയിരം എന്നുതുടങ്ങുന്ന,  27 നക്ഷത്രങ്ങൾ ആരുടെ ഭാര്യമാരായാണ് കരുതപ്പെടുന്നത്?

       Ans: ചന്ദ്രന്റെ.


21. ഹരിദ്വാര്‍ എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം എന്ത്?

       Ans: ദൈവത്തിലേക്കുള്ള വഴി.


22. പ്രാചീനകാലത്ത് തിരുവല്ല അറിയപ്പെട്ടിരുന്നത്?

       Ans: മല്ലികാ വനം.


23. തമിഴ്നാട്ടിൽ അയ്യനാർ എന്ന പേരിൽ ആരാധിക്കുന്നത് ആരെയാണ്?

       Ans: ശാസ്താവിനെ.


24. വാരണാസി എന്ന സ്ഥലത്തിന്റെ അർത്ഥം?

       Ans: ശിവന്റെ നഗരം.


25. കംസൻ  ഏത് അസുരന്റെ പുനർജന്മമായിരുന്നു? 

       Ans: കാലനേമിയുടെ.


26. കംസന്റെ കയ്യിൽ നിന്നും വഴുതി മേല്പോട്ടുയർന്ന ദിവ്യ കന്യക ആര്?

       Ans: ദുർഗ്ഗ. (യോഗമായാ ദേവിയുടെ അവതാരം.)


27. രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്?

       Ans:   6 കാണ്ഡങ്ങൾ.


28. ബാലികേറാമല എന്ന് അറിയപ്പെടുന്ന പർവ്വതം ഏത്?

       Ans: ഋശ്യമൂകാചലം.


29. ഔഷധമലയുമെടുത്ത് തിരിച്ചുള്ള വരവിൽ ഹനുമാന് മാർഗ്ഗതടസ്സം സൃഷ്ടിക്കനെത്തിയത് ആരായിരുന്നു?

       Ans: കാലനേമി.


30. ആരാണ് അസുരശില്പി?

       Ans: മയൻ.


31. ആരുടെ വേഷത്തിലാണ് രാവണൻ സീതാപഹരണം നടത്തിയത്?

       Ans: സന്യാസിയുടെ വേഷത്തിൽ.


32. സീതാപഹരണസമയത്ത്  സ്വർണ  മാനായിമാറിയ രാക്ഷസനാര്?

       Ans: മാരീചൻ.


33. സീതയെ അപഹരിച്ചുകൊണ്ട് വിമാനത്തിൽ പോകുമ്പോൾ രാവണനെ എതിർത്തതാര്?

       Ans: ജഡായു.


34. പുഷ്പകവിമാനം രാവണൻ ആരിൽ നിന്നും കൈക്കലാക്കിയതാണ്?

       Ans: വൈശ്രവണനിൽ നിന്നും.


35. രാവണനെ വാലിൽ വരിഞ്ഞുകെട്ടിയ വാനരരാജാവ് ആരാണ്?

       Ans: ബാലി.


36. ബാലിയുടെ രാജ്യം?

       Ans: കിഷ്കിന്ധ.


37. സമുദ്രത്തിന്റെ അടിയിൽ നിന്നും ഉയർന്നുവന്ന ചിറകുള്ള പർവ്വതമേത്?

       Ans: മൈനാകം.


38. നിഴൽ പിടിച്ചുനിർത്തി സമുദ്രത്തിൽ  ഹനുമാന് മാർഗ്ഗ വിഘ്നം സൃഷ്ടിക്കാൻ ശ്രമിച്ചതാര്?

       Ans: സിംഹിക.


39. രാവണന്റെ അച്ഛന്റെ പേര്?

       Ans: വിശ്രവസ്.


40. സീതസ്വയംവരത്തിനുശേഷം അയോധ്യയിലേക്ക് പോകുകയായിരുന്ന വിവാഹഘോഷയാത്രക്ക് തടസ്സമുണ്ടാക്കാൻ തുനിഞ്ഞതാര്?

       Ans: പരശുരാമൻ.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments