Devaswom Board Exams Questions ദേവസ്വം ബോർഡ് വിവിധ പരീക്ഷകൾ

Devaswom Board Exams Questions ദേവസ്വം ബോർഡ് വിവിധ പരീക്ഷകൾ
 

1. ടിപ്പുസുൽത്താന്റെ ആക്രമണ ത്തെ ഭയന്ന് ഗുരുവായൂരിലെ വിഗ്രഹം മാറ്റി പ്രതിഷ്ഠിച്ച സ്ഥലം ഏത്?

       Ans: അമ്പലപ്പുഴ.


2. ഏതു മലയാള കവിയാണ് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശാന്തി ജോലിചെയ്തിരുന്നത്?

       Ans: വിഷ്ണു നാരായണൻ നമ്പൂതിരി.

 


3. ശിവ ഭഗവാന്റെ വാഹനം?

       Ans: കാള അഥവാ വൃഷഭം (നന്ദി എന്ന വെളുത്ത കാള).




4. ശിവ ഭഗവാന്റെ ജടയുടെ പേരെന്ത്?

       Ans: കപർദ്ദം.


5. തമിഴ്നാട് മാതൃകയിൽ ഗോപുരമുള്ള കേരളത്തിലെ ഒരു ക്ഷേത്രം? 

       Ans: ശ്രീപത്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം.


6. മുകൾഭാഗം ശിവൻ, നടുഭാഗം വിഷ്ണു, കീഴ്ഭാഗം ബ്രഹ്മാവ് ഈ രീതിയിൽ ത്രിമൂർത്തികൾ ഒരുമിച്ച് വാണരുളുന്ന  സ്ഥാണുമലയൻ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?

       Ans: ശുചീന്ദ്രത്ത്, കന്യാകുമാരി ജില്ലയിൽ.  


7. പുല്ലാട്ട് പൂജ നടത്തപ്പെടുന്ന ക്ഷേത്രം?

       Ans: തിരുവാർപ്പ്, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.


8. രാമന്റെ മാതാവിന്റെ പേര്?

       Ans: കൗസല്യ.


9. സീത ആരുടെ അവതാരമാണ്?

       Ans: മഹാലക്ഷ്മിയുടെ.


10. ജനകരാജധാനിയിൽ വെച്ച് ശ്രീരാമ ൻ ഒടിച്ച വില്ലിന്റെ പേരെന്താണ്?

       Ans: ത്ര്യയ്യംബകം.


11. ത്ര്യയംബകം ആരാണ് സമ്മാനിച്ചത്?

       Ans: പരമശിവൻ.


12. മഹാഭാരത യുദ്ധത്തിൽ ദ്രോണാചാര്യരെ വധിച്ചതാര്?

       Ans: ധൃഷ്ടദ്യുമ്നൻ.


13. മഹാഭാരതയുദ്ധത്തിൽ ഭീഷ്മാചാര്യരെ വധിച്ചതാര്?

       Ans: അർജ്ജുനൻ. (ശിഖണ്ഡിയെ മുൻനിർത്തി.)


14. രാവണന് ചന്ദ്രഹാസം എന്ന വാൾ നൽകിയതാര്?

       Ans: ശിവൻ.


15. പാർവ്വതി ആരുടെ മകളാണ്?

       Ans: ഹിമവാന്റെ.


16. കാമദേവ വാഹനം ഏത്?

       Ans: തത്ത.


17. സത്യവതിയുടെ വളർത്തച്ഛനു മുമ്പിൽ ആയുഷ്കാലം ബ്രഹ്മചാരിയായിരുന്നു കൊള്ളാമെന്ന് ശപഥം ചെയ്തതാര്?

       Ans: ദേവവ്രതൻ അല്ലെങ്കിൽ ഭീഷ്മർ.


18. സ്വന്തം പിതാവിനു വേണ്ടി മരണം വരെ ബ്രഹ്മചര്യമനുഷ്ഠിച്ച പുരാണകഥാപാത്രം?

       Ans: ഭീഷ്മർ.


19. എന്താണ് മന്വന്തരം?

       Ans: കാലത്തിന്റെ അളവ്.


20. നൂറു പുത്രന്മാരെ  ലഭിക്കട്ടെ എന്ന വരം ഗാന്ധാരിക്ക് നൽകിയതാര്?

       Ans: വ്യാസൻ.


21. പ്രശസ്തമായതും എല്ലാ മതക്കാർക്കും ഒരുപോലെ പ്രവേശനമുള്ളതുമായ വള്ളിയൂർക്കാവ് ക്ഷേത്രം ഏത് ജില്ലയിൽ?

       Ans: വയനാട്ടിൽ.


22. ബാലിയുടെ പിതാവ് ആര്?

       Ans: സൂര്യൻ.


23. രാമായണകഥ  ആര് ആർക്ക് ഉപദേശിക്കുന്നതാണ്?

       Ans: ശിവൻ പാർവ്വതിയ്ക്ക്.


24. അയോധ്യയുടെ കുലഗുരുവാര്?

       Ans: വസിഷ്ഠൻ.


25. അജന്തക്ക് തുല്ല്യമായ ചുമർചിത്രം ഉണ്ടായിരുന്ന തമിഴ്നാട്ടിലെ ക്ഷേത്രം ഏത്?

       Ans: തിരുനന്ദിക്കര.


26. കംസൻ ഏത് രാജവംശത്തിലെ രാജാവായിരുന്നു?

       Ans: വൃഷ്ണി രാജവംശത്തിലെ.


27. സ്വന്തം ഇച്ഛ പ്രകാരമേ മരണം സംഭവിക്കൂ എന്ന വരം  ലഭിച്ച പുരാണകഥാപാത്രം?

       Ans: ഭീഷ്മർ.


28. ശിവാലയ ഓട്ടം ഏത് ആഘോഷത്തോടനുബന്ധിച്ചാണ് നടത്തുന്നത്? 

       Ans: മഹാശിവരാത്രി യോടനുബന്ധിച്ച്, കന്യാകുമാരി ജില്ലയിൽ.


29. പാലാഴി കടയാൻ കടകോൽ ആയി ഉപയോഗിച്ച പർവ്വതം?

       Ans: മന്ഥര പർവ്വതം.


30. കേരളത്തിൽ ആദ്യമായി ഡൈനാമൈറ്റ് ഉപയോഗിച്ചത്  ഏത് ക്ഷേത്രത്തിന്റെ ഗോപുരങ്ങൾ തകർക്കാനാണ്  എന്നാണ് വില്യം ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നത്?

       Ans: തൃക്കളയൂർ ക്ഷേത്രം, മലപ്പുറം ജില്ല.


31. രാമായണം എഴുതിയത് ആരാണ് ?

       Ans: വാല്മീകി.


32. കോസലരാജ്യം ഏത്  നദിയുടെ തീരത്താണ്?

       Ans: സരയുനദിയുടെ.


33. ലക്ഷ്മണൻ ആരുടെ അവതാരമാണ്?

       Ans: അനന്തന്റെ.


34. ദശരഥന്റെ യഥാർത്ഥ നാമം?

       Ans: നേമി.


35. ഈ ക്ഷേത്രത്തിലെ പ്രധാന ദേവിയെ അറിഞ്ഞോ അറിയാതെയോ ആരും വിളിച്ചു പോകരുത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രം ഏത്?

       Ans: വള്ളിയങ്കാവ് ക്ഷേത്രം, കുമളിക്കടുത്ത്.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments