Alappuzha District ആലപ്പുഴ ജില്ല

Alappuzha District ആലപ്പുഴ ജില്ല, Alappuzha District, ആലപ്പുഴ ജില്ല,കേരളത്തിലെ ഏറ്റവും ചെറിയ ജില്ല,ആലപ്പുഴ നഗരത്തിന്റെ ശില്പി,രാജാകേശവദാസന്റെ പട്ടണം,കിഴക്കിന്റെ വെനീസ്,

ആലപ്പുഴ ജില്ലയെക്കുറിച്ച് PSC ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങളെ പ്രാപ്തരാക്കുന്ന പാഠഭാഗം.



1. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല, വനപ്രദേശം ഏറ്റവും കുറഞ്ഞ ജില്ല?
🟥 ആലപ്പുഴ ജില്ല.
📢 ആലപ്പുഴ ജില്ലയിലെ ഏക റിസർവ് വനം സ്ഥിതി ചെയ്യുന്നതെവിടെ?
🟥 വിയ്യാപുരം.
📢  പട്ടികവർഗ്ഗക്കാർ കുറവുള്ള കേരളാ ജില്ല,  പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല?
🟥  ആലപ്പുഴ ജില്ല.
📢 മലകളും കുന്നുകളും ഏറ്റവും കുറവുള്ള (ഇല്ലാത്ത) കേരളത്തിലെ ജില്ല?
🟥  ആലപ്പുഴ ജില്ല.



3. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?
🟥  കഴ്സൺ പ്രഭു.

4. പുരാതന കാലത്ത് ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരമുണ്ടായിരുന്ന കേരളാ ജില്ല?
🟥 ആലപ്പുഴ.
📢 ശ്രീമൂലവാസം എന്ന പ്രശസ്തമായ ബുദ്ധമത കേന്ദ്രം സ്ഥിതി ചെയ്തിരുന്ന ജില്ല?
🟥 ആലപ്പുഴ.
📢 ബുദ്ധവിഗ്രഹമായ കരിമാടിക്കുട്ടൻ കണ്ടെടുത്ത സ്ഥലം?
🟥 കരുമാടി - near അമ്പലപ്പുഴ.
📢 'കണ്‍കണ്ട ദൈവം' എന്ന്‌ ദലൈലാമ വിശേഷിപ്പിച്ചത് - കരുമാടിക്കുട്ടന്‍ ബുദ്ധ വിഗ്രഹത്തെ.
📢 മാവേലിക്കര, ഭരണിക്കാവ് (രണ്ടും ആലപ്പുഴ ജില്ലയിൽ തന്നെ) എന്നിവിടങ്ങളിൽനിന്നും ബുദ്ധവിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്.

5. ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള കേരളത്തിലെ ജില്ല?
🟥 ആലപ്പുഴ ജില്ല.



6. കയർ ഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ല?
🟥 ആലപ്പുഴ.
📢 ഇന്ത്യയിലെ ആദ്യ കയർ ഫാക്ടറി ഡാറാസ് മെയിൽ ആലപ്പുഴയിൽ സ്ഥാപിതമായ വർഷം?  1859.
📢 ഡാറാസ് മെയിൽ എന്ന കയർ ഫാക്ടറി സ്ഥാപിച്ച വ്യക്തി?
🟥  ജയിംസ് ഡാറ. (അയർലണ്ട് സ്വദേശി.)

7. പാതിരാമണൽ ദ്വീപും പാതിരാമണൽ പക്ഷി സങ്കേതവും സ്ഥിതിചെയ്യുന്നത്?
🟥 ആലപ്പുഴ ജില്ലയിൽ, വേമ്പനാട്ടുകായലിൽ.

8. മയൂര സന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്?
🟥 ഹരിപ്പാട്, ആലപ്പുഴ ജില്ല.

9. ഓട്ടൻതുള്ളലിന്റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം?
🟥  അമ്പലപ്പുഴ.
✅ ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്?
🟥 അമ്പലപ്പുഴയിൽ.
📢 ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം?
🟥 അമ്പലപ്പുഴ.
📢 അതുകൊണ്ട് ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
അമ്പലപ്പുഴ.
📢 ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്ന സ്ഥലം?
🟥 അമ്പലപ്പുഴ തന്നെ.



11. കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നതാര്?
🟥 തകഴി ശിവശങ്കരപ്പിള്ള.
📢 തകഴി മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
✅ ആലപ്പുഴ.


12. ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത്?
🟥 നെഹ്റു ട്രോഫി വള്ളംകളി.
📢 നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ജില്ല?
✅ ആലപ്പുഴ ജില്ല.
📢 നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം? 1952.
📢 നെഹ്റു ട്രോഫിയുടെ പഴയ പേര്?
🟥 പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി.

13. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം?
🟥 കാരിച്ചാൽ ചുണ്ടൻ.
ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളമേത്?
🟥 നടുഭാഗം ചുണ്ടൻ.

14. കേരളത്തിൽ വായനദിനമായി ആചരിക്കുന്ന ജൂൺ 19 ആരുടെ ചരമദിനമാണ്?
🟥 പി. എൻ. പണിക്കർ.

15. ചക്കുളത്ത് കാവ് ദേവീ ക്ഷേത്രം, സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്നത്?
🟥 ആലപ്പുഴ ജില്ലയിൽ.

16. പ്രസിദ്ധമായ വേലകളി നടക്കുന്ന കേരളത്തിലെ ക്ഷേത്രം?
🟥  അമ്പലപ്പുഴ ക്ഷേത്രം.
✅ കേരളത്തിൽ ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രമാണ്?
🟥 അമ്പലപ്പുഴ ക്ഷേത്രം.

17. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രമേത്?
🟥 ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം.

18. ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം?
✅ കണ്ടിയൂർ മഹാദേവക്ഷേത്രം.

19. പ്രാചീനകാലത്ത് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ആലപ്പുഴ ജില്ലയിലെ സ്ഥലം?
🟥 തൈക്കൽ.

20. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നതെവിടെ?
🟥 ചെങ്ങന്നൂർ. (ആലപ്പുഴ ജില്ല.)

21. കേരളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ ഏത്?
🟥 ഉദയാ സ്റ്റുഡിയോ, ആലപ്പുഴ.
📢 ഉദയാ സ്റ്റുഡിയോ സ്ഥാപിച്ചതാര്?
🟥 എം. കുഞ്ചാക്കോ.

22. ഇന്ത്യയുടെ പശ്ചിമ തീരത്തെ ആദ്യത്തെ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നതെവിടെ?
🟥 ആലപ്പുഴ. (1862)
📢 2012 ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ലൈറ്റ് ഹൗസ്?
🟥 ആലപ്പുഴ ലൈറ്റ് ഹൗസ്.

23. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡീമർ ബോട്ടപകടം നടന്ന ആലപ്പുഴ ജില്ലയിലെ സ്ഥലം?
🟥 കുമാരകോടി.

24. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള താലൂക്ക് ഏത്?
🟥 ചേർത്തല താലൂക്ക്.

25. കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടൽത്തീരങ്ങൾ?
🟥 തുമ്പോളി, പുറക്കാട് കടപ്പുറങ്ങൾ.

26. ചെമ്മീൻ എന്ന സിനിമയ്ക്ക് പശ്ചാത്തലമൊരുക്കിയ കടൽ തീരം?
🟥 പുറക്കാട് തീരം. (ആലപ്പുഴ ജില്ല.)

27. പെരുമ്പളം ദ്വീപ്, കാക്കത്തുരുത്ത്  എന്നീ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന ജില്ല?
🟥  ആലപ്പുഴ ജില്ല.
📢 ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം?
🟥  ആലപ്പുഴ.

28. തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല?
🟥 ആലപ്പുഴ ജില്ല.

29. ഏറ്റവും കൂടുതൽ മന്ത് രോഗികളുള്ള ജില്ല?
🟥 ആലപ്പുഴ.

30. കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല?
🟥 ആലപ്പുഴ.
📢 എന്നാൽ കുടുംബശ്രീ പദ്ധതി ഉദ്ഘാടനം നടന്ന ജില്ല - മലപ്പുറം.


ആലപ്പുഴ ജില്ലയിലെ ചില പ്രാചീനകാല നാമങ്ങൾ
കായംകുളം     ഓടനാട്
ചേർത്തല     കാരപ്പുറം
അമ്പലപ്പുഴ      ചെമ്പകശ്ശേരി
പുറക്കാട്      ബറേക്ക
കാർത്തികപ്പള്ളി     ബെറ്റിമനി


സ്ഥാപനങ്ങൾ - ആസ്ഥാനങ്ങൾ
കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം  കായംകുളം
കേന്ദ്ര കയർ ഗവേഷണ കേന്ദ്രം   കലവൂർ
ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ്   കലവൂർ
കേരള കയർ ബോർഡ്   ആലപ്പുഴ
  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്   ആലപ്പുഴ
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം   ആലപ്പുഴ
കേരളാ സ്പിന്നേഴ്സ്  കോമളപുരം


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments