Previous GK | LD Clerk | 12 /2019 M

അറസ്റ്റ് ചെയ്തു കഴിഞ്ഞ ഒരാളെ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം?,പാർലമെന്റ് വനസംരക്ഷണ നിയമം പാസ്സാക്കിയ വർഷം?,

LD Clerk GD II Kerala Khadi & Village 
 Industries Board / NCC / Sainik Welfare exam held on 02-03-2019

1)  അറസ്റ്റ് ചെയ്തു കഴിഞ്ഞ ഒരാളെ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം?
        A) 12 മണിക്കൂർ
        B) 24 മണിക്കൂർ
        C) 6 മണിക്കൂർ
        D) ബാധകമല്ല

       Ans: B) 24 മണിക്കൂർ.

2)  പാർലമെന്റ് വനസംരക്ഷണ നിയമം പാസ്സാക്കിയ വർഷം?
        A) 1974
        B) 1984
        C) 1972
        D) 1980

       Ans: C) 1972.

 


3)  ലോക വനിതാ ദിനം എന്ന്?
        A) ഫെബ്രുവരി 14
        B) മാർച്ച് 1
        C) ജനുവരി 1
        D) മാർച്ച് 8

       Ans: D) മാർച്ച് 8.



 

4)  ഇപ്പോഴത്തെ 500 രൂപ നോട്ടിൽ കാണുന്ന ചിത്രം?
        A) മംഗളിയാൻ
        B) ചെങ്കോട്ട
        C) താജ്മഹൽ
        D) കുത്തബ്മിനാർ

       Ans: B) ചെങ്കോട്ട.


5)  കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
        A) പമ്പ
        B) ഭാരതപ്പുഴ
        C) പെരിയാർ
        D) കബനി

       Ans: C) പെരിയാർ.


6)  ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?
        A) കടുവ
        B) വരയാട്
        C) ആന
        D) കുരങ്ങ്

       Ans: B) വരയാട്.  


7)  "ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" ഇങ്ങനെ പറഞ്ഞതാര്?
        A) ശ്രീനാരായണഗുരു
        B) അയ്യങ്കാളി
        C) ചട്ടമ്പിസ്വാമികൾ
        D) സഹോദരൻ അയ്യപ്പൻ

       Ans: D) സഹോദരൻ അയ്യപ്പൻ.


8)  കേരളത്തിലെ ആദ്യത്തെ പത്രം?
        A) ദേശാഭിമാനി
        B) സ്വദേശി മിത്രം
        C) രാജ്യസമാചാരം
        D) യങ് ഇന്ത്യ

       Ans: C) രാജ്യസമാചാരം.


9)  ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം?
        A) 1920
        B) 1922
        C) 1918
        D) 1919

       Ans: A) 1920.


10)  ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
        A) എവറസ്റ്റ്
        B) ഗോഡ് വിൻ ഓസ്റ്റിൻ
        C) കാരക്കോറം
        D) ആനമുടി

       Ans: B) ഗോഡ് വിൻ ഓസ്റ്റിൻ.


11)  ഹിരാക്കുഡ് നദീതട പദ്ധതി സ്ഥിതിചെയ്യുന്ന നദി?
        A) ഗോദാവരി
        B) കാവേരി
        C) മഹാനദി
        D) നർമ്മദാ

       Ans: C) മഹാനദി.


12)  ലക്ഷദ്വീപിന്റെ ആസ്ഥാനം?
        A) മിനിക്കോയ്
        B) അഗത്തി
        C) ആന്ത്രോത്ത്
        D) കവരത്തി

       Ans: D) കവരത്തി.


13)  ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
        A) പശ്ചിമബംഗാൾ
        B) ഗുജറാത്ത്
        C) ഹിമാചൽ പ്രദേശ്
        D) തമിഴ്നാട്

       Ans: B) ഗുജറാത്ത്.


14)  ബൊക്കാറോ ഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് ഇന്ത്യയിൽ ആരംഭിച്ചത്?
        A) ബ്രിട്ടൻ
        B) ജർമ്മനി
        C) ജപ്പാൻ
        D) സോവിയറ്റ് യൂണിയൻ

       Ans: D) സോവിയറ്റ് യൂണിയൻ.


15)  ബാബർ പാനിപ്പട്ട് യുദ്ധം ജയിച്ച വർഷം?
        A) 1526
        B) 1506
        C) 1757
        D) 1857

       Ans: A) 1526.


16)  ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നതാര്?
        A) ചന്ദ്രഗുപ്തൻ 1
        B) സമുദ്രഗുപ്തൻ
        C) ചന്ദ്രഗുപ്തൻ 2
        D) അശോകൻ

       Ans: B) സമുദ്രഗുപ്തൻ.


17)  "ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്" എന്ന പുസ്തകം ആരെക്കുറിച്ചുള്ളതാണ്?
        A) ഗോപാലകൃഷ്ണ ഗോഖലെ
        B) ബാലഗംഗാധര തിലകൻ
        C) മഹാത്മാഗാന്ധി
        D) സുഭാഷ് ചന്ദ്ര ബോസ്

       Ans: B) ബാലഗംഗാധര തിലകൻ.


18)  വന്ദേമാതരം എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്ന്?
        A) നീൽദർപ്പൺ
        B) ഗീതാഞ്ജലി
        C) സേവാസദൻ
        D) ആനന്ദമഠം

       Ans: D) ആനന്ദമഠം.


19)  "വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്" ഇത് ആരുടെ വാക്കുകളാണ്?
        A) രാജാറാം മോഹൻ റോയ്
        B) വീരേശലിംഗം പന്തലു
        C) കേശബ് ചന്ദ്ര സെൻ
        D) ശ്രീനാരായണഗുരു

       Ans: B) വീരേശലിംഗം പന്തലു.


20)  പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
        A) ജവഹർലാൽ നെഹ്റു
        B) ഇന്ദിരാഗാന്ധി
        C) മൊറാർജി ദേശായി
        D) രാജീവ് ഗാന്ധി

       Ans: A) ജവഹർലാൽ നെഹ്റു.


21)  "വരിക വരിക സഹജരെ വലിയ സഹനസമരമായി" ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന ഈ വരികൾ ആരാണ് രചിച്ചത്?
        A) വള്ളത്തോൾ
        B) ഉള്ളൂർ
        C) കുമാരനാശാൻ
        D) അംശി നാരായണപിള്ള

       Ans: D) അംശി നാരായണപിള്ള.


22)  ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്?
        A) മൗലികാവകാശങ്ങൾ
        B) ഇന്ത്യയിലെ പ്രദേശങ്ങൾ
        C) പൗരത്വം
        D) നിർദ്ദേശക തത്വങ്ങൾ

       Ans: A) മൗലികാവകാശങ്ങൾ.


23)  റിസർവ് ബാങ്കിന്റെ ആസ്ഥാനം?
        A) ഡൽഹി
        B) മുംബൈ
        C) ചെന്നൈ
        D) മംഗലാപുരം

       Ans: B) മുംബൈ.


24)  പത്മശ്രീ ജേതാവ് സാക്ഷി മാലികിന്റെ മത്സരയിനം?
        A) ജിംനാസ്റ്റിക്
        B) ഹോക്കി
        C) ഗുസ്തി
        D) ഡിസ്കസ് ത്രോ

       Ans: C) ഗുസ്തി.


25)  ഇന്ത്യ വിൻസ് ഫ്രീഡം എന്ന പുസ്തകം രചിച്ചത്?
        A) ജവഹർലാൽ നെഹ്റു
        B) ഗാന്ധിജി
        C) സുഭാഷ് ചന്ദ്ര ബോസ്
        D) മൗലാന അബുൾ കലാം ആസാദ്

       Ans: D) മൗലാന അബുൾ കലാം ആസാദ്.


26)  ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി?
        A) ഭക്രാനംഗൽ
        B) കോസി
        C) രാജസ്ഥാൻ കനാൽ
        D) നാഗാർജുന സാഗർ

       Ans: A) ഭക്രാനംഗൽ.


27)  1896 ൽ ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയതാര്?
        A) ജി പി പിള്ള
        B) പട്ടം താണുപിള്ള
        C) ഡോ പൽപ്പു
        D) കെ കേളപ്പൻ

       Ans: C) ഡോ പൽപ്പു.


28)  കേരളത്തിൽ ആനകൾക്കായുള്ള മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
        A) വയനാട്
        B) കോട്ടയം
        C) പത്തനംതിട്ട
        D) കൊല്ലം

       Ans: C) പത്തനംതിട്ട.


29)  ആദ്യമായി മംഗോളിയ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?
        A) മൻമോഹൻ സിംഗ്
        B) മൊറാർജി ദേശായി
        C) നരേന്ദ്ര മോദി
        D) എ ബി വാജ്പേയ്

       Ans: C) നരേന്ദ്ര മോദി.


30)  ഫ്രഞ്ച് വിപ്ലവം നടന്ന വർഷം?
        A) 1789
        B) 1917
        C) 1776
        D) 1783

       Ans: A) 1789.


31)  ഏത് രാജ്യത്തിന്റെ പതാകയിലാണ് 50 നക്ഷത്രങ്ങളുള്ളത്?
        A) ബ്രിട്ടൻ
        B) അമേരിക്ക
        C) ചൈന
        D) ഈജിപ്ത്

       Ans: B) അമേരിക്ക.


32)  കേരളത്തിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി?
        A) വിഎസ് അച്യുതാനന്ദൻ
        B) ഇഎംഎസ് നമ്പൂതിരിപ്പാട്
        C) ഇ കെ നായനാർ
        D) പിണറായി വിജയൻ

       Ans: B) ഇഎംഎസ് നമ്പൂതിരിപ്പാട്.


33)  ലോക്സഭയിൽ സീറോ അവറിന്റെ ദൈർഘ്യം?
        A) അരമണിക്കൂർ
        B) ഒരു മണിക്കൂർ
        C) 10 മിനിറ്റ്
        D) ഒന്നരമണിക്കൂർ

       Ans: A) അരമണിക്കൂർ.


34)  ബേക്കൽ കോട്ട ഏത് ജില്ലയിലാണ്?
        A) വയനാട്
        B) കോഴിക്കോട്
        C) കണ്ണൂർ
        D) കാസർഗോഡ്

       Ans: D) കാസർഗോഡ്.


35)  ഫാസിസത്തിന്റെ വക്താവ്?
        A) നെപ്പോളിയൻ
        B) മുസ്സോളിനി
        C) ഹിറ്റ്ലർ
        D) ലെനിൻ

       Ans: B) മുസ്സോളിനി.


36)  'കേരളത്തിലെ മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
        A) വൈക്കം സത്യാഗ്രഹം
        B) മലയാളി മെമ്മോറിയൽ
        C) ക്ഷേത്രപ്രവേശന വിളംബരം
        D) ഗുരുവായൂർ സത്യാഗ്രഹം

       Ans: C) ക്ഷേത്രപ്രവേശന വിളംബരം.


37)  ISRO സ്ഥാപിതമായതെന്ന്?
        A) 1969
        B) 1970
        C) 1959
        D) 1910

       Ans: A) 1969.


38)  ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്?
        A) ഡോ എപിജെ അബ്ദുൾ കലാം
        B) സതീഷ് ധവാൻ
        C) വിക്രം സാരാഭായി
        D) ബ്രഹ്മ പ്രകാശ്

       Ans: C) വിക്രം സാരാഭായി.


39)  ഭാരത രത്ന പുരസ്കാരം നേടിയ ആദ്യ കായിക താരം?
        A) സച്ചിൻ ടെണ്ടുൽക്കർ
        B) വീരേന്ദ്ര സേവാഗ്
        C) വിരാട് കോഹ്ലി
        D) സുനിൽ ഗവാസ്കർ

       Ans: A) സച്ചിൻ ടെണ്ടുൽക്കർ.


40)  ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?
        A) അരുണാചൽ പ്രദേശ്
        B) കേരളം
        C) ആസാം
        D) ആന്ധ്ര

       Ans: D) ആന്ധ്ര.


41)  സർദാർ വല്ലഭായി പട്ടേലിന്റെ സഹായിയായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി നിയമിതനായ മലയാളി?
        A) കെ എം പണിക്കർ
        B) വി പി മേനോൻ
        C) ഫസൽ അലി
        D) ബി ആർ അംബേദ്കർ

       Ans: B) വി പി മേനോൻ.


42)  കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ വിദേശ ശക്തി?
        A) ബ്രിട്ടീഷ്
        B) ഡച്ച്
        C) പോർച്ചുഗീസ്
        D) ഫ്രഞ്ച്

       Ans: B) ഡച്ച്.


43)  ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?
        A) നെയ്യാർ
        B) വയനാട്
        C) ചിന്നാർ
        D) പേപ്പാറ

       Ans: C) ചിന്നാർ.


44)  ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരം?
        A) ഭാരതരത്നം
        B) കീർത്തിചക്ര
        C) പത്മശ്രീ
        D) പരമവീരചക്രം

       Ans: A) ഭാരതരത്നം.


45)  കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി?
        A) ജി സുധാകരൻ
        B) എ കെ ബാലൻ
        C) കടകംപള്ളി സുരേന്ദ്രൻ
        D) വി ശിവൻകുട്ടി

       Ans: D) വി ശിവൻകുട്ടി.


46)  ബംഗാൾ വിഭജനം നടത്തിയതാര്?
        A) കഴ്സൺ പ്രഭു
        B) കാനിംഗ് പ്രഭു
        C) വില്യം ബെന്റിക് പ്രഭു
        D) ലിട്ടൺ പ്രഭു

       Ans: A) കഴ്സൺ പ്രഭു.


47)  ചൂഷണത്തിനെതിരെ ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ ഏതെല്ലാം?
        A) വകുപ്പ് 22, 23
        B) വകുപ്പ് 19, 20
        C) വകുപ്പ് 23, 24
        D) വകുപ്പ് 24, 25

       Ans: C) വകുപ്പ് 23, 24.


48)  ആംനെസ്റ്റി ഇൻറർനാഷണലിന്റെ ആസ്ഥാനം?
        A) ന്യൂയോർക്ക്
        B) ജനീവ
        C) ലണ്ടൻ
        D) ഹേഗ്

       Ans: C) ലണ്ടൻ.


49)  മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം UNO യുടെ ഏത് ഘടകത്തിനാണ്?
        A) പൊതുസഭ
        B) സാമ്പത്തിക-സാമൂഹിക സമിതി
        C) അന്താരാഷ്ട്ര നീതിന്യായ കോടതി
        D) രക്ഷാസമിതി

       Ans: C) അന്താരാഷ്ട്ര നീതിന്യായ കോടതി.


50)  ആരാണ് ഇന്ത്യയുടെ സമഗ്ര വികസനത്തിനായി ജനകീയ പദ്ധതി തയ്യാറാക്കിയത്?
        A) വിശ്വേശ്വരയ്യ
        B) എം എൻ റോയ്
        C) നെഹ്റു
        D) മഹലനോബിസ്

       Ans: B) എം എൻ റോയ്.

 
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments