Previous GK | LD Clerk | 077 /2017 M


1)
  ലോക്സഭാ സ്പീക്കർ തന്റെ രാജിക്കത്ത് നൽകേണ്ടതാർക്ക്?
        A) ഡെപ്യൂട്ടി സ്പീക്കർ
        B) ചീഫ് ജസ്റ്റിസ്
        C) ഉപരാഷ്ട്രപതി
        D) പ്രധാനമന്ത്രി

       Ans: A) ഡെപ്യൂട്ടി സ്പീക്കർ.


2)  നീതി ആയോഗിന്റെ ചെയർമാൻ ആര്?
        A) പ്രസിഡന്റ്
        B) പ്രധാനമന്ത്രി
        C) ഓംബുഡ്സ്മാൻ
        D) കൺട്രോളർ & ഓഡിറ്റർ ജനറൽ

       Ans: B) പ്രധാനമന്ത്രി.

 


3)  ഇന്ത്യ ഗവൺമെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി?
        A) വില്പനനികുതി
        B) എക്സൈസ് നികുതി
        C) തൊഴിൽ നികുതി
        D) വാഹനനികുതി

       Ans: B) എക്സൈസ് നികുതി.



 

4)  ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
        A) ജവഹർലാൽ നെഹ്റു
        B) മൻമോഹൻ സിംഗ്
        C) ഇന്ദിരാഗാന്ധി
        D) നരസിംഹറാവു

       Ans: C) ഇന്ദിരാഗാന്ധി.


5)  ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷൂറൻസ് സ്ഥാപനം?
        A) എൽഐസി ഓഫ് ഇന്ത്യ
        B) ഓറിയന്റൽ ലൈഫ് ഇൻഷുറൻസ്
        C) യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ
        D) നാഷണൽ ഇൻഷുറൻസ്

       Ans: B) ഓറിയന്റൽ ലൈഫ് ഇൻഷുറൻസ്.


6)  വിവരാവകാശ നിയമം നിലവിൽ വന്ന വർഷം?
        A) 2005
        B) 2006
        C) 2004
        D) 2003

       Ans: A) 2005.  


7)  മലാല ദിനമായി ആചരിക്കുന്നതെന്ന്?
        A) ജൂലൈ 17
        B) ജൂലൈ 12
        C) ജൂലൈ 11
        D) ജൂലൈ 13

       Ans: B) ജൂലൈ 12.


8)  ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം?
        A) രാഷ്ട്ര മഹിള
        B) അഖണ്ഡ ജ്യോതി
        C) പ്രതിയോഗിതാ ദർപ്പൺ
        D) സ്ത്രീശക്തി

       Ans: A) രാഷ്ട്ര മഹിള.


9)  കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആര്?
        A) ടി കെ വിൽസൺ
        B) ജെ ബി കോശി
        C) പി സദാശിവം
        D) ആൻറണി ഡൊമിനിക്

       Ans: D) ആൻറണി ഡൊമിനിക്.


10)  സമാധാനത്തിനുള്ള നൊബേൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 ൽ യുഎൻ അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന?
        A) ഏഷ്യാവാച്ച്
        B) അമേരിക്കാവാച്ച്
        C) ആംനെസ്റ്റി ഇന്റർനാഷണൽ
        D) ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ്

       Ans: C) ആംനെസ്റ്റി ഇന്റർനാഷണൽ.


11)  ബ്രെക്സിറ്റ് എന്ന പദം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
        A) ഫ്രാൻസ്
        B) ബ്രിട്ടൻ
        C) പോർച്ചുഗൽ
        D) ജർമ്മനി

       Ans: B) ബ്രിട്ടൻ.


12)  കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
        A) കുറ്റ്യാടി
        B) ശബരിഗിരി
        C) ബ്രഹ്മപുരം
        D) പള്ളിവാസൽ

       Ans: D) പള്ളിവാസൽ.


13)  2020 ലെ ബുക്കർ പ്രൈസ് ജേതാവാര്?
        A) ഹാൻ കാങ്
        B) അഗതാ ക്രിസ്റ്റി
        C) ഡഗ്ലസ് സ്റ്റുവാർട്ട്
        D) കിരൺ ദേശായി

       Ans: C) ഡഗ്ലസ് സ്റ്റുവാർട്ട്.


14)  കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?
        A) പത്തനംതിട്ട
        B) ഇടുക്കി
        C) വയനാട്
        D) ആലപ്പുഴ

       Ans: B) ഇടുക്കി.


15)  'കേരളത്തിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്ന സംഭവം ഏത്?
        A) മിശ്രഭോജനം
        B) ചാന്നാർ ലഹള
        C) വൈക്കം സത്യാഗ്രഹം
        D) ക്ഷേത്രപ്രവേശന വിളംബരം

       Ans: D) ക്ഷേത്രപ്രവേശന വിളംബരം.


16)  കേരളത്തിലെ ആദ്യ വർത്തമാന പത്രം ഏത്?
        A) ദീപിക
        B) കേരള ദർപ്പണം
        C) രാജ്യസമാചാരം
        D) കേരളപത്രിക

       Ans: ) രാജ്യസമാചാരം.


17)  മലബാർ സിമന്റ്സ് ഫാക്ടറി സ്ഥിതി ചെയ്യുന്നതെവിടെ?
        A) നാട്ടകം
        B) പുനലൂർ
        C) വാളയാർ
        D) ഷോർണൂർ

       Ans: C) വാളയാർ.


18)  കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
        A) ഒറീസ
        B) ബീഹാർ
        C) ബംഗാൾ
        D) മധ്യപ്രദേശ്

       Ans: B) ബീഹാർ.


19)  'സിലിക്കൺ വാലി ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന പട്ടണം?
        A) ബംഗളൂരു
        B) മൈസൂർ
        C) വിശാഖപട്ടണം
        D) മദ്രാസ്

       Ans: A) ബംഗളൂരു.


20)  ഇന്ത്യയിൽ കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?
        A) മുംബൈ
        B) ഹാൽഡിയ
        C) മർമ്മഗോവ
        D) കാണ്ട്ല

       Ans: C) മർമ്മഗോവ.


21)  സിൽവർ വിപ്ലവം എന്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
        A) പാൽ
        B) പയറുവർഗ്ഗങ്ങൾ
        C) മത്സ്യം
        D) മുട്ട

       Ans: D) മുട്ട.


22)  കുളു താഴ് വര ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
        A) ജമ്മു കാശ്മീർ
        B) സിക്കിം
        C) മേഘാലയ
        D) ഹിമാചൽ പ്രദേശ്

       Ans: D) ഹിമാചൽ പ്രദേശ്.


23)  "വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക" എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
        A) വിക്രം സാരാഭായി
        B) ആൽബർട്ട് ഐൻസ്റ്റീൻ
        C) വിൻസ്റ്റൺ ചർച്ചിൽ
        D) സി വി രാമൻ

       Ans: B) ആൽബർട്ട് ഐൻസ്റ്റീൻ.


24)  ബ്രിട്ടീഷ് ഗവൺമെന്റ് ഡൽഹി തലസ്ഥാനമാക്കിയ വർഷം?
        A) 1921
        B) 1905
        C) 1911
        D) 1920

       Ans: C) 1911.


25)  'ലോക് നായക്' എന്ന പേരിൽ അറിയപ്പെടുന്നതാര്?
        A) ജയപ്രകാശ് നാരായണൻ
        B) ബാലഗംഗാധര തിലകൻ
        C) ലാൽ ബഹാദൂർ ശാസ്ത്രി
        D) ബിപിൻ ചന്ദ്രപാൽ

       Ans: A) ജയപ്രകാശ് നാരായണൻ.


26)  'സാരേ ജഹാം സെ അച്ഛാ' എന്നു തുടങ്ങുന്ന ദേശ ഭക്തി ഗാനം ഏതു ഭാഷയിലാണ്?
        A) ഹിന്ദി
        B) ഗുജറാത്തി
        C) ബംഗാളി
        D) ഉറുദു

       Ans: D) ഉറുദു.


27)  UGC നിലവിൽ വന്ന വർഷം?
        A) 1951
        B) 1952
        C) 1953
        D) 1950

       Ans: C) 1953.


28)  പ്രാഥമിക വർണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏത്?
        A) മഞ്ഞ
        B) സിയാൻ
        C) മജന്ത
        D) നീല

       Ans: A) മഞ്ഞ.


29)  പ്രവൃത്തിയുടെ യൂണിറ്റ് ഏത്?
        A) ന്യൂട്ടൺ
        B) ജൂൾ
        C) ഫാരൻഹീറ്റ്
        D) വാട്ട്

       Ans: B) ജൂൾ.


30)  സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം ഏത്?
        A) പ്ലൂട്ടോ
        B) യുറാനസ്
        C) ശനി
        D) ബുധൻ

       Ans: A) പ്ലൂട്ടോ.


31)  സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി?
        A) 10 Hz - 10000Hz
        B) 20 Hz - 100000Hz
        C) 20 Hz - 2000Hz
        D) 20 Hz - 20000Hz

       Ans: D) 20 Hz - 20000Hz.


32)  ഒരു പോളിമർ ആയ പോളിത്തീന്റെ മോണോമർ ഏത്?
        A) പ്രൊപീൻ
        B) പെന്റീൻ
        C) മീഥെയ്ൻ
        D) ഈഥീൻ

       Ans: D) ഈഥീൻ.


33)  ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ ചാർജില്ലാത്ത കണം?
        A) ഇലക്ട്രോൺ
        B) പ്രോട്ടോൺ
        C) ന്യൂട്രോൺ
        D) ഇവയൊന്നുമല്ല

       Ans: C) ന്യൂട്രോൺ.


34)  ആധുനിക ആവർത്തന പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ?
        A) ഡാൾട്ടൺ
        B) ന്യൂലാൻഡ്സ്
        C) മെൻഡലിയേവ്
        D) മോസ് ലി

       Ans: D) മോസ് ലി.


35)  താഴെ തന്നിരിക്കുന്നവയിൽ നിന്നും അലൂമിനിയത്തിന്റെ അയിര് തെരഞ്ഞെടുക്കുക?
        A) ഹേമറ്റൈറ്റ്
        B) സിങ്ക് ബ്ലെൻഡ്
        C) ബോക്സൈറ്റ്
        D) കോപ്പർ പൈറൈറ്റ്സ്

       Ans: C) ബോക്സൈറ്റ്.


36)  കാസ്റ്റിക് സോഡാ എന്നറിയപ്പെടുന്ന പദാർത്ഥം?
        A) സോഡിയം ഹൈഡ്രോക്സൈഡ്
        B) സോഡിയം ക്ലോറൈഡ്
        C) സോഡിയം കാർബണേറ്റ്
        D) സോഡിയം നൈട്രേറ്റ്

       Ans: A) സോഡിയം ഹൈഡ്രോക്സൈഡ്.


37)  പദാർഥത്തിന്റെ നാലാമത്തെ അവസ്ഥ ഏത്?
        A) ഖരം
        B) പ്ലാസ്മ
        C) ദ്രാവകം
        D) വാതകം

       Ans: B) പ്ലാസ്മ.


38)  ഹരി റാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്?
        A) ചീര
        B) കാബേജ്
        C) കോളിഫ്ലവർ
        D) പച്ചമുളക്

       Ans: B) കാബേജ്.


39)  കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
        A) മാടക്കത്തറ
        B) കുറ്റ്യാടി
        C) പന്നിയൂർ
        D) കണ്ണാറ

       Ans: C) പന്നിയൂർ.


40)  നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം?
        A) സൈലന്റ് വാലി
        B) തേക്കടി
        C) ചിന്നാർ
        D) നെയ്യാർ

       Ans: C) ചിന്നാർ.


41)  ഇതായ് ഇതായ് എന്ന രോഗത്തിന് കാരണമായ മൂലകം?
        A) കാഡ്മിയം
        B) ആഴ്സെനിക്
        C) മെർക്കുറി
        D) കറുത്തീയം

       Ans: A) കാഡ്മിയം.


42)  ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം?
        A) പിറ്റ്യൂട്ടറി ഗ്രന്ഥി
        B) പാൻക്രിയാസ്
        C) കരൾ
        D) തൈറോയ്ഡ് ഗ്രന്ഥി

       Ans: B) പാൻക്രിയാസ്.


43)  ഗ്ലോക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?
        A) കണ്ണ്
        B) ചെവി
        C) തലച്ചോറ്
        D) വൃക്ക

       Ans: A) കണ്ണ്.


44)  സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വൈറ്റമിൻ ഏത്?
        A) വൈറ്റമിൻ C
        B) വൈറ്റമിൻ B
        C) വൈറ്റമിൻ D
        D) വൈറ്റമിൻ A

       Ans: C) വൈറ്റമിൻ D.


45)  രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമാണ്?
        A) ഹെപ്പറ്റൈറ്റിസ്
        B) ഹീമോഫീലിയ
        C) അനീമിയ
        D) സിക്കിൾസെൽ അനീമിയ

       Ans: B) ഹീമോഫീലിയ.


46)  വായുവിൽ കൂടി പകരാത്ത രോഗം ഏത്?
        A) ആന്ത്രാക്സ്
        B) ചിക്കൻപോക്സ്
        C) ക്ഷയം
        D) കോളറ

       Ans: D) കോളറ.


47)  കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്?
        A) ഹരിതശ്രീ
        B) അജീവിക
        C) ധനലക്ഷ്മി
        D) ഹരിത കേരളം

       Ans: A) ഹരിതശ്രീ.


48)  ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം?
        A) കെനിയ
        B) ചിലി
        C) ബ്രസീൽ
        D) ഹോളണ്ട്

       Ans: C) ബ്രസീൽ.


49)  ജൈവകൃഷിയുടെ ഉപജ്ഞാതാവാര്?
        A) ഫുക്കുവോക്ക
        B) ആൽബർട്ട് ഹോവാർഡ്
        C) എം എസ് സ്വാമിനാഥൻ
        D) അലക്സാണ്ടർ നേവു

       Ans: B) ആൽബർട്ട് ഹോവാർഡ്.


50)  സമ്പത്തിനെ പറ്റിയുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു?
        A) കലോളജി
        B) എംമോളജി
        C) ജെലറ്റോളജി
        D) അഫ്നോളജി

       Ans: D) അഫ്നോളജി.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments