Marthanda Varma

 മാർത്താണ്ഡവർമ്മ,ആധുനിക തിരുവിതാംകൂറിന്റെ ശില്പി,ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കുമനുഷ്യൻ,ആധുനിക അശോകൻ,ഹിരണ്യഗർഭം,നെയ്യാറ്റിൻകരയിലെ രാജകുമാരൻ,

മാർത്താണ്ഡവർമ്മ (1729 - 1758)

1. ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കുമനുഷ്യൻആധുനിക തിരുവിതാംകൂറിന്റെ ശില്പിആധുനിക അശോകൻ എന്നൊക്കെ അറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?

       Ans: മാർത്താണ്ഡവർമ്മ.


2. മാർത്താണ്ഡവർമ്മയുടെ ഭരണ നയം കേരള ചരിത്രത്തിൽ ഏതു പേരിൽ അറിയപ്പെടുന്നു?

       Ans: ചോരയുടേയും ഇരുമ്പിന്റേയും നയം.

 
 


3. മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്റെ തലസ്ഥാനം?

       Ans: കൽക്കുളം.



 

4. So മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം?

       Ans: കൽക്കുളം.


5. മാർത്താണ്ഡവർമ്മയുടെ വ്യാപാര തലസ്ഥാനം?

       Ans: മാവേലിക്കര.


6. തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ്?

       Ans: ഹിരണ്യഗർഭം.  


7. ഹിരണ്യഗർഭം എന്ന ചടങ്ങ് ആരംഭിച്ചതാര്?

       Ans: മാർത്താണ്ഡവർമ്മ.


8. ഹിരണ്യഗർഭത്തിനുപയോഗിച്ചിരുന്ന പാൽ ചേർത്ത മിശ്രിതം അറിയപ്പെടുന്നത് ഏത് പേരിൽ?

       Ans: പഞ്ചഗവ്യം.


9.  'നെയ്യാറ്റിൻകരയിലെ രാജകുമാരൻ' എന്ന് സ്വയം വിശേഷിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര്?

       Ans: മാർത്താണ്ഡവർമ്മ.


10. തിരുവിതാംകൂറിൽ പതിവു കണക്കു സമ്പ്രദായം (ബജറ്റ്) കൊണ്ടുവന്നതാര്?

       Ans: മാർത്താണ്ഡവർമ്മ.


11. കന്യാകുമാരിക്ക് സമീപം വട്ടക്കോട്ട നിർമ്മിച്ച തിരുവിതാംകൂർ ഭരണാധികാരി?

       Ans: മാർത്താണ്ഡവർമ്മ.


12. തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവേ നടത്തിയതും തിരുവിതാംകൂറിൽ ജന്മിത്ത ഭരണം  അവസാനിപ്പിച്ചതും ആര്?

       Ans: മാർത്താണ്ഡവർമ്മ.


13. പൊന്മന അണ, പുത്തനണ എന്നീ അണക്കെട്ടുകൾ നിർമ്മിച്ച ഭരണാധികാരി?

       Ans: മാർത്താണ്ഡവർമ്മ.


14. ആറ്റിങ്ങൽ തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്ത വർഷംഏത്?

       Ans: 1730.


15. രാജ്യ വിസ്തൃതി ഏറ്റവും കൂടുതൽ വർദ്ധിപ്പിച്ച തിരുവിതാംകൂർ രാജാവ്?

       Ans: മാർത്താണ്ഡവർമ്മ.


16. മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയ യുദ്ധം?

       Ans: പുറക്കാട് യുദ്ധം. (1746).

 


17. ഡച്ചുകാരെ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ യുദ്ധം?

       Ans: കുളച്ചൽ യുദ്ധം (1741).


18. ഒരു പാശ്ചാത്യ ശക്തിയെ യുദ്ധത്തിൽ തോൽപ്പിച്ച ആദ്യ ഇന്ത്യൻ രാജാവ് ആര്?

       Ans: മാർത്താണ്ഡവർമ്മ.


19. മാർത്താണ്ഡവർമ്മയ്ക്ക് മുൻപിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ?

       Ans: ഡിലനോയി.


20. തിരുവിതാംകൂറിന്റെ സർവ്വസൈന്യാധിപനായി തീർന്ന വിദേശി?

       Ans: ഡിലനോയി.


21. ആരാണ് 'വലിയ കപ്പിത്താൻ' എന്നറിയപ്പെട്ടത്?

       Ans: ഡിലനോയി.


22. 'വലിയ കപ്പിത്താൻ' എന്നറിയപ്പെട്ട ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: തമിഴ്നാട്ടിലെ തക്കലയ്ക്കടുത്തുള്ള ഉദയഗിരിക്കോട്ടയിൽ.


23. കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?

       Ans: മാർത്താണ്ഡവർമ്മ.


24. പ്രശസ്തമായ ഗജേന്ദ്രമോക്ഷം ചുമർചിത്രം സ്ഥിതി ചെയ്യുന്ന കൊട്ടാരം?

       Ans: കൃഷ്ണപുരം കൊട്ടാരം.


25. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പുതുക്കി പണിതതാര്?

       Ans: മാർത്താണ്ഡവർമ്മ.


26. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം പണികഴിപ്പിച്ചത്, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മ്യൂറൽ പെയിന്റിംഗ് വരപ്പിച്ചത്?

       Ans: മാർത്താണ്ഡവർമ്മ.


27. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ചതാര്?

       Ans: മാർത്താണ്ഡവർമ്മ.


28. മുറജപം ആദ്യമായി ആഘോഷിച്ചതെന്ന്?

       Ans: 1750.


29. തൃപ്പടിദാനം നടത്തിയ ആദ്യ തിരുവിതാംകൂർ ഭരണാധികാരി?

       Ans: മാർത്താണ്ഡവർമ്മ (1750).


30. മതിലകം രേഖകൾ ഏതു നാടുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: തിരുവിതാംകൂർ രാജ്യം.


31. മതിലകം രേഖകൾ ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ശ്രീപത്മനാഭസ്വാമി ക്ഷേത്രം.


32. ആരായിരുന്നു മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി?

       Ans: പള്ളിയാടി മല്ലൻ ശങ്കരൻ.


33. എട്ടുവീട്ടിൽ പിള്ളമാരെ അമർച്ചചെയ്ത തിരുവിതാംകൂർ ഭരണാധികാരി ആര്?

       Ans: മാർത്താണ്ഡവർമ്മ.


      
  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments