LGS Previous Question Paper GK part | 064 / 2018-M

മിശ്രഭോജനം സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന നായകനാര്?,ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആര്,1933 ൽ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം,

1)
  മിശ്രഭോജനം സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന നായകനാര്?
        A) സഹോദരൻ അയ്യപ്പൻ
        B) ശ്രീനാരായണഗുരു
        C) കുമാരഗുരുദേവൻ
        D) അയ്യങ്കാളി

       Ans: A) സഹോദരൻ അയ്യപ്പൻ.


2)  ഇപ്പോഴത്തെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആര്?
        A) ബാൻ കി മൂൺ
        B) കോഫി അന്നൻ
        C) അന്റോണിയോ ഗുട്ടെറസ്
        D) യൂ താണ്ട്

       Ans: C) അന്റോണിയോ ഗുട്ടെറസ്.

 


3)  1933 ൽ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം?
        A) തിരുവനന്തപുരം
        B) കോട്ടയം
        C) എറണാകുളം
        D) തൃശ്ശൂർ

       Ans: A) തിരുവനന്തപുരം.



 

4)  ബ്ലാക്ക് ബെൽറ്റ് എന്ന പദം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
        A) ഗുസ്തി
        B) കരാട്ടെ
        C) അമ്പെയ്ത്ത്
        D) ക്രിക്കറ്റ്

       Ans: B) കരാട്ടെ.


5)  കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?
        A) കർണാടക
        B) ഗോവ
        C) ആന്ധ്ര പ്രദേശ്
        D) തമിഴ്നാട്

       Ans: D) തമിഴ്നാട്.


6)  ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?
        A) സിക്കിം
        B) നാഗാലാൻഡ്
        C) കർണാടക
        D) കേരളം

       Ans: D) കേരളം.  


7)  ധാന്യവിളകളുടെ രാജാവ് എന്നറിയപ്പെടുന്ന വിള ഏത്?
        A) ഗോതമ്പ്
        B) നെല്ല്
        C) ചോളം
        D) ബാർളി

       Ans: B) നെല്ല്.


8)  ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആര്?
        A) കരസേനാ മേധാവി
        B) പ്രധാനമന്ത്രി
        C) രാഷ്ട്രപതി
        D) പ്രതിരോധമന്ത്രി

       Ans: C) രാഷ്ട്രപതി.


9)  കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി?
        A) ഇ കെ നായനാർ
        B) സി അച്യുതമേനോൻ
        C) വിഎസ് അച്യുതാനന്ദൻ
        D) കെ കരുണാകരൻ

       Ans: D) കെ കരുണാകരൻ.


10)  തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏത്?
        A) ആന
        B) കടുവ
        C) സിംഹം
        D) വരയാട്

       Ans: D) വരയാട്.


11)  താഴെപ്പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ്?
        A) ജലവൈദ്യുതി
        B) താപവൈദ്യുതി
        C) ആണവവൈദ്യുതി
        D) സൗരോർജ്ജ വൈദ്യുതി

       Ans: D) സൗരോർജ്ജ വൈദ്യുതി.


12)  ഇന്ത്യയെ ചുറ്റി സ്ഥിതി ചെയ്യുന്ന സമുദ്രം ഏത്?
        A) പസഫിക് സമുദ്രം
        B) ഇന്ത്യൻ മഹാസമുദ്രം
        C) അറ്റ്ലാൻറിക് സമുദ്രം
        D) ആർട്ടിക് സമുദ്രം

       Ans: B) ഇന്ത്യൻ മഹാസമുദ്രം.


13)  ആര്യസമാജ സ്ഥാപകൻ ആര്?
        A) ശ്രീരാമകൃഷ്ണ പരമഹംസർ
        B) ദയാനന്ദ സരസ്വതി
        C) വിവേകാനന്ദസ്വാമികൾ
        D) രാമാനന്ദ സ്വാമികൾ

       Ans: B) ദയാനന്ദ സരസ്വതി.


14)  നമ്മുടെ ആമാശയത്തിലെ ആസിഡ് ഏത്?
        A) ലാക്റ്റിക് ആസിഡ്
        B) ഹൈഡ്രോക്ലോറിക് ആസിഡ്
        C) അസറ്റിക് ആസിഡ്
        D) ഓക്സാലിക് ആസിഡ്

       Ans: B) ഹൈഡ്രോക്ലോറിക് ആസിഡ്.


15)  സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ്?
        A) വി എസ് അച്യുതാനന്ദൻ
        B) പി കെ വാസുദേവൻ നായർ
        C) ഇ കെ നായനാർ
        D) ഇ. എം. എസ്. നമ്പൂതിരിപ്പാട്

       Ans: A) വി എസ് അച്യുതാനന്ദൻ.


16)  ത്രിഫലങ്ങളിൽ പെടാത്തത് ഏത്?
        A) കടുക്ക
        B) ജാതിക്ക
        C) നെല്ലിക്ക
        D) താന്നിക്ക

       Ans: B) ജാതിക്ക.


17)  കേരളത്തിൽ ഏറ്റവും കൂടുതലുള്ള മണ്ണിനം ഏത്?
        A) ലാറ്ററൈറ്റ് മണ്ണ്
        B) എക്കൽ മണ്ണ്
        C) വനമണ്ണ്
        D) പർവ്വത മണ്ണ്

       Ans: A) ലാറ്ററൈറ്റ് മണ്ണ്.


18)  ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
        A) കേരളം
        B) കർണാടക
        C) ആസാം
        D) തമിഴ്നാട്

       Ans: C) ആസാം.


19)  കബനി ഏത് നദിയുടെ പോഷകനദിയാണ്?
        A) ഭാരതപ്പുഴ
        B) പെരിയാർ
        C) കാവേരി
        D) കൃഷ്ണ

       Ans: C) കാവേരി.


20)  ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട്?
        A) 56
        B) 36
        C) 76
        D) 100000

       Ans: B) 36.


21)  കാക്രാപാറ ആണവവൈദ്യുത നിലയം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
        A) ഗുജറാത്ത്
        B) കർണാടക
        C) രാജസ്ഥാൻ
        D) തമിഴ്നാട്

       Ans: A) ഗുജറാത്ത്.


22)  താഴെ പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറ് തീരത്തുള്ള തുറമുഖം ഏത്?
        A) ചെന്നൈ
        B) മംഗലാപുരം
        C) കൊൽക്കത്ത
        D) പാരദ്വീപ്

       Ans: B) മംഗലാപുരം.


23)  വയനാട്ടിൽ നടന്ന കുറിച്ച്യ കലാപം നയിച്ചതാര്?
        A) കൈതേരി അമ്പു
        B) തലക്കൽ ചന്തു
        C) എടച്ചേന കുങ്കൻ
        D) രാമ നമ്പി

       Ans: D) രാമ നമ്പി.


24)  പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നതാര്?
        A) രാഷ്ട്രപതി
        B) ഉപരാഷ്ട്രപതി
        C) പ്രധാനമന്ത്രി
        D) ലോക്സഭാ സ്പീക്കർ

       Ans: D) ലോക്സഭാ സ്പീക്കർ.


25)  ഭൂമിയെ രണ്ട് അർദ്ധ ഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശ രേഖ ഏത്?
        A) ഉത്തരായന രേഖ
        B) ദക്ഷിണായന രേഖ
        C) ഭൂമധ്യരേഖ
        D) ആർട്ടിക് വൃത്തം

       Ans: C) ഭൂമധ്യരേഖ.


26)  ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം ഏത്?
        A) ചന്ദ്രൻ
        B) സൂര്യൻ
        C) ബുധൻ
        D) ശുക്രൻ

       Ans: A) ചന്ദ്രൻ.


27)  ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏത്?
        A) പാലക്കാട്
        B) തിരുവനന്തപുരം
        C) കാസർഗോഡ്
        D) ഇടുക്കി

       Ans: C) കാസർഗോഡ്.


28)  കേരളത്തിൽ വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് എത്ര?
        A) 240 V
        B) 200 V
        C) 400 V
        D) 230 V

       Ans: D) 230 V.


29)  ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി ആര്?
        A) രാംനാഥ് കോവിന്ദ്
        B) ഹമീദ് അൻസാരി
        C) സുമിത്ര മഹാജൻ
        D) വെങ്കയ്യ നായിഡു

       Ans: D) വെങ്കയ്യ നായിഡു.


30)  ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ഏതു ഭാഷയിലാണ്?
        A) ഹിന്ദി
        B) സംസ്കൃതം
        C) ബംഗാളി
        D) ഉറുദു

       Ans: C) ബംഗാളി.


31)  ആനി ബസന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ഏത്?
        A) അലിഗഡ് പ്രസ്ഥാനം
        B) സ്വാഭിമാന പ്രസ്ഥാനം
        C) ഹിതകാരിണി സമാജം
        D) തിയോസഫിക്കൽ സൊസൈറ്റി

       Ans: D) തിയോസഫിക്കൽ സൊസൈറ്റി.


32)  ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏത്?
        A) മണിപ്പൂർ
        B) ഗോവ
        C) നാഗാലാൻഡ്
        D) സിക്കിം

       Ans: C) നാഗാലാൻഡ്.


33)  രാജ്യങ്ങളൊന്നും ഇല്ലാത്ത ഭൂഖണ്ഡം ഏത്?
        A) അന്റാർട്ടിക്ക
        B) യൂറോപ്പ്
        C) ആഫ്രിക്ക
        D) ഏഷ്യ

       Ans: A) അന്റാർട്ടിക്ക.


34)  ലോക ജലദിനം എന്ന്?
        A) ജൂൺ 5
        B) മാർച്ച് 22
        C) ഫെബ്രുവരി 26
        D) ഡിസംബർ 10

       Ans: B) മാർച്ച് 22.


35)  വലുപ്പത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ എത്രാം സ്ഥാനമാണ് ഇന്ത്യക്ക്?
        A) 7-ാം സ്ഥാനം
        B) 2-ാം സ്ഥാനം
        C) 10-ാം സ്ഥാനം
        D) 5-ാം സ്ഥാനം

       Ans: A) 7-ാം സ്ഥാനം.


36)  മഹാത്മാഗാന്ധിയെ കുറിച്ച് 'എന്റെ ഗുരുനാഥൻ' എന്ന കവിത എഴുതിയതാര്?
        A) കുമാരനാശാൻ
        B) വള്ളത്തോൾ നാരായണമേനോൻ
        C) ഉള്ളൂർ എസ് പരമേശ്വരയ്യർ
        D) അംശി നാരായണപിള്ള

       Ans: B) വള്ളത്തോൾ നാരായണമേനോൻ.


37)  കേരളത്തിൽ കുടുംബശ്രീ മിഷൻ ആദ്യമായി നടപ്പിലാക്കിയത് ഏത് ജില്ലയിൽ?
        A) മലപ്പുറം
        B) തിരുവനന്തപുരം
        C) കോട്ടയം
        D) പത്തനംതിട്ട

       Ans: A) മലപ്പുറം.


38)  മൗണ്ട് അബു എന്ന സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്ത്?
        A) ഹിമാചൽ പ്രദേശ്
        B) ജമ്മു കാശ്മീർ
        C) രാജസ്ഥാൻ
        D) മഹാരാഷ്ട്ര

       Ans: C) രാജസ്ഥാൻ.


39)  ഇന്ത്യയുടെ സമുദ്രതീരം കാത്തു സംരക്ഷിക്കുന്ന സേനാ വിഭാഗം ഏത്?
        A) കോസ്റ്റ് ഗാർഡ്
        B) ബോർഡർ സെക്യൂരിറ്റി ഫോഴ്സ്
        C) ടെറിട്ടോറിയൽ ആർമി
        D) റാപ്പിഡ് ആക്ഷൻ ഫോഴ്സ്

       Ans: A) കോസ്റ്റ് ഗാർഡ്.


40)  വടക്കുകിഴക്കൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്ന പേര്?
        A) ഇടവപ്പാതി
        B) വേനൽ മഴ
        C) മാംഗോ ഷവർ
        D) തുലാവർഷം

       Ans: D) തുലാവർഷം.


41)  താഴെപ്പറയുന്നവയിൽ ഹരിതഗൃഹപ്രഭാവ വാതകം ഏത്?
        A) ഓക്സിജൻ
        B) നൈട്രജൻ
        C) കാർബൺ ഡയോക്സൈഡ്
        D) ഓസോൺ

       Ans: C) കാർബൺ ഡയോക്സൈഡ്.


42)  "ജാതി വേണ്ട, മതം വേണ്ട മനുഷ്യന്" എന്ന് പറഞ്ഞതാര്?
        A) ശ്രീനാരായണഗുരു
        B) വൈകുണ്ഠസ്വാമികൾ
        C) കുമാരഗുരുദേവൻ
        D) സഹോദരൻ അയ്യപ്പൻ

       Ans: D) സഹോദരൻ അയ്യപ്പൻ.


43)  'കൊട്ടാരങ്ങളുടെ നഗരം' എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
        A) ഡൽഹി
        B) കൊൽക്കത്ത
        C) ആഗ്ര
        D) ഹൈദരാബാദ്

       Ans: B) കൊൽക്കത്ത.


44)  രാംനാഥ് കോവിന്ദ് ഇന്ത്യയുടെ രാഷ്ട്രപതി ആകുന്നതിനു മുൻപ് ഏത് സംസ്ഥാനത്തെ ഗവർണറായിരുന്നു?
        A) ഉത്തർപ്രദേശ്
        B) കേരളം
        C) ബീഹാർ
        D) തമിഴ്നാട്

       Ans: C) ബീഹാർ.


45)  സലിം അലി ഏത് മേഖലയിൽ പ്രശസ്തനാണ്?
        A) സംഗീതജ്ഞൻ
        B) പക്ഷിനിരീക്ഷകൻ
        C) ബഹിരാകാശ ശാസ്ത്രജ്ഞൻ
        D) രാഷ്ട്രീയപ്രവർത്തകൻ

       Ans: B) പക്ഷിനിരീക്ഷകൻ.


46)  വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി അടയ്ക്കുന്നതിന് സൗകര്യം നൽകുന്നത് എത്ര വർഷത്തേക്ക്?
        A) 5 വർഷം
        B) 10 വർഷം
        C) 15 വർഷം
        D) 20 വർഷം

       Ans: C) 15 വർഷം.


47)  കേരളത്തിൽ ആകെ എത്ര നദികളാണുള്ളത്?
        A) 24
        B) 34
        C) 44
        D) 54

       Ans: C) 44.


48)  കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
        A) എറണാകുളം
        B) കോഴിക്കോട്
        C) തിരുവനന്തപുരം
        D) കണ്ണൂർ

       Ans: A) എറണാകുളം.


49)  ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറ് ഭാഗത്തുള്ള സംസ്ഥാനം?
        A) ജമ്മു കാശ്മീർ
        B) ഗുജറാത്ത്
        C) അരുണാചൽ പ്രദേശ്
        D) തമിഴ്നാട്

       Ans: B) ഗുജറാത്ത്.


50)  ഗാന്ധിജി ജനിച്ച സംസ്ഥാനം?
        A) ഗുജറാത്ത്
        B) പശ്ചിമബംഗാൾ
        C) ഉത്തർപ്രദേശ്
        D) ആന്ധ്രാ പ്രദേശ്

       Ans: A) ഗുജറാത്ത്.


51)  പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ?
        A) കോഴിക്കോട്
        B) കൊല്ലം
        C) വയനാട്
        D) ഇടുക്കി

       Ans: B) കൊല്ലം.


52)  ലക്ഷദ്വീപിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷ?
        A) മലയാളം
        B) അറബി
        C) തമിഴ്
        D) ഹിന്ദി

       Ans: A) മലയാളം.

 


53)  ഹരിത വിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉൽപാദന വർദ്ധനവ് ഉണ്ടായ വിള?
        A) നെല്ല്
        B) ഗോതമ്പ്
        C) പയർ വർഗ്ഗങ്ങൾ
        D) ചോളം

       Ans: B) ഗോതമ്പ്.



54)  മാഹി ഏത് രാജ്യത്തിന്റെ കോളനിയായിരുന്നു?
        A) ബ്രിട്ടൻ
        B) പോർച്ചുഗീസ്
        C) നെതർലാൻഡ്
        D) ഫ്രാൻസ്

       Ans: D) ഫ്രാൻസ്.


55)  വാഗൺ ദുരന്തം നടന്ന വർഷം?
        A) 1941
        B) 1931
        C) 1921
        D) 1911

       Ans: C) 1921.


56)  കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷ?
        A) കെ സി റോസക്കുട്ടി
        B) എം കമലം
        C) ഡി ശ്രീദേവി
        D) സുഗതകുമാരി

       Ans: D) സുഗതകുമാരി.  


57)  ചൈൽഡ് മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയിൽ ആൺകുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹ പ്രായം?
        A) 18
        B) 22
        C) 19
        D) 21

       Ans: D) 21.


58)  ഒരു ബിൽ പാസാക്കുന്നതിന് പാർലമെന്റിന്റെ ഓരോ സഭയിലും എത്രപ്രാവശ്യം വായിക്കണം?
        A) രണ്ട് തവണ
        B) ഒരുതവണ
        C) മൂന്ന് തവണ
        D) നാല് തവണ

       Ans: C) മൂന്ന് തവണ.


59)  നിശ്ചിത ആകൃതി ഉണ്ട്, സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്, ഭാരമുണ്ട്. ഇത് ഏത് അവസ്ഥയാണ്?
        A) വാതകം
        B) ദ്രാവകം
        C) ഖരം
        D) പ്ലാസ്മ

       Ans: C) ഖരം.


60)  ഒരു ഭൂപടത്തിന്റെ മുകൾഭാഗം ഏതു ദിക്കിനെ സൂചിപ്പിക്കുന്നു?
        A) തെക്ക്
        B) വടക്ക്
        C) കിഴക്ക്
        D) പടിഞ്ഞാറ്

       Ans: B) വടക്ക്.


61)  ചിത്രങ്ങളും സന്ദേശങ്ങളും ഫോൺ സന്ദേശങ്ങളും കൈമാറാൻ പറ്റുന്ന ഉപകരണം?
        A) ഫാക്സ്
        B) ടെലിവിഷൻ
        C) റേഡിയോ
        D) കമ്പ്യൂട്ടർ

       Ans: A) ഫാക്സ്.


62)  സാർവിക ലായകം എന്നറിയപ്പെടുന്നത് ഏത്?
        A) ഉപ്പുവെള്ളം
        B) പഞ്ചസാര വെള്ളം
        C) വെള്ളം
        D) അക്വാറീജിയ

       Ans: C) വെള്ളം.


63)  വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്?
        A) സാന്ദ്രീകരണം
        B) ബാഷ്പീകരണം
        C) ദ്രവീകരണം
        D) ഘനീഭവിക്കൽ

       Ans: A) സാന്ദ്രീകരണം.


64)  പ്രകാശം പൂർണമായും കടത്തിവിടുന്ന വസ്തുക്കൾക്ക് പറയുന്ന പേര്?
        A) അതാര്യവസ്തുക്കൾ
        B) സുതാര്യവസ്തുക്കൾ
        C) അർദ്ധതാര്യ വസ്തുക്കൾ
        D) നിഴലുകൾ

       Ans: B) സുതാര്യവസ്തുക്കൾ.


65)  ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ആൾ?
        A) കൽപ്പന ചൗള
        B) രാകേഷ് ശർമ
        C) മൈക്കിൾ കോളിൻസ്
        D) നീൽ ആംസ്ട്രോങ്

       Ans: D) നീൽ ആംസ്ട്രോങ്.


66)  ലഘുയന്ത്രങ്ങളിൽ നാം പ്രയോഗിക്കുന്ന ബലമാണ്?
        A) യത്നം
        B) രോധം
        C) ധാരം
        D) ഉത്തോലകം

       Ans: A) യത്നം.

 


67)  ടെലിഫോൺ കണ്ടു പിടിച്ചതാര്?
        A) ഫാരഡെ
        B) മാർക്കോണി
        C) അലക്സാണ്ടർ ഗ്രഹാംബെൽ
        D) ആൽബർട്ട് ഐൻസ്റ്റീൻ

       Ans: C) അലക്സാണ്ടർ ഗ്രഹാംബെൽ.


68)  നാടിന്റെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ചുമതലയില്ലാത്ത സ്ഥാപനം?
        A) പോലീസ് സ്റ്റേഷൻ
        B) വില്ലേജ് ഓഫീസ്
        C) ഗ്രാമപഞ്ചായത്ത്
        D) കുടുംബശ്രീ

       Ans: D) കുടുംബശ്രീ.


69)  ജീവകം A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏത്?
        A) സ്കർവി
        B) കണ
        C) ബെറിബെറി
        D) നിശാന്ധത

       Ans: D) നിശാന്ധത.


70)  സസ്യങ്ങൾക്ക് പച്ച നിറം നൽകുന്ന വർണ്ണ വസ്തു ഏത്?
        A) ഹരിതകം
        B) സാന്തോഫിൽ
        C) കരോട്ടിൻ
        D) ആന്തോസയാനിൻ

       Ans: A) ഹരിതകം.


71)  മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര?
        A) 208
        B) 206
        C) 209
        D) 210

       Ans: B) 206.


72)  ഒരു ആവാസ വ്യവസ്ഥയിലെ ഉത്പാദകർ ആരാണ്?
        A) ജന്തുക്കൾ
        B) കൂണുകൾ
        C) ഹരിതസസ്യങ്ങൾ
        D) ബാക്ടീരിയകൾ

       Ans: C) ഹരിതസസ്യങ്ങൾ.


73)  കാറ്റിലൂടെ പരാഗണം നടത്തുന്ന സസ്യം ഏത്?
        A) സൂര്യകാന്തി
        B) ആമ്പൽ
        C) നെല്ല്
        D) ചെണ്ടുമല്ലി

       Ans: C) നെല്ല്.


74)  മൂന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ്?
        A) വരയാട്
        B) ആന
        C) കടുവ
        D) കാട്ടുപോത്ത്

       Ans: A) വരയാട്.


75)  മനുഷ്യ കോശത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര?
        A) 22 ജോഡി
        B) 23 ജോഡി
        C) 24 ജോഡി
        D) 21 ജോഡി

       Ans: B) 23 ജോഡി.


76)  ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം?
        A) മന്ത്
        B) മലമ്പനി
        C) ഡെങ്കിപ്പനി
        D) ചിക്കുൻഗുനിയ

       Ans: A) മന്ത്.


77)  മനുഷ്യരിൽ ദഹനം എവിടെ വച്ച് ആരംഭിക്കുന്നു?
        A) കുടൽ
        B) ആമാശയം
        C) പക്വാശയം
        D) വായ

       Ans: D) വായ.


78)  പയർ ചെടിയുടെ വേരുകളിൽ കാണപ്പെടുന്ന ബാക്ടീരിയ ഏത്?
        A) റൈസോബിയം
        B) അസറ്റോബാക്ടർ
        C) റൈബോസോം
        D) അസോസ്പൈറില്ലം

       Ans: A) റൈസോബിയം.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments