LGS Previous Question Paper GK part | 054 / 2018-M |Gardener Gd III

ഇപ്പോഴത്തെ കേരള ഗവർണർ,കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം,അജ്മീർ പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം,

1)
  ഇപ്പോഴത്തെ കേരള ഗവർണർ ആര്?
        A) പിണറായി വിജയൻ
        B) ശിവരാമകൃഷ്ണൻ
        C) പി സദാശിവം
        D) ആരിഫ് മുഹമ്മദ് ഖാൻ

       Ans: D) ആരിഫ് മുഹമ്മദ് ഖാൻ.


2)  കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം?
        A) മരുഭൂമി മണ്ണ്
        B) കരിമണ്ണ്
        C) ലാറ്ററൈറ്റ് മണ്ണ്
        D) എക്കൽ മണ്ണ്

       Ans: C) ലാറ്ററൈറ്റ് മണ്ണ്.

 


3)  വിദൂര സംവേദനത്തിൽ വിവരങ്ങൾ ശേഖരിക്കുന്ന ഉപകരണം?
        A) ബാരോഗ്രാഫ്
        B) സ്റ്റീരിയോസ്കോപ്പ്
        C) സീസ്മോഗ്രാഫ്
        D) സെൻസർ

       Ans: D) സെൻസർ.



 

4)  ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടാതെ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ?
        A) വീരേന്ദ്ര സേവാഗ്
        B) കരുൺ നായർ
        C) വിരാട് കോലി
        D) സച്ചിൻ ടെണ്ടുൽക്കർ

       Ans: B) കരുൺ നായർ.


5)  ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം?
        A) കൊളംബിയ
        B) കെനിയ
        C) ഇന്തോനേഷ്യ
        D) ബ്രസീൽ

       Ans: D) ബ്രസീൽ.


6)  അജ്മീർ പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
        A) മഹാരാഷ്ട്ര
        B) മധ്യപ്രദേശ്
        C) രാജസ്ഥാൻ
        D) ഗുജറാത്ത്

       Ans: C) രാജസ്ഥാൻ.  


7)  വിന്ധ്യാപർവ്വതത്തിന് തൊട്ടു തെക്കായി സ്ഥിതിചെയ്യുന്ന പർവ്വതനിര?
        A) ആരവല്ലി
        B) പശ്ചിമഘട്ടം
        C) സാത്പുര
        D) പൂർവ്വഘട്ടം

       Ans: C) സാത്പുര.


8)  ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ വിമാനത്താവളം?
        A) മുംബൈ
        B) കൊച്ചി
        C) ചെന്നൈ
        D) തിരുവനന്തപുരം

       Ans: B) കൊച്ചി.


9)  ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം?
        A) രാജസ്ഥാൻ
        B) കേരളം
        C) ഗുജറാത്ത്
        D) തമിഴ്നാട്

       Ans: A) രാജസ്ഥാൻ.


10)  ഭൂപടത്തിൽ വെള്ളനിറം സൂചിപ്പിക്കുന്നതെന്തിനെ?
        A) റോഡ്
        B) കൃഷിസ്ഥലം
        C) പാർപ്പിടങ്ങൾ
        D) തരിശുഭൂമി

       Ans: D) തരിശുഭൂമി.


11)  നികുതിയുടെ മേൽ ചുമത്തുന്ന അധിക നികുതിക്ക് പറയുന്ന പേരെന്ത്?
        A) സെസ്
        B) സർച്ചാർജ്
        C) എക്സൈസ് ഡ്യൂട്ടി
        D) സേവന നികുതി

       Ans: B) സർച്ചാർജ്.


12)  ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ച വർഷം?
        A) 1930
        B) 1936
        C) 1942
        D) 1932

       Ans: B) 1936.


13)  ജനസാന്ദ്രത ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം?
        A) ഹിമാചൽ പ്രദേശ്
        B) സിക്കിം
        C) അരുണാചൽ പ്രദേശ്
        D) മേഘാലയ

       Ans: C) അരുണാചൽ പ്രദേശ്.


14)  കുട്ടനാട് ഏത് ജില്ലയിലാണ്?
        A) ആലപ്പുഴ
        B) എറണാകുളം
        C) പാലക്കാട്
        D) തൃശ്ശൂർ

       Ans: A) ആലപ്പുഴ.


15)  ബാലവേല വിരുദ്ധ ദിനം എന്ന്?
        A) ജൂൺ 12
        B) ജൂൺ 14
        C) ജൂൺ 17
        D) ജൂൺ 20

       Ans: A) ജൂൺ 12.


16)  സ്പെയിനിൽ നിന്നും സ്വതന്ത്രമാകാൻ ഹിതപരിശോധന നടത്തി വിജയിച്ച പ്രദേശം?
        A) കാലിഫോർണിയ
        B) കാറ്റലോണിയ
        C) കസാക്കിസ്ഥാൻ
        D) കോസ്റ്റോറിക്ക

       Ans: B) കാറ്റലോണിയ.


17)  ചെസ്സ് ഉടലെടുത്ത രാജ്യം?
        A) റഷ്യ
        B) ചൈന
        C) ജപ്പാൻ
        D) ഇന്ത്യ

       Ans: D) ഇന്ത്യ.


18)  മാവോ സേതൂങിനുശേഷം ചൈനയിലെ ഏറ്റവും ശക്തനായ ഭരണാധികാരി?
        A) പി പിങ്
        B) സൺയാത് സൺ പ്രഭു
        C) ഷി ജിൻപിങ്
        D) ചിയാങ് കൈഷക്

       Ans: C) ഷി ജിൻപിങ്.


19)  ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ പുതിയ പേര്?
        A) സ്വച്ച് ഭാരത്
        B) നീതി ആയോഗ്
        C) ട്രൈസം
        D) കല്യാൺ യോജന

       Ans: B) നീതി ആയോഗ്.


20)  സിന്ധുവിന്റെ പോഷകനദി താഴെപ്പറയുന്നവയിൽ ഏത്?
        A) രവി
        B) സോൺ
        C) ലൂണി
        D) ടീസ്റ്റ

       Ans: A) രവി.


21)  സതേൺ റെയിൽവേയുടെ ആസ്ഥാനം?
        A) ഗോവ
        B) ചെന്നൈ
        C) മംഗലാപുരം
        D) ഷോർണൂർ

       Ans: B) ചെന്നൈ.


22)  താഴെപ്പറയുന്നവയിൽ പ്രാദേശിക വാതത്തിന് ഉദാഹരണം?
        A) മാംഗോ ഷവർ
        B) തെക്കുപടിഞ്ഞാറൻ മൺസൂൺ
        C) വടക്കു പടിഞ്ഞാറൻ മൺസൂൺ
        D) കടൽക്കാറ്റ്

       Ans: A) മാംഗോ ഷവർ.


23)  സമാധാന നോബലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശ വംശജ?
        A) ആനി ബസന്റ്
        B) മദർ തെരേസ
        C) സോണിയ ഗാന്ധി
        D) മാഡം ക്യൂറി

       Ans: B) മദർ തെരേസ.


24)  ലളിതകലാ അക്കാദമിയുടെ ആസ്ഥാനം?
        A) മൈസൂർ
        B) ന്യൂഡൽഹി
        C) ചെന്നൈ
        D) തിരുവനന്തപുരം

       Ans: B) മദർ തെരേസ.


25)  ഏതു രാഷ്ട്രത്തിന്റെ സഹായത്തോടെയാണ് റൂർക്കേല ഇരുമ്പുരുക്ക് ശാല സ്ഥാപിച്ചത്?
        A) ജർമ്മനി
        B) ബ്രിട്ടൻ
        C) സോവിയറ്റ് യൂണിയൻ
        D) ജപ്പാൻ

       Ans: A) ജർമ്മനി.


26)  ബാസ്കറ്റ് ബോളിൽ കളിക്കാരുടെ എണ്ണം എത്ര?
        A) 5
        B) 6
        C) 7
        D) 8

       Ans: A) 5.


27)  ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ആര്?
        A) ബരാക് ഒബാമ
        B) ഡൊണാൾഡ് ട്രംപ്
        C) കമല ഹാരിസ്
        D) ജോ ബൈഡൻ

       Ans: D) ജോ ബൈഡൻ.


28)  ഇ-സിഗരറ്റ് നിരോധിച്ച നാലാമത്തെ സംസ്ഥാനം?
        A) കേരളം
        B) തമിഴ്നാട്
        C) കർണാടക
        D) ഗോവ

       Ans: A) കേരളം.


29)  ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ഡച്ചുകാർ എഴുതിയത് ഏത് ഭാഷയിൽ?
        A) ലാറ്റിൻ
        B) ഗ്രീക്ക്
        C) ഇംഗ്ലീഷ്
        D) ഫ്രഞ്ച്

       Ans: A) ലാറ്റിൻ.


30)  മലബാർ മാനുവൽ പ്രസിദ്ധപ്പെടുത്തിയതാര്?
        A) ലോഗൻ
        B) ബാബർ
        C) മൺറോ
        D) മെക്കാളെ

       Ans: A) ലോഗൻ.


31)  കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
        A) ശക്തൻ തമ്പുരാൻ
        B) മാർത്താണ്ഡവർമ്മ
        C) സാമൂതിരി
        D) പാലിയത്തച്ചൻ

       Ans: B) മാർത്താണ്ഡവർമ്മ.


32)  ആനമുടി സ്ഥിതി ചെയ്യുന്ന ജില്ല?
        A) ഇടുക്കി
        B) കോട്ടയം
        C) പത്തനംതിട്ട
        D) വയനാട്

       Ans: A) ഇടുക്കി.


33)  കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം?
        A) പേരമ്പാടി ചുരം
        B) നാഥുലാ ചുരം
        C) പാലക്കാട് ചുരം
        D) ബനിഹാൾ ചുരം

       Ans: C) പാലക്കാട് ചുരം.


34)  മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകനാര്?
        A) ബാലഗംഗാധര തിലക്
        B) ദാദാഭായ് നവറോജി
        C) ലാലാ ലജ്പത് റായി
        D) ബി ആർ അംബേദ്കർ

       Ans: D) ബി ആർ അംബേദ്കർ.


35)  ധർമ്മരാജാവിനു ശേഷം അധികാരത്തിൽ വന്ന തിരുവിതാംകൂർ മഹാരാജാവ്?
        A) ബാലരാമവർമ്മ
        B) ഉമ്മിണി തമ്പി
        C) വേലുത്തമ്പി
        D) മാർത്താണ്ഡവർമ്മ

       Ans: A) ബാലരാമവർമ്മ.


36)  സ്വദേശാഭിമാനി പത്രത്തിന്റെ ഉടമസ്ഥൻ?
        A) ഇഎംഎസ്
        B) കൃഷ്ണപിള്ള
        C) അബ്ദുൾ ഖാദർ മൗലവി
        D) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

       Ans: C) അബ്ദുൾ ഖാദർ മൗലവി.


37)  തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ അദ്ധ്യക്ഷൻ?
        A) പട്ടം താണുപിള്ള
        B) സി കേശവൻ
        C) ടി എം വർഗീസ്
        D) നാരായണപിള്ള

       Ans: A) പട്ടം താണുപിള്ള.


38)  ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം?
        A) ശിവഗിരി
        B) കാലടി
        C) ചെമ്പഴന്തി
        D) ആലുവ

       Ans: A) ശിവഗിരി.


39)  ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?
        A) കേശവൻ
        B) അയ്യപ്പൻ
        C) കുഞ്ഞൻപിള്ള
        D) സുന്ദരൻ പിള്ള

       Ans: B) അയ്യപ്പൻ.


40)  ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള അനുവാദം നൽകിയ രാജാവ്?
        A) വിശാഖം തിരുനാൾ രാമവർമ്മ
        B) ശ്രീമൂലം തിരുനാൾ
        C) ബാലരാമവർമ്മ
        D) ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

       Ans: D) ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.


41)  ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
        A) കേരളം
        B) കർണാടകം
        C) തമിഴ്നാട്
        D) കേരളം

       Ans: C) തമിഴ്നാട്.


42)  ഗാന്ധിജി വൈക്കം ക്ഷേത്രം സന്ദർശിച്ച വർഷം?
        A) 1925
        B) 1919
        C) 1921
        D) 1923

       Ans: A) 1925.


43)  ആധുനിക തിരുവിതാംകൂറിന്റെ സുവർണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലം?
        A) റാണി ഗൗരി പാർവ്വതി ഭായി
        B) റാണി ഗൗരി ലക്ഷ്മി ഭായ്
        C) മാർത്താണ്ഡവർമ്മ
        D) സ്വാതിതിരുനാൾ

       Ans: D) സ്വാതിതിരുനാൾ.


44)  വേലുത്തമ്പിയുടെ ജന്മസ്ഥലം?
        A) പറവൂർ
        B) കൽക്കുളം
        C) കായംകുളം
        D) പിറവം

       Ans: B) കൽക്കുളം.


45)  കൊച്ചി രാജവംശം അറിയപ്പെടുന്നത്?
        A) നെടിയിരിപ്പ് സ്വരൂപം
        B) ഇളയിടത്തു സ്വരൂപം
        C) പെരുമ്പടപ്പ് സ്വരൂപം
        D) താനൂർ സ്വരൂപം

       Ans: A) നെടിയിരിപ്പ് സ്വരൂപം.


46)  കേരളത്തിലെ ഏക മുസ്ലിം രാജവംശം?
        A) മൂഷക വംശം
        B) അറയ്ക്കൽ വംശം
        C) വേണാട്
        D) സാമൂതിരി വംശം

       Ans: B) അറയ്ക്കൽ വംശം.


47)  മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം?
        A) തറൈൻ യുദ്ധം
        B) പ്ലാസി യുദ്ധം
        C) കുളച്ചൽ യുദ്ധം
        D) തളിക്കോട്ട യുദ്ധം

       Ans: C) കുളച്ചൽ യുദ്ധം.


48)  ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയതാര്?
        A) ജി പി പിള്ള ആള്
        B) ടി കെ മാധവൻ
        C) കെ പി കേശവൻ
        D) ഡോ: പൽപ്പു

       Ans: D) ഡോ: പൽപ്പു.


49)  മാമലൂക്ക് വംശത്തിലെ പ്രസിദ്ധനായ ഭരണാധികാരി?
        A) ഫിറോസ് ഷാ തുഗ്ലക്ക്
        B) മുഹമ്മദ് ബിൻ തുഗ്ലക്ക്
        C) ഇബ്രാഹിം ലോധി
        D) ബാൽബൻ

       Ans: D) ബാൽബൻ.


50)  ഗാന്ധിജി എഴുതിയ ആദ്യ പുസ്തകം?
        A) ചോർച്ച സിദ്ധാന്തം
        B) ഗീതാഞ്ജലി
        C) ഗീതാരഹസ്യം
        D) ഹിന്ദ് സ്വരാജ്

       Ans: D) ഹിന്ദ് സ്വരാജ്.


51)  കായിക രംഗത്തു നിന്നും ഭാരതരത്ന നേടിയ ആദ്യ ഇന്ത്യക്കാരൻ?
        A) കപിൽ ദേവ്
        B) സുനിൽ ഗവാസ്കർ
        C) സച്ചിൻ ടെണ്ടുൽക്കർ
        D) വീരേന്ദ്ര സേവാഗ്

       Ans: C) സച്ചിൻ ടെണ്ടുൽക്കർ.


52)  ഇന്ത്യയുടെ ആദ്യത്തെ നാനോ ഉപഗ്രഹം?
        A) അനുസാറ്റ്
        B) ജുഗ്നു
        C) ആര്യഭട്ട
        D) എഡ്യൂസാറ്റ്

       Ans: B) ജുഗ്നു.

 


53)  സ്വരാജ് പാർട്ടി യുടെ പ്രഥമ സെക്രട്ടറി?
        A) ബാലഗംഗാധര തിലക്
        B) ഭഗത് സിംഗ്
        C) സുഭാഷ് ചന്ദ്ര ബോസ്
        D) സി ആർ ദാസ്

       Ans: D) സി ആർ ദാസ്.



54)  കേരളത്തിലെ ഏറ്റവും വലിയ ജില്ല?
        A) പാലക്കാട്
        B) മലപ്പുറം
        C) തിരുവനന്തപുരം
        D) ആലപ്പുഴ

       Ans: A) പാലക്കാട്.


55)  ലോകത്ത് ഏറ്റവും കൂടുതൽ പോസ്റ്റൽ സർവീസുള്ള രാജ്യം?
        A) ഇന്ത്യ
        B) ഏഷ്യ
        C) ചൈന
        D) അമേരിക്ക

       Ans: A) ഇന്ത്യ.


56)  'ദക്ഷിണ ഗംഗ' എന്ന പേരിലറിയപ്പെടുന്ന നദി?
        A) കാവേരി
        B) കൃഷ്ണ
        C) പെരിയാർ
        D) നർമ്മദ

       Ans: A) കാവേരി.  


57)  അമിത രക്തസ്രാവമുള്ള മുറിവിന് മുകളിൽ അമർത്തി പിടിക്കുന്നത്, എന്തിന്?
        A) രക്തസ്രാവം കുറയ്ക്കാൻ
        B) രക്തം കട്ടപിടിക്കാൻ
        C) വേദന കുറയ്ക്കാൻ
        D) രോഗാണുക്കളെ ഒഴിവാക്കാൻ

       Ans: A) രക്തസ്രാവം കുറയ്ക്കാൻ.


58)  മുളയ്ക്കുന്ന വിത്തിൽ നിന്ന് ആദ്യം പുറത്തു വരുന്നത്?
        A) ബീജശീർഷം
        B) ബീജപത്രങ്ങൾ
        C) ബീജമൂലം
        D) ഇവയൊന്നുമല്ല

       Ans: C) ബീജമൂലം.


59)  മത്സ്യങ്ങൾക്ക്, അവരുടെ ശരീരത്തിന്റെ ആകൃതി, സഹായകമാകുന്നത്?
        A) ഭക്ഷണം തേടുന്നതിന്
        B) വിശ്വസിക്കുന്നതിന്
        C) കാലാവസ്ഥാവ്യതിയാനം അറിയുന്നതിന്
        D) ജലത്തിൽ സഞ്ചരിക്കുന്നതിന്

       Ans: D) ജലത്തിൽ സഞ്ചരിക്കുന്നതിന്.


60)  കൂട്ടത്തിൽ പെടാത്തത് ഏത്?
        A) നാളികേരം
        B) ഗോതമ്പ്
        C) കശുവണ്ടി
        D) അടയ്ക്കാ

       Ans: B) ഗോതമ്പ്.


61)  താഴെ കൊടുത്തിട്ടുള്ളവയിൽ നിശ്ചിത ആകൃതിയും ഭാരവുമുള്ള അവസ്ഥ ഏത്?
        A) ദ്രാവകം
        B) ഖരം
        C) വാതകം
        D) പ്ലാസ്മ

       Ans: B) ഖരം.


62)  പൂമ്പാറ്റകൾക്ക് വംശനാശം സംഭവിച്ചാൽ?
        A) സസ്യങ്ങൾ പുഷ്പിക്കില്ല
        B) സസ്യങ്ങൾ ഉണങ്ങിപ്പോകുന്നു
        C) പല സസ്യങ്ങൾക്കും പുതിയ
             തൈ ഉണ്ടാവുന്നില്ല
        D) സസ്യ വളർച്ച കുറയുന്നു

       Ans: C) പല സസ്യങ്ങൾക്കും പുതിയ തൈ ഉണ്ടാവുന്നില്ല.


63)  കൂട്ടത്തിൽ പെടാത്തത് ഏത്?
        A) മലേറിയ
        B) കോളറ
        C) ഡെങ്കിപ്പനി
        D) ചിക്കുൻഗുനിയ

       Ans: B) കോളറ.


64)  പുൽ വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം?
        A) മുള
        B) മുല്ല
        C) തുളസി
        D) വാഴ

       Ans: A) മുള.


65)  ഇടിമിന്നൽ ദ്രവ്യത്തിന്റെ ഏത് അവസ്ഥയിലാണ്?
        A) ദ്രാവകം
        B) ഖരം
        C) വാതകം
        D) പ്ലാസ്മ

       Ans: D) പ്ലാസ്മ.


66)  കൂട്ടത്തിൽ പെടാത്തത് ഏത്?
        A) പൊന്മാൻ
        B) കുരുവി
        C) കൊക്ക്
        D) നീർക്കാക്ക

       Ans: B) കുരുവി.

 


67)  വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷിയാണ്?
        A) അങ്ങാടിക്കുരുവി
        B) കോഴി
        C) പ്രാവ്
        D) താറാവ്

       Ans: A) അങ്ങാടിക്കുരുവി.


68)  ഇന്ത്യ ആദ്യമായി ചന്ദ്രനിലേക്കയച്ച കൃത്രിമ ഉപഗ്രഹം?
        A) ആര്യഭട്ട
        B) ചന്ദ്രയാൻ - 1
        C) എഡ്യൂസാറ്റ്
        D) ഇൻസാറ്റ് 3A

       Ans: B) ചന്ദ്രയാൻ - 1.


69)  ഒരു നിശ്ചിത പാതയിലൂടെ സൂര്യനെ വലംവയ്ക്കുന്ന ആകാശഗോളങ്ങൾ ആണ്?
        A) ഉപഗ്രഹങ്ങൾ
        B) നക്ഷത്രങ്ങൾ
        C) ഗ്രഹങ്ങൾ
        D) വാൽനക്ഷത്രങ്ങൾ

       Ans: C) ഗ്രഹങ്ങൾ.


70)  ഭൂമി അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിന് പറയുന്നത്?
        A) ഭൂഗുരുത്വാകർഷണം
        B) പരിക്രമണം
        C) ഭ്രമണം
        D) ഗ്രഹണം

       Ans: C) ഭ്രമണം.


71)  ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകളെ _______ എന്നു പറയുന്നു?
        A) കാലാവസ്ഥ
        B) അനുകൂലനങ്ങൾ
        C) പ്രതികൂലനങ്ങൾ
        D) ആവാസവ്യവസ്ഥ

       Ans: B) അനുകൂലനങ്ങൾ.


72)  ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കാവുന്ന ജീവീയവും അജീവീയവുമായ ഘടകങ്ങൾ ഉൾപ്പെട്ടതാണ്?
        A) അന്തരീക്ഷം
        B) ആഹാരശൃംഖല
        C) ആവാസവ്യവസ്ഥ
        D) ജന്തുലോകം

       Ans: C) ആവാസവ്യവസ്ഥ.


73)  കാണ്ഡത്തിന്റെ ചുവട്ടിൽ നിന്നും വളരുന്ന ഒരേപോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ്?
        A) തായ്‌വേരുപടലം
        B) നാരുവേരുപടലം
        C) അഗ്രമുകുളം
        D) പാർശ്വമുകളം

       Ans: B) നാരുവേരുപടലം.


74)  ഇലകളിൽ വലക്കണ്ണികൾ പോലെ കാണപ്പെടുന്ന സിരാവിന്യാസമാണ്?
        A) സമാന്തര സിരാവിന്യാസം
        B) പാർശ്വമുകുളം
        C) പാർശ്വ സിരാവിന്യാസം
        D) ജാലികാ സിരാ വിന്യാസം

       Ans: D) ജാലികാ സിരാ വിന്യാസം.


75)  വിത്ത് മുളക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചിരിക്കുന്നത് _____ ൽ ആണ്.
        A) ബീജപത്രങ്ങളിൽ
        B) ബീജമൂലങ്ങളിൽ
        C) കാണ്ഡത്തിൽ
        D) ഇലകളിൽ

       Ans: A) ബീജപത്രങ്ങളിൽ.

 
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments