ജാലിയൻവാലാബാഗ് കൂട്ടക്കൊല PSC (Jallianwalabagh Massacre)

Jallianwala Bagh Massacre, റൗലറ്റ് ആക്ട്,റൗലറ്റ് നിയമം,റൗലറ്റ് നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ഒരേയൊരു ഇന്ത്യാക്കാരൻ,ചേറ്റൂർ ശങ്കരൻ നായർ,ജാലിയൻവാലാബാഗ് കൂട്ടക്കൊല,
ജാലിയൻവാലാബാഗ് കൂട്ടക്കൊല

റൗലറ്റ് നിയമം

1. ഭീകരവാദ പ്രവർത്തനങ്ങൾ തടയാൻ എന്ന വ്യാജേന പൗരാവകാശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തികൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് 1919 ൽ പാസ്സാക്കിയ നിയമം?

       Ans: റൗലറ്റ് നിയമം.


2. ഇന്ത്യയിലെ രാഷ്ട്രീയ-തീവ്രദേശീയ വാദത്തെ വിലയിരുത്താൻ 1917 ൽ നിലവിൽ വന്ന റൗലറ്റ് കമ്മിറ്റിയുടെ തലവൻ?

       Ans: ജസ്റ്റിസ് സിഡ്നി റൗലറ്റ്.

 


3. റൗലറ്റ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഇന്ത്യയിൽ നിലവിൽ വന്ന നിയമം?

       Ans: അനാർക്കിക്കൽ ആൻഡ് റവല്യൂഷണറി ക്രൈം ആക്ട്. (റൗലറ്റ് നിയമം.)



 

4. റൗലറ്റ് നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?

       Ans: 1919 മാർച്ച് 10 ന്.

റൗലറ്റ് നിയമം ബ്രിട്ടീഷ് സർക്കാരിന് നൽകിയ അധികാരങ്ങൾ 
● ഏതൊരു ഇന്ത്യക്കാരനേയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. 
 ● വിചാരണ കൂടാതെ അനിശ്ചിതകാലം തടവിലിടാം. 
 ● പ്രത്യേക കോടതികളിൽ രഹസ്യ വിചാരണ നടത്താം. 
 ● കോടതി വിധിക്കെതിരെ അപ്പീൽ നിഷേധിക്കാം.


5. റൗലറ്റ് നിയമത്തെ 'കരിനിയമം' എന്ന് വിശേഷിപ്പിച്ച നേതാവാര്?

       Ans: മഹാത്മാഗാന്ധി.


6. റൗലറ്റ് നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ഒരേയൊരു ഇന്ത്യാക്കാരൻ ആര്?

       Ans: ചേറ്റൂർ ശങ്കരൻ നായർ.  


7. റൗലറ്റ് നിയമത്തിനെതിരെ ബ്രിട്ടീഷുകാർക്ക് നികുതി നൽകാതെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തതാര്?

       Ans: സ്വാമി ശ്രദ്ധാനന്ദ്.


8. റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ഗാന്ധിജി 1919 ൽ ആരംഭിച്ച സംഘടനയുടെ പേര്?

       Ans: സത്യാഗ്രഹ സഭ.


9. റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ഗാന്ധിജി 1919 ൽ സത്യാഗ്രഹ സഭ ആരംഭിച്ചതെവിടെ?

       Ans: ബോംബെയിൽ.


10. റൗലറ്റ് നിയമത്തിനെതിരെ സത്യാഗ്രഹ പ്രതിജ്ഞ തയ്യാറാക്കിയതാര്?

       Ans: മഹാത്മാഗാന്ധി.


11. റൗലറ്റ് നിയമത്തിനെതിരായി ഗാന്ധിജി രാജ്യമെമ്പാടും ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്ത ദിനം?

       Ans: 1919 ഏപ്രിൽ 6 ന്.


12. കുപ്രസിദ്ധമായ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന ദിവസം?

       Ans: 1919 ഏപ്രിൽ 13.


13. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം ഏത്?

       Ans: പഞ്ചാബിലെ അമൃതസർ.


14. ഏത് നിയമമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് കാരണമായത്?

       Ans: റൗലറ്റ് നിയമം.


15. ഏതു നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ജാലിയൻവാലാബാഗിൽ യോഗം ചേർന്നത്?

       Ans: ഡോ സത്യപാൽ & ഡോ സൈഫുദ്ദീൻ കിച്ച്ലു.


16. പഞ്ചാബിൽ റൗലറ്റ് വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുത്തത് ആരൊക്കെ?

       Ans: ഡോ സത്യപാൽ & ഡോ സൈഫുദ്ദീൻ കിച്ച്ലു.


17. ഹിമാലയൻ മണ്ടത്തരം എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ട സാഹചര്യം?

       Ans: റൗലറ്റ് വിരുദ്ധ സത്യാഗ്രഹം അക്രമാസക്തമായപ്പോൾ.


18. റൗലറ്റ് നിയമത്തിനെതിരായ സമരം അക്രമാസക്തമായതിനെ തുടർന്ന് ഗാന്ധിജി സമരം പിൻവലിച്ചതെന്ന്?

       Ans: 1919 ഏപ്രിൽ 18.
(ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതിനുശേഷം തന്നെ.)



19. റൗലറ്റ് നിയമം ബ്രിട്ടീഷുകാർ പിൻവലിച്ചത് ഏത് വർഷം?

       Ans: 1922 ൽ.


20. റൗലറ്റ് നിയമം നടപ്പാക്കിയ വൈസ്രോയി ആര്?

       Ans: ചെംസ്ഫോർഡ് പ്രഭു.


21. റൗലറ്റ് നിയമം പിൻവലിച്ച വൈസ്രോയി ആര്?

       Ans: റീഡിങ് പ്രഭു.


22. പഞ്ചാബിലെ കശാപ്പുകാരൻ എന്നറിയപ്പെടുന്നതാര്?

       Ans: ജനറൽ റെജിനാൾഡ് ഡയർ.


23. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഓഫീസർ?

       Ans: ജനറൽ റെജിനാൾഡ് ഡയർ.


24. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ പഞ്ചാബ് ഗവർണർ ആരായിരുന്നു?

       Ans: മൈക്കിൾ ഒ. ഡയർ.


25. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് കാരണക്കാരനായ മൈക്കിൾ ഒ. ഡയറിനെ ലണ്ടനിൽ വെച്ച് വധിച്ച ധീര ദേശാഭിമാനി?

       Ans: ഉദ്ദം സിങ്.


26. ഉദ്ദം സിങ് മൈക്കിൾ ഒ. ഡയറിനെ വധിച്ചതെന്ന്?

       Ans: 1940 മാർച്ച് 13.


27. ഉദ്ദം സിങിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ വർഷം?

       Ans: 1940 ജൂലൈ 31.


28. 'ക്രൗളിങ് ഓർഡർ' ബ്രിട്ടീഷ് ഗവൺമെന്റ് ഏത് സംഭവവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചതാണ്?

       Ans: ജാലിയൻവാലാബാഗ് കൂട്ടക്കൊല.


29. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ?

       Ans: ഹണ്ടർ കമ്മീഷൻ.


30. ഹണ്ടർ കമ്മീഷൻ, റിപ്പോർട്ട് സമർപ്പിച്ച വർഷം?

       Ans: 1920.


31. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് രൂപീകരിച്ച അന്വേഷണ കമ്മീഷന്റെ തലവൻ?

       Ans: അബ്ബാസ് തയാബ്ജി.


32. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് 'സർ' പദവി തിരിച്ചു നൽകിയ ദേശീയ നേതാവ് ആര്?

       Ans: രബീന്ദ്രനാഥ ടാഗോർ.


33. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ-ഇ-ഹിന്ദ് ബഹുമതി തിരിച്ചു നൽകിയത് ആരൊക്കെ?

       Ans: ഗാന്ധിജി & സരോജിനി നായിഡു.


34. ജാലിയൻ വാലാബാഗ് കൂട്ടക്കൊല യിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജി വെച്ച നേതാവ് ആര്?

       Ans: ചേറ്റൂർ ശങ്കരൻ നായർ.


35. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഏത് സംഭവത്തിലാണ് 2019 ൽ ബ്രിട്ടൺ ഖേദം പ്രകടിപ്പിച്ചത്?

       Ans: ജാലിയൻവാലാബാഗ് കൂട്ടക്കൊല.


36. ജാലിയൻവാലാബാഗിൽ രക്തസാക്ഷികളായവരുടെ ഓർമയ്ക്കായി നിർമ്മിക്കപ്പെട്ട സ്മാരകം 1961 ൽ ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി?

       Ans: ഡോ രാജേന്ദ്രപ്രസാദ്.


37. ജാലിയൻ വാലാബാഗ് സംഭവത്തെ അങ്ങേയറ്റം ലജ്ജാവഹം എന്നു വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

       Ans: ഡേവിഡ് കാമറൂൺ.


38. "പൈശാചികമായ സംഭവം" എന്ന് ജാലിയൻ വാലാബാഗ് സംഭവത്തെ വിശേഷിപ്പിച്ചതാര്?

       Ans: വിൻസ്റ്റൺ ചർച്ചിൽ.


39. "പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ ഇളക്കി." എന്ന് അഭിപ്രായപ്പെട്ടതാര്?

       Ans: മഹാത്മാഗാന്ധി.


40.  'ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനം' എന്ന് ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ വിശേഷിപ്പിച്ചതാര്?

       Ans: വാലന്റൈൻ ഷിറോൾ.



41. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ 'Preventive Murder' എന്ന് വിശേഷിപ്പിച്ചതാര്?

       Ans: എഡ്വിൻ മൊണ്ടേഗു.



42. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ 'Ruthless Murder' എന്ന് വിശേഷിപ്പിച്ചതാര്?

       Ans: സി. എഫ്. ആൻഡ്രൂസ്.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

2 Comments