Geography - Earth's Atmospheric Layers Malayalam

ഭൂമിയുടെ അന്തരീക്ഷ പാളികൾ,ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ, എക്സോസ്ഫിയർ,ഭൂമിയിൽനിന്ന് ഏറ്റവും ആദ്യത്തെ പാളി,

ഭൂമിയുടെ അന്തരീക്ഷ പാളികൾ

1. ഭൂമിയെ പൊതിഞ്ഞിരിക്കുന്ന വാതക ങ്ങളുടെ ആവരണമാണ്?
🟥 വായുമണ്ഡലം.

2. അന്തരീക്ഷം ഇല്ലെങ്കിൽ ആകാശ ത്തിന്റെ നിറം?
🟥 കറുപ്പ്.
📢 അന്തരീക്ഷത്തെ ഭൂമിയോട്‌ ചേര്‍ത്തു നിര്‍ത്തുന്ന ബലമാണ്?
🟥 ഭൂഗുരുത്വാകര്‍ഷണ ബലം.

3. അന്തരീക്ഷത്തില്‍ ഏറ്റവും കൂടുത ലായി കാണപ്പെടുന്ന വാതകം?
🟥 നൈട്രജൻ. (78.08%)

4. അന്തരീക്ഷ വായുവിലെ പ്രധാന വാതകങ്ങൾ:
വാതകങ്ങൾ വ്യാപ്തം %
നൈട്രജൻ 78.08%
ഓക്സിജൻ 20.95%
ആർഗൺ 0.93%
കാർബൺ ഡയോക്സൈഡ് 0.04%
നിയോൺ 0.002%
ഹീലിയം 0.0005%
ക്രിപ്റ്റോൺ 0.001%
ഹൈഡ്രജൻ 0.00005%
സിനോൺ 0.000009%
5. അന്തരീക്ഷത്തിലെ കാർബൺഡയോ ക്സൈഡിന്റെ മാറ്റങ്ങൾ രേഖപ്പെടുത്തു ന്ന ഗ്രാഫിന് പറയുന്ന പേര്?
🟥 കീലിങ് കർവ്.

    ഊഷ്മാവിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ അന്തരീക്ഷ ഭാഗത്തെ 5 ആയി തരം തിരിച്ചിരിക്കുന്നു. ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ, എക്സോസ്ഫിയർ.

I. ട്രോപ്പോസ്ഫിയർ (0 - 13 Km ഉയരം)

6. ട്രോപ്പോസ്ഫിയർ എന്ന വാക്കിന ർത്ഥം?
🟥 സംയോജന മേഖല.

7. ഭൂമിയിൽനിന്ന് ഏറ്റവും ആദ്യത്തെ പാളി, ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളി?
🟥 ട്രോപ്പോസ്ഫിയർ.
📢 അതുകൊണ്ടുതന്നെ നാം അധിവസിക്കുന്ന ജൈവമണ്ഡലം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി, മാനവരാശിയുടെ ഭവനം, എന്നെല്ലാം അറിയപ്പെടുന്നത്?
🟥 ട്രോപ്പോസ്ഫിയർ.

8. ഭൗമാന്തരീക്ഷ പിണ്ഡത്തിന്റെ 80% വും കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ഏത്?
🟥 ട്രോപ്പോസ്ഫിയർ.

9. മേഘ രൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങൾ സംഭവിക്കുന്ന അന്തരീക്ഷ മണ്ഡലം?
🟥 ട്രോപ്പോസ്ഫിയർ.
📢 അതായത് ദൈനംദിന കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന അന്തരീക്ഷമണ്ഡലമാണ്?
🟥 ട്രോപ്പോസ്ഫിയർ.

10. ട്രോപ്പോസ്ഫിയറിൽ ഉയരം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് _______?
🟥 കുറയുന്നു.

11. ട്രോപ്പോസ്ഫിയറിനേയും സ്ട്രാറ്റോ സ്ഫിയറിനേയും വേർതിരിക്കുന്ന മേഖല ഏത്?
🟥 ട്രോപ്പോപ്പോസ്. (Tropopause)

II. സ്ട്രാറ്റോസ്ഫിയർ (20-50 Km)

12. ഭൂമിയിൽ നിന്ന് രണ്ടാമത്തെ അന്തരീക്ഷപാളി?
🟥 സ്ട്രാറ്റോസ്ഫിയർ.

13. ഏത് അന്തരീക്ഷ മണ്ഡലമാണ് വിമാനങ്ങളുടെയും ജെറ്റ് വിമാനങ്ങളുടെയും സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷ മണ്ഡലം?
🟥 സ്ട്രാറ്റോസ്ഫിയർ.
സ്ട്രാറ്റോസ്ഫിയറിൽ ഉയരം കൂടുന്തോറും ഊഷ്മാവ് ക്രമരഹിതമായി കൂടുന്നു.

14. സ്ട്രാറ്റോസ്ഫിയറിനേയും മിസോ സ്ഫിയറിനേയും വേർതിരിക്കുന്ന മേഖല ഏത്?
🟥 സ്റ്റ്രാറ്റോപ്പോസ്. (Stratopause).

15. വിനാശകാരികളായ അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏത്?
🟥 സ്ട്രാറ്റോസ്ഫിയർ.
📢 സ്ട്രാറ്റോസ്ഫിയറിന്റെ ഏറ്റവും താഴ് ഭാഗത്തായിട്ടാണ് (ഭൂമിയിൽനിന്ന് 20 - 35 Km ഉയരത്തിൽ) ഓസോൺപാളി കാണപ്പെടുന്നത്.

16. ഓസോൺ വാതകത്തിന്റെ നിറം?
🟥 ഇളം നീല.
📢 ഓസോണിന്റെ തന്മാത്രാ വാക്യം - `O_3`

17. ഓസോൺ കണ്ടുപിടിച്ചതാര്?
🟥 സി. എഫ്. ഷോൺ ബെയിൻ.
📢 ഓസോൺ പാളി കണ്ടെത്തിയതാരൊക്കെ?
🟥 ചാൾസ് ഫാബ്രി & ഹെൻട്രി ബ്യൂയിസൺ.
📢 അന്തരീക്ഷത്തിലെ ഓസോൺ പാളിയെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകിയതാര്?
G. M. B. ഡോബ്സൺ.

18. ഓസോണിന്റെ അളവ് രേഖപ്പെടു ത്തുന്ന യൂണിറ്റ്?
🟥 ഡോബ്സൺ യൂണിറ്റ്.
19. ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്ന മേഘങ്ങളാണ്?
🟥 നാക്രിയസ് മേഘങ്ങൾ.

20. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം ഏത്?
🟥 തുളസി.

21. അൾട്രാ വയലറ്റ് കിരണങ്ങൾ അധികമായി ഏറ്റാൽ ശോഷണം സംഭവിക്കുന്ന കാർഷിക വിള?
🟥 നെല്ല്.

22. ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം?
🟥 അൻറാർട്ടിക്കയിലെ ഹാലിബേ യിൽ.
📢 അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ ഉണ്ടാകുന്ന വിള്ളലുകളാണ് - ഓസോൺ സുഷിരങ്ങൾ.

23. ഓസോൺപാളി തകരാൻ കാരണ മാകുന്ന പ്രധാന ഘടകങ്ങൾ?
🟥 ക്ലോറോ ഫ്ലൂറോ കാർബൺ (CFC) & കാർബൺ മോണോക്സൈഡ് (CO).

24. ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ അംഗീ കരിച്ച വർഷം?
🟥 1987 സെപ്റ്റംബർ 16.
📢 അതുകൊണ്ടാണ് സെപ്റ്റംബർ 16 ലോക ഓസോൺ ദിനം ആയി നാം ആചരിക്കുന്നത്.

25. മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നതെന്ന്?
🟥 1989 ജനുവരി 1 ന്.

III. മിസോസ്ഫിയർ (50 - 80 Km)

26. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന അന്തരീക്ഷമണ്ഡലമാണ്?
🟥 മിസോസ്ഫിയർ.
📢 മിസോസ്ഫിയറിലെ ശരാശരി താപനില = -83°C.
📢 താപനില -100°C ആയി കുറയുന്ന അന്തരീക്ഷപാളി? മിസോസ്ഫിയർ.

27. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യു ന്ന അന്തരീക്ഷ പാളിയാണ്?
🟥 മിസോസ്ഫിയർ.

28. ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങളായ നോക്ടിലൂസന്റ് മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത്?
🟥 മിസോസ്ഫിയർ.
📢 നിശാ ദീപങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങളാണ്?
🟥 നോക്ടിലൂസന്റ് മേഘങ്ങൾ.

29. ഉൽക്കകൾ ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കത്തിയെരിയുന്നത് ഏത് അന്തരീക്ഷ പാളിയിൽ വച്ച്?
🟥 മിസോസ്ഫിയറിൽ.
📢 അതിനാൽ ഉൽക്കാവർഷം പ്രദേശം എന്നറിയപ്പെടുന്ന അന്തരീക്ഷപാളിയാണ് - മിസോസ്ഫിയർ.
📢 വായുവിന്റെ ഘർഷണം മൂലമാണ് മിസോസ്ഫിയറിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തി ചാമ്പലാകാൻ കാരണം.

30. മിസോസ്ഫിയറിനേയും തെർമോ സ്ഫിയറിനേയും വേർതിരിക്കുന്ന മേഖല ഏത്?
🟥 മിസോപ്പോസ്. (Mesopause).


IV. തെർമോസ്ഫിയർ (80 - 600 Km)

തെർമോസ്ഫിയറിന്റെ ഉയരം കൂടുന്തോറും താപനില കൂടുന്നു.

31. ഭൂമിയുടെ അന്തരീക്ഷത്തിലെ ഏറ്റവും താപനില കൂടിയ അന്തരീക്ഷ പാളിയാണ്?
🟥 തെർമോസ്ഫിയർ.
📢 ആ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ.
📢 സ്വാഭാവികമായും ഉയരം കൂടിയതിനാൽ ഭൂഗുരുത്വാകർഷണ ബലം ഏറ്റവും കുറഞ്ഞ മണ്ഡലം.

32. ധ്രുവ പ്രദേശങ്ങളിൽ കാണപ്പെടുന്ന അറോറ കാഴ്ചകളുടെ ഉറവിടം?
🟥 തെർമോസ്ഫിയർ.

അയണോസ്ഫിയർ

   തെർമോസ്ഫിയറിന്റെ തന്നെ താഴ് ഭാഗമാണ് അയണോസ്ഫിയർ എന്ന് അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ വാതക തന്മാത്രകൾ അയോണുകളായി സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി.

33. റേഡിയോ തരംഗങ്ങൾ സഞ്ചരി ക്കുന്ന അന്തരീക്ഷ മണ്ഡലം, റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാക്കുന്ന അന്തരീക്ഷ മണ്ഡലം?
🟥 അയണോസ്ഫിയർ.

34. വാർത്താവിനിമയ കൃത്രിമോപഗ്ര ഹങ്ങൾ സ്ഥിതിചെയ്യുന്ന അന്തരീക്ഷ മണ്ഡലം ഏത്?
🟥 അയണോസ്ഫിയർ.

35. അന്തരീക്ഷത്തിന്റെയും ബഹിരാകാ ശത്തിന്റെയും അതിർവരമ്പായി നിശ്ച യിച്ചിരിക്കുന്ന രേഖയുടെ പേര്?
🟥 കാർമൻ രേഖ.
📢 ഭൂമിയിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിലാണ് കാർമൻ രേഖ സങ്കല്പിതമായിട്ടുള്ളത്.
36. അയണോസ്ഫിയർ പാളിയെ കുറിച്ച് സിദ്ധാന്തങ്ങൾ രൂപീകരിച്ച ഇന്ത്യാക്കാരൻ?
🟥 എസ്. കെ. മിത്ര.
📢 അന്തരീക്ഷത്തിന്റെ മേൽപ്പാളിയെ പ്പറ്റി ലോകത്ത് എഴുതപ്പെട്ട ആദ്യ ഗ്രന്ഥമായ, The Upper Atmosphere, എന്ന ഗ്രന്ഥം രചിച്ചത്?
🟥 എസ്. കെ. മിത്ര.

V. എക്സോസ്ഫിയർ

അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളിയാണ് - എക്സോസ്ഫിയർ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments