Geography Different Types of Rocks

 ആഗ്നേയ ശിലകൾ (Igneous Rocks), അവസാദ ശിലകൾ (Sedimentary Rocks), കായാന്തരിത ശിലകൾ (Metamorphic Rocks),പ്രാഥമിക ശില, പിതൃശില, അടിസ്ഥാനശില, ശിലകളുടെ മാതാവ്,ഫോസിലുകൾ ഇല്ലാത്ത ശിലകൾ, ലോഹ അയിരുകളുടെ മുഖ്യ ഉറവിടം,അഗ്നിപർവ്വതജന്യ ശിലകൾ, മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന ശിലകൾ,


ഭൂമിയിൽ കാണുന്ന ശിലകളെ മൂന്നായി തരം തിരിക്കാം:

I. ആഗ്നേയ ശിലകൾ (Igneous Rocks)
II. അവസാദ ശിലകൾ (Sedimentary Rocks)
III. കായാന്തരിത ശിലകൾ (Metamorphic Rocks)

I. ആഗ്നേയ ശിലകൾ

    ഉരുകിയ ശിലാദ്രവം തണുത്തുറഞ്ഞ് രൂപപ്പെടുന്ന ശിലകളാണ് ആഗ്നേയ ശിലകൾ.
🌐 ആഗ്നേയ ശിലകൾക്ക് ഉദാഹരണങ്ങൾ:
🟥 ബസാൾട്ട്, ഗ്രാനൈറ്റ്, ഡോളമൈറ്റ്, ബാത്തോലിത്ത്സ്, ലാക്കോലിത്ത്സ്, സിൽസ്, ഡൈക്ക്സ് മുതലായവ.


🌐 ആഗ്നേയ ശിലകളെ വീണ്ടും രണ്ടായി തരംതിരിക്കാം:
A) ബാഹ്യ ജാത ശിലകൾ: ഭൂമിയുടെ ഉപരിതലത്തിൽ ലാവ തണുത്തുറഞ്ഞ് ഉണ്ടാവുന്ന ആഗ്നേയ ശിലകൾ.
ഉദാഹരണം ബസാൾട്ട്.
(പരൽ രൂപമില്ലാത്ത ശിലകളാണ് ബസാൾട്ട് ശിലകൾ.)

🌐 ബസാൾട്ടിന്റെ അപക്ഷയം മൂലമുണ്ടാകുന്ന മണ്ണ് ഏത്?
🟥 കറുത്ത മണ്ണ് (റിഗർ).
🌐 പരുത്തി കൃഷിക്ക് യോജിച്ച മണ്ണാണ്?
🟥 കറുത്ത മണ്ണ് (റിഗർ).

🌐 ഇന്ത്യയിൽ ബസാൾട്ട് കാണപ്പെടുന്ന മേഖലകൾ?
🟥 ഡെക്കാൺ ട്രാപ്പ് മേഖല, ജാർഖണ്ഡിലെ രാജ്മഹൽ കുന്നുകൾ.

B) അന്തർ വേധ ശിലകൾ: അന്തർ വേധ ശിലകളുടെ മറ്റൊരുപേര് പ്ലൂട്ടോണിക് ശിലകൾ (പാതാള ശിലകൾ.)

II. അവസാദ ശിലകൾ

കാറ്റ്, ഒഴുക്കുവെള്ളം, ഹിമാനികൾ, വേലിയേറ്റ-വേലിയിറക്കങ്ങൾ, തിരമാലകൾ, എന്നിവയുടെ പ്രവർത്തന ഫലമായി അവസാദങ്ങൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന ശിലകളാണ് അവസാദ ശിലകൾ.

 

🌐 പെട്രോളിയം, കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകളാണ്?
🟥 അവസാദ ശിലകൾ.
📢 അതുകൊണ്ടാണ് ശിലാതൈലം എന്നറിയപ്പെടുന്നത്?
🟥   പെട്രോളിയം.

🌐 21-ാം നൂറ്റാണ്ടിന്റെ ഇന്ധനം എന്ന് വിശേഷിപ്പിക്കാവുന്ന ശിലാഫലകങ്ങൾ ക്കിടയിലെ വാതക സ്രോതസ്സ്?
🟥 ഷെയ്ൽ.

    രൂപപ്പെടലിന്റെ അടിസ്ഥാനത്തിൽ അവസാദശിലകളെ മൂന്നായി തരം തിരിക്കാം:

A) യാന്ത്രികമായി / ബലകൃതമായി രൂപംകൊള്ളുന്നവ.
ഉദാ: ഷെയ്ൽ, കളിമണ്ണ്, മണൽക്കല്ല്.

B) ജൈവികമായി രൂപംകൊള്ളുന്നവ.
ഉദാ: കൽക്കരി, ചോക്ക്, ചുണ്ണാമ്പുകല്ല്.

C) രാസപ്രവർത്തന ഫലമായി രൂപംകൊള്ളുന്നവ.
ഉദാ: ജിപ്സം, കല്ലുപ്പ്.

III. കായാന്തരിത ശിലകൾ.

    ആഗ്നേയ ശിലകളും അവസാദശിലകളും ഉയർന്ന മർദ്ദത്തിലും ഊഷ്മാവിലും രാസ മാറ്റത്തിന് വിധേയമായി രൂപംകൊള്ളുന്ന ശിലകളാണ്?
🟥 കായാന്തരിത ശിലകൾ.

🌐 കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ ഏത്?
🟥 കായാന്തരിത ശിലകൾ.
കായാന്തരിത ശിലകൾക്ക് ഉദാഹരണം:
🟥 നൈസ്, ഷെയ്ൽ, ഷിസ്റ്റ്, മാർബിൾ, ക്വാർട്ട്സൈറ്റ്, രത്നങ്ങൾ, വജ്രം, മരതകം.

  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments