Expected GK | LDC | LGS | Degree Prelims Quiz - 42

ചലഞ്ചർ ഗർത്തം, ഫ്രഞ്ച് വിപ്ലവം,ഐക്യരാഷ്ട്രസഭ, മനുഷ്യാവകാശ പ്രഖ്യാപനം,ഡിലനോയ്,താന്തിയാതോപ്പി,രാമചന്ദ്ര പാണ്ഡുരംഗ,മധ്യതിരുവിതാംകൂറിന്റെ ജീവനാഡി,അലോക് റാവത്ത്,നീതി ആയോഗ്,അഷ്ടമുടി കായൽ,മൺറോ തുരുത്ത്,ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ്,

LDC Main 2021 / Degree Level Prelims 2021 Quiz - 42. 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


1. 1741 ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയുടെ മുൻപിൽ കീഴടങ്ങിയ ഡച്ച് നാവിക മേധാവി ആര്?

       Ans: ഡിലനോയ്.


2. താന്തിയാതോപ്പിയുടെ യഥാർത്ഥ പേര്?

       Ans: രാമചന്ദ്ര പാണ്ഡുരംഗ.

 


3. ലോക്സഭയിലേക്കുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് ആരംഭിച്ച ദിവസം?

       Ans: 1951 ഒക്ടോബർ 25.4. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ ദിവസം?

       Ans: 1948 ഡിസംബർ 10.


5. ഏതു സംഭവത്തോടെയാണ് ഫ്രഞ്ച് വിപ്ലവം ആരംഭിച്ചത്?

       Ans: ബാസ്റ്റിൽ കോട്ടയുടെ പതനത്തോടെ.


6. ലോകത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമായ ചലഞ്ചർ ഗർത്തം ഏത് സമുദ്രത്തിലാണ്?

       Ans: പസഫിക് സമുദ്രം.  


7. ലോക രാജ്യങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?

       Ans: 7.


8. 'ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ്' എന്നറിയപ്പെടുന്ന അയർലണ്ടുകാരൻ ആര്?

       Ans: ജോൺ ജോസഫ് മർഫി.


9. മൺറോ തുരുത്ത് സ്ഥിതിചെയ്യുന്ന കായൽ ഏത്?

       Ans: അഷ്ടമുടി കായൽ.


10. നീതി ആയോഗ് നിലവിൽ വന്ന ദിവസം?

       Ans: 2015 ജനുവരി 1.


11. ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷൻ ആര്?

       Ans: അലോക് റാവത്ത്.


12. 'ഇന്ത്യ അഥവാ ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആയിരിക്കും' എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?

       Ans: അനുച്ഛേദം 1.


13. 'മധ്യതിരുവിതാംകൂറിന്റെ ജീവനാഡി' എന്നറിയപ്പെടുന്ന നദി ഏത്?

       Ans: പമ്പ.


14. മേൽമുണ്ട് സമരത്തിന് പ്രചോദനം പകർന്ന സാമൂഹിക പരിഷ്കർത്താവ്?

       Ans: വൈകുണ്ഠസ്വാമികൾ.


15. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തി?

       Ans: ജസ്റ്റിസ് എം. ഫാത്തിമ ബീവി.


16. ഭാരതീയ ഭരണഘടനയുടെ കൈയെഴുത്ത് പ്രതി അലങ്കരിച്ച ചിത്രകാരൻ ആര്?

       Ans: നന്ദലാൽ ബോസ്.


17. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിയുടെ അൻപതാം വാർഷികത്തിൽ തുടക്കമിട്ട പഞ്ചവത്സര പദ്ധതി?

       Ans: ഒൻപതാം പഞ്ചവത്സര പദ്ധതി.


18. ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്ന ദിവസം?

       Ans: 2005 ഒക്ടോബർ 12.


19. ഇന്ത്യൻ ആസൂത്രണ കമ്മീഷൻറെ ആദ്യ ഉപാദ്ധ്യക്ഷൻ ആരായിരുന്നു?

       Ans: ഗുൽസാരിലാൽ നന്ദ.


20. ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ ഏറ്റവുമധികം സംഭാവന ചെയ്യുന്ന മേഖല? ( പ്രാഥമിക, ദ്വിതീയ, തൃതീയ)

       Ans: തൃതീയ മേഖല.


21. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

       Ans: ശാസ്താംകോട്ട കായൽ.


22. കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ശിലകൾ?

       Ans: കായാന്തരിത ശിലകൾ.


23. മലകളും കുന്നുകളുമില്ലാത്ത കേരളത്തിലെ ജില്ല ഏത്?

       Ans: ആലപ്പുഴ ജില്ല.


24. ബ്രഹ്മപുത്ര നദിയുടെ ഏറ്റവും വലിയ പോഷക നദി?

       Ans: സുബാൻസിരി നദി.


25. ലോക് നായക് ജയപ്രകാശ് നാരായൺ വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: പാറ്റ്ന (ബീഹാർ).


26. ഏറ്റവും ഫലപുഷ്ടിയുള്ള മണ്ണേത്?

       Ans: എക്കൽ മണ്ണ്.


27. കേരളത്തിൽ ആദ്യമായി ഉപതെരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലം?

       Ans: ദേവികുളം.


28. ഗരീബി ഹഠാവോ അഥവാ ദാരിദ്ര്യനിർമാർജനം മുഖ്യ ലക്ഷ്യമാക്കിയ പഞ്ചവത്സര പദ്ധതി?

       Ans: അഞ്ചാം പഞ്ചവത്സര പദ്ധതി.


29. രണ്ട് തവണ കേരള സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയായതാര്?

       Ans: ജസ്റ്റിസ് ഡി. ശ്രീദേവി.


30. 'വൃദ്ധഗംഗ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉപദ്വീപീയ നദി ഏത്?

       Ans: ഗോദാവരി.


31. ശൈത്യകാലത്തെ മഴ ഏതു വിളയ്ക്കാണ് അനുയോജ്യം?

       Ans: ഗോതമ്പിന്.


32. ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ചിറാപുഞ്ചി സ്ഥിതി ചെയ്യുന്ന സ്ഥലം?

       Ans: മേഘാലയ.


33. ഉപദ്വീപിയ പീഠഭൂമിയുടെ ഭാഗമായ പ്രധാന പീഠഭൂമി ഏത്?

       Ans: ഡെക്കാൺ പീഠഭൂമി.


34. തമിഴ്നാട് മുതൽ ഗുജറാത്ത് വരെ നീണ്ടുകിടക്കുന്ന മലനിര ഏത്?

       Ans: പശ്ചിമഘട്ടം.


35. വടക്കുകിഴക്കൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്ന മറ്റൊരു പേര്?

       Ans: തുലാവർഷം.


36. "കേരളമേ, നിന്റെ ഓമനപ്പേർ കേൾക്കെ, കോൾമയിർ കൊള്ളുന്നു എന്നുള്ളമെന്നും" ഈ വരികൾ എഴുതിയതാര്?

       Ans: എസ്. കെ. പൊറ്റക്കാട്.


37. കേരളത്തിലെ കുടക്കല്ലുകൾ, മുനിയറകൾ, നന്നങ്ങാടികൾ എന്നിവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ശവസംസ്കാര സമ്പ്രദായം.


38. ഏറ്റവും കൂടുതൽ ജില്ലകളിലൂടെ ഒഴുകുന്ന കേരളത്തിലെ നദിയേത്?

       Ans: മൂവാറ്റുപുഴയാർ.


39. ഏത് ഭൂഖണ്ഡത്തിലാണ് ആമസോൺ നദി സ്ഥിതി ചെയ്യുന്നത്?

       Ans: തെക്കേ അമേരിക്ക.


40. ബ്രിട്ടീഷ് ഇന്ത്യയിലെ മാതൃകയിൽ തിരുവിതാംകൂറിൽ നിയമസംഹിത പ്രാബല്യത്തിൽ വരുത്തിയതാര്?

       Ans: സ്വാതിതിരുനാൾ.☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments