Expected GK | LDC | LGS | Degree Prelims Quiz - 50

കെരാറ്റോ പ്ലാസ്റ്റി,പെട്രോളിൽ ആന്റി നോക്കിങ് ഏജന്റ് ആയി ചേർക്കുന്നത്?,ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകം ഉള്ള സംസ്ഥാനം?,

LDC Main 2021 / Degree Level Prelims 2021 Quiz - 50. 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ?

       Ans: കെരാറ്റോ പ്ലാസ്റ്റി.


2. പെട്രോളിൽ ആന്റി നോക്കിങ് ഏജന്റ് ആയി ചേർക്കുന്നത്?

       Ans: ലെഡ്.

 


3. ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ്?

       Ans: ഡ്യുട്ടീരിയം.




4. തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ?

       Ans: പ്ലാസ്മ.


5. ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകം ഉള്ള സംസ്ഥാനം? 

       Ans: ഒഡീഷ.


6. ജീവന്റെ ഉൽപ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ്?

Ans: Abiogenesis. (അബയോജനിസിസ്).


7. പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം? 

       Ans: ലെഡ്.


8. തുല്ല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ളവ?

       Ans: ഐസോടോണുകൾ.


9. ആറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ചതാര്? 

       Ans: ജോൺ ഡാൾട്ടൺ.


10. ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തവും കൂടിയ സാന്ദ്രതയുള്ള താപനില?

       Ans: 4°C.


11. പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം?

       Ans: അസ്പാർട്ടേം.


12. ഹൈഡ്രജന്റെ വ്യാവസായിക ഉത്പാദനം?

       Ans: ബോഷ് പ്രക്രിയ.


13. മീനമാതാ രോഗം (മാർജ്ജാരനൃത്ത രോഗം) ഏതു മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: മെർക്കുറി.


14. കോശത്തിന്റെ കെമിക്കൽ ഫാക്ടറികോശത്തിന്റെ പവർഹൗസ് എന്നിങ്ങനെ അറിയപ്പെടു ന്നത്?

       Ans: മൈറ്റോകോൺഡ്രിയ.


15. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ പ്രകാശ ഗ്രാഹി കോശങ്ങൾ?

       Ans: റോഡ് കോശങ്ങൾ.


16. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമേത്?

       Ans: സെറിബ്രം.


17. മനുഷ്യശരീരത്തിലും ഭൂവൽക്കത്തിലും ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകമേത്?

       Ans: ഓക്സിജൻ.


18. കൽക്കരി കത്തുമ്പോഴുള്ള പുകയിൽ അടങ്ങിയിട്ടുള്ള വിഷവാത കം?

       Ans: കാർബൺ മോണോക്സൈഡ് ( CO ).


19. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ പൂർണമായും ബാഷ്പീകരണത്തിന് വിധേയമാകുന്ന മൂലകം?

       Ans: പൊളോണിയം.


20. സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന ഹോർമോൺ?

       Ans: ഗിബ്ബറിലിൻ.


21. പൂവിടുന്ന സമയത്തെ മഴ, മികച്ച വിളവ് നൽകുന്നത് ഏതു കൃഷിയിലാണ്?

       Ans: കുരുമുളക് കൃഷിയിൽ.


22. മാനിഹോട്ട് യൂട്ടിലിസിമ ഏതിന്റെ ശാസ്ത്രീയനാമമാണ്?

       Ans: മരച്ചീനി.


23. വൈറ്റമിൻ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്?

       Ans: കാസിമർ ഫങ്ക്.


24. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഹാലൊജൻ ഏത്?

       Ans: ബ്രോമിൻ.


25. ഓക്സിജന്റെ രൂപാന്തരമായ ഓസോണിന്റെ നിറമെന്ത്?

       Ans: ഇളം നീല.


26. ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി (94%)?

       Ans: ആന്ത്രസൈറ്റ് കൽക്കരി.


27. ഏറ്റവും സാന്ദ്രത കൂടിയ വാതകം?

       Ans: റഡോൺ.


28. ഗാർഹിക ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കാതിരിക്കാനുള്ള കാരണ മെന്ത്?

       Ans: സ്ഫോടന സാധ്യത.


29. ചെറിയ വസ്തുക്കളെ സൂക്ഷിച്ചു നോക്കുമ്പോൾ പ്രതിബിംബം രൂപംകൊള്ളുന്നുതെവിടെ?

       Ans: പീത ബിന്ദുവിൽ.


30. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ?

       Ans: ഹ്രസ്വദൃഷ്ടി.


31. ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം ഏത്?

       Ans: യൂറിയ.


32. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകമേത്?

       Ans: ഹീലിയം.


33. സിങ്കും സൾഫ്യൂരിക് ആസിഡ് തമ്മിൽ പ്രവർത്തിച്ചുണ്ടാകുന്ന വാതകം?

       Ans: ഹൈഡ്രജൻ.


34. സുഷുമ്ന സ്ഥിതിചെയ്യുന്ന നട്ടെല്ലിലെ ഭാഗമാണ്?

       Ans: ന്യൂറൽ കനാൽ.


35. കാൽസ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം?

       Ans: വൈറ്റമിൻ D.


36. മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ വിഷം ബാധിക്കുന്ന ശരീരഭാഗം?

       Ans: കേന്ദ്ര നാഡീവ്യവസ്ഥ.


37. ആധുനിക ആവർത്തന പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ?

       Ans: മോസ് ലി.


38. ശരീരത്തിൽ കൂടുതലായി വരുന്ന ചെമ്പ് പുറത്തു കളയാൻ പറ്റാത്ത അവസ്ഥ?

       Ans: വിൽസൺസ് രോഗം.


39. ഗ്ലൂക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?

       Ans: കണ്ണ്.


40. ഇലക്കറികളിലും പാലിലും സുലഭമായി അടങ്ങിയിട്ടുള്ള വൈറ്റമിൻ?

       Ans: വൈറ്റമിൻ A.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments