Expected GK | VFA | LDC | LGS | 10 Prelims 2022 | Degree Prelims Quiz - 48


Expected GK | VFA | LDC | LGS | 10 Prelims 2022 | Degree Prelims Quiz - 48. 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. 'ദ ലീഡർ' എന്ന പത്രം ആരംഭിച്ചതാര്?.

       Ans: പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ.


 
     

2.  ബനാറസ് ഹിന്ദു യൂണിവേഴ്സി റ്റിയുടെ സ്ഥാപകനാര്?

       Ans:   മദൻ മോഹൻ മാളവ്യ.
                 (വാരണാസി in 1916.).


 


3. 'മഹാമാന' എന്നപേരിലറിയപ്പെടുന്ന ദേശീയ നേതാവാര്? 

       Ans:   പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ.




4. ക്വിറ്റ് ഇന്ത്യ എന്ന പദം ആദ്യം ഉപയോഗിച്ച വ്യക്തി ആര്?

       Ans: യൂസഫ് മെഹറലി.


5. ക്രിപ്സ്മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് തുടക്കം കുറിച്ച സമര പരിപാടി?

       Ans: ക്വിറ്റ് ഇന്ത്യ സമരം. (1942)?.


6. ഏതു കോൺഗ്രസ് സമ്മേളനമാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്?

       Ans: ബോംബെ കോൺഗ്രസ് സമ്മേളനം.  


7. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയതോടുകൂടി ബോംബെ ഗോവാലിയ ടാങ്ക് മൈതാനം ഏത് പേരിൽ അറിയപ്പെട്ടു?.

       Ans: ആഗസ്റ്റ് ക്രാന്തി മൈതാനം.


8. ക്വിറ്റ് ഇന്ത്യ പ്രമേയം അവതാരകൻ ആരായിരുന്നു?

       Ans: ജവഹർലാൽ നെഹ്റു.


9. ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യം ഏത്?

       Ans: പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.


10. ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്നതാര്?

       Ans: അരുണാ അസഫലി.


11. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന സുപ്രധാന സംഭവമേത്?

       Ans:  കീഴരിയൂർ ബോംബ് കേസ് (1942).


12. ഹെയ്ലി നാഷണൽ പാർക്ക് എന്ന ആദ്യകാലനാമമുണ്ടായിരുന്ന ദേശീയോദ്യാനം ഏത്?

       Ans: ജിം കോർബറ്റ് നാഷണൽ പാർക്ക്, ഉത്തരാഖണ്ഡ് ( നൈനിറ്റാൾ ഡിസ്ട്രിക്ട്).


13. ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ദേശീയോദ്യാനം ഏത്?

       Ans:  ജിം കോർബറ്റ് നാഷണൽ പാർക്ക്. (1936).


14. ഏതു മൃഗമാണ് പ്രധാനമായും ജിം കോർബെറ്റ് ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്നത്?

       Ans: ബംഗാൾ കടുവ.


15. ബംഗാൾ കടുവയുടെ പ്രധാന ആവാസ കേന്ദ്രമായ ദേശീയോദ്യാനം ഏത്?

       Ans: മനാസ് നാഷണൽ പാർക്ക്.




16. ഏത് ദേശീയോദ്യാനമാണ് ഇന്ത്യയുടേയും ഭൂട്ടന്റേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്നത്?

       Ans: മനാസ് നാഷണൽ പാർക്ക്.


17. സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ ഏക ദേശീയോദ്യാനം ഏത്?

       Ans: ഗുജറാത്തിലെ ഗിർ ദേശീയോദ്യാനം.


18. ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന്റെ സംരക്ഷണ കേന്ദ്രമായുള്ള ഇന്ത്യയിലെ ദേശീയോദ്യാനം ഏത്?

       Ans: കാസിരംഗാ നാഷണൽ പാർക്ക് ( ആസാം ).


19. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രമേത്?

       Ans: നന്ദൻ കാനൻ സുവോളജിക്കൽ പാർക്ക്, ഭുവനേശ്വർ, ഒറീസ.


20. ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ കണ്ടുവരുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്?

       Ans: പശ്ചിമബംഗാൾ.


21. ഏറ്റവും കൂടുതൽ ദേശീയോദ്യാ നങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

       Ans: മധ്യപ്രദേശ്.


22. ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്ക വിഷയമായ തവാങ് ബുദ്ധമത കേന്ദ്രം   ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

       Ans: അരുണാചൽ പ്രദേശിൽ.


23. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രം എന്ന ഖ്യാതിയുള്ളത്?

       Ans: തവാങ് ബുദ്ധമത കേന്ദ്രം.


24. അയിത്തത്തിനെതിരെ നടന്ന വൈക്കം സത്യാഗ്രഹം നീണ്ടുനിന്ന കാലയളവ്?

       Ans: 603 ദിവസം.


25. ഏത് ആസിഡാണ് തേങ്ങയിൽ അടങ്ങിയിരിക്കുന്നത്?

       Ans: കാപ്രിക് ആസിഡ്.


26. ഏത് ഇന്ത്യൻ നഗരമാണ് ആദ്യമായി പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ചത്?

       Ans: ചണ്ഡീഗഡ്.


27. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആസൂത്രിത നഗരം എന്ന ഖ്യാതി ഏതു നഗരത്തിനു സ്വന്തം?

       Ans: ചണ്ഡീഗഡ്.


28. ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന നഗരം?

       Ans: ബംഗളൂരു.


29. ഏതു ദിവസമാണ് ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത്?

       Ans: 2006 ഒക്ടോബർ 26.


30. സാത്രിയ എന്ന് നൃത്തരൂപം ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

       Ans: ആസ്സാം.


31. ഏത് ഇന്ത്യൻ സംസ്ഥാനമാണ് 'ചുവന്ന മലകളുടെ നാട്' എന്ന അപരനാമത്തിൽ കൂടി അറിയപ്പെടുന്നത്?

       Ans: അരുണാചൽ പ്രദേശ്.


32. ഏതു നദിയാണ് 'പാക്കിസ്ഥാന്റെ ജീവരേഖ' എന്ന പേരിൽ അറിയപ്പെടുന്നത്?

       Ans: സിന്ധു നദി.


33. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശമുള്ള നദി ഏത്?

       Ans: സിന്ധു നദി.


34. ശിവസമുദ്രം പദ്ധതി, ഹൊഗനക്കൽ വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്ന നദിയേത്?

       Ans: കാവേരി നദി.


35. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന ഭവാനി, പാമ്പാർ, കബനി നദികൾ ഏതു നദിയുടെ പോഷകനദികളാണ്?

       Ans: കാവേരി നദിയുടെ.


36. ഏതു നദിയിലാണ് ഇന്ത്യയിലെ തന്നെ ആദ്യ അണക്കെട്ടായ കല്ലണൈ അണക്കെട്ട് (ഗ്രാന്റ് അണക്കെട്ട്) നിർമ്മിക്കപ്പെട്ടത്?

       Ans: കാവേരി നദിയിൽ (TN).


37. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി, കൃഷ്ണരാജസാഗർ ഡാം എന്നിവ സ്ഥിതിചെയ്യുന്നത്?

       Ans: കർണാടകയിലെ കാവേരി നദിയിൽ.


38. യുഎൻ പൊതുസഭയുടെ പ്രസിഡന്റ് പദത്തിലെത്തിയ ആദ്യ ഇന്ത്യൻ ആര്?

       Ans: വിജയലക്ഷ്മി പണ്ഡിറ്റ്.


39. ഏതു നദിയാണ് ജമ്മു പട്ടണത്തെ രണ്ടായി വിഭജിച്ചുകൊണ്ട് ഒഴുകുന്നത്?

       Ans: താവി നദി.


40. ഏതു ഭരണഘടനാഭേദഗതി ആണ് ജി എസ് ടി നിയമവിധേയമാക്കിയത്?

       Ans: 101-ാം ഭരണഘടനാ ഭേദഗതി.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments