Expected GK | LDC | LGS | Degree Prelims Quiz - 47

വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്കിന്റെ പ്രവർത്തനതത്വം,നിശ്ചല ജഡത്വം,ഇൻഫ്രാറെഡ് വികിരണങ്ങൾ,ബോറോ സിലിക്കേറ്റ് ഗ്ലാസ്സ്,ഹൈപ്പോതലാമസ്,

LDC Main 2021 / Degree Level Prelims 2021 Quiz - 47. 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


1. വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്കിന്റെ പ്രവർത്തനതത്വം?

       Ans: പാസ്കൽ നിയമം.


2. മാവിൻ കൊമ്പ് കുലുക്കുമ്പോൾ മാങ്ങ ഞെട്ടറ്റു വീഴുന്നതിന് കാരണം?

       Ans: നിശ്ചല ജഡത്വം.

 


3. സാറ്റലൈറ്റുകൾ ഉപയോഗിച്ചുള്ള റിമോട്ട് സെൻസിങ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വൈദ്യുതകാന്തിക തരംഗം ഏത്?

       Ans: ഇൻഫ്രാറെഡ് വികിരണങ്ങൾ.
4. ലബോറട്ടറി ഉപകരണങ്ങൾ ഉണ്ടാ ക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

       Ans: ബോറോ സിലിക്കേറ്റ് ഗ്ലാസ്സ്.


5. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?

       Ans: ഹൈപ്പോതലാമസ്.


6. മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാ തിരിക്കുന്ന ജനിതക രോഗം ഏത്?

       Ans: ഹീമോഫീലിയ.  


7. തവിട്ടു കൽക്കരി അഥവാ ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരി ഏത്?

       Ans: ലിഗ്നൈറ്റ്.


8. ഇന്ത്യയിൽ മെഡിറ്ററേനിയൻ കാലാവ സ്ഥ അനുഭവപ്പെടുന്ന പ്രദേശമേത്?

       Ans: പഞ്ചാബ്.


9. 'ഇന്ത്യൻ നയാഗ്ര' എന്ന് വിളിക്ക പ്പെടുന്ന വെള്ളച്ചാട്ടം ഏത്?

       Ans: ഹൊഗനക്കൽ വെള്ളച്ചാട്ടം.


10. ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?

       Ans: 8.
ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ത്രിപുര, മിസോറം.11. കോൺഗ്രസിന്റെ എത്രാമത് സമ്മേളനത്തിലാണ് മലയാളിയായ സി. ശങ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചത്?

       Ans: 13-ാം സമ്മേളനം.


12. കോൺഗ്രസിന്റെ രണ്ടാമത്തെ സമ്മേളനം നടന്ന സ്ഥലം?

       Ans: കൊൽക്കത്ത.


13. ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി?

       Ans: ഇന്ദിരാഗാന്ധി.


14. പത്താം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത്?

       Ans: 52-ാം ഭേദഗതി (1985).


15. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏത്?

       Ans: ഇരവികുളം ദേശീയോദ്യാനം.


16. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുമരമായ കന്നിമരം സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം?

       Ans: പറമ്പിക്കുളം വന്യജീവി സങ്കേതം.


17. വൈദ്യുതി ഉൽപാദനം, കെട്ടിട നിർമ്മാണം എന്നിവ ഏതു സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു?

       Ans: ദ്വിതീയ മേഖല.


18. ഏത് രാജ്യത്ത് നടപ്പാക്കിയ ദേശീയ ആസൂത്രണത്തിന്റെ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചത്?

       Ans: സോവിയറ്റ് യൂണിയൻ.


19. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയുടെ അൻപതാം വാർഷികത്തിൽ തുടക്കമിട്ട പഞ്ചവത്സര പദ്ധതി ഏത്?

       Ans: ഒൻപതാം പഞ്ചവത്സര പദ്ധതി.


20. ഏത് അണക്കെട്ടിന്റെ ഉദ്ഘാടന വേളയിലാണ് "അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാ ക്ഷേത്രങ്ങളാണ്" എന്ന് പ്രധാന മന്ത്രി ജവഹർലാൽ നെഹ്റു പ്രസ്താവിച്ചത്?

       Ans: ഭക്രാനംഗൽ.


21. ആധുനികരീതിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏതായിരുന്നു?

       Ans: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ.


22. 1990 ഏപ്രിലിൽ നിലവിൽ വന്ന സിഡ്ബിയുടെ ആസ്ഥാനം എവിടെ?

       Ans: ലഖ്നൗ.


23. 'ഇന്ത്യൻ പൊതുഭരണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

       Ans: പോൾ എച്ച്. ആപ്പിൾ വേ.


24. ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ വിജയിച്ച ആദ്യ ഇന്ത്യക്കാരൻ?

       Ans: സത്യേന്ദ്ര നാഥ ടാഗോർ.


25. രാജസ്ഥാനിലെ ഏത് ഗ്രാമത്തിലാണ് ഇന്ത്യൻ വിവരാവകാശ പ്രസ്ഥാനം രൂപം കൊള്ളാൻ ഇടയായ സംഭവം നടന്നത്?

       Ans: ഭീം തെഹ്സിൽ.


26. കെ. ആർ. നാരായണനെതിരെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച മലയാളി?

       Ans: ടി. എൻ. ശേഷൻ.


27. 1970 ൽ ലോകായുക്ത നിയമം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

       Ans: ഒഡീഷ.


28. 1971 ൽ ലോകായുക്തയെ നിയമിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

       Ans: മഹാരാഷ്ട്ര.


29. അഭിഭാഷക പദവിയിലിരിക്കെ നേരിട്ട് സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത?

       Ans: ഇന്ദു മൽഹോത്ര.


30. അഴിമതി തുറന്നുകാട്ടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമം?

       Ans: വിസിൽ ബ്ലോവേഴ്സ് ആക്ട്.


31. ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീംകോടതി നിലവിൽ വന്നതെന്ന്?

       Ans: ജനുവരി 28, 1950.


32. ഹൈക്കോടതി ജഡ്ജി രാജി സമർപ്പിക്കേണ്ടതാർക്ക്?

       Ans: ഇന്ത്യൻ രാഷ്ട്രപതിക്ക്.


33. ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമായിരുന്ന മലയാളികളുടെ എണ്ണം എത്ര?

       Ans: 17.


34. ഏത് രാജ്യത്തുനിന്നാണ് ഇന്ത്യ ആമുഖം എന്ന ആശയം കടം കൊണ്ടിരിക്കുന്നത്?

       Ans: അമേരിക്ക.


35. ഇന്ത്യയിൽ ജി. എസ്. ടി. നിലവിൽ വന്നതെന്ന്?

       Ans: 2017 ജൂലൈ 1.


36. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പ ത്തികമായി പിന്നോക്കം നിൽക്കുന്നവ ർക്ക് 10% സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?

       Ans: ഗുജറാത്ത്.


37. ഫസ്റ്റ് എസ്റ്റേറ്റ് എന്നറിയപ്പെടുന്നതേത്?

       Ans: നിയമനിർമ്മാണസഭ.


38. ഏത് അനുച്ഛേദത്തെ അടിസ്ഥാന മാക്കിയാണ് ഹൈക്കോടതികൾ റിട്ടുകൾ പുറപ്പെടുവിക്കുന്നത്?

       Ans: അനുച്ചേദം 226.


39. UPSC യിൽ അംഗമായ ആദ്യ മലയാളി ആര്?

       Ans: ഡോ: കെ. ജി. അടിയോടി.


40. അവസാനമായി കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വർഷം?

       Ans: 1982.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments