Expected GK | LDC | LGS | Degree Prelims Quiz - 43

ചട്ടമ്പിസ്വാമികൾ,ഡച്ചുകാർ,പള്ളിപ്പുറം,പുരളിമല,പുന്നപ്ര വയലാർ സമരം

LDC Main 2021 / Degree Level Prelims 2021 Quiz - 43. 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. "വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാകൂ" എന്നഭിപ്രായപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

       Ans: ചട്ടമ്പിസ്വാമികൾ.


2. കുഷ്ഠരോഗികൾക്കായി ഡച്ചുകാർ കേരളത്തിൽ ആദ്യ ആശുപത്രി സ്ഥാപിച്ചതെവിടെ?

       Ans: പള്ളിപ്പുറം.

 


3. പഴശ്ശി സമരങ്ങളുടെ വേദിയായിരുന്ന പുരളിമല ഏതു താലൂക്കിൽ സ്ഥിതി ചെയ്യുന്നു?

       Ans: തലശ്ശേരി.



4. വയലാർ അവാർഡ് നേടിയ, വി. കെ. മോഹൻകുമാർ എഴുതിയ 'ഉഷ്ണരാശി: കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലിന്റെ പശ്ചാത്തല പ്രമേയം?

       Ans: പുന്നപ്ര വയലാർ സമരം.


5. ഐക്യകേരള പ്രതിജ്ഞ എഴുതിയതാര്?

       Ans: എൻ. വി. കൃഷ്ണവാര്യർ.


6. കണ്ണൂർ ജില്ലയിലെ കണ്ടക്കൈയ്യിൽ 1946 ൽ നടന്ന 'മേച്ചിൽപ്പുൽ സമരം' നയിച്ചതാര്?

       Ans: പി. കെ. കുഞ്ഞാക്കമ്മ.  


7. ഇന്ത്യ ഭരിച്ച ഏത് ഗവർണർ ജനറലാണ് "ഇന്ത്യ, ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം" എന്നഭിപ്രായപ്പെട്ടത്?

       Ans: വില്യം ബെന്റിക് പ്രഭു.


8. ഏതു വിപ്ലവകാരിയാണ് 1857 വിപ്ലവത്തിന്റെ രാഷ്ട്രീയ പ്രചാരകൻ എന്നറിയപ്പെട്ടത്?

       Ans: അസീമുള്ളാ ഖാൻ.


9. ഇന്ത്യൻ പീനൽ കോഡ് നിലവിൽ വന്നതെന്ന്?

       Ans: 1862 ജനുവരി 1 ന്.


10. മിറാത്-ഉൾ- അക്ബർ എന്ന പേർഷ്യൻ പത്രം ആരംഭിച്ച നവോത്ഥാന നായകനാര്?

       Ans: രാജാറാം മോഹൻ റോയ്.


11. ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ആദ്യ മുസ്ലിം വിപ്ലവകാരി?

       Ans: അഷ്ഫാഖ് ഉല്ലാഖാൻ.


12. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച തീയ്യതി?

       Ans: 1954 ഏപ്രിൽ 28.


13. ഏതു ഫ്രഞ്ച് ചക്രവർത്തിയാണ് "ഞാനാണ് രാഷ്ട്രം" എന്ന പ്രഖ്യാപനം നടത്തിയത്?

       Ans: ലൂയി പതിനാലാമൻ.


14. ഏതു പ്രധാന സംഭവമാണ് അമേരിക്കയെ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത്?

       Ans: പേൾ ഹാർബർ ആക്രമണം (1941).


15. യു. എൻ. സെക്രട്ടറി ജനറൽ സ്ഥാനം രാജി വെച്ച ആദ്യ സെക്രട്ടറി?

       Ans: ട്രിഗ് വലീ.


16. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ഏതു നാട്ടു രാജ്യവുമായാണ് ആദ്യമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടത്?

       Ans: തിരുവിതാംകൂർ നാട്ടുരാജ്യവുമായി.


17. 'വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം' എന്ന് കുമാരനാശാനെ വിശേഷിപ്പിച്ചതാര്?

       Ans: ജോസഫ് മുണ്ടശ്ശേരി.


18. പ്രശസ്ത പക്ഷി നിരീക്ഷകനായ  സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സംരക്ഷണ കേന്ദ്രം?

       Ans: തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം.


19. ഒളിമ്പിക്സ് മെഡൽ നേടിയ ഒരേയൊരു മലയാളി ആര്?

       Ans: മാനുവൽ ഫ്രെഡറിക്.


20. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത ഏക ഭരണഘടനാ ഭേദഗതി?

       Ans: 42 -ാം ഭേദഗതി 1976.


21. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദപ്രകാരം ഒരു പൗരന് ലഭിക്കുന്ന മൗലികാവകാശം ഏത്?

       Ans: മതസ്വാതന്ത്ര്യം.


22. ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് ഏത് അനുച്ഛേദപ്രകാരമാണ്?

       Ans: അനുഛേദം 356.


23. ധനാഭ്യർഥനകൾ ചർച്ച കൂടാതെ പാസ്സാക്കിയെടുക്കുന്നതിന് പറയുന്ന പേര്?

       Ans: ഗില്ലറ്റിൻ.


24. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരപരിധിയുള്ള ഹൈക്കോടതി ഏത്?

       Ans: ഗുവാഹത്തി ഹൈക്കോടതി.


25. എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇന്ത്യയിൽ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നത്?

       Ans: ഏഴാം ഭേദഗതി.


26. ത്രിവർണ്ണ പതാക അംഗീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം ഏത്?

       Ans: 1929 ലെ ലാഹോർ സമ്മേളനം.


27. കേരളത്തിൽ ഏതു വർഷം മുതലാണ് മൺസൂൺ കാലത്തെ ട്രോളിംഗ് നിരോധനം നിലവിൽ വന്നത്?

       Ans: 1988 മുതൽ.


28. ഏതു നദിയാണ് പ്രാചീന കാലത്ത് 'ബാരിസ്' എന്നറിയപ്പെട്ടത്?

       Ans: പമ്പ.


29. മിൽക്ക് ഓഫ് മഗ്നീഷ്യയുടെ രാസനാമം?

       Ans: മഗ്നീഷ്യം ഹൈഡ്രോക്സൈഡ്.


30. ശരീര താപനില നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾക്ക് പൊതുവെ പറയുന്ന പേരാണ്?

       Ans: ആൻറി പൈററ്റിക്കുകൾ.


31. ചൂടാക്കുമ്പോൾ ഖര പദാർത്ഥങ്ങൾ ദ്രാവകമാവാതെ നേരിട്ട് വാതകമായി മാറുന്ന പ്രക്രിയ?

       Ans: ഉത്പതനം.


32. ഹേബർ പ്രക്രിയ വഴി നിർമ്മിക്കുന്ന പദാർത്ഥം?

       Ans: അമോണിയ.


33. സൂര്യപ്രകാശത്തിലെ ചൂടിന് കാരണമായ വികിരണം ഏത്?

       Ans: ഇൻഫ്രാറെഡ്.


34. ഏതു പ്ലാസ്മാ പ്രോട്ടീനാണ് ശരീരത്തിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നത്?

       Ans: ആൽബുമിൻ.


35. വാല്മീകി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

       Ans: ബീഹാർ.


36. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം ഏത്?

       Ans: ഉലുവ.


37. സ്വീറ്റ് ബ്രെഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?

       Ans: പാൻക്രിയാസ്.


38. മനുഷ്യ മസ്തിഷ്കത്തിന്റെ ഏകദേശ ഭാരം?

       Ans: 1.4 Kg.


39. 'കേരള നവോത്ഥാനത്തിന്റെ വഴികാട്ടി' എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്?

       Ans: വൈകുണ്ഠസ്വാമികൾ.


40. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: വാടപ്പുറം പി. കെ. ബാവ.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments