Expected GK | Degree Level Prelims

മലയോര ഹൈവേ കടന്നുപോകാത്ത കേരളത്തിലെ ഏക ജില്ല?, വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?,ഏറ്റവും വേഗതയേറിയ ഭൂകമ്പ തരംഗങ്ങളേവ?

1)
  മലയോര ഹൈവേ കടന്നുപോകാത്ത കേരളത്തിലെ ഏക ജില്ല?
        A) ആലപ്പുഴ
        B) മലപ്പുറം
        C) കോട്ടയം
        D) കോഴിക്കോട്

       Ans: A) ആലപ്പുഴ.


2)  വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
        A) ഹംഫ്രി ഡേവി
        B) മൈക്കൽ ഫാരഡെ
        C) ജോൺ ഡാൾട്ടൺ
        D) ബെഞ്ചമിൻ ഫ്രാങ്ക്ളിൻ

       Ans: B) മൈക്കൽ ഫാരഡെ.

 


3)  ഏറ്റവും വേഗതയേറിയ ഭൂകമ്പ തരംഗങ്ങളേവ?
        A) P തരംഗങ്ങൾ
        B) S തരംഗങ്ങൾ
        C) L തരംഗങ്ങൾ
        D) K തരംഗങ്ങൾ

       Ans: A) P തരംഗങ്ങൾ.



 

4)  ഉച്ഛ്വാസ വായുവിൽ ഏറ്റവുമധികമുള്ള വാതകമേത്?
        A) കാർബൺ ഡയോക്സൈഡ്
        B) ഓക്സിജൻ
        C) നൈട്രജൻ
        D) ഹൈഡ്രജൻ

       Ans: C) നൈട്രജൻ.


5)  NH - 185 ബന്ധിപ്പിക്കുന്ന സ്ഥലങ്ങളേവ?
        A) കോഴിക്കോട് - മുത്തങ്ങ
        B) വല്ലാർപാടം - കളമശ്ശേരി
        C) അടിമാലി - കുമളി
        D) കൊല്ലം - പുനലൂർ

       Ans: C) അടിമാലി - കുമളി.


6)  പാർലമെന്റിന്റെ രണ്ട് സമ്മേളനങ്ങൾക്കിടയിലെ പരമാവധി ഇടവേള എത്ര?
        A) 2 മാസം
        B) 3 മാസം
        C) 6 മാസം
        D) 4 മാസം

       Ans: C) 6 മാസം.  


7)  ശരീരത്തിൽ വൈറ്റമിൻ K ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകൾ കാണപ്പെടുന്നതെവിടെ?
        A) പ്ലീഹ
        B) ചെറുകുടൽ
        C) വൻകുടൽ
        D) ആമാശയം

       Ans: C) വൻകുടൽ.


8)  മനുഷ്യരിൽ ചവച്ചരക്കാൻ സഹായിക്കുന്ന പല്ലുകളായ അഗ്രചർവ്വണകം എത്ര?
        A) 4
        B) 12
        C) 8
        D) 20

       Ans: C) 8.


9)  ഭൂപടങ്ങളിൽ മഞ്ഞനിറത്തിൽ അടയാളപ്പെടുത്തുന്നതെന്ത്?
        A) തരിശുഭൂമി
        B) കൃഷിയിടം
        C) പാറക്കെട്ടുകൾ
        D) ജലാശയങ്ങൾ

       Ans: B) കൃഷിയിടം.


10)  കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് അറിയപ്പെടുന്ന പേര് ഏത്?
        A) കെ നെറ്റ്
        B) കെ ഫോൺ
        C) ജി ഫോൺ
        D) കെ ഫൈബർ

       Ans: B) കെ ഫോൺ.


11)  താഴെപ്പറയുന്നവയിൽ പോളാർ സംയുക്തമേത്?
        A) അമോണിയ
        B) കാർബൺ ഡയോക്സൈഡ്
        C) ജലം
        D) ഹൈഡ്രജൻ സയനൈഡ്

       Ans: C) ജലം.


12)  താഴെപ്പറയുന്നവയിൽ ലൈംഗിക ഹോർമോൺ അല്ലാത്തതേത്?
        A) ടെസ്റ്റോസ്റ്റിറോൺ
        B) ഈസ്ട്രജൻ
        C) പ്രൊജസ്റ്ററോൺ
        D) അഡിനിൻ

       Ans: D) അഡിനിൻ.


13)  വിറക് കത്തുമ്പോൾ ലഭിക്കുന്നത് സസ്യ ഭാഗങ്ങളിൽ സംഭരിക്കപ്പെട്ട ഏത് ഊർജ്ജമാണ്?
        A) രാസോർജം
        B) താപോർജ്ജം
        C) പ്രകാശോർജം
        D) യാന്ത്രികോർജ്ജം

       Ans: A) രാസോർജം.


14)  സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി ഏത്?
        A) റിഹാന്ത്
        B) ഭക്രാനംഗൽ
        C) ദാമോദർ വാലി
        D) സർദാർ സരോവർ

       Ans: C) ദാമോദർ വാലി.


15)  ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം ഏതിനം ചലനത്തിന് ഉദാഹരണമാണ്?
        A) കമ്പനം
        B) ഭ്രമണം
        C) നേർരേഖാ ചലനം
        D) ദോലനം

       Ans: D) ദോലനം.


16)  മനുഷ്യരിലെ ശരാശരി ഗർഭകാലം എത്ര?
        A) 250 - 260 ദിവസം
        B) 230 - 240 ദിവസം
        C) 270 - 280 ദിവസം
        D) 290 - 300 ദിവസം

       Ans: C) 270 - 280 ദിവസം.


17)  ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ് കോശങ്ങൾ കാണപ്പെടുന്ന ഗ്രന്ഥിയേത്?
        A) പീയൂഷഗ്രന്ഥി
        B) തൈറോയ്ഡ് ഗ്രന്ഥി
        C) തൈമസ് ഗ്രന്ഥി
        D) പാൻക്രിയാസ് ഗ്രന്ഥി

       Ans: D) പാൻക്രിയാസ് ഗ്രന്ഥി.


18)  ആറ്റത്തിന്റെ K ഷെല്ലിന് ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
        A) 2
        B) 8
        C) 10
        D) 16

       Ans: A) 2 .


19)  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാവണം?
        A) 30 വയസ്സ്
        B) 35 വയസ്സ്
        C) 25 വയസ്സ്
        D) 40 വയസ്സ്

       Ans: B) 35 വയസ്സ്.


20)  പൊതു ഖജനാവിലേക്കുള്ള ധനസമാഹരണം, പണത്തിന്റെ വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകളേവ?
        A) വോട്ട് ഓൺ അക്കൗണ്ട്
        B) ഓർഡിനൻസ്
        C) ധനാഭ്യർത്ഥന
        D) ധനബില്ല്

       Ans: D) ധനബില്ല്.


21)  താഴെ പറയുന്നവയിൽ രാഷ്ട്രപതി നിയമനം നടത്താത്തത് ഏത്?
        A) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
        B) അറ്റോർണി ജനറൽ
        C) കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ
        D) കേന്ദ്ര വനിതാ കമ്മീഷൻ അംഗങ്ങൾ

       Ans: D) കേന്ദ്ര വനിതാ കമ്മീഷൻ അംഗങ്ങൾ.


22)  ശരീരത്തിന്റെ ഏത് പ്രവർത്തനം ക്രമീകരിച്ചു നടത്താനാണ് വിയർക്കൽ സഹായിക്കുന്നത്?
        A) താപനില
        B) ജലാംശം
        C) ലവണനില
        D) ദഹനം

       Ans: A) താപനില.


23)  ആമാശയത്തിലെ മൃദു പാളികളിൽ ഉണ്ടാവുന്ന വ്രണങ്ങൾ ഏത് രോഗത്തിന് കാരണമാകുന്നു?
        A) അപ്പൻഡിസൈറ്റിസ്
        B) അൾസർ
        C) പിത്താശയ കല്ല്
        D) വയറിളക്കം

       Ans: B) അൾസർ.


24)  താഴെപ്പറയുന്നവയിൽ യോജകകല അല്ലാത്തതേത്?
        A) പേശീകല
        B) രക്തം
        C) അസ്ഥി
        D) നാരുകല

       Ans: A) പേശീകല.


25)  കേരളത്തിൽ നിന്ന് ഏറ്റവുമധികം പ്രവാസികളുള്ള ജില്ലയേത്?
        A) കോഴിക്കോട്
        B) കണ്ണൂർ
        C) പത്തനംതിട്ട
        D) മലപ്പുറം

       Ans: D) മലപ്പുറം.


26)  കേരളത്തിലെ റെയിൽ ഗതാഗതത്തിന്റെ റൂട്ട് ദൈർഘ്യം എത്ര?
        A) 577 Km
        B) 1050 Km
        C) 1257 Km
        D) 1588 Km

       Ans: C) 1257 Km.


27)  കുട്ടികളുടെ ഏത് മേഖലയിലെ കഴിവ് മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് 'സ്ലാഷ്'?
        A) നീന്തൽ
        B) പന്ത് കളികൾ
        C) കമ്പ്യൂട്ടർ ഗെയിമുകൾ
        D) ക്രിക്കറ്റ്

       Ans: A) നീന്തൽ.


28)  താഴെപ്പറയുന്നവയിൽ കേരളത്തിലെ ഇന്റർമീഡിയേറ്റ് തുറമുഖം അല്ലാത്തതേത്?
        A) വിഴിഞ്ഞം
        B) അഴീക്കൽ
        C) ബേപ്പൂർ
        D) കൊച്ചി

       Ans: D) കൊച്ചി.


29)  ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഗോത്ര വർഗ്ഗ കലാപമേത്?
        A) സന്യാസി കലാപം
        B) ഫക്കീർ ലഹള
        C) സാന്താൾ കലാപം
        D) ഭീൽ ലഹള

       Ans: C) സാന്താൾ കലാപം.


30)  ഇ-മെയിലിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
        A) വില്യം റോൺട്ജൻ
        B) റേ ടോംലിൻസൺ
        C) റിച്ചാർഡ് സ്റ്റാൾമാൻ
        D) റോബ് മക്കാർത്തി

       Ans: B) റേ ടോംലിൻസൺ.


31)  ഓക്സിജൻ, ഹൈഡ്രജൻ എന്നീ മൂലകങ്ങൾക്ക് പേര് നൽകിയതാര്?
        A) റൂഥർഫോർഡ്
        B) ഹംഫ്രി ഡേവി
        C) ജെ ജെ തോംസൺ
        D) ലാവോസിയ

       Ans: D) ലാവോസിയ.


32)  മിയാൻഡറുകൾ രൂപം കൊള്ളുന്നതെവിടെ?
        A) തടാകം
        B) ഹിമാനി
        C) ഉൾക്കടൽ
        D) നദി

       Ans: D) നദി.


33)  മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷമേത്?
        A) 1526
        B) 1556
        C) 1757
        D) 1761

       Ans: D) 1761.


34)  നാഗാർജ്ജുന സാഗർ അണക്കെട്ട് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു?
        A) കൃഷ്ണ
        B) ഗോദാവരി
        C) കാവേരി
        D) നർമ്മദാ

       Ans: A) കൃഷ്ണ.


35)  വ്യാജ വെബ്സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുന്ന കുറ്റകൃത്യമേത്?
        A) ക്രാക്കിങ്
        B) ഹാക്കിങ്
        C) ഫിഷിങ്
        D) സൈബർ സ്ക്വാട്ടിങ്

       Ans: D) സൈബർ സ്ക്വാട്ടിങ്.


36)  ഇന്ത്യയിൽ വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി ആര്?
        A) ലിൻലിത് ഗോ പ്രഭു
        B) ഡഫറിൻ പ്രഭു
        C) ഇർവിൻ പ്രഭു
        D) മേയോ പ്രഭു

       Ans: D) മേയോ പ്രഭു.


37)  മതനികുതിയായ ജസിയ ആദ്യമായി ഏർപ്പെടുത്തിയതാര്?
        A) ബാൽബൻ
        B) ഇൽത്തുമിഷ്
        C) അലാവുദ്ദീൻ ഖിൽജി
        D) ഫിറോസ് ഷാ തുഗ്ലക്ക്

       Ans: D) ഫിറോസ് ഷാ തുഗ്ലക്ക്.


38)  രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണമെത്ര?
        A) 250
        B) 235
        C) 238
        D) 240

       Ans: C) 238.


39)  താഴെപ്പറയുന്നവയിൽ വയർലെസ് സാങ്കേതികവിദ്യ അല്ലാത്തതേത്?
        A) ബ്ലൂടൂത്ത്
        B) വൈഫൈ
        C) ലൈഫൈ
        D) മോഡം

       Ans: D) മോഡം.


40)  മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് പുറത്തിറക്കിയ കമ്പനിയേത്?
        A) ആപ്പിൾ
        B) ഗൂഗിൾ
        C) ഐ. ബി. എം.
        D) ഫെയ്സ്ബുക്ക്

       Ans: B) ഗൂഗിൾ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments