Expected Current Affairs May - 2021

LGS Main / LDC Main / Degree Level Prelims പ്രതീക്ഷിക്കാവുന്ന ആനുകാലിക ചോദ്യങ്ങൾ,

LGS Main / LDC Main / Degree Level Prelims പ്രതീക്ഷിക്കാവുന്ന ആനുകാലിക ചോദ്യങ്ങൾ.
 

1. 2021 ഏപ്രിലിൽ അന്തരിച്ച പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞൻ കെ. സന്താനം  ഏതു മേഖലയിൽ പ്രഗൽഭനാണ്?

       Ans: ആണവ ശാസ്ത്രജ്ഞൻ.


2. 2021 ലെ വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യമേത്?

       Ans: അമേരിക്ക. (ഹൂസ്റ്റൺ.)

 


3. ICC യുടെ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവ് ഓഫ് ദ ഇയർ അവാർഡ് - 2020 നേടിയ രാജ്യം?

       Ans: അർജന്റീന.




4.  'Climate Change Explained - for One and All' എന്ന പുസ്തകത്തിന്റെ രചയിതാവാര്?  

       Ans: ആകാശ് റാനിസൺ.


5. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫഷണണലായ നാലു വയസ്സുകാരി ആരിഫ് ഫാത്തിമ  ഏത് രാജ്യക്കാരിയാണ്?

       Ans: പാകിസ്ഥാൻ.


6. വരുണ - 2021 എന്ന സംയുക്ത നാവികാഭ്യാസത്തിൽ ഇന്ത്യയോടൊപ്പം പങ്കെടുത്ത രാജ്യം?

       Ans: ഫ്രാൻസ്.  


7. Buddha in Gandhara എന്ന പുസ്തകത്തിന്റെ രചയിതാവാര്?

       Ans: സുനിതാ ദ്വിവേദി.


8. 2021 ൽ നെൽസൺ മണ്ടേല വേൾഡ് ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹയായതാര്?

       Ans: റുമാനാ സിൻഹാ സെഹ്ഗാൾ.


9. ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ ഇന്ത്യൻ വംശജയാര്?  

       Ans: ഡോ: സൗമ്യ സ്വാമിനാഥൻ.


10. വിവിധ അന്താരാഷ്ട്ര സംഘടനകൾ ചേർന്ന് രൂപം കൊടുത്ത, ബ്ലൂ നേച്ചർ അലയൻസ് എന്ന സംഘടനയുടെ ലക്ഷ്യമെന്ത്?

       Ans: സമുദ്രങ്ങളുടെ സംരക്ഷണം.


11. 2021 ൽ അമേരിക്കയുടെ അസോസിയേറ്റ് അറ്റോർണി ജനറലായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജയാര്?

       Ans: വനിതാ ഗുപ്ത.


12. 2021 ൽ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച വിദേശ ബാങ്ക് First Rand Bank ഏത് രാജ്യത്തെയാണ്?

       Ans: ദക്ഷിണാഫ്രിക്ക.


13. Born A Muslim: Some Truths about Islam in India എന്ന പുസ്തകത്തിന്റെ രചയിതാവാര്?

       Ans: ഗസലാ വഹാബ് (Ghazala Wahab).


14. അമേരിക്കയ്ക്കു ശേഷം ചൊവ്വയിൽ വിജയകരമായി റോവർ ഇറക്കുന്നതിൽ വിജയിച്ച രാജ്യം?  

       Ans: ചൈന.


15. കോവിഡ് ബാധിച്ച് അച്ഛനമ്മമാരെ നഷ്ടപ്പെട്ട അനാഥരായിത്തീർന്ന കുട്ടികളുടെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപിക്കാൻ തീരുമാനിച്ച സംസ്ഥാനം?

       Ans: ആന്ധാപ്രദേശ്.


16. പ്രമുഖ ഇ - കോമേഴ്സ് സ്ഥാപനമായ ആമസോൺ (Amazon) ആരംഭിക്കുന്ന സൗജന്യ വീഡിയോ സ്ട്രീമിങ് സർവ്വീസിന്റെ പേര്?

       Ans: മിനി ടിവി (miniTV).


17. 2021 ൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാര്?

       Ans: ശിവ സുന്ദർ ദാസ്.


18. പശ്ചിമ ബംഗാളിന്റെ പുതിയ കായിക മന്ത്രിയായി നിയമിതനായ മനോജ് തിവാരി ഏത് സ്പോർട്സിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ക്രിക്കറ്റ്.


19. ഡീകമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ ഏത് യുദ്ധകപ്പലാണ് 2021 ൽ ആലപ്പുഴ തുറമുഖ മ്യൂസിയത്തിന് വിട്ടുകൊടുത്തത്?

       Ans: IN FAC T-81.


20. കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി 2020-21 കാലയളവിൽ ഏറ്റവും കൂടുതൽ ഹെൽത്ത് & വെൽനസ് സെന്ററുകൾ സ്ഥാപിച്ച സംസ്ഥാനം?

       Ans: കർണാടക.


21. 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച ജഗന്നാഥ് പഹാഡിയ ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയാണ്?

       Ans: രാജസ്ഥാൻ.


22. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നതെവിടെ?

       Ans: ലാഹുൾ (Lahaul) ഹിമാചൽ പ്രദേശ്.


23. 2021 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?

       Ans: ജോർജിയയിലെ തിബിലിസി.


24. മൗണ്ട് അന്നപൂർണ്ണ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?

       Ans: പ്രിയങ്ക മോഹിതേ.


25. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ലോക തേനീച്ച ദിനം - 2021 ന്റെ പ്രമേയമെന്ത്?

       Ans: Bee engaged: Build Back Better for Bees.


26. കേരളാ സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാദ്ധ്യക്ഷനായി നിയമിതനായതാര്?

       Ans: വി.കെ. രാമചന്ദ്രൻ.


27. 2021 ലെ ലോക ജൈവ വൈവിധ്യ ദിനം മെയ് 22 ന്റെ പ്രമേയമെന്ത്?

       Ans: "We're part of the solution"  .


28. വേൾഡ് കോറിയോഗ്രാഫി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരനാര്?

       Ans: സുരേഷ് മുകുന്ദ്. (World Choreography Award - 2020).


29. ത്രിപുര സർക്കാർ 'വന്ദേ ത്രിപുര' എന്ന പേരിൽ ആരംഭിച്ചതെന്ത്?

       Ans: 24 x 7 വിദ്യാഭ്യാസ ചാനൽ.


30. 15 -ാം കേരളാ നിയമസഭയുടെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതാരെ?

       Ans: വി. ഡി. സതീശൻ.


31. 2021- ലെ ലോക തൈറോയ്ഡ് ദിനം (മെയ് 25) ന്റെ പ്രമേയമെന്ത്?

       Ans: Mother-Baby-lodine. The importance of lodine on the Woman and her Baby.


32. ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ (ചൊവ്വയിൽ) ആദ്യമായി പറന്ന് ചരിത്രം കുറിച്ച ഹെലികോപ്റ്ററിന്റെ പേരെന്ത്?

       Ans: ഇൻജെന്യൂയിറ്റി.
[ചൊവ്വയിലെത്തിയ നാസയുടെ പേഴ്സിവിറൻസ് ദൗത്യത്തിനൊപ്പമുണ്ടായിരുന്ന ചെറു ഹെലികോപ്റ്ററാണ് ഇൻജെന്യൂയിറ്റി.].



33. മികച്ച സംവിധാനത്തിനുള്ള ഓസ്കാർ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യാക്കാരി ആര്?

       Ans: ക്ലേയ് ഷാവോ  (Chinese).
മികച്ച ചിത്രം 'നൊമാഡ്ലാൻഡ്' ന്റെ സംവിധായക.



34. Nehru, Tibet and China എന്ന പുസ്തകത്തിന്റെ രചയിതാവാര്?

       Ans: അവതാർ സിങ് ഭാസിൻ.


35. 2021 ൽ പൊട്ടിത്തെറിച്ച Mount Nyiragongo എന്ന അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?

       Ans: ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ.


36. 2021 ലെ World Turtle Day (മെയ് 23) യുടെ പ്രമേയമെന്ത്?

       Ans: Turtle Rocks.


37. 2021 ൽ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യനാര്?

       Ans: നരീന്ദർ ബത്ര.


38. 2021 മേയിൽ കേരളത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആയി നിയമിതനായതാര്?

       Ans: അഡ്വ: ടി. എ. ഷാജി.


39. 2021 മേയിൽ കേരള സംസ്ഥാന ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷനായി വീണ്ടും നിയമിതനായതാര്?

       Ans: വി. കെ. രാമചന്ദ്രൻ.


40. 2021 ലെ ടെമ്പിൾടൺ പുരസ്കാര ജേതാവാര്?

       Ans: Jane Goodall.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments