B R Ambedkar PSC

 ഡോ: ബി ആർ അംബേദ്കർ,ഇന്ത്യൻ ഭരണഘടനയുടെ ശില്പി, ആധുനിക മനു,ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രി,മൂകനായക് & ബഹിഷ്കൃത ഭാരത്,ബഹിഷ്കൃത ഹിതകാരിണി സഭ,തേജ് ബഹാദൂർ സപ്രു,

ഡോ: ബി ആർ അംബേദ്കർ

ജനനം : 1891 ഏപ്രിൽ 14.
മരണം : 1956 ഡിസംബർ 6.
പിതാവ് : രാംജി മലോജി സക്പാൽ.
മാതാവ് : ഭീമാബായി.

       മഹാരാഷ്ട്രയിലെ മോവ് എന്ന സ്ഥലത്തെ ഒരു പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച് തീർത്തും പ്രതികൂലങ്ങളായ സാമ്പത്തിക ഭൗതിക സാഹചര്യങ്ങളോട് പടവെട്ടി ഭാരതത്തിന്റെ ഭരണഘടനാ ശില്പി, സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ നിയമ മന്ത്രി, എന്നീ നിലകളിലേക്കുയർന്ന പ്രതിഭാധനനാണ് ഡോ ഭീം റാവു അംബേദ്കർ. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി, ഹരിജനോ ദ്ധാരകൻ എന്നീ നിലകളിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ത്യാഗോജ്ജ്വലം.   

മിശ്രവിവാഹം, മിശ്രഭോജനം എന്നിവയ്ക്ക് വേണ്ടി നിലകൊണ്ട അംബേദ്കർ സാമൂഹ്യ പ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ, സാഹിത്യ പ്രവർത്തകൻ, വിദ്യാഭ്യാസ ചിന്തകൻ എന്നീ നിലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അധ്യാപകനായും അഭിഭാഷകനായും അദ്ദേഹം ജോലി ചെയ്തു. മരണാനന്തര ബഹുമതിയായി ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ - ഭാരതരത്നം 1991 ൽ രാജ്യം അദ്ദേഹത്തിന് നൽകി ആദരിച്ചു.


 ബി. ആർ. അംബേദ്‌കർ - ജീവചരിത്രം 

     1891 ഏപ്രിൽ 14 ന്, മധ്യപ്രദേശിലെ മോവ് എന്ന ഗ്രാമത്തിൽ മഹർ ജാതിയിൽ അംബേദ്‌കർ ജനിച്ചു. സമൂഹം അധ:സ്ഥിതരെന്നും അയിത്ത ജാതിക്കാരെന്നും പറഞ്ഞു മാറ്റിനിർത്ത പ്പെട്ട ഭാരതത്തിലെ അനേക ജാതിക ളിൽ ഒന്നായിരുന്നു മഹർ.

     പ്രാഥമിക വിദ്യാഭ്യാസം വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. സവർണ്ണ കുട്ടികളോടൊപ്പം കൂട്ടുകൂടരുത്, സംസ്കൃതപഠനം പാടില്ല, അയിത്തജാതിക്കാർ പൊതുവഴി ഉപയോഗിക്കാൻ പാടില്ല, പൊതുകിണർ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ കാട്ടാള നിയമങ്ങൾ സഹിച്ചാണ്, ഇന്ത്യയുടെ ഭാവി നിയമ മന്ത്രി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അയിത്തജാതിക്കാരെ ബെഞ്ചുകളിൽ ഇരുന്ന് പഠിക്കാൻ സമ്മതിക്കാത്ത ഇന്ത്യയുടെ ഭൂതകാലം. അയിത്തജാതി ക്കാർ തറയിലിരുന്ന് വേണം അന്ന് പഠിക്കാൻ. ക്ലാസ് മുറിയുടെ ഒരു മൂലയിൽ വീട്ടിൽ നിന്നും കൊണ്ടുവന്ന ഒരു ചാക്കിലിരുന്നാണ് അംബേദ്കർ പഠിച്ചത്.

    1907 ൽ മെട്രിക്കുലേഷൻ പാസ്സായ അംബേദ്കർ പതിനാലാം വയസ്സിൽ തന്നെ വിവാഹിതനുമായി. 9 വയസ്സുള്ള രമാഭായി ആയിരുന്നു വധു. ബറോഡയിലെ മഹാരാജാവ് ഗെയ്ക് വാദ് അനുവദിച്ച സ്കോളർഷിപ്പ് ഉപയോഗിച്ച് ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകളിൽ ബിരുദംനേടി. അംബേദ്കറുടെ പഠനത്തിൽ ഏറെ മതിപ്പു തോന്നിയ ബറോഡാ രാജാവ് അദ്ദേഹത്തിന് അമേരിക്ക, ഇംഗ്ലണ്ട്, ജർമ്മനി എന്നീ രാജ്യങ്ങളിൽ ഉപരിപഠനത്തിന് സ്കോളർഷിപ്പ് അനുവദിച്ചു. എം. എ., ബാർ അറ്റ്ലോ, പി. എച്ച്. ഡി. എന്നീ ബിരുദങ്ങൾ കരസ്ഥമാക്കിയ അംബേദ്കർ മുംബൈ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. 

   അധഃസ്ഥിത സമുദായങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. അധഃസ്ഥിതരുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിയെ മുൻനിർത്തി നിരവധി ഗ്രന്ഥങ്ങൾ എഴുതുകയും സ്കൂളുകൾ സ്ഥാപിക്കു കയും ചെയ്തു.

      ഗാന്ധിജിയുടെ എതിർപ്പിനെ വകവയ്ക്കാതെ പ്രത്യേക നിയോജക മണ്ഡലങ്ങൾ അധഃസ്ഥിതർക്ക് വേണ മെന്ന് അദ്ദേഹം വാദിച്ചു. ഹിന്ദുമത ത്തിലെ ജാതി വ്യവസ്ഥ ദൈവീകമാ ണെന്നും അതിനാൽ തന്നെ അവ മാറ്റം ചെയ്യാൻ പാടില്ല എന്നും ഗാന്ധിജി വിശ്വസിച്ചു. അയിത്തവും അനാചാര ങ്ങളും ഇല്ലാതാക്കി ജാതിവ്യവസ്ഥ നിലനിർത്തണമെന്ന് ഗാന്ധിജി വാദിച്ചു. എന്നാൽ ജാതി വ്യവസ്ഥ മനുഷ്യരുടെ സാമൂഹിക ബന്ധങ്ങളിൽ ഏൽപ്പിക്കുന്ന മുറിവ് ഏറെ വലുതാണെന്നും ജാതി വ്യവസ്ഥ നശിക്കണമെന്നും അംബേദ്ക ർ ഉറച്ച് വിശ്വസിച്ചു. അതുതന്നെയായി രുന്നു ഏറ്റവും വലിയ ശരിയും.

    ജാതിവ്യവസ്ഥ അടിച്ചേൽപ്പിക്കു കയോ അനുകൂലിക്കുകയോ ചെയ്യുന്ന ഹിന്ദുമതത്തിലെ ഏതു വിശുദ്ധ തത്വങ്ങളേയും തത്വസംഹിതകളേയും അംബേദ്കർ കടന്നാക്രമിച്ചു. ജാതി വ്യവസ്ഥയെ മഹത്വവൽക്കരിക്കുന്ന മനുസ്മൃതി 1927 ൽ അംബേദ്കർ പരസ്യമായി കത്തിക്കുക പോലുമുണ്ടായി.

    അധഃസ്ഥിതരുടെ ആവശ്യങ്ങളും അവകാശങ്ങളും അധികാരി വർഗ്ഗത്തെ ബോധ്യപ്പെടുത്താനായി അംബേദ്കർ മറാത്തിയിൽ ആരംഭിച്ച പ്രസിദ്ധീകര ണമാണ് 'മൂക്നായക്'. 'ബഹിഷ്കൃത ഭാരത്' എന്ന ദ്വൈവാരികയും ഇതേ കാര്യത്തിനായി അദ്ദേഹം ആരംഭിച്ചു.

   1930, 31, 32 വർഷങ്ങളിൽ നടന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യയുടെ പ്രമുഖനേതാവ്.

     1936 ൽ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി, 1945 ൽ പീപ്പിൾസ് എഡ്യൂക്കേ ഷണൽ സൊസൈറ്റി എന്നിവയും അദ്ദേഹം രൂപീകരിച്ചു.

    1947 ൽ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി. ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണത്തിൽ അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് നൽകിയ ഏറ്റവും വലിയ ആദരവാണ് - ഇന്ത്യൻ ഭരണഘടനയുടെ പിതാവ്, ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നിങ്ങനെ യുള്ള അദ്ദേഹത്തിന്റെ വിശേഷണ ങ്ങൾ. ആധുനിക മനു, ആധുനിക ബുദ്ധൻ എന്നിങ്ങനെ അറിയപ്പെടു ന്നതും അംബേദ്കർ തന്നെ.

ഡോ ബി ആർ അംബേദ്കറേക്കുറിച്ച് PSC ചോദിക്കുന്ന ചോദ്യങ്ങൾ:

1. ഇന്ത്യൻ ഭരണഘടനയുടെ ശില്പിആധുനിക മനു എന്ന പേരിൽ പ്രശസ്തനായതാര്?
🟥 ഡോ ബി. ആർ. അംബേദ്കർ.

2. 1891 ൽ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ മോവിൽ ജനിച്ച നേതാവാര്?
🟥 ഡോ ബി. ആർ. അംബേദ്കർ.

3. 'മഹർ' പ്രസ്ഥാനം സ്ഥാപിച്ചതാര്?
🟥 ഡോ ബി. ആർ. അംബേദ്കർ.

4. അംബേദ്കറുടെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ഇന്ത്യ മുഴുവനും ശ്രദ്ധിക്കപ്പെട്ട അയിത്ത ജാതി?
🟥 മഹർ.
📢 അംബേദ്കർ ജനിച്ചത് മഹർ ജാതിയിൽ.

5. ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രി ആര്?
🟥 ഡോ ബി. ആർ. അംബേദ്കർ.
📢 അംബേദ്കർ പിന്നീട് മന്ത്രിസഭയിൽ നിന്നും രാജിവെച്ചതിന് കാരണം?
🟥 ഹിന്ദുകോഡ് ബില്ലിന്റെ പരാജയത്തെ തുടർന്ന്.

6. ഹിന്ദുമതത്തിൽ നിലവിലുണ്ടായിരുന്ന ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്ന പുസ്തകമായ 'മനുസ്മൃതി' കത്തിച്ച നേതാവാര്?
🟥 ഡോ ബി. ആർ. അംബേദ്കർ.

7. വൈസ്രോയിയുടെ 'എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബർ മെമ്പറാ'യിരുന്ന ഭാരതീയൻ?
🟥 ഡോ ബി. ആർ. അംബേദ്കർ.

8. 1936 ൽ അംബേദ്കർ ആരംഭിച്ച സംഘടന ഏത്?
🟥 ഇൻഡിപെൻഡന്റ് ലേബർ പാർട്ടി.

9. 1942 ൽ അംബേദ്കർ ആരംഭിച്ച സംഘടന?
🟥 ഓൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ.

10. അംബേദ്കർ പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിച്ച വർഷം?
🟥 1945.

11. ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ?
🟥 ഡോ ബി. ആർ. അംബേദ്കർ.
📢 അംബേദ്‌കർ അദ്ധ്യക്ഷനായി രൂപംകൊണ്ട ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ ആകെ അംഗങ്ങൾ എത്ര?
🟥 7.

12. അംബേദ്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ?
🟥 മൂകനായക് & ബഹിഷ്കൃത ഭാരത്.

13. ആയിരക്കണക്കിന് അനുയായികളോടൊപ്പം അംബേദ്കർ ബുദ്ധമതം സ്വീകരിച്ച സ്ഥലം?
🟥 നാഗ്പൂർ.
📢 ഡോ: ബി. ആർ. അംബേദ്കർ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ച വർഷം?
🟥  1956.

14. ഏത് അനുച്ഛേദത്തെയാണ് ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ: അംബേദ്‌കർ വിശേഷിപ്പിച്ചത്?
🟥 ആർട്ടിക്കിൾ 32 നെ.

15. ഏത് അമേരിക്കൻ സർവ്വകലാശാലയിൽ നിന്നാണ് അംബേദ്‌കർ പി. എച്ച്. ഡി സമ്പാദിച്ചത്?
🟥 കൊളംബിയ.

16. അധഃസ്ഥിതരുടെ ഉന്നമനത്തിനായി 'ബഹിഷ്കൃത ഹിതകാരിണി സഭ' സ്ഥാപിച്ചതാര്?
🟥 ഡോ ബി. ആർ. അംബേദ്കർ.

17. ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങൾക്ക് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലെ 'ഇൻസ്ട്രുമെന്റ് ഓഫ് ഇൻസ്‌ട്രക്ഷൻസ്' നുമായി താരതമ്യം നിരീക്ഷിച്ചതാര്?
🟥 ഡോ ബി. ആർ. അംബേദ്കർ.19. 1930 ൽ പിന്നാക്കവിഭാഗക്കാരുടെ അഖിലേന്ത്യ സമ്മേളനം നാഗ്പൂരിൽ സംഘടിപ്പിച്ചതാര്?
🟥 ഡോ ബി. ആർ. അംബേദ്കർ.23. അംബേദ്കറെ അദ്ദേഹത്തിന്റെ അനുയായികൾ വിശേഷിപ്പിച്ചിരുന്നത് എപ്രകാരം?
🟥 ബാബാ സാഹിബ്.

24. അംബേദ്കർ അന്തരിച്ചതെന്ന്?
🟥 1956 ഡിസംബർ 6 ന്.

25. അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 ഏത് ദിനമായി നാം ആചരിക്കുന്നു?
🟥 മഹാപരി നിർവ്വാൺ ദിനം.
📢 അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ഏതു ദിനമായി നാം ആചരിക്കുന്നു?
🟥 ദേശീയ ജലദിനം.

26. അംബേദ്കറുടെ സമാധിസ്ഥലം?
🟥 ചൈത്യ ഭൂമി.
🟥 മുംബൈയിൽ ദാദർ ന് സമീപമാണ് അംബേദ്കറുടെ സമാധി സ്ഥലം - ചൈത്യ ഭൂമി സ്ഥിതി ചെയ്യുന്നത്. )

27. 'ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ കുറിച്ച്?
🟥 ഡോ ബി. ആർ. അംബേദ്കറെക്കുറിച്ച്.

28. ഡോ: ബാബാ സാഹിബ് അംബേദ്കർ ഹൗസ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ?
🟥 ലണ്ടൻ.

29. ഇന്ത്യയിൽ നടന്ന ഏത് പ്രധാന പ്രക്ഷോഭമാണ് അംബേദ്കറുടെ നിസ്സഹകരണം മൂലം ശ്രദ്ധിക്കപ്പെട്ടത്?
🟥 ക്വിറ്റ് ഇന്ത്യ സമരം (1942).

30. അംബേദ്കർ സ്ഥാപിച്ച ഡിപ്രസ്സ്ഡ് ക്ലാസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
🟥 മുംബൈ.

31. അംബേദ്കറുടെ പ്രസിദ്ധമായ കൃതികൾ:
🟥 ദി അൺടച്ചബിൾസ്, ദി ബുദ്ധ ആൻഡ് ദ കാറൽ മാർക്സ്, ബുദ്ധ ആൻഡ് ഹിസ് ധർമ്മ, ഹു വെയർ ശൂദ്രാസ്.

  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments