Audio Visual Arts of Kerala - ചിത്രകല

കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ്, കെ. സി. എസ്. പണിക്കർ

കേരളത്തിലെ ദൃശ്യ - ശ്രാവ്യ കലകൾ - ആമുഖം 

[LDC  Main, Plus 2, Degree ലെവൽ പരീക്ഷകളിൽ ഉൾപ്പെട്ട പ്രധാന ടോപ്പിക്ക്.]

1. കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെ ടുന്നതാര്?

       Ans: കെ. സി. എസ്. പണിക്കർ.


2. തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപം 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ?

       Ans: കെ സി എസ് പണിക്കർ.


 


3. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആർട്ട് ഗ്യാലറിയായ 'ചിത്രകൂടം' സ്ഥാപിച്ചതാര്?

       Ans: സി എൻ കരുണാകരൻ.




4. 'ട്രൈബൽ വിച്ചസ്' എന്ന വിഖ്യാത ചിത്രം വരച്ചതാര്?

       Ans: സി എൻ കരുണാകരൻ.


5. ടെമ്പിൾ ഫെസ്റ്റിവൽ എന്ന പ്രസിദ്ധ ചിത്രം വരച്ചതാര്?

       Ans: എഡ്മണ്ട് തോമസ് ക്ലിന്റ്.


6. കേരളത്തിലെ ആദ്യ ഫൈൻ ആർട്സ് കോളേജ് സ്ഥാപിതമായത് എവിടെ?

       Ans: തിരുവനന്തപുരം.  


7. 'ചിത്രമെഴുത്ത് കോയിത്തമ്പുരാൻ' എന്നറിയപ്പെടുന്നതാര്?

       Ans: രാജാ രവിവർമ്മ.




8. രാജാരവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: മാവേലിക്കര.


9. രാജാരവിവർമ്മ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഓഫ് ആർട്ട് ആന്റ് കൾച്ചർ സ്ഥിതിചെയ്യുന്നതെവിടെ?

       Ans: കിളിമാനൂർ.

കർണാടക സംഗീതം


10. കർണാടക കർണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: പുരന്ദരദാസ്.


11. പുരന്ദരദാസിന്റെ യഥാർത്ഥ നാമം എന്ത്?

       Ans: ശ്രീനിവാസ നായിക്.


12. ആധുനിക കർണാടക സംഗീതത്തിന്റെ പിതാമഹൻ എന്നറിയപ്പെടുന്നതാര്?

       Ans: ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ.




13. പഞ്ചരത്ന കീർത്തനങ്ങളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നതാര്?

       Ans: ത്യാഗരാജസ്വാമികൾ.


14. ദക്ഷിണേന്ത്യൻ സംഗീതത്തിന് കർണാടകസംഗീതം എന്ന പേര് ആദ്യമായി നൽകിയതാര്?

       Ans: വിദ്യാരണ്യ.


15. കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങൾ എത്രയെണ്ണം?

       Ans: 72.


16. കർണാടക സംഗീതത്തിലെ കീർത്തനങ്ങൾക്ക് തുടക്കം കുറിച്ച സംഗീതജ്ഞൻ ആര്?

       Ans: താളപ്പാക്കം അന്നമാചാര്യർ.


17. കർണാടക സംഗീതത്തിലെ വർണം, പദം, കീർത്തനം എന്നിവ മൂന്നും രചിച്ച ഏക സംഗീതജ്ഞൻ ആര്?

       Ans: ഇരയിമ്മൻ തമ്പി.


18. ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം ഏത്?

       Ans: തിരുവയ്യാർ (തമിഴ്നാട്).


19. ഹംസധ്വനി രാഗത്തിന്റെ സ്രഷ്ടാവാര്?

       Ans: രാമസ്വാമി ദീക്ഷിതർ .


20. സംഗീതത്തിലെ സ്വരങ്ങളുടെ എണ്ണം എത്ര?

       Ans: 7.


  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments