Uthram Thirunal Marthanda Varma | Ayilyam Thirunal in Malayalam

തിരുവിതാംകൂറിൽ പോസ്റ്റോഫീസ്,ജെയിംസ് ഡാറ,കേരളത്തിലെ ആദ്യ കയർ ഫാക്ടറി,ഊഴിയം,തിരുവനന്തപുരം മൃഗശാലയും ഉദ്യാനവും,പണ്ടാരപ്പാട്ട വിളംബരം,

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ (1847 - 1860)

1. തിരുവിതാംകൂറിൽ പോസ്റ്റോഫീസ് സംവിധാനം നിലവിൽ വന്നത് ആരുടെ ഭരണകാലത്ത്?

       Ans: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.


2. ആദ്യമായിട്ട് കേരളത്തിൽ പോസ്റ്റോഫീസ് സ്ഥാപിതമായതെവിടെ?

       Ans: ആലപ്പുഴയിൽ. (1857)

 


3. ജെയിംസ് ഡാറ 1859 ൽ കേരളത്തിലെ ആദ്യ കയർ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?

       Ans: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.



4. വൈദ്യശാസ്ത്രം, ശരീര വിജ്ഞാനം എന്നീ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂർ ഭരണാധികാരി?

       Ans: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.


5. 1857 ൽ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന കാലത്ത് തിരുവിതാംകൂർ ഭരണാധികാരി?

       Ans: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.


6. 1859-ൽ തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് വേണ്ടി സ്കൂൾ ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി?

       Ans: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.  


7. ഊഴിയം (കൂലി ഇല്ലാത്ത ജോലി) നിർത്തലാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര്?

       Ans: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.



8. അടിമകളുടെ മക്കൾക്ക് സ്വാതന്ത്ര്യം അനുവദിച്ച തിരുവിതാംകൂർ ഭരണാധികാരി?

       Ans: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.


9. തിരുവനന്തപുരത്ത് മ്യൂസിയം സ്ഥാപിതമായ വർഷം?

       Ans: 1857.


10. തിരുവനന്തപുരം മൃഗശാലയും ഉദ്യാനവും സ്ഥാപിതമായ വർഷം?

       Ans: 1859.


11. കഥകളിയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ്?

       Ans: ഉത്രംതിരുനാൾ മാർത്താണ്ഡ വർമ്മയുടെ.


ആയില്യം തിരുനാൾ (1860 - 1880)


12. ഏതു തിരുവിതാംകൂർ രാജാവാണ് പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ചത്?

       Ans: ആയില്യം തിരുനാൾ.


13. തിരുവിതാംകൂർ ഭരണാധികാരി പുറപ്പെടുവിച്ച ഏത് വിളംബരമാണ് 'തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്നത്?

       Ans: പണ്ടാരപ്പാട്ട വിളംബരം.


14. പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വർഷം?

       Ans: 1865.


15. കുടിയാന് സർക്കാർവക പാട്ട വസ്തുക്കളുടെ മേൽ അവകാശം നേടിക്കൊടുത്ത വിളംബരം?

       Ans: പണ്ടാരപ്പാട്ട വിളംബരം.


16. 1867 ലെ ജന്മി കുടിയാൻ വിളംബരം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി?

       Ans: ആയില്യം തിരുനാൾ.


17. ജന്മി കുടിയാൻ വിളംബരത്തിന്റെ മറ്റൊരു പേര്?

       Ans: കാണപ്പാട്ട വിളംബരം.


18. വിക്ടോറിയ രാജ്ഞിയിൽ നിന്നും കൈസർ-ഇ-ഹിന്ദ് ബഹുമതി നേടിയ തിരുവിതാംകൂർ രാജാവ്?

       Ans: ആയില്യം തിരുനാൾ.


19. ബ്രിട്ടീഷ് രാജ്ഞി ഓർഡർ ഓഫ് സ്റ്റാർ ഓഫ് ഇന്ത്യ യിൽ അംഗത്വം നൽകിയ തിരുവിതാംകൂർ രാജാവ്?

       Ans: ആയില്യം തിരുനാൾ.


20. സന്ദിഷ്ടവാദി എന്ന പത്രം കണ്ടുകെട്ടിയ തിരുവിതാംകൂർ രാജാവ്?

       Ans: ആയില്യം തിരുനാൾ.


21. തിരുവനന്തപുരത്ത് ആർട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്?

       Ans: ആയില്യം തിരുനാൾ.


22. 1866 ൽ ആയില്യം തിരുനാളിന് മഹാരാജാ പട്ടം നൽകിയ ബ്രിട്ടീഷ് രാജ്ഞി ആര്?

       Ans: വിക്ടോറിയ രാജ്ഞി.


23. 1874 ൽ തിരുവനന്തപുരത്ത് നിയമ വിദ്യാഭ്യാസം ആരംഭിച്ചതാര്?

       Ans: ആയില്യം തിരുനാൾ.


24. കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി, മാനസികരോഗാശുപത്രി, പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ചതാര്?

       Ans: ആയില്യം തിരുനാൾ.


25. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മന്ദിരം പണികഴിപ്പിച്ചതാര്?

       Ans: ആയില്യം തിരുനാൾ.


26. തിരുവനന്തപുരം സെക്രട്ടറിയേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തതെന്ന്?

       Ans: 1869 ഓഗസ്റ്റ് 23.


27. സെക്രട്ടേറിയേറ്റ് മന്ദിരത്തിന്റെ ശില്പി എന്നറിയപ്പെടുന്നതാര്?

       Ans: വില്യം ബാർട്ടൺ.


28. ആയില്യം തിരുനാളിന്റെ പ്രശസ്തനായ ദിവാൻ ആര്?

       Ans: ടി മാധവറാവു.


29. പുനലൂർ തൂക്കുപാലം പണി കഴിപ്പിച്ചത് ആരുടെ ഭരണകാലത്ത്?

       Ans: ആയില്യം തിരുനാളിന്റെ (1877.)


30. കേരളത്തിലെ ഏറ്റവും നീളം കൂടിയ റോഡായ എം സി റോഡിന്റെ പണി പൂർത്തിയാക്കിയത് ആരുടെ ഭരണകാലത്ത്?

       Ans: ആയില്യം തിരുനാളിന്റെ.


31. കേരളവർമ്മ വലിയകോയിത്തമ്പുരാനെ അദ്ധ്യക്ഷനാക്കി പാഠപുസ്തക കമ്മിറ്റി രൂപീകരിച്ച ഭരണാധികാരി?

       Ans: ആയില്യം തിരുനാൾ.


32. കേരള വർമ്മ വലിയ കോയി തമ്പുരാനെ ഹരിപ്പാട് തടവിലാക്കിയ ഭരണാധികാരി?

       Ans: ആയില്യം തിരുനാൾ.


33. ആരുടെ ഭരണ കാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം എന്ന പദവി ലഭിച്ചത്?

       Ans: ആയില്യം തിരുനാൾ.

 

വിശാഖം തിരുനാൾ (1880 - 1885)

34. തിരുവിതാംകൂർ നാട്ടുരാജ്യത്ത് 'പണ്ഡിതൻ' എന്ന നിലയിൽ പ്രശസ്തനായ രാജാവ്?

       Ans: വിശാഖം തിരുനാൾ രാമവർമ്മ.


35. കൃഷിയിലും സസ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂർ മഹാരാജാവ്?

       Ans: വിശാഖം തിരുനാൾ.


36. തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവേ നടന്നത് ആരുടെ ഭരണകാലത്ത്?

       Ans: 1883 ൽ വിശാഖം തിരുനാളിന്റെ.


37. തിരുവിതാംകൂറിൽ പോലീസ് സംവിധാനം ഉടച്ചുവാർത്ത ഭരണാധികാരി?

       Ans: വിശാഖം തിരുനാൾ.


38. തിരുവിതാംകൂറിൽ മരച്ചീനികൃഷി പ്രോത്സാഹിപ്പിച്ച ഭരണാധികാരി?

       Ans: വിശാഖം തിരുനാൾ.


39. മുല്ലപ്പെരിയാർ ഡാമിന് അന്തിമാനുമതി നൽകിയ തിരുവിതാംകൂർ മഹാരാജാവ്?

       Ans: വിശാഖം തിരുനാൾ.


40. മുല്ലപ്പെരിയാർ പാട്ടക്കരാർ എന്റെ ഹൃദയരക്തം കൊണ്ടാണ് എഴുതുന്നത് എന്ന് വിശേഷിപ്പിച്ച തിരുവിതാംകൂർ രാജാവ്?

       Ans: വിശാഖം തിരുനാൾ.



41. തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി?

       Ans: വിശാഖം തിരുനാൾ.



42. തിരുവിതാംകൂറിൽ ഹൈക്കോടതി നിലവിൽ വന്ന വർഷം?

       Ans: 1887.



43. തിരുവിതാംകൂർ ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്?

       Ans: രാമചന്ദ്ര അയ്യർ.




44. തിരുവിതാംകൂറിലെ ആദ്യ പോലീസ് സൂപ്രണ്ട് ആര്?

       Ans: ഒലിവർ എച്ച് ബെൻസ് ലി.



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments