Theosophical Society |Ishwar Chandra Vidyasagar |Self-Respect Movement

തിയോസഫിക്കൽ സൊസൈറ്റി,ആനി ബസന്റ്,ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക,ബനാറസിൽ സെൻട്രൽ ഹിന്ദു കോളേജ്,ഹോംറൂൾ പ്രസ്ഥാനം,കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത,സ്വാതന്ത്ര്യം ബ്രിട്ടന്റെ ഔദാര്യമല്ല, ഇന്ത്യയുടെ അവകാശമാണ്,

തിയോസഫിക്കൽ സൊസൈറ്റി

1. മദ്രാസിലെ അഡയാർ കേന്ദ്രീകരിച്ച് തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തി?

       Ans: ആനി ബസന്റ്.


2. ആനി ബസന്റിന്റെ ജന്മദേശം?

       Ans: ലണ്ടൻ.

 


3. ആരാണ് 'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക' എന്നറിയപ്പെട്ടത്?

       Ans: ആനി ബസന്റ്.



 

4. ആനി ബസന്റ് ഇന്ത്യയിലേക്ക് വന്ന വർഷം?

       Ans: 1893.


5. 1898 ൽ ബനാറസിൽ സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിച്ചതാര്?

       Ans: ആനി ബസന്റ്.


6. ഇന്ത്യയിൽ ആനി ബസന്റ് ആരംഭിച്ച പത്രങ്ങൾ ഏതൊക്കെ?

       Ans: കോമൺ വീൽ, ന്യൂ ഇന്ത്യ.  


7. ഏതു വർഷമാണ് ആനി ബസന്റ് കോൺഗ്രസിൽ അംഗമായത്?

       Ans: 1914.


8. ഏതു വർഷമാണ് അഡയാർ കേന്ദ്രീകരിച്ച് ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്?

       Ans: 1916.


9. ആരാണ് ഹോംറൂൾ എന്ന ആശയം ഇന്ത്യയിൽ അവതരിപ്പിച്ചത്?

       Ans: ആനി ബസന്റ്.


10. കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത എന്ന ഖ്യാതി ആർക്കുള്ളതാണ്?

       Ans: ആനി ബസന്റ്.


11. ആനി ബസന്റ് കോൺഗ്രസിന്റെ പ്രസിഡന്റായ വർഷം?

       Ans: 1917.


12. ആനി ബസന്റ് അദ്ധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം?

       Ans: 1917 ലെ കൽക്കട്ട സമ്മേളനം.


13. 1917 ൽ 'വുമൺസ് ഇന്ത്യ അസോസിയേഷൻ' ആരംഭിച്ചതാര്?

       Ans: ആനി ബസന്റ്.


14. ആനി ബസന്റിന്റെ അന്ത്യവിശ്രമസ്ഥലം അറിയപ്പെടുന്നത് ഏത് പേരിൽ?

       Ans: ഗാർഡൻ ഓഫ് റിമംബ്രൻസ്.


15. "സ്വാതന്ത്ര്യം ബ്രിട്ടന്റെ ഔദാര്യമല്ല, ഇന്ത്യയുടെ അവകാശമാണ്" എന്ന് പ്രഖ്യാപിച്ചതാര്?

       Ans: ആനി ബസന്റ്.


16. 1875 ൽ എവിടെയാണ് തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിതമായത്?

       Ans: ന്യൂയോർക്കിൽ.


17. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ ആരെല്ലാം?

       Ans: മാഡം ബ്ലാവട്സ്കി & കേണൽ ഓൾകോട്ട്.


18. ബ്രഹ്മവിദ്യാസംഘം എന്ന പേരിൽ അറിയപ്പെടുന്നത്?

       Ans: തിയോസഫിക്കൽ സൊസൈറ്റി.


19. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം എവിടെയായിരുന്നു?

       Ans: അഡയാർ (മദ്രാസ്സ്).


20. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യയിലെ മുഖ്യ പ്രവർത്തക?

       Ans: ആനി ബസന്റ്.


21. ഏതുവർഷമാണ് ആനി ബസന്റ് തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായത്?

       Ans: 1889.


22. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായ വർഷം?

       Ans: 1907.


23. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യാക്കാരൻ ആര്?

       Ans: സി. ജീന രാജദാസ.


ഈശ്വര ചന്ദ്ര വിദ്യാസാഗർ

24. ഈശ്വര ചന്ദ്ര വിദ്യാസാഗറുടെ യഥാർത്ഥ പേര്?

       Ans: ഈശ്വര ചന്ദ്ര ബന്ദോപാധ്യായ.


25. ഈശ്വര ചന്ദ്ര ബന്ദോപാധ്യായയ്ക്ക് 'വിദ്യാസാഗർ' എന്ന ബഹുമതി നൽകിയത്?

       Ans: കൽക്കട്ട സംസ്കൃത കോളേജ്.


26. വിധവാ പുനർ വിവാഹത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും വേണ്ടി പോരാടിയ സാമൂഹിക പരിഷ്കർത്താവ്?

       Ans: ഈശ്വര ചന്ദ്ര വിദ്യാസാഗർ.


27. ബഹുഭാര്യത്വം നിയമംമൂലം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭീമഹർജി സമർപ്പിച്ച നവോത്ഥാനനായകൻ?

       Ans: ഈശ്വര ചന്ദ്ര വിദ്യാസാഗർ.


28. കൊൽക്കത്തയിൽ 1856 ൽ ബരീഷാ ഹൈസ്കൂൾ സ്ഥാപിച്ചതാര്?

       Ans: ഈശ്വര ചന്ദ്ര വിദ്യാസാഗർ.
[ബംഗാളി അക്ഷരമാല പരിഷ്കരിച്ച വ്യക്തി - ഈശ്വര ചന്ദ്ര വിദ്യാസാഗർ.]



29. തുടക്കക്കാർക്ക് ബംഗാളി ഭാഷ പഠിക്കാൻ ഈശ്വര ചന്ദ്ര വിദ്യാസാഗർ ചിട്ടപ്പെടുത്തിയ കൃതി?

       Ans: വർണ്ണ പരിചയ്.


30. ആരാണ് 'ആധുനിക ബംഗാളി ഗദ്യ സാഹിത്യത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?

       Ans: ഈശ്വര ചന്ദ്ര വിദ്യാസാഗർ.


31. ദരിദ്രരോടുള്ള സഹാനുഭൂതി നിമിത്തം ഈശ്വര ചന്ദ്ര വിദ്യാസാഗർ അറിയപ്പെട്ടിരുന്ന പേരുകൾ?

       Ans: കരുണാ സാഗർ & ദയാ സാഗർ.


32. "കായലല്ല, കയമല്ല, ശരിക്കും സമുദ്രം." എന്ന് ഈശ്വര ചന്ദ്ര വിദ്യാസാഗറേക്കുറിച്ച് അഭിപ്രായപ്പെട്ടതാര്?

       Ans: ശ്രീരാമകൃഷ്ണ പരമഹംസർ.


33. ഇന്ത്യൻ നവോത്ഥാന ചരിത്ര കാലത്ത് ഈശ്വര ചന്ദ്ര വിദ്യാസാഗർ ആരംഭിച്ച പത്രം?

       Ans: ഷോം പ്രകാശ്.


34. ഈശ്വര ചന്ദ്ര വിദ്യാസാഗർ ബെഥൂൻ കോളേജ് സ്ഥാപിച്ചതെവിടെ?

       Ans: കൽക്കട്ട.


35. 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം പാസാക്കാൻ സമ്മർദ്ദം ചെലുത്തിയ നവോത്ഥാനനായകൻ?

       Ans: ഈശ്വര ചന്ദ്ര വിദ്യാസാഗർ.


സ്വാഭിമാന പ്രസ്ഥാനം

36. തമിഴ്നാട്ടിൽ സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചതാര്?

       Ans: ഇ. വി. രാമസ്വാമി നായ്ക്കർ.


37. സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ച വർഷം?

       Ans: 1925.


38. ജാതി വ്യവസ്ഥയ്ക്കെതിരെ സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി പോരാടിയ പ്രസ്ഥാനം?

       Ans: സ്വാഭിമാന പ്രസ്ഥാനം.


39. പെരിയോർ ഇ. വി. രാമസ്വാമി നായ്ക്കർ ആരംഭിച്ച സംഘടന?

       Ans: ദ്രാവിഡർ കഴകം.


40. 'തന്തൈ പെരിയാർ' എന്നറിയപ്പെട്ടിരുന്നതാര്?

       Ans: ഇ. വി. രാമസ്വാമി നായ്ക്കർ.



41. ഇ. വി. രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്ന കേരളത്തിലെ സ്ഥലം?

       Ans: വൈക്കം.



42. വൈക്കം ഹീറോ, പെരിയോർ എന്നിങ്ങനെ അറിയപ്പെടുന്നതാര്?

       Ans: ഇ. വി. രാമസ്വാമി നായ്ക്കർ.



43. ഇന്ത്യയിലെ ഏത് സാമൂഹിക പ്രസ്ഥാനമാണ് ആദ്യമായി പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടത്?

       Ans: യങ് ബംഗാൾ പ്രസ്ഥാനം.



44. ആരാണ് യങ് ബംഗാൾ പ്രസ്ഥാനം സ്ഥാപിച്ചത്?

       Ans: ഹെൻറി വിവിയൻ ഡെറോസിയോ.
[ഹെൻറി വിവിയൻ ഡെറോസിയോയുടെ അനുയായികൾ അറിയപ്പെടുന്നത്? ഡെറോസിയന്മാർ എന്നപേരിൽ.]



45. യങ് ബംഗാൾ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പത്രിക ഏത്?

       Ans: ജ്ഞാൻ വേശൻ.

 


46. 'ടു ഇന്ത്യ മൈ നേറ്റീവ് ലാൻഡ്' എന്ന കവിതയുടെ രചയിതാവ്?

       Ans: ഹെൻറി വിവിയൻ ഡെറോസിയോ.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments