Swami Vivekanandan | Sree Ramakrishna Paramahamsar |in Malayalam

ഗദാധർ ചാറ്റർജി,മാനവ സേവയാണ് ഈശ്വരസേവ,ശ്രീരാമകൃഷ്ണ പരമഹംസർ,സ്വാമി വിവേകാനന്ദൻ,ദക്ഷിണേശ്വരത്തെ സന്യാസി,പൗനാറിലെ സന്യാസി,ആചാര്യ വിനോബാ ഭാവേ,

സ്വാമി വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസർ, സുബ്രഹ്മണ്യ ഭാരതി, സിസ്റ്റർ നിവേദിത.

1. ശ്രീരാമകൃഷ്ണ പരമഹംസരുടെ യഥാർത്ഥനാമം?

       Ans: ഗദാധർ ചാറ്റർജി.
(ഗദാധർ ചതോപാദ്ധ്യായ)



2. "മാനവ സേവയാണ് ഈശ്വരസേവ" എന്നഭിപ്രായപ്പെട്ടതാര്?

       Ans: ശ്രീരാമകൃഷ്ണ പരമഹംസർ.

 


3. ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം ഇംഗ്ലീഷിൽ ആദ്യമായി പ്രസിദ്ധീകരിച്ചതാര്?

       Ans: പ്രതാപചന്ദ്ര മജൂംദാർ.



 

4. വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണപരമഹംസരെ സന്ദർശിച്ച വർഷം?

       Ans: 1881.


5. ശ്രീരാമകൃഷ്ണപരമഹംസർ സമാധി യായ വർഷം?

       Ans: 1886.


6. ശ്രീരാമകൃഷ്ണ പരമഹംസരോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?

       Ans: രാമകൃഷ്ണ മിഷൻ. (1897).  
(രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗമാണ് - ശാരദാമഠം.)



7. രാമകൃഷ്ണ മിഷന്റെ ആസ്ഥാനം?

       Ans: ബേലൂർ.


8. 'ദക്ഷിണേശ്വരത്തെ സന്യാസി' എന്നറിയപ്പെട്ടതാര്?

       Ans: ശ്രീരാമകൃഷ്ണ പരമഹംസർ. 


9. ആരാണ് 'പൗനാറിലെ സന്യാസി' എന്നറിയപ്പെടുന്നത്?

       Ans: ആചാര്യ വിനോബാ ഭാവേ.


10. ആരാണ് 'സബർമതിയിലെ സന്യാ സി' എന്നറിയപ്പെടുന്നത്?

       Ans: മഹാത്മാ ഗാന്ധി.


11. സ്വാമി വിവേകാനന്ദൻ ജനിച്ചതെന്ന്?

       Ans: 1863 ജനുവരി 12.


12. സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമാ യ ജനുവരി 12 നാം ഏത് ദിനമായി ആച രിക്കുന്നു?

       Ans: ദേശീയ യുവജന ദിനം.


13. 'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ്' എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചതാര്?

       Ans: സുഭാഷ് ചന്ദ്ര ബോസ്.


14. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം?

       Ans: നരേന്ദ്രനാഥ ദത്ത.


15. നരേന്ദ്രനാഥ ദത്തയ്ക്ക് വിവേകാനന്ദൻ എന്ന പേര് നിർദ്ദേശിച്ചതാര്?

       Ans: അജിത് സിംഗ്. (ഖേത്രിയിലെ രാജാവ്.)


16. സ്വാമി വിവേകാനന്ദന്റെ ഗുരു ആര്?

       Ans: ശ്രീരാമകൃഷ്ണ പരമഹംസർ.


17. ചിക്കാഗോ മത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവ്?

       Ans: സ്വാമി വിവേകാനന്ദൻ.


18. സ്വാമിവിവേകാനന്ദൻ ചിക്കാഗോ മത സമ്മേളനത്തിൽ പങ്കെടുത്ത് സദസ്സിനെ അഭിസംബോധന ചെയ്ത ദിവസം?

       Ans: 1893 സെപ്റ്റംബർ 11.


19. ചിക്കാഗോ മത സമ്മേളനത്തിലെ പ്രസംഗത്തിന് ശേഷം അമേരിക്കൻ ജനത സ്വാമിയെ വിശേഷിപ്പിച്ചത്?

       Ans: ചക്രവാത സദൃശ്യനായ ഹിന്ദു.


20. ചിക്കാഗോ സർവ്വമത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി ആര്?

       Ans: രാജാ രവി വർമ്മ.


21. 1899 - 1900 ലെ പാരീസ് റിലീജിയസ് കോൺഗ്രസിൽ പങ്കെടുത്ത ഇന്ത്യൻ നേതാവ്?

       Ans: സ്വാമി വിവേകാനന്ദൻ.


22. സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന ഏത്?

       Ans: വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക്.


23. 'മാൻ ദി മേക്കർ ഓഫ് ഹിസ് ഓൺ ഡെസ്റ്റിനി' എന്ന പുസ്തകം രചിച്ചതാര്?

       Ans: സ്വാമി വിവേകാനന്ദൻ.


24. "ഗീതയിലേക്ക് മടങ്ങുക" എന്നാഹ്വാനം ചെയ്തതാര്?

       Ans: സ്വാമി വിവേകാനന്ദൻ.


25. "ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധിത" എന്ന് ലോകത്തോട് ആഹ്വാനം ചെയ്തതാര്?

       Ans: സ്വാമി വിവേകാനന്ദൻ.


26. ഏതു വർഷമാണ് സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചത്?

       Ans: 1892.


27. കേരളത്തെ "ഭ്രാന്താലയം" എന്ന് വിശേഷിപ്പിച്ച സാമൂഹിക പരിഷ്കർത്താവ്?

       Ans: സ്വാമി വിവേകാനന്ദൻ.


28. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണത്തിൽ ആകൃഷ്ടയായ വിദേശവനിത?

       Ans: സിസ്റ്റർ നിവേദിത.
[Q: ലണ്ടനിൽവെച്ച് കണ്ട ഏതു ഇന്ത്യക്കാരന്റെ ശിഷ്യത്വമാണ് മാർഗരറ്റ് നോബൽ സ്വീകരിച്ചത്? വിവേകാനന്ദന്റെ]



29. സിസ്റ്റർ നിവേദിതയുടെ ആദ്യകാല നാമം?

       Ans: മാർഗരറ്റ് എലിസബത്ത് നോബിൾ.


30. സിസ്റ്റർ നിവേദിതയുടെ ജന്മദേശം?

       Ans: അയർലൻഡ്.


31. 'ദി മാസ്റ്റർ ആസ് ഐ സോ ഹിം' എന്ന പുസ്തകം രചിച്ചതാര്?

       Ans: സിസ്റ്റർ നിവേദിത.


32. സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യനായിരുന്നു?

       Ans: സുബ്രഹ്മണ്യ ഭാരതി.


33. 'ഓടിവിളയാട് പാപ്പാ' എന്ന തമിഴ് ഗാനത്തിന്റെ രചയിതാവ്?

       Ans: സുബ്രഹ്മണ്യ ഭാരതി.


34. വന്ദേ മാതരം തമിഴിൽ പരിഭാഷ ചെയ്ത കവി?

       Ans: സുബ്രഹ്മണ്യ ഭാരതി.


35. 'ഒരു ശിഷ്യന്റെ ഡയറിക്കുറിപ്പുകൾ' രചിച്ച വിവേകാനന്ദന്റെ ശിഷ്യൻ?

       Ans: ശരത് ചന്ദ്ര ചക്രവർത്തി.


36. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിക്കാൻ ജംഷഡ്ജി ടാറ്റയ്ക്ക് പ്രചോദനം നൽകിയതാര്?

       Ans: സ്വാമി വിവേകാനന്ദൻ.


37. വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: കന്യാകുമാരി.
Q: സ്വാമി വിവേകാനന്ദൻ ധ്യാനത്തിലിരുന്നതിലൂടെ പ്രശസ്തമായ തമിഴ്‌നാട്ടിലെ സ്ഥലം? കന്യാകുമാരി.



38. സ്വാമി വിവേകാനന്ദൻ ഏത് വർഷമാണ് സമാധിയായത്?

       Ans: 1902 ജൂലൈ 4.


39. 'വിവേകാനന്ദ പാറ' ഏത് സംസ്ഥാനത്താണ്?

       Ans: തമിഴ്നാട്.


40. സ്വാമി വിവേകാനന്ദന് കേരള സന്ദർശനവേളയിൽ ചിന്മുദ്രയെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകിയതാര്?

       Ans: ചട്ടമ്പിസ്വാമികൾ.



41. മഹാത്മാഗാന്ധിയിലൂടെ പ്രചാരം നേടിയ 'ദരിദ്രനാരായണൻ' എന്ന പ്രയോഗത്തിന്റെ ആവിഷ്കർത്താവാര്?

       Ans: സ്വാമി വിവേകാനന്ദൻ.



42. സ്വാമി വിവേകാനന്ദൻ ആരംഭിച്ച പത്രങ്ങൾ?

       Ans: പ്രബുദ്ധ ഭാരതം & ഉദ്ബോധന.



43. സ്വാമി വിവേകാനന്ദന് ചിക്കാഗോ സന്ദർശനത്തിന് സാമ്പത്തിക സഹായം നൽകിയതാര്?

       Ans: ഖേത്രിയിലെ മഹാരാജാവ്.



സ്വാമി വിവേകാനന്ദന്റെ വചനങ്ങൾ: 

1) "ദൈവത്തിനു മുന്നിൽ എല്ലാ സൃഷ്ടികളും തുല്യരാണ്." 

2) "ദരിദ്രരോട് അനുതാപമുള്ളവനെ ഞാൻ മഹാത്മാവെന്നു വിളിക്കും, മറിച്ചുള്ളവനെ ദുരാത്മാവെന്നും." 

3) "സംഘടന ശക്തിയാണ്, അതിന്റെ രഹസ്യം അച്ചടക്കത്തിലാണ്." 

4) "സ്വർഗത്തിലേക്കുള്ള എളുപ്പവഴി ഫുട്ബോൾ കളിയാണ്." 

5) "ധനവും പദവിയും അധികാരവുമല്ല ആവശ്യം, വിവേകമാണ്." 

6) "ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് നമ്മുടെ നാടിനാവശ്യം." 

7) "പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ്." 

8). "മഹത്തായ രണ്ട് വ്യവസ്ഥകളായ ഹൈന്ദവതയുടേയും ഇസ്ലാമികതയുടേ യും കൂടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിന്റെ ഏക പ്രതീക്ഷ."

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments