Punnapra Vayalar Smaram in Malayalam

കീഴരിയൂർ ബോംബ് കേസ്,ഡോ: കെ. ബി. മേനോൻ,സുഭാഷ് ചന്ദ്രബോസ്,ഇരുമ്പഴിക്കുള്ളിൽ,പുന്നപ്ര വയലാർ സമരം,തുലാം പത്ത് സമരം,അമേരിക്കൻ മോഡൽ അറബിക്കടലിൽ,

കീഴരിയൂർ ബോംബ് ആക്രമണം

1. കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവം?

       Ans: കീഴരിയൂർ ബോംബ് കേസ്. (1942 നവംബർ 17).


2. കീഴരിയൂർ ബോംബാക്രമണം നടന്ന ജില്ല ഏത്?

       Ans: കോഴിക്കോട് ജില്ല.

 


3. കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ വ്യക്തികൾ?

       Ans: ഡോ: കെ. ബി. മേനോൻ & കുഞ്ഞിരാമ കിടാവ്.



4. കീഴരിയൂർ ബോംബ് കേസിന്റെ വിശദാംശങ്ങൾ ആരാഞ്ഞു കൊണ്ട് കെബി മേനോന് കത്തെഴുതിയ പ്രമുഖനേതാവ്?

       Ans: സുഭാഷ് ചന്ദ്രബോസ്.


5. വി. എ. കേശവൻ നായരുടെ 'ഇരുമ്പഴിക്കുള്ളിൽ' എന്ന ഗ്രന്ഥം ഏതു സുപ്രധാന സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: കീഴരിയൂർ ബോംബ് കേസ്.


6. കീഴരിയൂർ ബോംബ് കേസിനേക്കുറിച്ച് പ്രതിപാദിക്കുന്ന ഹിന്ദി നാടകം?

       Ans: വന്ദേമാതരം.  


7. ക്വിറ്റ് ഇന്ത്യാ കലാപകാരികൾ വിധ്വംസക ദിനമായി പ്രഖ്യാപിച്ചതെന്ന്?

       Ans: നവംബർ 9.


8. ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു - ഫറോക്ക് പാലം തകർക്കാനുള്ള ഗൂഢാലോചന?

       Ans: ക്വിറ്റ് ഇന്ത്യ സമരം.


9. ക്വിറ്റിന്ത്യാ സമര കാലത്ത് പ്രസിദ്ധീകരിച്ച മാസിക?

       Ans: സ്വതന്ത്രഭാരതം.


 

പുന്നപ്ര-വയലാർ സമരം

10. സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന സമരം?

       Ans: പുന്നപ്ര വയലാർ സമരം.


11. പുന്നപ്ര വയലാർ സമരം നടന്ന വർഷം?

       Ans: 1946.


12. പുന്നപ്ര വയലാർ സമരം നടന്ന ജില്ല?

       Ans: ആലപ്പുഴ.


13. പുന്നപ്ര വയലാർ സമരം അറിയപ്പെടുന്ന മറ്റൊരു പേര്?

       Ans: തുലാം പത്ത് സമരം.


14. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: പുന്നപ്ര വയലാർ സമരം.



15. സി പി രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമം നടത്തിയ ബ്രാഹ്മണ യുവാവ് ആര്?

       Ans: കെ സി എസ് മണി.



16. അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാൻ?

       Ans: സി. പി. രാമസ്വാമി അയ്യർ.


17. പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ആലപ്പുഴ.


 

കരിവെള്ളൂർ സമരം

പ്രഭുക്കന്മാരുടെ നെല്ല് പൂഴ്ത്തിവെപ്പിനെതിരെ മലബാറിൽ നടന്ന സമരം.

18. കരിവെള്ളൂർ സ്ഥിതി ചെയ്യുന്ന ജില്ല?

       Ans: കണ്ണൂർ.


19. കരിവെള്ളൂർ സമര നായിക എന്നറിയപ്പെടുന്നതാര്?

       Ans: കെ. ദേവയാനി.


20. കരിവെള്ളൂർ സമരത്തിലെ രക്തസാക്ഷികൾ ആരൊക്കെ?

       Ans: തിടിൽ കണ്ണൻ & കീനേരി കുഞ്ഞമ്പു.



 

തോൽവിറക് സമരം

21. തോൽവിറക് സമരം നടന്ന വർഷം?

       Ans: 1946 (നവംബർ 15.)


22. തോൽവിറക് സമരം നടന്ന സ്ഥലം?

       Ans: ചീമേനി (കാസർഗോഡ്.)


23. തോൽവിറക് സമര നായിക എന്നറിയപ്പെട്ടതാര്?

       Ans: കാർത്ത്യായനി അമ്മ.



 

കുട്ടംകുളം സമരം

24. തൃശ്ശൂരിലെ കൂടൽമാണിക്യ ക്ഷേത്രത്തിലെ ക്ഷേത്ര പ്രവേശനത്തിന് വേണ്ടി നടന്ന സമരം?

       Ans: കുട്ടംകുളം സമരം.


25. കുട്ടംകുളം സമരം നടന്ന വർഷം?

       Ans: 1946.


 

പാലിയം സത്യാഗ്രഹം

1940 കാലഘട്ടത്തിൽ പാലിയം ക്ഷേത്രത്തിനു മുന്നിലുള്ള ചേന്നമം ഗലം റോഡ് വഴിയുള്ള സഞ്ചാര സ്വാതന്ത്ര്യം അഹിന്ദുക്കൾക്കും താഴ്ന്ന ജാതിക്കാർക്കും നിഷേധിച്ചി രുന്നതിനെതിരെ നടന്ന സത്യാഗ്ര ഹമാണ് - പാലിയം സത്യാഗ്രഹം.


26. സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹമേത്?

       Ans: പാലിയം സത്യാഗ്രഹം.


27. പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തതാര്?

       Ans: സി. കേശവൻ. (1947 ഡിസംബർ 4.)


28. പാലിയം സത്യാഗ്രഹം നടന്ന പ്രദേശം സ്ഥിതി ചെയ്യുന്ന ജില്ല?

       Ans: എറണാകുളം.


29. പാലിയം സത്യഗ്രഹത്തിൽ രക്തസാക്ഷിയായതാര്?

       Ans: എ. ജി. വേലായുധൻ.


30. പാലിയം സത്യാഗ്രഹത്തോടനുബന്ധിച്ച് സൗഹൃദ ജാഥ നയിച്ച വനിത ആര്?

       Ans: കെ. കെ. കൗസല്യ.


31. പാലിയം സത്യാഗ്രഹത്തോടനുബന്ധിച്ച് 'സ്ത്രീകളും സത്യാഗ്രഹം തുടങ്ങി' എന്ന തലക്കെട്ടോടെ ലേഖനം പ്രസിദ്ധീകരിച്ച പത്രം?

       Ans: മലയാള മനോരമ.


 


മാഹി വിമോചന സമരം

32. മാഹി വിമോചന സമരം നടന്ന വർഷം?

       Ans: 1948.


33. മാഹി വിമോചന സമരത്തിന്റെ നേതാവ്?

       Ans: ഐ. കെ. കുമാരൻ മാസ്റ്റർ.


34. 'മയ്യഴി ഗാന്ധി' എന്നറിയപ്പെടുന്നതാര്?

       Ans: ഐ. കെ. കുമാരൻ മാസ്റ്റർ.


35. മാഹി വിമോചന സമരത്തിൽ പങ്കെടുത്ത സംഘടന?

       Ans: മഹാജനസഭ.


36. മഹാജനസഭയിലെ വിപ്ലവകാരികൾ ഫ്രഞ്ച് പതാക അഴിച്ചുമാറ്റി ഇന്ത്യൻ പതാക ഉയർത്തിയ വർഷം?

       Ans: 1948 (ഒക്ടോബർ 22.)


37. ഫ്രഞ്ചുകാർ വിമോചന സമരം അടിച്ചമർത്തിയതെന്ന്?

       Ans: 1948 (ഒക്ടോബർ 28.)


38. സമരക്കാർ മയ്യഴിയിലേക്ക് ബഹുജന മാർച്ച് നടത്തിയതെന്ന്?

       Ans: 1954 ജൂലൈ 14.


39. ഫ്രഞ്ചുകാർ മാഹി വിട്ടു പോയ വർഷം?

       Ans: 1954 ജൂലൈ 16.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments