Prarthana Samaj, Jyothi Rao Phule, Veeresalingam Pantulu, Syed Ahmad Khan in Malayalam

പ്രാർത്ഥനാ സമാജം,ആത്മാറാം പാണ്ഡുരംഗ്,സത്യശോധക് സമാജം,ജ്യോതി റാവു ഫുലെ,ഗുലാംഗിരി,ഇന്ത്യയിലെ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ്,

പ്രാർത്ഥനാ സമാജം 

     പത്തൊമ്പതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവാ പുനർവിവാഹം എന്നിവ പ്രോത്സാഹിപ്പിച്ച് സാമൂഹിക പുരോഗതിക്കായി നിലകൊണ്ട പരിഷ്കരണ പ്രസ്ഥാനമാണ് പ്രാർത്ഥന സമാജം.

1. പ്രാർത്ഥനാ സമാജം സ്ഥാപിതമായ വർഷം?

       Ans: 1867.


2. പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്?

       Ans: ആത്മാറാം പാണ്ഡുരംഗ്.

  

സത്യശോധക് സമാജം

3. സത്യശോധക് സമാജം സ്ഥാപിച്ചതാര്?

       Ans: ജ്യോതി റാവു ഫുലെ.



 

4. ജോതിറാവു ഫുലെ സത്യശോധക് സമാജ് സ്ഥാപിച്ച വർഷം?

       Ans: 1873.


5. 1873 ൽ സത്യശോധക് സമാജ് സ്ഥാപിതമായതെവിടെ?

       Ans: പൂനെ.


6. ജ്യോതി റാവു ഫുലെ ആരംഭിച്ച സത്യശോധക് സമാജ് ന്റെ മുഖപത്രമായിരുന്നു?

       Ans: ദീൻബന്ധു.  



ജ്യോതി റാവു ഫുലെ

7. ഇന്ത്യയിലെ ജാതി-വിരുദ്ധ, ബ്രാഹ്മണ-വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പെടുന്നതാര്?

       Ans: ജ്യോതി റാവു ഫുലെ.
[ഗോവിന്ദറാവു ഫുലെ എന്നറിയപ്പെടുന്നത് ജ്യോതിറാവു ഫുലെ തന്നെ.]



8. ജ്യോതി റാവു ഫുലെ ജനിച്ചവർഷം?

       Ans: 1827.


9. ജ്യോതി റാവു ഫുലെയുടെ ജന്മദേശം?

       Ans: സത്താറ. (മഹാരാഷ്ട്ര.)


10. പിന്നോക്ക ജാതിക്കാരെ സൂചിപ്പിക്കുന്നതായി 'ദളിത്' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്?

       Ans: ജ്യോതി റാവു ഫുലെ.


11. ജോതിറാവു ഫുലെയെ സ്വാധീനിച്ച ഗ്രന്ഥം ഏത്?

       Ans: റൈറ്റ്സ് ഓഫ് മാൻ. by തോമസ് പെയ്ൻ.


12. 'ഗുലാംഗിരി' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാര്?

       Ans: ജോതിറാവു ഫുലെ.


13. 'ഗുലാംഗിരി' എന്ന വാക്കിനർത്ഥം എന്ത്?

       Ans: അടിമത്തം.


14. അംബേദ്കറുടെ രാഷ്ട്രീയ ഗുരു ആരാണ്?

       Ans: ജ്യോതി റാവു ഫുലെ.


15. 'ഇന്ത്യയിലെ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

       Ans: ജ്യോതി റാവു ഫുലെ.


16. 'ഇന്ത്യയിലെ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ്' എന്ന് ജോതിറാവു ഫുലെയെ വിശേഷിപ്പിച്ചതാര്?

       Ans: ധനഞ്ജയ് കീർ.


17. ജോതിറാവു ഫുലെയ്ക്ക് 'മഹാത്മ' എന്ന വിശേഷണം നൽകിയതാര്?

       Ans: വിതൽറാവു കൃഷ്ണജി വണ്ടേകർ.


18. ഇന്ത്യയിലെ ആദ്യത്തെ വനിതാ അധ്യാപിക എന്നറിയപ്പെടുന്നതാര്?

       Ans: സാവിത്രി ഫൂലെ.
(ജോതിറാവു ഫുലെയുടെ പത്നി.)



19. സാവിത്രി ഫുലെ സർവ്വകലാശാല സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: പൂനെയിൽ.


20. 'ബാൽഹത്യ പ്രതിബന്ധക് ഗൃഹ' എന്നപേരിൽ സ്ത്രീകൾക്കായി കെയർഹോം ആരംഭിച്ചതാര്?

       Ans: സാവിത്രി ഫുലെ.


ഹിതകാരിണി സമാജം

21. ഹിതകാരിണി സമാജം എന്ന സംഘടന സ്ഥാപിച്ചതാര്?

       Ans: വീരേശലിംഗം പന്തലു.


22. ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിനു തുടക്കം കുറിച്ചതാര്?

       Ans: വീരേശലിംഗം പന്തലു.


23. വീരേശലിംഗം പന്തലു ജനിച്ചതെവിടെ?

       Ans: രാജമുന്ദ്രി. (ആന്ധ്രപ്രദേശ്.)


24. ആന്ധ്രയിലെ രാജാറാം മോഹൻ റോയ് എന്നറിയപ്പെടുന്നതാര്?

       Ans: വീരേശലിംഗം പന്തലു.


25. വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചതാര്?

       Ans: വീരേശലിംഗം പന്തലു.


26. സ്ത്രീകൾക്കുവേണ്ടി വീരേശലിംഗം പന്തലു ആരംഭിച്ച മാസിക?

       Ans: സതിഹിത ബോധിനി.


27. തെലുങ്ക് സാഹിത്യത്തിലെ ആദ്യ നോവൽ എന്നറിയപ്പെടുന്നത്?

       Ans: രാജശേഖര ചരിത്രം.


28. തെലുങ്ക് സാഹിത്യത്തിലെ ആദ്യനോവലായ രാജശേഖര ചരിത്രം രചിച്ചതാര്?

       Ans: വീരേശലിംഗം പന്തലു.



അലിഗഢ് പ്രസ്ഥാനം

29. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകനാര്?

       Ans: സർ സയ്യിദ് അഹമ്മദ് ഖാൻ.


30. ഇന്ത്യയിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ് എന്നറിയപ്പെടുന്നത്?

       Ans: സർ സയ്യിദ് അഹമ്മദ് ഖാൻ.


31. സർ സയ്യിദ് അഹമ്മദ് ഖാൻ അലിഗഡ് പ്രസ്ഥാനം ആരംഭിച്ച വർഷം?

       Ans: 1875.


32. 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചതാര്?

       Ans: സയ്യിദ് അഹമ്മദ് ഖാൻ.


33. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് അലിഗഡ് യൂണിവേഴ്സിറ്റിയായി മാറിയ വർഷം?

       Ans: 1920.


34. ഓൾ ഇന്ത്യ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?

       Ans: സയ്യിദ് അഹമ്മദ് ഖാൻ.


35. കോൺഗ്രസിന്റെ രൂപീകരണത്തെ എതിർത്ത് 1888 ൽ സയ്യിദ് അഹമ്മദ് ഖാൻ സ്ഥാപിച്ച സംഘടന?

       Ans: യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ.


36. 1882 ലെ ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനിൽ അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ്?

       Ans: സയ്യിദ് അഹമ്മദ് ഖാൻ.


37. സയ്യിദ് അഹമ്മദ് ഖാനെ സിവിൽസർവീസ് കമ്മീഷനിലേക്ക് നാമനിർദ്ദേശം ചെയ്ത വൈസ്രോയി ആര്?

       Ans: ഡഫറിൻ പ്രഭു.


38. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ് നേടിയ സാമൂഹിക പരിഷ്കർത്താവ്?

       Ans: സയ്യിദ് അഹമ്മദ് ഖാൻ.


39. സയ്യിദ് അഹമ്മദ് ഖാൻ സ്ഥാപിച്ച പത്രം?

       Ans: തഹ്സീബ്-ഉൾ-അഖ്ലാഖ്.


40. 1857 കലാപത്തെക്കുറിച്ച് സയ്യിദ് അഹമ്മദ് ഖാൻ രചിച്ച പുസ്തകം ഏത്?

       Ans: ദി കോസസ് ഓഫ് ഇന്ത്യൻ റിവോൾട്ട്.



    
ഹിന്ദുക്കളും മുസ്ലീങ്ങളും ഇന്ത്യയുടെ വായു ശ്വസിച്ചും ഗംഗയുടെയും യമുനയുടെയും ജലം പാനം ചെയ്തു ജീവിക്കുന്നു. നാം രണ്ടും ഇന്ത്യയുടെ മണ്ണിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത് ഭക്ഷിക്കുന്നു. ജീവിതത്തിലും മരണത്തിലും നാം ഒന്നിച്ചാണ്. ഇങ്ങനെ ഹിന്ദു-മുസ്‌ലിം ഐക്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ.
         - സർ സയ്യിദ് അഹമ്മദ് ഖാൻ
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments